2009, ജൂൺ 7, ഞായറാഴ്‌ച

മാധവിക്കുട്ടിയും വിവാദങ്ങളും-3

രണ്ട് മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ഹല്ലെ ബറി ( Halle Berry ) എന്ന ആഫ്രോ-അമേരികന്‍ നടിക്കു Monster's Ball എന്ന് സിനിമയിലെ അഭിനയത്തിനു ഏറ്റവും നല്ല നടിക്കുള്ള ഓസ്കാര്‍ ലഭിച്ചു. ഓസ്കാര്‍ ഏറ്റു വാങ്ങിയ വേദിയില്‍ വച്ച് അവര്‍ പൊട്ടിക്കരഞ്ഞുകൊണ്ട് വിവേചനമനുഭവിക്കുന്ന കറുത്ത വര്‍ഗ്ഗക്കാര്‍ക്കായി തന്റെ ഓസ്കര്‍ സമര്‍പ്പിച്ചു. എന്നെ അമ്പരപ്പിച്ച ഒരു കരച്ചിലായിരുന്നു അത്. വാഗ്ദത്ത ഭൂമിയായ അമേരിക്ക, ജനാധിപത്യത്തിന്റെയും മനുഷ്യാവകാശപ്രവൃത്തനങ്ങളുടെയും ഈറ്റില്ലം. അവിടെ പ്രമുഖയായ ഒരു നടി വംശീയ ദു:ഖവുമായി........

അധിനിവേശം മനസ്സുകളിലെക്കു ബാധിക്കുമ്പോള്‍ പ്രതികരിക്കുന്നത് പല രീതിയിലാണ്. അധികപേരും വിധിക്കു കീഴടങ്ങും, ചിലര്‍ അമിത വിധേയത്താല്‍ സ്വയം അടിമകളാവും, ചിലര്‍ നി രാശരാവും, തെറിവിളിക്കും, കുറച്ചു പേര്‍ വിധിക്കെതിരെ പോരാടും, ഇപ്പോരാട്ടവും പല രീതിയിലായിരിക്കും.

ചരിത്രത്തില്‍ അംബേദ്ക്കര്‍മാര്‍ ഉയര്‍ന്നു വരുന്നതങ്ങിനെയാണ്. അവര്‍ക്കു സമൂഹത്തെ മുഴുവന്‍ ഉത്തേജിപ്പിക്കാനുള്ള ശക്തിഉണ്ടാവും, എന്നാല്‍ ചില പോരാട്ടങ്ങള്‍ അവനവനിലവസാനിക്കുകയോ അല്ലെങ്കില്‍ കീഴടക്കപ്പെടുകയുമോ ചെയ്തേക്കും.

വംശീയത ഇന്നും മനസ്സുകളില്‍ നിലനില്‍ക്കുന്നു എന്നതിന്നുദാഹരണമാണ് ശില്പാഷെട്ടി പ്രശ്നം. ശില്പക്കത് മുതല്‍കൂട്ടയെങ്കിലും.

ഇന്ത്യയിലെ വംശീയത ജാതീയതയുടെ രൂപത്തിലാണ് കാണപ്പെടുന്നത്. ഇന്നും അതിന്റെ ബഹിര്‍ സ്പുരണങ്ങള്‍ ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു തലത്തില്‍ നില്‍ക്കുക തന്നെ ചെയ്യുന്നു.

വി.കെ.എന്‍ ഒരിക്കല്‍ തമാശിക്കുന്നുണ്ട്, ചെറമന്റെ വിപ്ലവം തിയ്യനാവുന്നതിലൂടെയാണ്, തിയ്യന്റെത് നായരിലും. തമാശക്കപ്പുറം ഒരു പൊള്ളുന്ന സത്യം.

