2009, ജൂൺ 7, ഞായറാഴ്‌ച

മാധവിക്കുട്ടിയും വിവാദങ്ങളും-4

കോളെജില്‍ പിറ്റേന്നു സമരമാണെന്നറിഞ്ഞ ഒരു ദിവസം ഞങ്ങള്‍ വൈകുന്നേരം ഊട്ടിയിലേക്കു പുറപ്പെട്ടു. നിലമ്പൂരില്‍ നിന്നും വഴിക്കടവു വഴി ഊട്ടിയിലെത്താം. ഗൂഡല്ലൂര്‍ എത്തിയപ്പോള്‍ പിന്നെ ബസ്സില്ല, ഒരു റൂമെടുത്തു. രാവിലെ ബസ് സ്റ്റാന്‍‌റില്‍ എല്ലാ ബസ്സുകളും വൃത്തിയാക്കി സ്റ്റാന്റും കഴുകി ഒരു ഫോട്ടോയില്‍ തിരിയും കത്തിച്ചു ദിവസം തുടങ്ങുന്ന കാഴ്ച്ച കണ്ടു. ഏതു കേരളത്തിലിതു കാണും.

നാം നമ്മുടെ വീടടിച്ചു വൃത്തിയാക്കി റോഡിലേക്കു ചാര്‍‌ത്തും, നമ്മുടെ മനസ്സുപോലെ. ചീഞ്ഞുനാറുന്ന വേസ്റ്റുകള്‍ക്കിടയില്‍ ദുര്‍ഗന്ധം വമിക്കുന്ന നിരത്തിലൂടെ കൂടിയ ബ്രാന്‍ഡിന്റെ സ്പ്രേയുമടിച്ചു ഇസ്തിരിയിട്ടു കുട്ടപ്പനായി....

ഏകദേശം രണ്ടുകൊല്ലങ്ങള്‍ക്കു മുമ്പ് തമിഴ് നാട്ടിലെ ഈറോഡിലൊരു സ്നേഹിതനൊരു പെണ്ണന്വേഷണവുമായി പോകേണ്ടിവന്നു. തിരിച്ച് മടങ്ങുമ്പോള്‍ രാത്രി പത്തു മണി കഴിഞ്ഞിരുന്നു . അങ്ങാടിയില്‍ പെണ്ണുങ്ങള്‍ ജമന്തിപ്പൂവും ചൂടി കളിച്ചു ചിരിച്ച് നടക്കുന്നു. ചിലര്‍ സൈക്കളില്‍ വരെ.

ഞാന്‍ ഒരു മാസം മുമ്പ് പത്രത്തില്‍ വായിച്ച ഒരു വാര്‍ത്ത- നിലമ്പൂരില്‍ ട്രൈനില്‍ പിതാവുമൊന്നിച്ച് യാത്ര പോകുകയായിരുന്ന യുവതിയെ മൂന്നു പേര്‍ കൈയേറ്റം ചെയ്തു. പ്രതികരിച്ച ഒരു യാത്രക്കാരനെ അക്രമികള്‍ മര്‍ദ്ദിച്ചവശനാക്കി.

നാം രണ്ടു നേരം കുളിക്കും, ഇരുപത് തവണ കുളിച്ചാലും പോകാത്ത കറകളുമായി.

ചിലത് ചൂണ്ടിക്കാണിക്കുമ്പോള്‍ മലയാളിക്കൊരു ഗുണവുമില്ല എന്നൊന്നും അര്‍ത്ഥമാക്കേണ്ടതില്ല. മലയാളി പലപ്പോഴും മലയാളത്തെ പ്രതിനിധീകരിക്കുന്നില്ല.

ലക്ഷക്കണക്കിന് ആള്‍ക്കാര്‍ ഇതിലും ദുരിതം അനുഭവിച്ച് നാട്ടില്‍ കഴിയുന്നില്ലേ? അവര്‍ക്കൊന്നും പോകാന്‍ മറ്റിടങ്ങള്‍ ഇല്ലാത്തതിനാല്‍ അവര്‍ നാട്ടില്‍ തന്നെ ജീവിതം തള്ളിനീക്കുന്നു. എന്ന അനിലിന്റെ എഴുത്തില്‍ മറ്റു സ്ഥലങ്ങളുള്ളവരും ഇതെല്ലാം സഹിക്കണമെന്നു എന്തിനാണ് വാശിപിടിക്കുന്നത്.

