2009, മേയ് 31, ഞായറാഴ്‌ച

എന്റെ കഥക്കു

എന്റെ ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരിക്കു-
അക്ഷരങ്ങള്‍ വായനയായ കാലം മുതല്‍ എന്റെ കാല്പനികതകളില്‍ മാലാഖയായവള്‍ക്കു-
സ്വപ്നങ്ങളെ പഠിപ്പിച്ചവള്‍ക്കു-
അക്ഷരങ്ങളെ മാന്ത്രിക സ്പര്‍ശമാക്കി തന്നവളെ-
നിനക്കു സ്നേഹപൂര്‍വം

2009, മേയ് 19, ചൊവ്വാഴ്ച

മാര്‍ക്സിസ്റ്റ്പാര്‍ട്ടി ഉയര്‍‌ത്തെഴുനേല്‍‌ക്കുമോ?

മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ നന്നാക്കുന്നവരും തിരുത്തുന്നവരുമായവരുടെ പോസ്റ്റുകള്‍ കൊണ്ട് ബൂലോഗം നിറഞ്ഞ ഇക്കാലത്ത് അങ്ങിനെ ഒന്നു നന്നാക്കാമെന്ന ആശയിലൊന്നുമല്ല ഈ പോസ്റ്റ്-

കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായി ഒരു തിരഞ്ഞെടുപ്പു പരാജയം എന്നതില്‍ കവിഞ്ഞ് മറ്റെന്ത് എന്നു കൂതറതിരുമേനിയുടെ അടക്കം ചില പോസ്റ്റുകളില്‍ കാണാന്‍ വന്നു- മാത്രമല്ല ഇന്നെവരെ തോല്പ്പിക്കാന്‍ കഴിയാത്ത ലീഗിന്റെ പൊന്നാപുരം കോട്ടകളില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ സം‌ഭവിച്ചതിനേക്കാള്‍ എന്തു മണ്ണാങ്കട്ടയാണു മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കു സം‌ഭവിച്ചതെന്ന സാധാരണ ചോദ്യവും ബാക്കി-

ഇതിന്നിടയില്‍ എന്റെ ചില നിരീക്ഷണങ്ങള്‍ പങ്കുവക്കട്ടെ-

കേരളത്തിലെ മിക്ക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഏതെങ്കിലും ആശയങ്ങളൂടെ പിന്‍ബലമുണ്ട്-
കോണ്‍ഗ്രസ്സിനു ദേശീയത- കമ്യൂണിസ്റ്റ്-മാര്‍കിസ്റ്റു പാര്‍ട്ടികള്‍ക്കു മാര്‍ക്സിസം- ബി-ജെ-പിക്കു ഹൈന്ദവത- കേരളാ കോണ്‍ഗ്രസ്സുകള്‍ക്കു ക്രൈസ്തവത- ലീഗിനും പി-ഡി-പ്പിക്കും ഇസ്ലാം -

ഇതെല്ലെന്നു ചിലരെല്ലാം വാദിക്കുമെങ്കിലും പ്രധാന ഉല്പ്രേരകങ്ങള്‍ ഇവ തന്നെയെന്നതു സത്യം‌- 

കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വഭാവ ഘടനയനുസരിച്ചു നമുക്കു ബി-ജെ-പി-യെയും സി-പി-യെമ്മിനെയും കേഡര്‍ പാര്‍ട്ടികളെന്നും മറ്റുള്ളവയെ ബഹുജനപാര്‍ട്ടികളെന്നും തിരിക്കാം- (മറ്റൊരു പേരു നിര്‍‌ദ്ദെശിക്കാനുണ്ടെങ്കില്‍ സ്വാഗതം) സി-പി-ഐ- തുടങ്ങിയവ ഞങ്ങളും അക്കൂട്ടത്തിലാണെന്നു വാദിക്കുമെങ്കിലും പന്ന്യന്‍ രവീന്ദ്രന്റെ തിരഞ്ഞെടുപ്പെ വേളയില്‍ സി-പി-ഐയുടെ സംഘടനാ ദൗര്‍ബല്യം ശരിക്കും അനുഭവിച്ചതാണു- 

അതിശക്തമായ സം‌ഘടനാ കെട്ടുറുപ്പാണു കേഡര്‍ പാര്‍ട്ടികളെ വ്യത്യസ്തമാക്കുന്നത്- 
വളരെ ശക്തമായത് തകര്‍‌ക്കാന്‍ പ്രയാസമാണു- അതേ പോലെ തകര്‍‌ന്നാല്‍  ശരിയാക്കിയെടുക്കുവാനും