എനിക്കൊരനുഭവമുണ്ട്, കോളെജിലെ സഹമുറിയന്‍ ഒരു ദളിതനായിരുന്നു. ഒരു ദിവസം അവന്റെ വീട്ടില്‍ പോയി രാപ്പാര്‍ത്തു. അവന്റെ അച്ചനെ മുഷിപ്പിക്കാതിരിക്കാന്‍ ഞാനുമൊരു രാത്രി സഖാവായി. വര്‍ത്തമാനത്തിന്നിടയില്‍ പാവം തിളക്കത്തോടെ പറഞ്ഞു. തമ്പുരാനെല്ലാം നമ്മുടെ കൂടെയുണ്ടല്ലൊ, എന്റെ ഒറ്റ രാത്രി വിപ്ലവമറിയുന്ന സഹമുറിയന്‍ എനിക്കു വിശദീകരിച്ചുതന്നു, ഇ.എം.എസ്സിനെയാണ്. - ഇ.എം.എസ് ഒരു വിപ്ലവകാരിയെക്കാള്‍ പല ദളിതര്‍ക്കും പിന്നെയും തമ്പുരാനാണ്.

വാഴക്കുല ഇന്ന് അടിയാന്റെ കണ്ണില്‍ തമ്പുരാന്‍ ചെയ്യുന്ന ഒരു ക്രൂരത. സ്വന്തം കുട്ടികള്‍ക്കു പഴം കൊടുക്കാതെ തമ്പുരാന്റെ കുട്ടികള്‍ക്കു കൊടുക്കുന്ന അടിയാന്റെ നിസ്സഹയാവസ്ഥ. പക്ഷെ, ഇതിന്നൊരു മറുപുറമുണ്ട്, അടിയാളന്‍ അന്ന് സ്വപ്നം കണ്ടിരുന്നത് തന്നെ ഇത് വളര്‍ന്നു തമ്പുരാനില്‍ നിന്നും കിട്ടുന്ന ഒരു പ്രശംസയാണെങ്കിലോ? അടിമത്തം ബാധിക്കുന്നത് മനസ്സുകളിലേക്കുമാണ്. മനസ്സുകളെ കീഴടക്കിയാണ് ഇവ രാജപാതകളൊരുക്കുന്നത്.

ഇതെല്ലാകാലത്തുമുണ്ട്, അമേരിക്കക്കെതിരെ മുദ്രാവാക്യം വിളിക്കുമ്പോഴും ബ്രാന്‍ഡ് അമേരിക്ക തന്നെ വേണം. മാധവികുട്ടിയുടെ എന്റെ കഥയില്‍ തന്നെ ഹിറ്റ്ലറിനെയും മുസ്സോളിനിയെയും നായകരാക്കുന്ന ബാല്യം കടന്നു വരുന്നുണ്ട്, വിജയിക്കുന്നവനോടുള്ള വീരാരാധന.

ഞാന്‍ ഇന്നെ വരെ കമല എന്തുകൊണ്ട് കമലാസുരയ്യയായി എന്നന്യേഷിച്ചിട്ടില്ലായിരുന്നു. കൈരളിയിലോ മറ്റോ ആണെന്നു തോന്നുന്നു, പുനത്തില്‍ കുഞ്ഞബ്ദുള്ളയുമായി ഒരു സംഭാഷണം മാത്രമാണ് ആ മേഖലയില്‍ എനിക്കുള്ള പരിചയം.

വായനയാകട്ടെ കയ്യില്‍ കിട്ടുന്നതില്‍ എന്തായാലും ഒന്നു കണ്ണോടിക്കാതിരിക്കാന്‍ എനിക്കാവാത്ത ഒന്നും.

അനിലിന്റെ ബ്ലോഗില്‍ നിന്നും ലിങ്കിലൂടെപ്പോയി പൊങ്ങുമ്മൂടന്റെ ബ്ലോഗ് ഇപ്പോള്‍ (07-06-2009 11 മണി ക്കാണ്) മാത്രമണു ഞാന്‍ നോക്കുന്നത്.

ഹിന്ദു മതത്തില്‍ പല അനാചാരങ്ങളും ഉണ്ട്. ഏവര്‍ക്കും അറിയാവുന്ന സത്യം. അത് മനസ്സിലാക്കാന്‍ കമലാ സുരയ്യക്ക് ഇത്രയും വര്‍ഷം വേണ്ടി വന്നു എന്ന് എനിക്ക് വിശ്വസിക്കാനാവില്ല. അവരുടെ അമ്മയും വിധവ ആയിരുന്നു. അവരും ഈ സമൂഹത്തില്‍ ആണല്ലോ ജീവിച്ചത്. അന്നൊന്നും കമലദാസ് മറ്റുള്ളവരുടെ ജീവിതം കണ്ടിട്ടില്ല എന്ന് കരുതുന്നോ?