അവര്‍ കേരളം വിട്ടു പോകുന്നതിനു മുമ്പ് വനിതയില്‍ ഒരു തുടര്‍പംക്തിയുണ്ടായിരുന്നു, പല ലക്കങ്ങളിലും അവര്‍ക്കേല്‍ക്കേണ്ടി വരുന്ന മാനസിക സമ്മര്‍ദ്ധങ്ങളെകുറിച്ച് പലപ്പോഴായി ഞാന്‍ വായിച്ചിട്ടുണ്ട്. തെറിക്കത്തുകള്‍, അര്‍ദ്ധരാത്രികളിലെ ഫോണ്‍ വിളികള്‍, എക്കാലവും ഓര്‍മിക്കാന്‍ മുഷിഞ്ഞ അടിവസ്ത്രം പോലെയുള്ള സമ്മാനങ്ങള്‍......

ദുബായിക്കാര്‍ക്ക് മലയാളിയുടെ കലാബോധവും വരിമുറിച്ച കവിതകളും കാണാന്‍ ബ്ലോഗില്‍ തന്നെ വരണമെന്നില്ല, ബര്‍ദുബായിലെ ബസ്റ്റാന്റ് മൂത്രപ്പുരയില്‍ കയറിയാല്‍ മതിയല്ലോ! ചുവര്‍ചിത്ര വൈദഗ്ദ്യം.

കമലാ സുരയ്യയെ കേരളം അവഗണിച്ചു എന്ന് അവര്‍ക്ക് തോന്നാന്‍ തന്നെ കാരണം ഞാന്‍ ആദ്യം പറഞ്ഞ "സ്വയം" എന്തൊക്കെയോ ആണെന്നുള്ള ധാരണയില്‍ നിന്നുണ്ടായതാണ്. ശരിയാണ് അനിലിപ്പറഞ്ഞത്. അങ്ങിനെ ഒരു ഭാവം എല്ലാ കലാകാരന്മാരുടെയും സര്‍ഗ്ഗഭാവനയുടെ ഉപോല്പന്നമാണ്.

നിങ്ങള്‍ ബ്ലോഗിലെഴുതുന്ന ഒരു പോസ്റ്റിന് എന്തുകൊണ്ട് കമെന്റുകള്‍ പ്രതീക്ഷിക്കുന്നു, കാരണം അതു നിങ്ങളുടെ സൃഷ്ടിയാണ്. നമ്മുടെ മക്കള്‍ എങ്ങിനെയാണൊ നമ്മുടെതെന്ന് പറയുന്നത് അത് പോലൊരു ബന്ധം നമുക്കു നമ്മുടെ എല്ലാ സൃഷ്ടികളോടുമുണ്ടാകും. മക്കളെ കുറിച്ച് മറ്റുള്ളവര്‍ പുകഴ്ത്തുന്നത് പോലെ ഒരു കവിതയെക്കുറിച്ചും കഥയെക്കുറിച്ചും മറ്റുള്ളവരുടെ അഭിപ്രായങ്ങളില്‍ നാം അഭിമാനിക്കുകയും നിരാശരാവുകയും ചെയ്യും. നമ്മുടെ മക്കളെ കുറിച്ച് എത്ര നമ്മള്‍ നല്ലത് കേള്‍ക്കാനാഗ്രഹിക്കുന്നുവോ അത്ര തന്നെ നമ്മുടെതായ എല്ലാറ്റിനെ കുറിച്ചും ആ ആഗ്രഹമുണ്ട്.

കലാകാരനത് കൂടും, ടി.പത്മനാഭന്‍ മലയാളത്തിലെ ഏറ്റവും നല്ല ചെറുകഥാകാരന്‍ ഞാനാണെന്നു പറയുമ്പോഴും ജഗതി ഏറ്റവും നല്ല ഹാസ്യനടനായി തന്നെതന്നെ കാണുമ്പോഴും തിലകന്‍ എന്നിലെ നടനെ മറ്റുള്ളവര്‍ ഭയപ്പെടുന്നുവെന്ന് അവകാശപ്പെടുമ്പോഴുമെല്ലാം അവരിലെ നൈസര്‍ഗ്ഗികതയിലെ ആത്മരതി തുളുമ്പിപ്പോകുന്നതാണത്. അതില്ലെങ്കില്‍ അവരിലെ കലാകാരനില്ല. സഹിക്കാന്‍ ഏറ്റവും പ്രയാസമുള്ള ഒരു വിഭാഗമാണ് ഇക്കൂട്ടര്‍. ഒരു സമൂഹം അവരെ സഹിക്കുന്നതിന്റെ പ്രതിഫലമാണു അവരില്‍നിന്നും നമുക്കു കിട്ടുന്ന സൃഷ്ടികള്‍.

