കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായി ഒരു തിരഞ്ഞെടുപ്പു പരാജയം എന്നതില്‍ കവിഞ്ഞ് മറ്റെന്ത് എന്നു കൂതറതിരുമേനിയുടെ അടക്കം ചില പോസ്റ്റുകളില്‍ കാണാന്‍ വന്നു- മാത്രമല്ല ഇന്നെവരെ തോല്പ്പിക്കാന്‍ കഴിയാത്ത ലീഗിന്റെ പൊന്നാപുരം കോട്ടകളില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ സംഭവിച്ചതിനേക്കാള്‍ എന്തു മണ്ണാങ്കട്ടയാണു മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കു സംഭവിച്ചതെന്ന സാധാരണ ചോദ്യവും ബാക്കി-
ഇതിന്നിടയില്‍ എന്റെ ചില നിരീക്ഷണങ്ങള്‍ പങ്കുവക്കട്ടെ-
കേരളത്തിലെ മിക്ക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഏതെങ്കിലും ആശയങ്ങളൂടെ പിന്‍ബലമുണ്ട്-
കോണ്‍ഗ്രസ്സിനു ദേശീയത- കമ്യൂണിസ്റ്റ്-മാര്‍കിസ്റ്റു പാര്‍ട്ടികള്‍ക്കു മാര്‍ക്സിസം- ബി-ജെ-പിക്കു ഹൈന്ദവത- കേരളാ കോണ്‍ഗ്രസ്സുകള്‍ക്കു ക്രൈസ്തവത- ലീഗിനും പി-ഡി-പ്പിക്കും ഇസ്ലാം -
ഇതെല്ലെന്നു ചിലരെല്ലാം വാദിക്കുമെങ്കിലും പ്രധാന ഉല്പ്രേരകങ്ങള്‍ ഇവ തന്നെയെന്നതു സത്യം-
കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വഭാവ ഘടനയനുസരിച്ചു നമുക്കു ബി-ജെ-പി-യെയും സി-പി-യെമ്മിനെയും കേഡര്‍ പാര്‍ട്ടികളെന്നും മറ്റുള്ളവയെ ബഹുജനപാര്‍ട്ടികളെന്നും തിരിക്കാം- (മറ്റൊരു പേരു നിര്‍ദ്ദെശിക്കാനുണ്ടെങ്കില്‍ സ്വാഗതം) സി-പി-ഐ- തുടങ്ങിയവ ഞങ്ങളും അക്കൂട്ടത്തിലാണെന്നു വാദിക്കുമെങ്കിലും പന്ന്യന്‍ രവീന്ദ്രന്റെ തിരഞ്ഞെടുപ്പെ വേളയില്‍ സി-പി-ഐയുടെ സംഘടനാ ദൗര്‍ബല്യം ശരിക്കും അനുഭവിച്ചതാണു-
അതിശക്തമായ സംഘടനാ കെട്ടുറുപ്പാണു കേഡര്‍ പാര്‍ട്ടികളെ വ്യത്യസ്തമാക്കുന്നത്-
വളരെ ശക്തമായത് തകര്‍ക്കാന്‍ പ്രയാസമാണു- അതേ പോലെ തകര്‍ന്നാല്‍ ശരിയാക്കിയെടുക്കുവാനും
കോണ്‍ഗ്രസ്സും ലീഗും കേരളാ കോണ്‍ഗ്രസ്സുമെല്ലാം ഒരു വികാരത്തിന്റെ ആള്‍കൂട്ടമാണു-അതിനാല്‍ തന്നെ പലപ്പോഴും പ്രതിഷേധങ്ങള്‍ ശത്രുവിന്നു വളങ്ങളാവുന്നു-ഗ്രൂപ്പുകളും പിടിച്ചടക്കലുമെല്ലാം മുങ്ങാന്‍ പോകുന്നത് വരെ തുടരും - മുങ്ങി പൊങ്ങുന്ന ഇക്കളിയില്‍ പലപ്പോഴും കുതികാല്‍ വെട്ടാണു പരാജയങ്ങളെ വാങ്ങി കൊടുക്കുന്നത്-
കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ പാര്‍ട്ടിവോട്ടുകള്‍ മറിയില്ല എന്ന യാഥാര്‍ത്ഥ്യത്തിനാണു ഈ തിരഞ്ഞെടുപ്പു ആണിയടിച്ചിരിക്കുന്നത്-
ലോകം മുഴുവന്‍ കമ്യൂണിസമെന്ന ആശയം തകര്‍ന്നടിഞ്ഞതാണു മാര്‍കിസ്റ്റ് പാര്‍ട്ടി നേരിട്ട ഏറ്റവും ആദ്യത്തെ പ്രതിസന്ധി- വിശദീകരിക്കാന്‍ കഴിയാത്ത ഈ പ്രശ്നത്തെ തിരഞ്ഞെടുപ്പില്‍ ബാധിച്ചില്ലെങ്കിലും ബൗദ്ധിക തലത്തില്‍ ബാധിക്കുക തന്നെ ചെയ്തിരുന്നു- നിയോ ലിബറല്‍ കമ്യൂണിസമൊന്നും പറയുന്നവര്‍ക്കു തന്നെ ദഹിക്കുന്ന ഒന്നായിരുന്നില്ല-
എഴുപതുകളില്‍ എം ഗോവിന്ദനും- സി- ജെ-തോമസുമെല്ലാം ഈ പ്രത്യയശാസ്ത്ര പ്രതിസന്ധിയെ കുറിച്ചു ബോധവരായിരുന്നുവെങ്കിലും അവരുടെ ചിന്തകള്‍ തലക്കു മുകളിലൂടെ പറന്നു പോകുക മാത്രമാണു ചെയ്തത്- അങ്ങിനെ അവരെ വര്‍ഗ്ഗ വഞ്ചകരായും തൊഴിലാളി വിരുദ്ധരായും ചിത്രീകരിക്കുന്നതില്‍ പാര്‍ട്ടി വിജയിക്കുകയും ചെയ്തു-
ഇതിനെയെല്ലാംപാര്‍ട്ടിക്കു തരണം ചെയ്യാന്‍ കഴിഞ്ഞത് സംഘടനാ കെട്ടുറുപ്പിന്റെ പിന്‍ബലത്തിലായിരുന്നു- ചര്‍ച്ചകളും കീഴ്‌ഘടക കമ്മറ്റികളുമായി വളര്‍ന്നു വന്ന ചിട്ടയുള്ള പ്രവര്‍ത്തകരെ ഉള്‍കൊള്ളാന്‍ മറ്റൊരു പ്രസ്ഥാനത്തിനും പാകതയുമില്ലായിരുന്നു-
പാകതയുള്ള ഒരെയൊരു രാഷ്ട്രീയ സംഘടന ബി-ജെ-പി ആയിരുന്നു- ബി-ജെ-പിയുടെ തിളങ്ങിയ നേതാക്കളില്‍ പലരും മുന്‍ ഇടതുപക്ഷ പ്രവര്‍ത്തകരായിരുന്നു എന്നത് പലര്‍ക്കു മറിയില്ല- വാജ്പേയിയും രാജഗോപാലും പത്മനാഭനുമെല്ലാം ഇങ്ങിനെയുള്ളവരായിരുന്നു- ബി-ജെ-പി മാര്‍കിസ്റ്റ് സംഘട്ടനങ്ങളുടെ അടിസ്താനം ഈ കേഡര്‍ സ്വഭാവമാണു- അതാണിപ്പോള്‍ എന്‍-ഡി-എഫിലേക്കുകൂടി വ്യാപിച്ചിരിക്കുന്നത്- മറ്റൊരു ഭാഷയില്‍ ബി-ജെ-പിയുടെയും എന്‍-ഡി-എഫിന്റെയും വളര്‍ച്ച ഭയപ്പെടുത്തുന്നത് മാര്‍കിസ്റ്റു പാര്‍ട്ടിയെ ആണു- കാരണം മാര്‍കിസ്റ്റു പാര്‍ട്ടിയില്‍ നിന്നും കോണ്‍ഗ്രസ്സിലേക്കും ലീഗിലേക്കും ചേക്കെറുന്നതിനേക്കാള്‍ ഈ കേഡര്‍ പാര്‍ട്ടികളിലേക്കു കൂടുമാറ്റത്തിനു സാധ്യതയുണ്ട്-