എന്ന്‍ അനില്‍ എഴുതുമ്പോള്‍ എല്ലാവരും ഒരു പോലെയല്ല പ്രതികരിക്കുന്നത് എന്നാണെന്റെപക്ഷം.

അവരുടെ വിധവയായപ്പോഴുള്ള അനുഭവം അനിലിന്റെ കമെന്റിലൂടെയാണു ഞാന്‍ അറിയുന്നത് തന്നെ.

പക്ഷെ തന്റെതെല്ലാത്ത ഒരു സംഭവത്തില്‍ തന്നെ തൊട്ടുകൂടത്തവളും കണ്ടാല്‍‌പ്പോലും അശുദ്ധമായവളുമായി തീര്‍ന്നു എന്നറിയുമ്പോള്‍ അതുള്‍കൊള്ളുന്നത് എല്ലാവരും ഒരേ രീതിയിലാവണമെന്നു ശഠിക്കുന്നതിലെന്തര്‍ത്ഥം.

എല്ലാവര്‍ക്കും അംബേദ്ക്കറാവാന്‍ കഴിയില്ല. അംബേദ്ക്കറോട് എല്ലാവരും സഹിക്കുന്നില്ലെ പിന്നെ നിനെക്കെന്താ എന്നു ചോദിച്ചിട്ട് കാര്യവുമില്ല.

ഇനി, ഇതിന്നത്തെ ആചാരം, ഞങ്ങള്‍ കുളിച്ചാല്‍ നിനക്കെന്താ എന്നാണെങ്കില്‍- അതിനേക്കാള്‍ നല്ലത് സൂര്യനെല്ലിയിലെ പെണ്‍കുട്ടിയോട് ആരു പറഞ്ഞെടീ നിന്നോടൊരു പെണ്ണാവാന്‍ എന്നു ചോദിക്കുകയായിരിക്കും.
തുടരും


11 അഭിപ്രായങ്ങൾ:

  1. കാട്ടിപ്പരുത്തി,
    ഇപ്പോഴും താങ്കള്‍ക്ക് ഞാന്‍ എഴുതിയതിന്റെ പൊരുള്‍ മനസ്സിലായില്ല എന്ന് തോന്നിയത് കൊണ്ട് ഒരു കമന്റ്..

    അതിനെ പറ്റി ആ പോസ്റ്റില്‍ പറയാന്‍ കാരണം അവരുടെ മതം മറ്റത്തിനുള്ള കാരണങ്ങളില്‍ ഒന്ന് വിധവയായ അവര്‍ക്കുണ്ടായ ആ അനുഭവമാണെന്ന് പറഞ്ഞു കേട്ടതിനാലാണ്. പക്ഷേ യഥാര്‍ത്ഥത്തില്‍ അതല്ലായിരുന്നു കാരണം എന്ന് ബാക്കിയുള്ള കമന്റുകള്‍ വായിച്ചു വരുമ്പോള്‍ മനസ്സിലായി കാണും എന്ന് കരുതുന്നു.

    താങ്കള്‍ പറഞ്ഞത് ശരി തന്നെ. ഞാന്‍ അത് എഴുതിയതിന് വന്ന പ്രതികരണങ്ങള്‍ പല രീതിയില്‍ ആയിരുന്നു. അവരുടെ മതം മാറ്റത്തെ കുറിച്ചായിരുന്നു ആ പോസ്റ്റ് എന്ന് ധരിച്ചാണ് പലരും പ്രതികരിച്ചു കണ്ടത്. പക്ഷേ ആ മാറ്റത്തിന് പറഞ്ഞ കാരണങ്ങളെ മാത്രമേ ഞാന്‍ വിമര്‍ശിച്ചിരുന്നുള്ളു.... :)

    മറുപടിഇല്ലാതാക്കൂ
  2. ഒരാള്‍ ഇസ്ലാം മതത്തിലേക്ക് വരുമ്പോള്‍ അത് പൂര്‍ണ്ണമനസ്സോടെ ഇസ്ലാം എന്ന തത്വം പഠിച്ച് ആ ജീവിതചര്യ പൂര്‍ണ്ണമായും അനുസരിച്ച് ജീവിക്കാന്‍ സന്നദ്ധമായി വേണം എന്നാണ് ഞാന്‍ കരുതുന്നത്. പക്ഷേ കമലാ സുരയ്യ-യുടെ കാര്യത്തില്‍ അതല്ലായിരുന്നു അവസ്ഥ.