അവരുടെ ആ ഈഗോകളിലും പ്രസ്ഥാവനകളിലും നാം സെന്‍സേഷനുണ്ടാക്കും. എന്നിട്ട് അവരുടെ ഊര്‍ജ്ജം മുഴുവന്‍ ചോര്‍ത്തി നാലുകാലിലാക്കിയാല്‍ മലയാളി കൃത്യാര്‍ത്ഥനായി.

മാധവിക്കുട്ടി/കമലാ സുരയ്യ-യുടെ സാഹിത്യത്തെ കുറിച്ച് എതിരഭിപ്രായമില്ല. പക്ഷേ വ്യക്തിപരമായി ആര്‍ക്കും മാതൃകയാക്കാന്‍ ഉള്ള മഹത്വം ഒന്നും അവരുടെ ജീവിതത്തിനില്ല എന്നാണ് എന്റെ സ്വതന്ത്ര അഭിപ്രായം.

അനില്‍ എന്നാണ് അവര്‍ തന്നിലൊരു മാതൃകയുണ്ടെന്ന് അവകാശപ്പെട്ടത്. നിങ്ങളുടെ ജീവിതത്തിന് ഒരുത്തമ മാതൃകയിതാ എന്ന് സ്വയം അവകാശപെട്ടിരുന്നുവോ?

ജഗതിയുടെ മൂന്നാം പക്കത്തിലെ അഭിനയമെങ്ങിനെ എന്നു ചോദിച്ചാല്‍ അയാള്‍ ഒരു പെണ്‍കേസിലെ പ്രതിയല്ലെ എന്നാണോ ഉത്തരം. വിതുരക്കേസില്‍ ജഗതി ശിക്ഷിക്കപ്പെടേണ്ടതല്ലെ എന്നതിന്ന് അയാളുടെ ഒരു അഭിനയമേ എന്നോ?


ഒരു കലാകാരനെയും ജീവിതത്തില്‍ പകര്‍ത്താനുള്ള മാതൃകയായി എടുക്കാതിരിക്കുക. എന്നില്‍ നിങ്ങള്‍ക്കു മാതൃകയുണ്ടെന്നവര്‍ അവ്കാശപ്പെടാത്തിടത്തോളം നാം തന്നെ ഒരു ലാബെല്‍ അവരുടെ മേല്‍ ഒട്ടിച്ച് കല്ലെറിയുന്നത് ശരിയല്ല.

മാധവികൂട്ടിയുടെ മതം മാറ്റം ചര്‍ച്ചചെയ്യപ്പെടാന്‍ പാടില്ലാത്ത ഒന്നായി എനിക്കഭിപ്രായമില്ല. വെറും വ്യക്തിപരമായ ഒന്നായിരുന്നുവെങ്കില്‍ അതൊരു പൊതുപരിപാടിയില്‍ വച്ച് പ്രഖ്യാപിച്ച അവരുടെ നടപടിയെയും ചോദ്യം ചെയ്യേണ്ടിവരും.

രണ്ടും രണ്ടായി ചര്‍ച്ചചെയ്യുക. ഒരു ചര്‍ച്ചയില്‍ ലോകാവസാനമൊന്നുമുണ്ടാവില്ലല്ലോ. പക്ഷെ, ഇത് രണ്ടുമല്ലാത്ത ഒരു വിഷയം സ്വയം സൃഷ്ടിച്ച് ഒരാളുടെ മേലാരോപിച്ച് വ്യക്തി ജീവിതം ചര്‍ച്ചെക്കെടുക്കുകയും അതും മരണസമയത്തുപോലും ആവശ്യമില്ലാത്ത കാര്യങ്ങള്‍ കുത്തിപ്പൊക്കുകയും എന്നിട്ട് ഇത്തിരി വിശാലമായി ചിന്തിക്കുന്നതു കൊണ്ടാണ് അത് തുറന്നെഴുതിയത് . അപ്പോള്‍ അവരുടെ മതംമാറ്റത്തെ കുറ്റം പറയുന്ന സങ്കുചിതനായി കാണാനായിരുന്നു പലര്‍ക്കും താല്പര്യം എന്ന് വിലപിക്കുകയും ചെയ്യുമ്പോള്‍ എന്തെഴുതുന്നു എന്നത് ബോധത്തോടെയാവട്ടെ എന്നു പറയാനല്ലാതെന്തു പറയാന്‍?