കോണ്‍ഗ്രസ്സും ലീഗും കേരളാ കോണ്‍ഗ്രസ്സുമെല്ലാം ഒരു വികാരത്തിന്റെ ആള്‍കൂട്ടമാണു-അതിനാല്‍ തന്നെ പലപ്പോഴും പ്രതിഷേധങ്ങള്‍ ശത്രുവിന്നു വളങ്ങളാവുന്നു-ഗ്രൂപ്പുകളും പിടിച്ചടക്കലുമെല്ലാം മുങ്ങാന്‍ പോകുന്നത് വരെ തുടരും - മുങ്ങി പൊങ്ങുന്ന ഇക്കളിയില്‍ പലപ്പോഴും കുതികാല്‍ വെട്ടാണു പരാജയങ്ങളെ വാങ്ങി കൊടുക്കുന്നത്-

കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ പാര്‍ട്ടിവോട്ടുകള്‍ മറിയില്ല എന്ന യാഥാര്‍‌ത്ഥ്യത്തിനാണു ഈ തിരഞ്ഞെടുപ്പു ആണിയടിച്ചിരിക്കുന്നത്- 

ലോകം മുഴുവന്‍ കമ്യൂണിസമെന്ന ആശയം തകര്‍ന്നടിഞ്ഞതാണു മാര്‍കിസ്റ്റ് പാര്‍ട്ടി നേരിട്ട ഏറ്റവും ആദ്യത്തെ പ്രതിസന്ധി- വിശദീകരിക്കാന്‍ കഴിയാത്ത ഈ പ്രശ്നത്തെ തിരഞ്ഞെടുപ്പില്‍ ബാധിച്ചില്ലെങ്കിലും ബൗദ്ധിക തലത്തില്‍ ബാധിക്കുക തന്നെ ചെയ്തിരുന്നു- നിയോ ലിബറല്‍ കമ്യൂണിസമൊന്നും പറയുന്നവര്‍‌ക്കു തന്നെ ദഹിക്കുന്ന ഒന്നായിരുന്നില്ല-

എഴുപതുകളില്‍ എം‌ ഗോവിന്ദനും- സി- ജെ-തോമസുമെല്ലാം ഈ പ്രത്യയശാസ്ത്ര പ്രതിസന്ധിയെ കുറിച്ചു ബോധവരായിരുന്നുവെങ്കിലും അവരുടെ ചിന്തകള്‍ തലക്കു മുകളിലൂടെ പറന്നു പോകുക മാത്രമാണു ചെയ്തത്- അങ്ങിനെ അവരെ വര്‍‌ഗ്ഗ വഞ്ചകരായും തൊഴിലാളി വിരുദ്ധരായും ചിത്രീകരിക്കുന്നതില്‍ പാര്‍ട്ടി വിജയിക്കുകയും ചെയ്തു-

ഇതിനെയെല്ലാംപാര്‍‌ട്ടിക്കു തരണം ചെയ്യാന്‍ കഴിഞ്ഞത് സം‌ഘടനാ കെട്ടുറുപ്പിന്റെ പിന്‍ബലത്തിലായിരുന്നു- ചര്‍‌ച്ചകളും കീഴ്‌ഘടക കമ്മറ്റികളുമായി വളര്‍‌ന്നു വന്ന ചിട്ടയുള്ള പ്രവര്‍‌ത്തകരെ ഉള്‍കൊള്ളാന്‍ മറ്റൊരു പ്രസ്ഥാനത്തിനും പാകതയുമില്ലായിരുന്നു-

പാകതയുള്ള ഒരെയൊരു രാഷ്ട്രീയ സംഘടന ബി-ജെ-പി ആയിരുന്നു- ബി-ജെ-പിയുടെ തിളങ്ങിയ നേതാക്കളില്‍ പലരും മുന്‍ ഇടതുപക്ഷ പ്രവര്‍ത്തകരായിരുന്നു എന്നത് പലര്‍‌ക്കു മറിയില്ല- വാജ്പേയിയും രാജഗോപാലും പത്മനാഭനുമെല്ലാം ഇങ്ങിനെയുള്ളവരായിരുന്നു- ബി-ജെ-പി മാര്‍കിസ്റ്റ് സംഘട്ടനങ്ങളുടെ അടിസ്താനം ഈ കേഡര്‍ സ്വഭാവമാണു- അതാണിപ്പോള്‍ എന്‍-ഡി-എഫിലേക്കുകൂടി വ്യാപിച്ചിരിക്കുന്നത്- മറ്റൊരു ഭാഷയില്‍ ബി-ജെ-പിയുടെയും എന്‍-ഡി-എഫിന്റെയും വളര്‍‌ച്ച ഭയപ്പെടുത്തുന്നത് മാര്‍‌കിസ്റ്റു പാര്‍ട്ടിയെ ആണു- കാരണം മാര്‍കിസ്റ്റു പാര്‍ട്ടിയില്‍ നിന്നും കോണ്‍ഗ്രസ്സിലേക്കും ലീഗിലേക്കും ചേക്കെറുന്നതിനേക്കാള്‍ ഈ കേഡര്‍ പാര്‍ട്ടികളിലേക്കു കൂടുമാറ്റത്തിനു സാധ്യതയുണ്ട്-