    hAnLLaLaTh പറഞ്ഞ പോലെ,
    "അങ്ങിനെയിരിക്കുമ്പൊ സ്നേഹം തരാമെന്ന് ഒരാള്‍ പറഞ്ഞു. ഞാനുമൊരു പെണ്ണല്ലെ, അയാളെ വിശ്വസിച്ചു... അയാള്‍ പറഞ്ഞു മതം മാറാന്‍. ഞാന്‍ മാറി. പ്രണയത്തിനു വേണ്ടി എന്തും ത്യജിക്കാന്‍ നമ്മള്‍‍ തയ്യാറാവില്ലെ?"

    ഇതാണ് സത്യത്തില്‍ സംഭവിച്ചത്. അതിന് ശേഷം നടന്നതൊക്കെ അവര്‍ അവരുടെ നില നില്പ്പിനായി പറഞ്ഞ കാരണങ്ങള്‍ മാത്രം. ഇതാണ് എനിക്ക് മനസ്സിലായിട്ടുള്ളത്. എല്ലാം പഠിച്ചിട്ടാണ് അവര്‍ ഇസ്ലാം ആശ്ലേഷിച്ചത് എന്നൊക്കെയുള്ള പ്രചാരണം വെറുതെയാണ് എന്നാണ് എനിക്ക് തോന്നുന്നത്.

    ഇത്തിരി വിശാലമായി ചിന്തിക്കുന്നതു കൊണ്ടാണ് അത് തുറന്നെഴുതിയത് . അപ്പോള്‍ അവരുടെ മതംമാറ്റത്തെ കുറ്റം പറയുന്ന സങ്കുചിതനായി കാണാനായിരുന്നു പലര്‍ക്കും താല്പര്യം. ഹ ഹ ഹ..

    മറുപടിഇല്ലാതാക്കൂ
  3. "ഇന്ത്യയിലെ വംശീയത ജാതീയതയുടെ രൂപത്തിലാണ് കാണപ്പെടുന്നത്. ഇന്നും അതിന്റെ ബഹിര്‍ സ്പുരണങ്ങള്‍ ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു തലത്തില്‍ നില്‍ക്കുക തന്നെ ചെയ്യുന്നു."........ ഇനഇയും അങ്ങനെ തന്നെ.

    ജാതിക്കോമരങ്ങള്‍ എല്ലാ ജാതിയിലും ഉറഞ്ഞു തുള്ളിക്കൊണ്ടീരിക്കയല്ലെ.. എന്തു പറയാന്‍ !! :(

    മറുപടിഇല്ലാതാക്കൂ
  4. കാട്ടിപ്പരുത്തി,
    ഒരു വിഷയത്തിനിടയില്‍ തന്നെ പലതും ഒന്നുണര്‍ത്തിപ്പോകാന്‍ പറ്റുന്നുണ്ട്..
    തുടരട്ടെ