തുടരും....

14 അഭിപ്രായങ്ങൾ:

  1. നല്ല അടിപൊളി എഴുത്ത്..
    അനിലിന്റെ പോസ്റ്റിന്റെ അനൗചിത്യം വ്യക്തമാക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. കമലാ സുറയ്യയുടെ ജീവിതത്തില്‍ എന്തെങ്കിലും മാതൃകയുണ്ടോ എന്നത് തികച്ചും ആപേക്ഷികമായ ഒരു കാര്യമാണ്. എന്നാല്‍ അതില്‍ പിടിച്ച് ഒരാള്‍ എനിക്ക് നിങ്ങളുടെ ജീവിതത്തില്‍ മാതൃകയൊന്നുമില്ല എന്ന് പറയുന്നതില്‍ ഒരൌചിത്യവുണ്ടെന്ന് തോന്നുന്നില്ല. കാരണം ഇതിനാരും അയാളെ നിര്‍ബന്ധിച്ചില്ലല്ലോ.

    ഇത്തരം വര്‍ത്തമാനങ്ങള്‍ സാധാരണയുണ്ടാവുന്നത് ഒരു വ്യക്തിയോടുള്ള അസഹിഷ്ണുതപരമായ ഒരു നിലപാടില്‍ നിന്നാണ്.

    മതം മാറ്റം കൊണ്ട് അവര്‍ ആഗ്രഹിച്ചത് നേടിയില്ല എന്ന പ്രസ്ഥാവനയെ ആളുകള്‍ പലവിധത്തില്‍ വ്യാഖ്യനിക്കുന്നുണ്ട്. മതം എന്നത് വെറും ഒരു ആത്മീയമായ സ്വകാര്യ ഇടപാട്മാത്രമായി കാണുന്നവരുടെ പശ്ചാതലത്തില്‍ ചിന്തിക്കുന്നവര്‍ക്ക് ഇതിന്റെ അര്‍ത്ഥം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു കൊള്ളണമെന്നില്ല. ആരോ വിവാഹം കഴിക്കാമെന്നും സ്നേഹം തരാമെന്നുമൊക്കെ പറഞ്ഞത് കൊണ്ടാണ് അവര്‍ മതം മാറിയിരുന്നതെങ്കില്‍ അത് തികച്ചും സ്വകാര്യമാക്കി കൊണ്ടു നടന്നാല്‍ മതിയായിരുന്നു. എന്നാല്‍ മതം മാറ്റത്തെ അവര്‍ പ്രഖ്യാപിക്കുന്നത് ഒരു പൊതു പരിപാടിയില്‍ വെച്ചാണ് എന്നുള്ളത് ഇത്തരം ആരോപണങ്ങളുടെ അര്‍ത്ഥ ശൂന്യത വെളീവാക്കുന്നുണ്ട്. മാത്രമല്ല ഈ മാറ്റം കൊണ്ട് അവര്‍ വ്യക്തമായ ഒരു സന്ദേശം പൊതു സമൂഹത്തിന് നല്‍കാന്‍ ആഗ്രഹിച്ചുട്ടുമുണ്ടായിരുന്നു.
    ഇതാണ് ‘മതം മാറ്റം കൊണ്ട് ആ‍ഗ്രഹിച്ചത് നടന്നില്ല‘ എന്നത് കൊണ്ട് യഥാര്‍ത്തത്തില്‍ അവര്‍ ഉദ്ദേശിച്ചത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

    മറുപടിഇല്ലാതാക്കൂ
  3. ജീവിച്ചിരുന്നപ്പോള്‍ കുറെ വിവാദങ്ങള്‍ അവരുടെ കൂടെയുണ്ടായിരുന്നു. ഇനി മരണത്തിലെങ്കിലും അത് തീരട്ടെ

    മറുപടിഇല്ലാതാക്കൂ
  4. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  5. കലാകാരന്മാര്‍, സാഹിത്യകാരന്മാര്‍ തുടങ്ങിയവര്‍ എന്നും മലയാളിയുടെ ഈ അനാവശ്യ തുറിച്ച് നോട്ടത്തില്‍ അസ്വസ്ഥരാണ്..
    അവര്‍ എന്നും സമൂഹം സൃഷ്ടിക്കുന്ന ഒരു ജീവിതക്രമം പാലിക്കണം എന്ന് വാശി പിടിക്കുന്നു.
    "സാഹിത്യകാരന്റെ സാമൂഹിക പ്രതിബദ്ധതയെ പറ്റി അഭിപ്രായം എന്ത്?" എണ്ണ ചോദ്യം അഭിമുഖങ്ങളില്‍ സ്ഥിരം ചോദ്യമായി മാറുന്നതും അത കൊണ്ടാണ്...

