2009, ഏപ്രിൽ 22, ബുധനാഴ്‌ച

കാമുകസങ്കല്‍‌പ്പം

മിനി ഒരു വയാടിയാണു- മലയോര കുടിയേറ്റക്കാരിലെ ഒരു പെണ്ണെഴുത്ത്-എഴുതിയത് അവളുടെ അപ്പനും അമ്മയും ചേര്‍ന്നാണെങ്കിലും-

ബഹളാമയമായ അവളിലെ ഗ്രാമീണത എല്ലാവര്‍ക്കും രസകരമാണ്‌-
കോളേജ് നിലനില്ക്കുന്നത് മുസ്ലിം  ഭൂരിപക്ഷപ്രദേശത്തും  മുസ്ലിം  മേനാജ്‌മെന്റിന്റെതാണെങ്കിലും   കോളേജില്‍ കുറച്ചു ദൂരെയുള്ള മലയോര മേഖലയിലെ ക്രിസ്ത്യാനികളായിരുന്നു തരക്കേടില്ലാത്ത ശതമാനം- നാട്ടിലുള്ള മുസ്ലിം കുട്ടികളെ മുഴുവന്‍  എസ്-എസ്-എല്‍-സി- പാസ്സാക്കാനൊന്നും നിയമമില്ലല്ലോ- 

ദുബായിക്കാരനാവാന്‍ നേര്ച്ചയുള്ലപ്പോ എന്തിനാ ഒലക്കമ്മലെ കോളേജ്- 


നമുക്കു മിനിയിലേക്കു മടങ്ങാം-

മിനിയിരിക്കുന്ന ഒന്നാം ഗണിത ബിരുദ വിഭാഗത്തിന്റെ ക്ലാസ്സിലിരുന്നാല്‍ ലേഡീസ് ഹോസ്റ്റല്‍ ഷൂട്ട് അറ്റ് ദെ സൈറ്റ് ആണു- അതൊരു കെട്ടിടമല്ലെ- പിന്നെ പോക്കും വരവും കാണാന്‍ ഇത്ര അടുത്തുണ്ടാവുമ്പോള്‍ അങ്ങോട്ടു നോക്കണമോ എന്നെല്ലാം ചോദ്യങ്ങളാണു- പക്ഷെ കഥയില്‍ ചോദ്യമില്ല-മൊബൈല്‍ ഫോണും ഇന്റെര്‍നെറ്റുമില്ലാത്ത കാലത്ത് ഭാവനയുടെ പ്രസക്തി എന്ന ഒരു പോസ്റ്റിനു തന്നെ പീ എച് ഡിക്കുള്ള സ്കോപുണ്ടാവുമ്പോഴാ- ക്ലാസെടുക്കുന്നത് കണക്കു തന്നെയാണു- ആളൊരു ജീനിയസ്സ് ആണു- അധികം സംസാരിക്കില്ല- ബോര്‍ഡില്‍  പ്രോബ്ലം എഴുതി കൊണ്ടിരിക്കും - സംശയ്മുള്ളവര്ക്കും മനസ്സിലാവുന്നവര്‍ക്കും ചോദിക്കാം-ആവശ്യമുള്ളവര്‍ക്കു നോട്ട് എഴുതാം, പട്ടം പറത്തുവാന്‍ തോന്നുന്നവര്‍ക്കു പട്ടം പറത്താം, ബോര്‍അടിക്കുന്നവര്‍ക്ക് പുറത്ത് പോകാം , ബോറടി കഴിഞ്ഞെന്നുറപ്പു വന്നാല്‍ തിരികെ കയറാം -സങ്കതി ഇങ്ങിനെയൊക്കെയാനെങ്കിലും ആര്ട്ടു വിഷയമല്ലാത്തതിനാലും പഠിപ്പിസ്റ്റുകളെ കണക്കിനു ചേരുകയുള്ളു എന്നതിനാലും വലിയ അലമ്പില്ല-