ബി-ജെ-പി യുടെ ഈ കേഡര്‍ സ്വഭാവത്തിനു മാറ്റം വരുന്നത് കഴിഞ്ഞ പ്രാവശ്യം അധികാരത്തിലേറിയപ്പോള്‍ ചേക്കേറിയ ചില കോണ്‍ഗ്രസ്സ് സ്വഭാവക്കാരായിരുന്നു- അവര്‍ ഇപ്പോള്‍ ബി-ജെ-പി യെ രണ്ടുമല്ലാതാക്കി എന്നതൊരു ചെറിയ ഗുണമല്ല-
കമ്യൂണിസ്റ്റ് പ്രസ്താനങ്ങളുടെ പ്രധാന ശത്രു ഉള്ളവനായിരുന്നു- ഉള്ളവനും ഇല്ലാത്തവനുമുള്ള സംഘട്ടനത്തിന്റെ പ്രത്യയശാസ്ത്രം ഇല്ലാതാവുന്നതിനേക്കാള്‍ അണികള്‍ക്കസഹ്യമാവുന്നത് ഉള്ളവനോടുള്ള സമരസപ്പെടലാണു-
മാധ്യമ സൃഷ്ടിയാണെങ്കിലുമല്ലെങ്കിലും വിശദീകരിക്കാന്‍ കഴിയാത്ത പുതിയ ബന്ധങ്ങളെ നേതാക്കളെ പോലെ അണികള്‍ക്കു ദഹിക്കാഞ്ഞത് അതവരുടെ ചോരയില്‍ കലര്‍ന്ന നൊസ്റ്റോളജിയയുടെ ഭാഗം മാത്രം-
പിന്നെ പാര്‍ട്ടിയിലെ ഗ്രൂപ് വഴക്കു- കേരളത്തിലെ ഏതു പാര്‍ട്ടിയിലാണു ഗ്രൂപ്പില്ലാത്തത്- അപ്പോള്‍ മാര്‍കിസ്റ്റ് പാര്‍ട്ടിയിലെ ഗ്രൂപ് വഴക്കിനു മാത്രം എന്താണു ഇത്ര നിറം കൊടുക്കാന്‍- പലരുടെയും ആലോചന ഈ വഴിക്കാണു-
രണ്ടും തമ്മിലുള്ള വ്യത്യാസം കേഡര്‍ തന്നെ- കോണ്‍ഗ്രസ്സിലെ ഗ്രൂപ് അതിന്റെ തുടക്കം മുതലുള്ള ഒരു സാധാരണ പ്രതിഭാസം- പക്ഷെ പാര്‍ട്ടിക്കങ്ങിനെയല്ലല്ലോ- ഇനി ഇത് കൊണ്ടു മാറുമെന്നു ചിന്തിക്കാന്‍ യാതൊരു നിര്‍വാഹമില്ലല്ലോ-
മാര്‍കിസ്റ്റ് പാര്‍ട്ടിക്ക് അതിന്റെ പാരമ്പര്യ വോട്ടുബാങ്കുകള്‍ ഇല്ലാതാവുംബോള്‍ അതിന്റെ അടിത്തറകള്‍ക്കു വിള്ളലുകള്‍ വന്നിരിക്കുന്നു - അത് നിഷ്പക്ഷവോട്ടുകള്‍ മാറി മറയുന്നത് പോലെയുള്ള ചെറിയ കാര്യമല്ല- കേരളത്തിലെ മാര്‍കിസ്റ്റ് പാര്‍ട്ടി തകരുകയാണു- ആര്‍ക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതിന്റെ തുടക്കം കുറിച്ചു കഴിഞ്ഞു- അതാര്‍ക്കാണു ഗുണം ചെയ്യുക എന്നത് കണ്ടറിയുക തന്നെ വേണം
ഉപ്പയെം ഉമ്മയേം പറഞ്ഞോ.. പാര്‍ട്ടീനെ വല്ലതും പറഞ്ഞാ ഉണ്ടല്ലോ.. ങാ.. :)
മറുപടിഇല്ലാതാക്കൂമാര്ക്സിസം തകര്‍ന്നാല്‍ വളരുന്നത് ഫാസിസം ആവും.... എല്ലാ ഫാസിസ്റ്റ് ശക്തികള്‍ക്കും വളക്കൂറുള്ള മണ്ണായി മാറും അത്.... ഞാന്‍ മാര്‍ക്സിസ്റ്റ് അല്ല.... പക്ഷെ നമ്മുടെ കേരളത്തിന്റെ നെടുതൂണായി മാര്‍ക്സിസം ഉണ്ടാവണം.... പിണറായിയുടെ പിണഞ മാര്‍ക്സിസം അല്ല.... പഴയ സമര വീര പോരാളികള്‍ വിയര്‍പ്പൊഴിക്കിയിരുന്ന തൊഴിലാളി സംഘടനയായാ മാര്‍ക്സിസ്റ്റ് പാര്‍ട്ടി!