    കാട്ടിപ്പരുത്തിയുടെ രചന നന്നാവുന്നു...എന്റെ ആശംസകള്‍...
    (അതിലെയും വന്നു പോവുക...അന്റെ പുതിയ പോസ്റ്റിലൂടെ... നമ്മുടെ മക്കളെ കുറിച്ച് എത്ര നമ്മള്‍ നല്ലത് കേള്‍ക്കാനാഗ്രഹിക്കുന്നുവോ അത്ര തന്നെ നമ്മുടെതായ എല്ലാറ്റിനെ കുറിച്ചും ആ ആഗ്രഹമുണ്ട്.)

    മറുപടിഇല്ലാതാക്കൂ
  6. Shihab Mogral

    ചിന്തകന്‍



    ദീപക് രാജ്|Deepak Raj
    ഒരു പുതിയ വിവാദമെന്റെ ഉദ്ദെശ്യമില്ല, വിവാദങ്ങളിലെ നിരര്‍ത്തകത കണ്ടെത്തുകയാണ്.

    വല്യമ്മായി
    വായിച്ചു-എന്നിട്ട്?

    ഷാരോണ്‍ വിനോദ്

    ഒഴിഞ്ഞു കിട്ടുന്ന കുറഞ്ഞ സമയത്തില്‍ ചെയ്യുന്നതാണ്. മറ്റെവിടെയും നോക്കാന്‍ കഴിഞ്ഞിട്ടില്ല, ഞാന്‍ വരാം.

    മറുപടിഇല്ലാതാക്കൂ
  7. കാട്ടിപ്പരുത്തിയുടെ ലേഖന പരമ്പര വൈകിയാണ് കണ്ടത്. അപ്പോഴേക്കും മൂന്നാം ഭാഗം ആയിരുന്നു. അതില്‍ എന്റെ പോസ്റ്റിലേക്ക് ലിങ്ക് നല്‍കിയിരുന്നതിനാല്‍ ഒരു മറുപടി കമന്റും ഇട്ടു. പിന്നീട് തിരിഞ്ഞ് നോക്കുന്നത് ഇന്നാണ്. നാലാം ഭാഗത്തില്‍ മുഴുവന്‍ എനിക്കുള്ള മറുപടിയാണെന്ന് ഇന്നാണ് കണ്ടത്. അപ്പോഴേക്കും പരമ്പര അഞ്ചാം ഭാഗം വരെ എത്തിയിരുന്നു.

    വായിച്ചപ്പോള്‍ തമാശ ആണ് തോന്നിയത്. ഞാനിട്ട പോസ്റ്റ് എന്തിനെന്ന് പല തവണ പറഞ്ഞിട്ടും മനസ്സിലാക്കാന്‍ സാധിക്കാത്തവര്‍ ആണല്ലോ പിന്നെയും പിന്നെയും ഞാന്‍ ഇട്ട പോസ്റ്റിനെ വിമര്‍ശിക്കുന്നത്.

    കമലാ സുരയ്യ മതം മാറിയതില്‍ എനിക്ക് ഒരു പ്രശ്നവുമില്ല എന്ന് ഞാന്‍ പലവട്ടം പറഞ്ഞു. അവര്‍ അതിന് പറഞ്ഞ കാരണങ്ങളിലെ വൈരുദ്ധ്യം ആണ് ഞാന്‍ എന്റെ പോസ്റ്റില്‍ പറഞ്ഞത്. അതു തന്നെ പോങ്ങുമ്മൂടന്റെ പോസ്റ്റില്‍ വന്ന വിഷയത്തിനും അതില്‍ വന്ന കമന്റുകള്‍ക്കും മറുപടിയായി ഇട്ടതാണ്. ഒരു കൂട്ടില്‍ നിന്ന് മറ്റൊരു കൂട്ടിലേക്ക് ഒരു കിളി തനിയെ പറന്നു കയറുന്നതില്‍ എനിക്ക് എന്തെതിര്‍പ്പ്. ഒരു തരത്തില്‍ രണ്ടും കൂടു തന്നെ. (വാഗ്ദാനങ്ങള്‍ നല്‍കി ഒരു കൂട്ടില്‍ നിന്ന് മറ്റൊരു കൂട്ടിലേക്ക് പിടിച്ചു കൊണ്ടു പോകുകയാണെങ്കില്‍ എതിര്‍ക്കപ്പെടണം).

