2009, ജൂൺ 14, ഞായറാഴ്‌ച

ദോഷൈക ദൃഷ്ടി- ബഷീര്‍ അനുസ്മരണം


ദുബായിയില്‍ ദലയും കേരള സാഹിത്യ അക്കാദമിയും കൌണ്‍സിലേറ്റും ചേര്‍ന്ന് നടത്തുന്ന ബഷീര്‍ അനുസ്മരണം ഒരു വി.എസ്. വിരുദ്ധസമ്മേളനമാണെന്നും അതിനാല്‍ ബഹിഷ്കരിക്കണമെന്നും ആഹ്വാനം ചെയ്ത് വി.എസ് അനുകൂലികള്‍ ബ്ലോഗില്‍ പോസ്റ്റ് വരെ ഇറക്കി. ബഷീറിന്നെന്ത് പോളിറ്റ് ബ്യൂറോ എന്ന നിലക്കു നമ്മളുമൊന്നു അനുസ്മരിക്കാന്‍ പോയി.


ചിലരങ്ങിനെയാണ്. എവിടെ ചെന്നാലും കാണെണ്ടാത്തതെ കാണൂ. അല്ലെങ്കില്‍ ബഷീറിനെ കേള്‍ക്കാന്‍ ചെല്ലുന്നേടത്തെന്തിനാ വേണ്ടാത്തിടത്ത് നോക്കുന്നത്? എന്തു ചെയ്യാനാ തലവര - അരുണ്‍ ചുള്ളിക്കളിന്റെ പോസ്റ്റിലൂടെ പോയപ്പോള്‍ എന്റെ ഒരു കരിങ്കണ്ണ്.

ദുബായിലെ പരിപാടികളില്‍ ചായ ഒരു ഫ്രീ ഐറ്റെം ആണ്. പതിവിന്നു വിപരീതമായി ആദ്യം തന്നെ സ്വാഗതം ചെയ്യുന്നത് ചായയാണ്. (അല്ലെങ്കിലധികവും ഇവനൊരു മൂലയിലായിരിക്കും - ആവശ്യക്കാരനെത്തുമെന്നവനറിയാം) എന്തോ “കെ.ഇ.എന്നും സുകുമാര്‍ അഴീക്കോടുമുള്ള ബേബിയുമുള്ള ഒരു പരിപാടിയില്‍ ചായ പറയുന്നത്" എന്ന വിഷയത്തിനു ഒരു പ്രബന്ധത്തിനു വരെ സ്കോപ്പുണ്ടാവുമ്പോള്‍ ഇവന്‍ ഇത്ര മുന്നിലോ?

കേരള രാഷ്ട്രീയത്തില്‍ കട്ടന്‍ ചായയും പരിപ്പുവടയും വി.എസിന്റെ സിമ്പ്‌ള്‍ ആണെന്നാര്‍ക്കാണറിയാത്തത് അത് കേരള രാഷ്ട്രീയത്തിനു ജയരാജന്റെ സംഭാവന - തന്റെ പ്രസംഗത്തില്‍ കെ.ഇ.എന്‍ വരെ അത് സൂചിപ്പിക്കുകയും ചെയ്തു. എന്നിട്ടുമെന്തെ ഇവനിത്ര ധൈര്യത്തിലിങ്ങനെ?

‌‌----------------------------------------!


നിങ്ങളെന്തെങ്കിലും കാണുന്നുണ്ടോ?അടുത്തു നോക്കു - IT'S TIME TO CHANGE


കട്ടനില്‍ നിന്നു പാലിലേക്കോ? പാലില്‍ നിന്നും കട്ടനിലേക്കോ?
(വി.എസില്‍ നിന്നും വിജയനിലേക്കോ വിജയനില്‍ നിന്നും വി.എസ്സിലേക്കോ)

മാറുവാനായിരിക്കുന്നുവോ?

5 അഭിപ്രായങ്ങൾ:

 1. കാട്ടിപ്പരുത്തി. ചായ കുടിക്കാതെയാ വന്നത് മഹാ‍ാ‍ാ‍ാ‍ാസമ്മേളനത്തിന്.

  :)

  മറുപടിഇല്ലാതാക്കൂ
 2. എന്റ പരുത്തിയേയ്, പുലിയാണെന്നു കരുതിയവരു അലറുന്നില്ല. അലറുന്നവരു പുലിയുമല്ല. ലക്കും ലഗാനുമില്ലാതെ പോയ പ്രബന്ധാവതരണത്തിനു ശേഷം ഞാന്‍ വണ്ടി വിട്ടു. പടം കൊള്ളാം. കൊറച്ച് ക്ക്ളാരിറ്റിക്കുറവുണ്ടെങ്കിലും, ഇറ്റ്'സ് ദ് ടൈം റ്റു ചെയിഞ്ച്.

  മറുപടിഇല്ലാതാക്കൂ
 3. ങാ ഹാ.. പോസ്റ്റീലോ.. കൊള്ളാം.. :)

  മറുപടിഇല്ലാതാക്കൂ
 4. :)എയ്... ഈ സാഹിത്യകാരന്മാരെല്ലാം പ്രിന്റ് മീഡിയേന്ന് ഓണ്‍ലൈനിലേക്ക് മാറുവാനായിരിക്കും!

  ചിലപ്പോള്‍ കള്ളുകുടി നിര്‍ത്തി, ചായയിലേക്ക് മാറുവാനും ആവാം.

  നൈസ് ചുള്ളന്‍!

  മറുപടിഇല്ലാതാക്കൂ
 5. ഷിഹാബിനേം കൂട്ടിയല്ലെ അവിടെ കറങ്ങിയിരുന്നത്. വെറുതെയല്ല ആ ചുള്ളന് കാട്ടിപ്പരുത്തിയോട് ഇങ്ങനെ പറയാന്‍ തോന്നിയത്.

  -സുല്‍

  മറുപടിഇല്ലാതാക്കൂ