മറുപടിഇല്ലാതാക്കൂകാട്ടിപ്പരുത്തി, ജയപരാജയങ്ങള്‍ മാറി മറിഞ്ഞു വരും. സീറ്റു കുറഞ്ഞത് കൊണ്ട് പാരമ്പര്യ വോട്ടുകള്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ടെന്ന് പറയാനൊക്കുമോ. മുമ്പ് 3 സീറ്റുകള്‍ കൊണ്ട് വരെ എല്‍ ഡി എഫിന് തൃപ്തിയടയേണ്ടി വന്നിട്ടുണ്ട്. എന്നിട്ടും പിന്നീട് വന്ന തെരെഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി മികച്ച വിജയം കൈവരിച്ചിട്ടുണ്ടെന്നതല്ലേ ചരിത്രം.
മറുപടിഇല്ലാതാക്കൂപകൽ പറഞ്ഞത് രസായിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂകുഞ്ഞിക്കയും പറഞ്ഞതാനൂ ശരി. കുറച്ച് കഴിയുമ്പോൾ ഒക്കെ തിരിച്ചുമാവർത്തിച്ചേക്കാം.
ഒരു നിഷ്പക്ഷ അവലോകനം ആണെന്നു തോന്നുന്നു. നന്നായിട്ടുണ്ട്.
ആര്‍ക്കും ആരേയും രക്ഷിക്കാനും തിരുത്താനുമാവില്ല.സ്വയം കണ്ടറിഞ്ഞു മനസ്സിലാക്കണം.കണ്ടറിയാത്തവന്‍ കൊണ്ടറിയും!അത്ര തന്നെ.
മറുപടിഇല്ലാതാക്കൂis this word veri necessary?
മറുപടിഇല്ലാതാക്കൂരാഷ്ട്രീയം തീരെ വശമില്ല....
മറുപടിഇല്ലാതാക്കൂnext five years congress idiots will rule. then again back to LDF. this election LDF put all ginipigs for election. ie all kids, they knew that they are going to loose this election. so all brilliant leaders walked of and the gini pigs lost the election. you see, Mr Sebastian Paul, is not even ready to contest in Ernakulam assembly election :)
മറുപടിഇല്ലാതാക്കൂmukkuvan said it
മറുപടിഇല്ലാതാക്കൂഅവലോകനം നന്നായിട്ടുണ്ട് .പക്ഷെ കൺക്ലൂഷനിൽ യോജിക്കാനാവില്ല. ചൂരുങ്ങിയത് കേരളത്തിന്റെ കാര്യത്തിലെങ്കിലും..
മറുപടിഇല്ലാതാക്കൂഇത് ഇന്നും ഇന്നലെയും കണ്ട് തുടങ്ങിയവരല്ല കേരളത്തിലെ ജനങ്ങൾ .
നല്ല അവലോകനം.
മറുപടിഇല്ലാതാക്കൂതീര്ച്ചയായും തകര്‍ച്ച തുടങ്ങിയിരിക്കുന്നു എന്നു തന്നെയാണെനിക്കും തോന്നുന്നത്.
പഴയ കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഇനി അത്തരം നേതാക്കളില്ല. എതിര്‍പ്പു പ്രകടിപ്പിച്ചവര്‍ പലരും പാര്‍ട്ടിക്കു പുറത്തോ വിമതപക്ഷത്തോ ആണ്.