    അവര്‍ ഇസ്ലാം ആയതില്‍ അഭിമാനിക്കുക എന്നത് ഇപ്പോള്‍ ഏതൊരു മുസ്ലീമിനെയും‌പോലെ കാട്ടിപ്പരുത്തിയുടേയും അവകാശമാണ് എന്ന് എനിക്ക് മനസ്സിലാകുന്നു. ഇതേ വിഷയത്തില്‍ ഈ ബൂലോകത്ത് തന്നെ എത്രയെത്ര പോസ്റ്റുകള്‍ വായിച്ചു കഴിഞ്ഞു! അതിനാല്‍ കാട്ടിപ്പരുത്തിയുടെ പോസ്റ്റുകള്‍ എന്നില്‍ ഒരു വികാരവും ഉണ്ടാക്കുന്നില്ല. ഇതിന്റെ കൂടെ എന്റെ പോസ്റ്റില്‍ hAnLLaLaTh എഴുതിയ ഈ കമന്റ് കൂടി നോക്കണം എന്ന്‍ അഭ്യര്‍ത്ഥിക്കുന്നു. മതം മാറിയെങ്കിലും ഒരിക്കലും ഒരു യത്ഥാര്‍ത്ഥ ഇസ്ലാമാകാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ലെന്നാണ് എന്റെ ധാരണ.


    "ഇത്തിരി വിശാലമായി ചിന്തിക്കുന്നതു കൊണ്ടാണ് അത് തുറന്നെഴുതിയത് . അപ്പോള്‍ അവരുടെ മതംമാറ്റത്തെ കുറ്റം പറയുന്ന സങ്കുചിതനായി കാണാനായിരുന്നു പലര്‍ക്കും താല്പര്യം. ഹ ഹ ഹ.." എന്ന് ഞാന്‍ കമന്റിടുമ്പോള്‍ അതിനെ എന്റെ വിലാപമായി കാണുന്നതില്‍ തന്നെ വായനയുടെ ആഴം എനിക്കു മനസ്സിലാകുന്നു. എന്റെ മുന്നത്തെ പോസ്റ്റ് എഴുതിയത് പൂര്‍ണ്ണബോധത്തോടു കൂടെ തന്നെയാണെന്ന് കൂടി ഓര്‍മപ്പെടുത്തട്ടെ.

    മരണപ്പെട്ടു എന്ന് കരുതി ആരെയും വിമര്‍ശിക്കരുതെന്ന് പറയുന്നത് ഒരു തരം വിധേയത്വത്തില്‍ നിന്ന് ഉണ്ടാകുന്നതാണ്. ആരോടും ആരാധനയാകം, പക്ഷേ അത് വിധേയത്വം ആകുന്ന നിമിഷത്തില്‍ സ്വയം ഒരു അടിമയാകുകയാണ് ചെയ്യുന്നത്. പിന്നീട് ഉടയോനെ വിമര്‍ശിച്ചാല്‍ നോവുന്നത് അടിമക്കായിരിക്കും.


    "ആര്‍ക്കും മാതൃകയാക്കാന്‍ ഉള്ള മഹത്വം ഒന്നും അവരുടെ ജീവിതത്തിനില്ല എന്നാണ് എന്റെ സ്വതന്ത്ര അഭിപ്രായം.

    അനില്‍ എന്നാണ് അവര്‍ തന്നിലൊരു മാതൃകയുണ്ടെന്ന് അവകാശപ്പെട്ടത്. നിങ്ങളുടെ ജീവിതത്തിന് ഒരുത്തമ മാതൃകയിതാ എന്ന് സ്വയം അവകാശപെട്ടിരുന്നുവോ?"


    എന്നൊക്കെ ചോദിക്കുമ്പോള്‍ പല പോസ്റ്റുകളിലും അവരെ അമ്മയായും മാതൃകയായും ഒക്കെ എഴുതിയിരിക്കുന്നതാണ് ഓര്‍മ വരുന്നത്. അല്ലാതെ അവര്‍ സ്വയം പറഞ്ഞിരുന്നു എന്നല്ല അര്‍ത്ഥം. ഗാന്ധിയേയും ശ്രീനാരായണ ഗുരുവിനേയും ഒക്കെ മാതൃകയാക്കുന്നത് അവര്‍ പറഞ്ഞിട്ടല്ലല്ലോ ...

