2009, ഏപ്രിൽ 22, ബുധനാഴ്‌ച

കാമുകസങ്കല്‍‌പ്പം

മിനി ഒരു വയാടിയാണു- മലയോര കുടിയേറ്റക്കാരിലെ ഒരു പെണ്ണെഴുത്ത്-എഴുതിയത് അവളുടെ അപ്പനും അമ്മയും ചേര്‍ന്നാണെങ്കിലും-

ബഹളാമയമായ അവളിലെ ഗ്രാമീണത എല്ലാവര്‍ക്കും രസകരമാണ്‌-
കോളേജ് നിലനില്ക്കുന്നത് മുസ്ലിം  ഭൂരിപക്ഷപ്രദേശത്തും  മുസ്ലിം  മേനാജ്‌മെന്റിന്റെതാണെങ്കിലും   കോളേജില്‍ കുറച്ചു ദൂരെയുള്ള മലയോര മേഖലയിലെ ക്രിസ്ത്യാനികളായിരുന്നു തരക്കേടില്ലാത്ത ശതമാനം- നാട്ടിലുള്ള മുസ്ലിം കുട്ടികളെ മുഴുവന്‍  എസ്-എസ്-എല്‍-സി- പാസ്സാക്കാനൊന്നും നിയമമില്ലല്ലോ- 

ദുബായിക്കാരനാവാന്‍ നേര്ച്ചയുള്ലപ്പോ എന്തിനാ ഒലക്കമ്മലെ കോളേജ്- 


നമുക്കു മിനിയിലേക്കു മടങ്ങാം-

മിനിയിരിക്കുന്ന ഒന്നാം ഗണിത ബിരുദ വിഭാഗത്തിന്റെ ക്ലാസ്സിലിരുന്നാല്‍ ലേഡീസ് ഹോസ്റ്റല്‍ ഷൂട്ട് അറ്റ് ദെ സൈറ്റ് ആണു- അതൊരു കെട്ടിടമല്ലെ- പിന്നെ പോക്കും വരവും കാണാന്‍ ഇത്ര അടുത്തുണ്ടാവുമ്പോള്‍ അങ്ങോട്ടു നോക്കണമോ എന്നെല്ലാം ചോദ്യങ്ങളാണു- പക്ഷെ കഥയില്‍ ചോദ്യമില്ല-മൊബൈല്‍ ഫോണും ഇന്റെര്‍നെറ്റുമില്ലാത്ത കാലത്ത് ഭാവനയുടെ പ്രസക്തി എന്ന ഒരു പോസ്റ്റിനു തന്നെ പീ എച് ഡിക്കുള്ള സ്കോപുണ്ടാവുമ്പോഴാ- ക്ലാസെടുക്കുന്നത് കണക്കു തന്നെയാണു- ആളൊരു ജീനിയസ്സ് ആണു- അധികം സംസാരിക്കില്ല- ബോര്‍ഡില്‍  പ്രോബ്ലം എഴുതി കൊണ്ടിരിക്കും - സംശയ്മുള്ളവര്ക്കും മനസ്സിലാവുന്നവര്‍ക്കും ചോദിക്കാം-ആവശ്യമുള്ളവര്‍ക്കു നോട്ട് എഴുതാം, പട്ടം പറത്തുവാന്‍ തോന്നുന്നവര്‍ക്കു പട്ടം പറത്താം, ബോര്‍അടിക്കുന്നവര്‍ക്ക് പുറത്ത് പോകാം , ബോറടി കഴിഞ്ഞെന്നുറപ്പു വന്നാല്‍ തിരികെ കയറാം -സങ്കതി ഇങ്ങിനെയൊക്കെയാനെങ്കിലും ആര്ട്ടു വിഷയമല്ലാത്തതിനാലും പഠിപ്പിസ്റ്റുകളെ കണക്കിനു ചേരുകയുള്ളു എന്നതിനാലും വലിയ അലമ്പില്ല-