ഇനിയുള്ളത് പിണറായിയുടെ പാര്‍ട്ടിയാണ്. ആ പാര്‍ട്ടിയോടുള്ള നീരസമാണ് ഈ കണ്ടത്.
കോണ്‍ഗ്രസിനുള്ളില്‍ എന്തു ഗ്രൂപ്പു വഴക്കുകള്‍ നടന്നാലും തെരഞ്ഞെടുപ്പു വരുമ്പോള്‍ അവര്‍ കാണിക്കുന്ന യോജിപ്പും ഐക്യവുമാണവരുടെ വിജയം.
ഇനിയുള്ള നിയമസഭാ തെരഞ്ഞെടുപ്പും ഭരണവും ജനങ്ങളുടെ പ്രതികരണവും കാണേണ്ടതു തന്നെ.. :)
"പഴയ സമര വീര പോരാളികള്‍ വിയര്‍പ്പൊഴിക്കിയിരുന്ന തൊഴിലാളി സംഘടനയായാ മാര്‍ക്സിസ്റ്റ് പാര്‍ട്ടി!"
മറുപടിഇല്ലാതാക്കൂഇനിയും ഈ ലേബൽ തുടരണോ സഖാക്കളേ... നൊസ്റ്റാൾജിയ ആണോ? എങ്കിൽ ക്ഷ്മിക്കുക!!!
പാര്‍ട്ടിയുടേത് അനിവാര്യമായ ജീര്‍ണത മാത്രമാണെന്ന് എനിക്കു തോന്നുന്നു. പണ്ട് തൊഴിലാളികളായി പാര്‍ട്ടിയില്‍ എത്തിയവരും അവരുടെ പിന്‍ തലമുറയുമൊക്കെ ഇന്ന് മുതലാളിമാരും ഉദ്യോഗസ്ഥരും ബ്ലേഡ് കമ്പനി ഉടമകളുമൊക്കെ ആയി മാറി. പക്ഷേ അവര്‍ പാര്‍ട്ടി മാറിയില്ല, പാര്‍ട്ടിയിലെ clout അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകരമായിരുന്നു എന്നതു തന്നെ. അങ്ങനെ കാലക്രമേണ പാര്‍ട്ടി മധ്യവര്‍ഗ താല്‍പര്യങ്ങള്‍ സംരക്ഷിക്കനുഅള്ള ഉപകരണമായി അധപ്പതിക്കുകയായിരുന്നു. ഇനിയൊരു തിരിച്ചു പോക്ക് സാധ്യമാവുമെന്ന് തോന്നുന്നില്ല.
മറുപടിഇല്ലാതാക്കൂ‘മാര്‍കിസ്റ്റ്‘ എന്ന് അറിഞ്ഞുകൊണ്ടെഴുതിയതാവില്ല എന്നു കരുതുന്നു. യുയേയി മലയാളം റേഡിയോയിലേയ്ക്കു വിളിക്കുന്ന ഭൂരിപക്ഷം പേരെയും ഓര്‍മ്മ വരുന്നു. :)
മറുപടിഇല്ലാതാക്കൂമാർക്ക്സിസ്റ്റ് പാർട്ടി ഇനി പഴയ എ.കെ.ജി അവസ്ഥയിലേക്ക് തിരികെ പോകുക എന്നത് ശ്രീനിവാസൻ സ്റ്റയിലിൽ പറഞ്ഞാൽ എന്തൊരു മനോഹര നടക്കാത്ത സ്വപ്നം മാത്രമാണ്. ആകെ വേണ്ടത് ആടിനെ പട്ടിയെന്നു വിളിക്കാതെ ആട് എന്നു തന്നെ വിളിക്കുന്നതാണ്. അതായത് പാർട്ടി ഇന്ന് ഒരു സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ആണ്. (ആ അവസ്ഥയിൽ നിന്നും കൂടുതൽ ജീർണ്ണിച്ചുകൊണ്ടിരിക്കുന്നു). സത്യം അംഗീകരിച്ച്, മതവിരോധവും, വരട്ടുവാദങ്ങളും ഉപേക്ഷിച്ച്, തൊഴിലാളി വർഗ്ഗ സർവ്വാധിപത്യം, കേന്ദ്രീകൃത ജനാധിപത്യം തുടങ്ങിയ എടുക്കാത്ത നാണയങ്ങളൊക്കെ ഉപേക്ഷിച്ച് ഒരു പുതിയ തുടക്കമിടട്ടെ.