    "ലക്ഷക്കണക്കിന് ആള്‍ക്കാര്‍ ഇതിലും ദുരിതം അനുഭവിച്ച് നാട്ടില്‍ കഴിയുന്നില്ലേ? അവര്‍ക്കൊന്നും പോകാന്‍ മറ്റിടങ്ങള്‍ ഇല്ലാത്തതിനാല്‍ അവര്‍ നാട്ടില്‍ തന്നെ ജീവിതം തള്ളിനീക്കുന്നു"എന്ന അനിലിന്റെ എഴുത്തില്‍ മറ്റു സ്ഥലങ്ങളുള്ളവരും ഇതെല്ലാം സഹിക്കണമെന്നു എന്തിനാണ് വാശിപിടിക്കുന്നത്."

    എനിക്ക് ഒരു വാശിയുമില്ല, പകരം അവരുടെ മതം മാറ്റത്തെക്കുറിച്ച് ഞാനെഴുതിയ എന്നാല്‍ ആരും ശ്രദ്ധിക്കാത്ത ഒരു വാചകം ആവര്‍ത്തിക്കുന്നു.

    "പലരും ചെയ്തപോലെ ഒരു സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ പോരാടുന്നതിന് കമലാ ദാസിന്/മാധവിക്കുട്ടിക്ക് ശക്തി ഇല്ലായിരുന്നോ? അതിനുള്ള ഏറ്റവും നല്ല ആയുധം അവരുടെ കയ്യില്‍ ഉണ്ടായിരുന്നല്ലോ. അതിനല്ലെങ്കില്‍ തൂലിക പടവാള്‍ ആണെന്നൊക്കെ പറയുന്നതിനെന്തര്‍ത്ഥം?"

    അവസാനമായി എന്റെ പോസ്റ്റിന്റെ ഔചിത്യത്തെ കുറിച്ചുള്ള (സമയത്തെ കുറിച്ചുള്ള) സംശയങ്ങള്‍ക്കുള്ള മറുപടി " എന്റെ മനസ്സില്‍ അപ്പപ്പോള്‍ തോന്നുന്ന കാര്യങ്ങള്‍ എഴുതാനാണ് എന്റെ ബ്ലോഗ് എന്നുള്ളതാണ് എന്റെ ധാരണ. അല്ലാതെ ആരെങ്കിലും മരിച്ച് കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ട് കഴിഞ്ഞ് മാത്രമേ അവരെ കുറിച്ച് എഴുതാന്‍ പാടുള്ളു എന്നാണെങ്കില്‍ അത്രയും കാലം ഒന്നും ഓര്‍ത്തിരുന്ന് പോസ്റ്റ് ഇടുവാന്‍ എനിക്ക് തീരെ താല്പര്യമില്ല എന്ന് അറിയിക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  8. അനിലിന്റെ രീതിയില്‍ അനിലും എന്റെ രീതിയില്‍ ഞാനും ചിന്തിക്കുന്നു, എന്റെ ശരിയെ ഞാനും ബ്ലോഗിലൂടെ സമര്‍ത്ഥിക്കുന്നു. അവര്‍ യഥാര്‍ത്ഥമുസ്ലിമായിരുന്നില്ലെന്ന് ഹന്‍ലലത്തിന്റെ ഒരു കമെന്റ് കണ്ടതോടെ ധാരണയുണ്ടാക്കുന്നതും അതില്‍ അഭിമാനിക്കുന്നതും ഏതൊരു മതമില്ലെന്നവകാശപ്പെടുന്ന അനിലിന്റെയും അവകാശമായിരിക്കാം.
    സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ പോരാടുക എന്നതല്ലാം ആപേക്ഷികമാണ്. അവരുടെ മതം മാറ്റം തന്നെ നല്ല ഒരു പോരാട്ടമായി ഇപ്പുറവും വ്യാഖ്യാനിക്കും, ചുള്ളിക്കാടെല്ലാം അങ്ങിനെ വ്യാഖ്യാനിച്ച് ബുദ്ധമതത്തിലേക്കു ചാടുകയായിരുന്നു.

    ഇന്നതെ അനില്‍ ചെയ്യാവൂ എന്നു പറയാനൊന്നും ഞാനാളല്ല, അങ്ങിനെ ഒരു പോസ്റ്റിടുമ്പോള്‍ ഇങ്ങിനെയുമൊരു പോസ്റ്റ്.