ഇത്രയും കൂളായ മൂപ്പരെങ്ങിനെ അവിടെതന്നെയുള്ള ഒരു ലക്ചറെ പ്രേമിച്ചു കല്യാണം കഴിച്ചു എന്നത് ഞങ്ങളെ അത്ഭുതകുട്ടികളാക്കിയിരുന്നു- ഒന്നുമില്ലെങ്കില്‍ ഒരു പെണ്ണിന്റെ മുഖത്തു നോക്കി ഐ ലവ് യൂ എന്നൊന്നു പറയണ്ടെ-
അത്യാവശ്യം കട്ടിയുള്ള ഒരു കണക്കു ബോര്‍ഡിലെഴുതി സാര്‍ ക്ലാസിന്റെ ജനല്‍ പിടിച്ചു പുറത്തേക്കു നോക്കി നില്ക്കുന്നത് മിനിയുടെ ശ്രദ്ധയില്‍ പെട്ടു- എല്ലാവരും കണക്കിലായിരുന്നതിനാലും അത് സാറായിരുന്നതിനാലും ആരും അത് ശ്രദ്ധിച്ചിരുന്നില്ല- പക്ഷെ മിനിയുടെ വായാടിത്തം പെട്ടെന്നു ചോദിച്ചു-എന്താ സാര്‍ വല്ലതും ഓര്ക്കുകയാണൊ- സാറും ലേഡീസ് ഹൊസ്റ്റലും സാറിന്റെ പ്രണയവുമറിയുന്ന ക്ലാസ്സ് ക്കൂട്ടച്ചിരിയിലമര്‍ന്നു- പ്രത്യേകിച്ചു വികാരങ്ങള്‍ പ്രകടിപ്പിക്കാത്ത സാറിന്റെ മുഖത്ത് ഒരു പുന്‍ചിരി വന്നു പിന്നെ മാഞ്ഞു- പിന്നെ ചോദിച്ചു- മിനി- നിന്റെ കാമുക സങ്കല്‍പമെന്താണു- പെട്ടൊന്നുള്ള ചോദ്യത്തില്‍ മിനിയും ക്ലാസ്സും ഒന്നു നിശബ്ദമായി-മിനി ഒന്നു ചൊടിച്ചു -എനിക്കങ്ങിനെ കാമുക സങ്കല്‍പമൊന്നുമില്ല- ജനല്‍ പിടിച്ചു പുറത്തേക്കു നോക്കിതന്നെ സാര്‍ പറഞ്ഞു-