ബി-ജെ-പി യുടെ ഈ കേഡര്‍ സ്വഭാവത്തിനു മാറ്റം വരുന്നത് കഴിഞ്ഞ പ്രാവശ്യം അധികാരത്തിലേറിയപ്പോള്‍ ചേക്കേറിയ ചില കോണ്‍ഗ്രസ്സ് സ്വഭാവക്കാരായിരുന്നു- അവര്‍ ഇപ്പോള്‍ ബി-ജെ-പി യെ രണ്ടുമല്ലാതാക്കി എന്നതൊരു ചെറിയ ഗുണമല്ല-

കമ്യൂണിസ്റ്റ് പ്രസ്താനങ്ങളുടെ പ്രധാന ശത്രു ഉള്ളവനായിരുന്നു- ഉള്ളവനും  ഇല്ലാത്തവനുമുള്ള സംഘട്ടനത്തിന്റെ പ്രത്യയശാസ്ത്രം  ഇല്ലാതാവുന്നതിനേക്കാള്‍ അണികള്‍ക്കസഹ്യമാവുന്നത് ഉള്ളവനോടുള്ള സമരസപ്പെടലാണു- 

മാധ്യമ സൃഷ്ടിയാണെങ്കിലുമല്ലെങ്കിലും വിശദീകരിക്കാന്‍ കഴിയാത്ത പുതിയ ബന്ധങ്ങളെ നേതാക്കളെ പോലെ അണികള്‍ക്കു ദഹിക്കാഞ്ഞത് അതവരുടെ ചോരയില്‍ കലര്‍ന്ന നൊസ്റ്റോളജിയയുടെ ഭാഗം മാത്രം-

പിന്നെ പാര്‍ട്ടിയിലെ ഗ്രൂപ് വഴക്കു- കേരളത്തിലെ ഏതു പാര്‍ട്ടിയിലാണു ഗ്രൂപ്പില്ലാത്തത്- അപ്പോള്‍ മാര്‍കിസ്റ്റ് പാര്‍ട്ടിയിലെ ഗ്രൂപ് വഴക്കിനു മാത്രം എന്താണു ഇത്ര നിറം കൊടുക്കാന്‍- പലരുടെയും ആലോചന ഈ വഴിക്കാണു- 

രണ്ടും തമ്മിലുള്ള വ്യത്യാസം കേഡര്‍ തന്നെ- കോണ്‍ഗ്രസ്സിലെ ഗ്രൂപ് അതിന്റെ തുടക്കം മുതലുള്ള ഒരു സാധാരണ പ്രതിഭാസം- പക്ഷെ പാര്‍ട്ടിക്കങ്ങിനെയല്ലല്ലോ- ഇനി ഇത് കൊണ്ടു മാറുമെന്നു ചിന്തിക്കാന്‍ യാതൊരു നിര്‍‌വാഹമില്ലല്ലോ- 

മാര്‍കിസ്റ്റ് പാര്‍ട്ടിക്ക് അതിന്റെ പാരമ്പര്യ വോട്ടുബാങ്കുകള്‍ ഇല്ലാതാവുംബോള്‍ അതിന്റെ അടിത്തറകള്‍ക്കു വിള്ളലുകള്‍ വന്നിരിക്കുന്നു - അത് നിഷ്പക്ഷവോട്ടുകള്‍ മാറി മറയുന്നത് പോലെയുള്ള ചെറിയ കാര്യമല്ല- കേരളത്തിലെ മാര്‍കിസ്റ്റ് പാര്‍ട്ടി തകരുകയാണു- ആര്‍ക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതിന്റെ തുടക്കം കുറിച്ചു കഴിഞ്ഞു- അതാര്‍‌ക്കാണു ഗുണം ചെയ്യുക എന്നത് കണ്ടറിയുക തന്നെ വേണം