    മറുപടിഇല്ലാതാക്കൂ
  9. ദേ പിന്നേം തമാശ.... അവര്‍ ഏത് മതത്തിലായാലും എനിക്കെന്ത്? അതവരുടെ വ്യക്തിപരമായ കാര്യം. ഒരാള്‍ എന്റെ മതത്തിലേക്ക് വന്നു എന്ന് കരുതി അഭിമാനിക്കാന്‍ എന്റെ അഭിമാനം എന്നെ അനുവദിക്കുന്നില്ല എന്നതുപോലെതന്നെ ഒരാള്‍ പോയി എന്ന് കരുതി സമാധാനം ഇല്ലാതെ ഇരിക്കാനും എനിക്ക് താല്പര്യമില്ല.

    അവര്‍ യഥാര്‍ത്ഥ ഇസ്ലാം ആയിട്ടില്ലെന്ന് ഹന്‍ലല്ലത്തിന്റെ കമന്റ് കണ്ടപ്പോഴല്ല മനസ്സിലായത്. അത് നേരത്തെ അറിയാമെന്ന് എന്റെ പോസ്റ്റിലും കമന്റുകളിലും സൂചനയുണ്ട്...

    മറുപടിഇല്ലാതാക്കൂ
  10. അവരുടെ മനസ്സളക്കുന്ന യന്ത്രം എന്റെ കയ്യിലില്ലാത്തതിനാല്‍ അളക്കാന്‍ കഴിഞ്ഞിട്ടില്ല ഇതേ വരെ, ഏതായാലും അനിലളന്നിരിക്കുകയല്ലെ,അഭിമാനത്തോടെ തമാശിച്ചോളൂ.

    മറുപടിഇല്ലാതാക്കൂ
  11. ഒരാള്‍ ഇസ്ലാം ജീവിതചര്യ പിന്തുടരുന്നോ എന്നറിയുന്നത് ഒരാളുടെ മനസ്സ് അളന്നിട്ടാണോ കാട്ടിപ്പരുത്തി? അയാളുടെ വാക്കുകളിലും പ്രവൃത്തികളിലും കൂടി അതൊന്നും മനസ്സിലാക്കാന്‍ ഇതു വരെ കഴിയാത്ത താങ്കള്‍ ഇതൊക്കെ എഴുതുന്നതു കാണുമ്പോള്‍ അത്ഭുതം തോന്നുന്നു... ഹന്‍ലല്ലത്തിന്റെ കമന്റില്‍ പറഞ്ഞ കാര്യം അദ്ദേഹത്തിന്റെ അഭിപ്രായമല്ല, അത് മാധവിക്കുട്ടിയുമായുള്ള അഭിമുഖത്തില്‍ നിന്നുമാണ്.... എന്നിട്ടും അവരുടെ മനസ്സ് കാണാന്‍ കഴിയാത്ത താങ്കള്‍ എങ്ങനെ അവരുടെ ആരാധകനാകും?

    മറുപടിഇല്ലാതാക്കൂ
  12. അതിനു ശേഷം വന്ന അവരുടെ ഒരു അഭിമുഖം അഞ്ചാമത്തെ പോസ്റ്റിലുണ്ടല്ലോ അനില്‍?
    അവര്‍ അവസാനം വരെ നമസ്കരിച്ചിരുന്നു, കൂടാതെ മകനോട് ഇസ്ലാമിനെ കുറിച്ച് പറഞ്ഞ അഭിപ്രായവും പത്രത്തില്‍ വായിച്ചു,
    ഞാന്‍ അവരുടെ ആരാധകനല്ല, എന്റെ ആരാധനകളൊന്നും തന്നെ ഞാന്‍ വ്യക്തികള്‍ക്കു സമര്‍പ്പിക്കാറില്ല.

    ഞാന്‍ ഈ പത്ര റിപ്പൊര്‍ട്ടുകള്‍ക്കപ്പുറം അവരുടെ വ്യക്തി ജീവിതം തേടി നടക്കുന്നുമില്ല, എന്റെ വായനകള്‍ കമലാസുരയ്യുമല്ല, അവരതാകുന്നതിന്നെത്രയോ മുമ്പെ എനിക്കവരുടെ കഥകളെ, എഴുത്തുകളെ ഒരുപാടൊരുപാടിഷ്ടമാണ്.

    മറുപടിഇല്ലാതാക്കൂ
  13. പലായദ്വം പലായദ്വം ഹേ ദുഷ് ബ്ലോഗര്‍ അനിലേ
    ബ്രഹ്മാണ്ട ബൂലോഗ സഞ്ചാരി, എത്തീ , കാട്ടിപരുത്തി കേസരി

    മറുപടിഇല്ലാതാക്കൂ