കാമുക സങ്കല്‍‌പമില്ലാത്തവള്‍ വേശ്യയാണു-

2009, ഏപ്രിൽ 20, തിങ്കളാഴ്‌ച

കമ്പ്യൂട്ടെര്‍ പഠനം

കോളെജില്‍ പഠിക്കുമ്പോള്‍ യു-യു-സി- ആയിരുന്നു-അതിനാല്‍ തന്നെ, ഇന്നത്തെ പോലെ അല്ല- ഒരു നേതാവാവാന്‍ ചില മിനിമം യോഗ്യതകളില്‍ ഒന്ന് പ്രണയഭാവത്തെ തല്ലി കെടുത്തണം എന്നതായിരുന്നു- പ്രണയിച്ചില്ലെങ്കില്‍ അസ്ഥിത്വമുണ്ടോ എന്നൊന്നും പെങ്കുട്ടികള്‍ വല്ലാതെ വ്യാകുല പെട്ടിരുന്നില്ല-അതിനാല്‍ തന്നെ പ്രണയജോഡികളുടെ ശതമാനനിരക്കു അത്ര കൂടുതലൊന്നു മായിരുന്നില്ല- അപ്പൊ പിന്നെ പ്രണയം മറ്റുള്ളവരുടെ വോട്ടുകള്‍ നഷ്ടപ്പെടുത്തുവാനുള്ള ഒരുപകരണമാവുമെന്ന തിരിച്ചറിവുമുണ്ടായിരുന്നു- അതിനും ഭീകരമായി ഇതെല്ലാം ചാപല്യങ്ങളാണെന്നായിരുന്നു അഹം പറഞ്ഞിരുന്നത്- ഇക്കാരണങ്ങള്‍ ഒരു പ്രണയനായകനാവാന്‍ തടസ്സമായി നിന്നു- അങ്ങിനെ സംഭവബഹുലമായ ബിരുദപഠനവും കഴിഞ്ഞു കരിയര്‍ എന്ന പദമൊന്നും അത്ര സ്വാധീനം സമൂഹത്തില്‍ ചെലുത്താത്തതിനാല്‍ ഇനിയെന്ത് എന്നു വ്യാകുലപ്പെടുന്നതിന്നു പകരം  കൂട്ടുകെട്ടുകളും വായനയും സിനിമയുമായെല്ലാം കാലത്തെ പിറകോട്ടു പായിപ്പിച്ചു- അപ്പോഴാണു സ്വപ്ന ഭൂമിയായ ദുബായിയില്‍ കമ്പ്യൂട്ടെറിന്റെ ആവശ്യകത എന്ന പ്രമേയം ആരോ അവതരിപ്പിക്കുന്നത്-

അടുത്തുള്ളത് കോഴിക്കോട്ടാണ്‌ ഒരു പഠന കേന്ദ്രം എന്തായാലും ഏക രക്ഷയുള്ളത് കളയണ്ട എന്നു കരുതി ചേരാന്‍ തന്നെ തീരുമാനിച്ചു- കുറ്റിപ്പുറത്തു നിന്നും സീസണ്‍ ടിക്കെറ്റെടുത്ത് ഡെയിലി കോഴികോട്ടെക്കുള്ള യാത്ര രസകരമായിരുന്നു- 

തീവണ്ടി യാത്ര പാട്ടും ബഹളവുമാണ്‌- സ്ഥിരമായ ഒരു സംഘം തന്നെയുണ്ട്- സംഘം ചേര്ന്നാല്‍ പിന്നെ സംഘപരിവാറാവുമല്ലോ - 
അങ്ങിനെ എന്റെ കമ്പ്യൂട്ടെര്‍ മാനിയ തുടക്കം കുറിച്ചു- മോസ്- കൂസ് എന്നൊന്നും അതിന്നുന്ടായിരുന്നില്ല- 
കോബോള്-ബാസിക്- ഡി- ബൈസ്- തുടങ്ങിയവ ഒരു പത്തു പതിനന്ച് ഫ്ലൊപ്പി ഇട്ടു തുടങ്ങുന്ന കാലമ്- ക്ലാസ്സെല്ലാം നല്ല ഉഷാര്‍-ആര്‍മാദിക്കാന്‍ കുറെ പെമ്പിള്ളാരും- വായിച്ചെടുത്ത നോവലുകളിലെ പ്രണയ സങ്കല്പങ്ങള്‍ പതുക്കെ തലപോക്കാന്‍ തുടങ്ങി- ചുറ്റുപാടും കണ്ണോടിച്ചപ്പോള്‍ വളച്ചെടുക്കാന്‍ പരുവത്തില്‍ ബോധ്യപെട്ടത് ഒരു അംഗ്ലോ-ഇന്ത്യന്‍ ലുക്-
ഒരാഴ്ച്ചത്തെ കിന്നരിക്കലുകള്‍ അടുത്ത ഐസ് ക്രീം സ്റ്റാളിലേക്കു തിരീച്ചു- രണ്ടാം ദിവസം  പൂമൊഴിയാള്‍ മൊഴിഞ്ഞു, അവളുറ്റെ പത്താം പ്രണയമെന്നു- എന്റെ രണ്ടു ദിവത്തെ ജോയ് ഐസ് ക്രീമിന്റെ കാശ്-