മറുപടിഇല്ലാതാക്കൂtheerchayaayum RSS,NDF,JAMA ATHE ISLAMI.....thudangiyavakku.
മറുപടിഇല്ലാതാക്കൂ.പകല്‍കിനാവന്‍..
മറുപടിഇല്ലാതാക്കൂപറയാതെ പലതും പറഞ്ഞു-
നീര്‍വിളാകന്‍ --
സാധ്യത ഇല്ലാതില്ല- എന്നു കരുതി ഒന്നിനു നിലനില്‍ക്കാന്‍ കഴിയില്ല
കുഞ്ഞിക്ക
..
സീറ്റുകള്‍ ഇതിന്നു മുമ്പും കുറഞ്ഞിട്ടുണ്ട്- അത് എല്ലാ രാഷ്ട്രീയ നിരീക്ഷകര്‍ക്കുമറിയാം- മലപ്പുറത്ത് കഴിഞ്ഞ പ്രാവശ്യം ലീഗ് തോറ്റത് ലീഗിന്റെ വോട്ടു കൊണ്ടാണു- അതെ കാര്യമാണു തിരിച്ചു വന്നിരിക്കുന്നത് - എന്നെന്നേക്കുമായി നഷ്ടപ്പെടുമോ എന്നു ചോദിച്ചാല്‍ പാര്‍ട്ടി നയങ്ങള്‍ക്കനുസരിച്ചിരിക്കും- കൂടാതെ മാറ്റി വോട്ട് ചെയ്യും എന്നു പാരമ്പര്യ വോട്ടുകള്‍ കരുതുന്നത് ചെറിയ പ്രശ്നമല്ല-
കുമാരന്‍...
ഒരു നിഷ്പക്ഷ അവലോകന മാക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്- പിന്നെ ഇതെന്റെ വ്യക്തിപരമായ ഒരു വീക്ഷണം മാത്രം-
മൈത്രെയി ...
ശിവ
മുക്കുവന്‍
ഉറുമ്പ്
ശ്ഹിഹബ്
ചെറിയപാലം
:)- വായനക്കു നന്ദി-
ബഷീര്‍ വെള്ളറക്കാട് ...
ഇന്നലെയില്ലാത്തത് സംഭവിച്ചു തുടങ്ങുന്നു-
അനില്‍്..
തിരുത്തി- നന്ദി--
തിരുവല്ലഭൻ പറഞ്ഞു...
ഒന്നിലേക്കും ഒരു തിരിച്ചു പോകല്‍ സാധ്യമല്ല- ആവശ്യമില്ലാത്തവക്കു നിലനില്‍ക്കാനും-
പി.ആര്‍.രഘുനാഥ്
പരിഹാരമണു വേണ്ടത്-
kid-
മറുപടിഇല്ലാതാക്കൂ:)
പല മണ്ഡലങ്ങളിലും പാർട്ടി വോട്ടുകൾ കുറഞ്ഞിട്ടില്ലെങ്കിലും (എറണാകുളം, തിരുവനന്തപുരം എന്നിവ അപവാദം) പാർട്ടി തോറ്റതിന്റെ കാരണം പുതിയ വോട്ടർമാരെ പാർട്ടിയിലേയ്ക്ക് ആകർഷിക്കാൻ പാർട്ടി സംവിധാനത്തിന് കഴിയാതെ പോയതാണോ?
മറുപടിഇല്ലാതാക്കൂപാർട്ടി വോട്ടിലും കുറവുണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് മലബാർ ഭാഗങ്ങളിൽ പാർട്ടി വോട്ടുകളിൽ വന്ന ചോർച്ച ഗുണം ചെയ്തത് ബിജെപിക്കാണു
മറുപടിഇല്ലാതാക്കൂ