ഇത്രയും കൂളായ മൂപ്പരെങ്ങിനെ അവിടെതന്നെയുള്ള ഒരു ലക്ചറെ പ്രേമിച്ചു കല്യാണം കഴിച്ചു എന്നത് ഞങ്ങളെ അത്ഭുതകുട്ടികളാക്കിയിരുന്നു- ഒന്നുമില്ലെങ്കില്‍ ഒരു പെണ്ണിന്റെ മുഖത്തു നോക്കി ഐ ലവ് യൂ എന്നൊന്നു പറയണ്ടെ-
അത്യാവശ്യം കട്ടിയുള്ള ഒരു കണക്കു ബോര്‍ഡിലെഴുതി സാര്‍ ക്ലാസിന്റെ ജനല്‍ പിടിച്ചു പുറത്തേക്കു നോക്കി നില്ക്കുന്നത് മിനിയുടെ ശ്രദ്ധയില്‍ പെട്ടു- എല്ലാവരും കണക്കിലായിരുന്നതിനാലും അത് സാറായിരുന്നതിനാലും ആരും അത് ശ്രദ്ധിച്ചിരുന്നില്ല- പക്ഷെ മിനിയുടെ വായാടിത്തം പെട്ടെന്നു ചോദിച്ചു-എന്താ സാര്‍ വല്ലതും ഓര്ക്കുകയാണൊ- സാറും ലേഡീസ് ഹൊസ്റ്റലും സാറിന്റെ പ്രണയവുമറിയുന്ന ക്ലാസ്സ് ക്കൂട്ടച്ചിരിയിലമര്‍ന്നു- പ്രത്യേകിച്ചു വികാരങ്ങള്‍ പ്രകടിപ്പിക്കാത്ത സാറിന്റെ മുഖത്ത് ഒരു പുന്‍ചിരി വന്നു പിന്നെ മാഞ്ഞു- പിന്നെ ചോദിച്ചു- മിനി- നിന്റെ കാമുക സങ്കല്‍പമെന്താണു- പെട്ടൊന്നുള്ള ചോദ്യത്തില്‍ മിനിയും ക്ലാസ്സും ഒന്നു നിശബ്ദമായി-മിനി ഒന്നു ചൊടിച്ചു -എനിക്കങ്ങിനെ കാമുക സങ്കല്‍പമൊന്നുമില്ല- ജനല്‍ പിടിച്ചു പുറത്തേക്കു നോക്കിതന്നെ സാര്‍ പറഞ്ഞു-

കാമുക സങ്കല്‍‌പമില്ലാത്തവള്‍ വേശ്യയാണു-

14 അഭിപ്രായങ്ങൾ:

 1. ഹ ഹ ഹ.. മാഷ് അടിച്ചു നിരത്തിക്കളഞ്ഞല്ലോ...

  മറുപടിഇല്ലാതാക്കൂ
 2. എല്ലാ കണക്കുകൂട്ടലും തെറ്റി............

  മറുപടിഇല്ലാതാക്കൂ
 3. "കാമുക സങ്കല്‍‌പമില്ലാത്തവള്‍ വേശ്യയാണ് "
  ഹൈലറ്റ്!

  മറുപടിഇല്ലാതാക്കൂ
 4. മിനി അപ്പൊ കൊടുത്തിട്ടുണ്ടാവും സാറിനിട്ട് അടി

  മറുപടിഇല്ലാതാക്കൂ
 5. എല്ലാ കണക്കുകൂട്ടലും തെറ്റി............

  മറുപടിഇല്ലാതാക്കൂ
 6. അപ്പോള്‍ കാമുകീ സങ്കല്‍‌പം ഇല്ലാത്തവനോ? കുണ്ടനോ അതോ ആണ്‍‌വേശ്യയോ? ഹിഹി...