    മറുപടിഇല്ലാതാക്കൂ
  5. അനിലിന്റെ ബ്ലോഗില്‍ പറയാന്‍ കഴിയാതിരുന്ന ഒരു കമെന്റ് ആണിത്, ഞാന്‍ ആ പോസ്റ്റ്‌ കണ്ടപ്പോഴേക്കും ഏകദേശം ഒരു ഫുള്‍ സ്റ്റോപ്പ്‌ വീണിരുന്നു. അനില്‍ പറഞ്ഞതിനെ പലരും തെറ്റിധരിച്ചു എന്നാണു എനിക്ക് തോന്നിയത്. മാധവിക്കുട്ടിയുടെ ഒരു കടുത്ത ആരാധികയായിരുന്നു ഞാന്‍. ലൈബ്രറികളില്‍ അവരുടെ ബുക്കുകള്‍ തിരഞ്ഞു പിടിച്ചു വായി‌ച്ച ഒരു കാലമുണ്ടായിരുന്നു. അവരെന്ന കഥാകാരിക്കും കവയത്രിക്കും അപ്പുറത്ത് ആ സ്ത്രീയെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. എന്റെ മനസ്സില്‍ കൃഷ്ണ സങ്കല്‍പം വേരുരച്ചത്‌ തന്നെ അവരുടെ വരികളില്‍ കൂടിയായിരുന്നു. മനസിന്റെ തൊട്ടടുത്ത്‌ നില്‍ക്കുന്ന ഒരാള്‍, അതായിരുന്നു കുറച്ചു വര്‍ഷം മുന്‍പ് വരെ എനിക്ക് മാധവിക്കുട്ടി. ഒരാള്‍ നമ്മെ ഒപ്പം കൊണ്ട് നടന്നിട്ട് പെട്ടന്നൊരു ദിവസം എന്നോടൊപ്പം നീ നടന്ന വഴികളൊക്കെ മറക്കൂ എന്ന് പറയുന്ന അനുഭവം അതായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം അവരുടെ മതം മാറ്റം. അത് ഒരു മതത്തിനോടുള്ള ഇഷ്ടക്കുറവല്ല,ഒരു വ്യക്തി അവരുടെ ആശയങ്ങളില്‍ നിന്നും പെട്ടന്നൊരു നാള്‍ അകന്നു പോയതിലുള്ള ഇഷ്ടമില്ലായ്മയാണ്. ഇന്നും മാധവിക്കുട്ടിയെന്ന സാഹിത്യകാരിയെ ഞാന്‍ ഇഷ്ടപ്പെടുന്നു, ആദരിക്കുന്നു പക്ഷെ അവരിലെ ഞാനെന്നും സ്നേഹിച്ചിരുന്ന തന്റേടിയായ വ്യക്തിത്വത്തോടുള്ള ഇഷ്ടം അല്പം മങ്ങിപ്പോയി. അനില്‍ പകര്‍ത്താന്‍ ആഗ്രഹിച്ചതും ഒരു പക്ഷെ എന്റെ ഈ വികാരം തന്നെയാവാം. മലയാളത്തില്‍ ഇനി അത് പോലൊരാള്‍ ഉണ്ടാവില്ല. മാധവിക്കുട്ടിക്ക് എന്റെ സ്നേഹാഞ്ജലി.

    മറുപടിഇല്ലാതാക്കൂ
  6. അനില്‍- പുതിയ പോസ്റ്റ് കാണൂ. ഇതൊന്നും വ്യക്തിപരമായി എടുക്കരുത്.
    നജൂസ്- തിരുത്തി-നന്ദി ഇംഗ്ലിഷില്‍ തന്നെ ആയതിനാല്‍ തിരയാനെളുപ്പമായി
    കിച്ചുത്ത-
    ചെറിയപാലം
    :)
    ശ്രീനന്ദ: ശരിയാണ്. പക്ഷെ അനിലിന് അയാള്‍ ഒരു ദൈവവിശ്വാസിയെല്ലെന്ന് വ്യക്തമാക്കിയതിനാല്‍ അങ്ങിനെ ഒരു വിഷമമുണ്ടാവാന്‍ തരമില്ലല്ലോ? ഒരു ഹിന്ദു വിനു തീര്‍ച്ചയായും ഈ ഒരു വികാരമുണ്ടാവും എന്നെനിക്കുറപ്പുണ്ട്.

    മറുപടിഇല്ലാതാക്കൂ
  7. hAnLLaLaTh പറഞ്ഞ പോലെ,
    "അങ്ങിനെയിരിക്കുമ്പൊ സ്നേഹം തരാമെന്ന് ഒരാള്‍ പറഞ്ഞു. ഞാനുമൊരു പെണ്ണല്ലെ, അയാളെ വിശ്വസിച്ചു... അയാള്‍ പറഞ്ഞു മതം മാറാന്‍. ഞാന്‍ മാറി. പ്രണയത്തിനു വേണ്ടി എന്തും ത്യജിക്കാന്‍ നമ്മള്‍‍ തയ്യാറാവില്ലെ?

    ആ ആള്‍ ഒരു രാഷ്ട്രീയ കാരനായിരുന്നു . ജിന്ന തൊപ്പിയൊക്കെ ഇട്ട ആള്‍ . പച്ച പാര്‍ട്ടിയുടെ .
    പിന്നെ ഒരു വിവാഹത്തിന് പ്രായം ഒരു പ്രശ്നമാണോ

    മറുപടിഇല്ലാതാക്കൂ