  കാട്ടിപ്പരുത്തീടെ കഥ ഒത്തിരി ചിന്തിപ്പിച്ചൂ, ചിര്‍പ്പിച്ചൂ... :)

  മറുപടിഇല്ലാതാക്കൂ
 7. ആദ്യം ഏറനാടനില്‍ നിന്നും തുടങ്ങാം-ഏറനാടു ഭാഷയില്‍ തുടങ്ങിയതവിടെനിന്നാണല്ലോ-
  കുണ്ടനും പുരുഷവേശ്യക്കും എതിര്‍ലിംഗ സങ്കല്പത്തിന്റെ ആവശ്യമില്ല-കാരണം മിക്കവാറും അവിടെ ഉപഭോക്താവ് പുരുഷന്‍ തന്നെയാണു- ഇനി ഗിഗ്ളോ ആണെങ്കിലോ-അത് സമൂഹത്തില്‍ വളരെ കുറവുമാണു-(%)-
  ഇത് നമ്മുടെ കോളേജില്‍ ഉണ്ടായതു തന്നെയാ ഏറനാടന്‍


  വായിച്ചവരും പങ്കു വച്ചവരും കാമുകസങ്കല്‍പത്തെ മിനിയെപ്പോലെ കാമുകന്‍ എന്നതിലേക്ക് ഒതുക്കി കളഞ്ഞു- കാമുകന്‍ എന്നത് ഒരു ക്യാമ്പസ് പ്രണയത്തിലെ നായകന്‍ അല്ല- സ്ത്രീ മനശ്ശാസ്ത്രത്തിലെ ഏക ഭര്‍ത്തത്വം ( monogamy ) അവളിലെ പുരുഷനെ കുറിച്ചുള്ള ശക്തമായ ഒരു സ്വപ്നമുണ്ടാക്കുന്നു- പുരുഷനാകട്ടെ ഇത് ഒന്നില്‍ നില്ക്കില്ല എന്നത് എന്റെ വിശദീകരണമല്ല- ആ കാമുകനെകുറിച്കുള്ള സങ്കല്‍പമാണു സാറിന്റെ ചോദ്യം - പക്ഷെ ഒറ്റ വായനയില്‍ നിങ്ങള്‍ക്കനുഭവപ്പെട്ടത് മിനിയെപോലെയുള്ള ഒരു സാധാരണ പെണ്‍കുട്ടിക്കനുഭവപ്പെട്ടത് ഇങ്ങിനെ ഒരു ഉത്തരത്തില്‍ അവസാനിക്കുമെന്നു ആരും പ്രതീക്ഷിക്കില്ലല്ലോ-

  കുമാരന്‍

  the man to walk with

  ഉഗാണ്ട രണ്ടാമന്‍

  ബഷീര്‍ വെള്ളറക്കാട്‌

  മാറുന്ന മലയാളി പറഞ്ഞു...

  പകല്‍കിനാവന്‍...daYdreamEr..

  കുറുമ്പന്‍

  [Shaf]

  വായനക്കും അഭിപ്രായത്തിനും നന്ദി

  ശിവ പറഞ്ഞു...
  its true,but think bt the girl who heard the reply

  തറവാടി
  :)

  lakshmy പറഞ്ഞു...

  ഇല്ല ലക്ഷ്മി- പാവം തരിച്ചിരുന്നു-ക്ലാസ്സിനോടൊപ്പം

  മറുപടിഇല്ലാതാക്കൂ
 8. സാറിന്റെ മുഖത്ത് മിനിയുടെ ചെരിപ്പ് വീഴാതെപോയതെന്ത് കൊണ്ടായിരിക്കും...ഒരു പിടിയും കിട്ടുന്നില്ല.

  എങ്കിലും ആ വാചകം ഒരു അദ്യാപകൻ പറയും എന്ന് കരുതുന്നില്ല. അതും ഒരു വിദ്യാർത്ഥിയോട്..

  മറുപടിഇല്ലാതാക്കൂ