2009, ഒക്‌ടോബർ 7, ബുധനാഴ്‌ച

കേരള ചരിത്രത്തിലൂടെ-1


(ചിത്രങ്ങള്‍ക്കു കടപ്പാട്-http://khizana.blogspot.com/)

കേരളത്തിന്റെ ചരിത്രം വളരെകുറച്ച് മാത്രം രേഖപ്പെടുത്തപ്പെട്ട, വളരെയേറെ നിഗമനങ്ങളില്‍നിന്നും ഊഹിച്ചെടുത്ത ഒരു ചരിത്രശാഖയാണ്. എന്തിനേറെ കേരളചരിത്രത്തില്‍ നാം പഠിച്ചുവന്നിരുന്ന രണ്ടാം ചേരസാമൃജ്യം ഒരു മിത്താണെന്നാണ് കേസരിയെപ്പോലെയുള്ളവര്‍ അവകാശപ്പെടുന്നത്. അതിന്റെ ഒരു പ്രധാനകാരണം മറ്റു രാജ്യങ്ങളെ പോലെ രാജാക്കന്മാരുടെ കീഴില്‍ ചരിത്രകാരന്മാര്‍ ഉണ്ടായിരുന്നില്ല എന്നത് കൂടിയാണ്.

കേരളചരിത്രത്തിന്റെ ഒരു പ്രധാന സ്ത്രോതസ്സ് അറേബ്യയില്‍നിന്നും വന്ന സഞ്ചാരികളുടെയും കച്ചവടക്കാരില്‍ നിന്നും കിട്ടിയ വിവരങ്ങളാണ്.

കേരളചരിത്രത്തെ കുറിച്ചുള്ള ആദ്യഗ്രന്ഥമെന്ന പേരിലറിയപ്പെടുന്നത് പതിനാറാം നൂറ്റാണ്ടില്‍ ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം രണ്ടാമന്‍ രചിച്ച തുഹ്ഫത്തുല്‍ മുജാഹിദീന്‍ ("പോരാളികള്‍ക്കുള്ള സമ്മാനം") എന്ന അറബിയിലെഴുതിയ പുസ്തകമാണ്.
ബീജാപ്പൂര്‍ സുല്‍ത്താനായിരുന്ന അലി ആദിഷായുടെ ഉപദേഷ്ടാവും സുഹൃത്തുകൂടിയായിരുന്നു സൈനുദ്ദീന്‍ മഖ്ദൂം. അതിനാലാണ് അദ്ദേഹം തന്റെ ഗ്രന്ഥം സുല്‍ത്താന് സമര്‍പ്പിക്കുന്നത്. 1557 മുതല്‍ 1580 വരെ ബീജാപ്പൂരിലായിരുന്ന മഖ്ദൂം പിന്നീട് തന്റെ ജന്മസ്ഥലമായ പൊന്നാനിയിലേക്ക് തിരിച്ചു വരികയും സാമൂതിരിയുടെ ഉപദേഷ്ടാളുകളില്‍ ഒരാളാകുകയും ചെയ്തു.

മക്കയില്‍ ഷൈഖ് ഷിഹാബിദ്ദീനു ബ്നു ഹജര്‍ ഹൈത്തമിയുടെ ശിഷ്യനായിരുന്ന മഖ്ദൂം ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതനായിരുന്ന ഇമാം അഹ്മെദ് ബ്നു ജമല്‍ മക്കിയുടെ കീഴിലും പഠനം നടത്തിയിട്ടുണ്ട്.

മഖ്ദൂമിന്റെ ഗ്രന്ഥങ്ങള്‍ ലോകപ്രശസ്തങ്ങളാണ്. അദ്ദേഹം രചിച്ച ഫതഹുല്‍ മുഹീന്‍ ഇസ്ലാമിലെ ഒരു ചിന്താധാരയായ ഷാഫി മദ്‌ഹബിലെ കര്‍മശാസ്തൃരംഗത്തെ അറിയപ്പെടുന്ന പുസ്തകമാണ്.

കേരളചരിത്രത്തില്‍, പക്ഷെ അദ്ദേഹത്തിന്റെ തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന ഗ്രന്ഥത്തിനാണ് കൂടുതല്‍ പ്രാധാന്യം. പറങ്കികള്‍ക്കെതിരെ മുസ്ലിങ്ങളെ സമരസജ്ജരാക്കുക എന്നതാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യമെങ്കിലും പുസ്തകം ഉള്‍കൊല്ലുന്നത് ഒരു യുദ്ധ്വാഹ്വാനം മാത്രമല്ല. നാലുഭാഗങ്ങളാക്കി തിരിച്ചിരിക്കുന്ന ഈ ഗ്രന്ഥത്തില്‍ നാലുഭാഗങ്ങലിലൂടെ പതിനാറാം നൂറ്റാണ്ടിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ചരിത്രം ലിഖിതപ്പെടുത്തിയിരിക്കുന്നു.

പുസ്തകത്തിലെ ഒന്നാം ഭാഗം പോര്‍ച്ചുഗീസുകാര്‍ക്കെതിരില്‍ നടത്തേണ്ട യുദ്ധ്വാഹ്വാനവും അതിന്റെ കടമകളും യുദ്ധനിയമങ്ങളുമാണെങ്കില്‍ രണ്ടാം ഭാഗത്തില്‍ കേരളത്തിലെ നിലവിലുള്ള മുസ്ലിങ്ങളുടെ അവസ്ഥകളെ കുറിച്ചും ചേരമാന്‍ പെരുമാളിന്റെ അറേബ്യന്‍ യാത്രയെ കുറിച്ചുള്ള വിവരണങ്ങളുമാണ്. കേരളത്തിലെ പ്രധാനതുറമുഖങ്ങളെ കുറിച്ചും അവയുടെ വളര്‍ച്ചയുടെ ചരിത്രവുമെല്ലാം ഈ ഭാഗത്തുണ്ട്.

മൂന്നാം ഭാ‍ഗത്താകട്ടെ ഇവിടെ നിലനിന്നിരുന്ന സഹിഷ്ണുതയുടെ ചിത്രവും നാട്ടു രാജ്യക്കാര്‍ മുസ്ലിങ്ങളോട് കാണിച്ചിരുന്ന ആദരവിന്റെ വിവരണങ്ങളും നല്‍കുന്നു. നാലാം ഭാഗം കേരളത്തിലെ ആചാരങ്ങളെ കുറിച്ചുള്ള വിവരണങ്ങളാണ്. ജാതി സമ്പ്രദായം ശിക്ഷാരീതികള്‍, വസ്ത്രധാരണം എന്നിവയെല്ലാം വളരെ സവിസ്തരം ഈ ഭാഗങ്ങളില്‍ വിവരിച്ചിരിക്കുന്നു.
നാലാംഭാഗത്തില്‍ പതിനാലു അദ്ധ്യായങ്ങളാക്കി തിരിച്ച് 1498 മുതല്‍ 1583 വരെ നടന്ന കുഞ്ഞാലിമരക്കാര്‍- വാസ്കോഡിഗാമാ നാവികപോരാട്ടത്തിന്റെ കഥ പറഞ്ഞു തരുന്നു.

ഒരുപുസ്തകം വായനയിലെടുക്കുമ്പോള്‍ മനസ്സിരുത്തേണ്ട ചില വസ്തുതകളുണ്ട്. അതില്‍ പ്രധാനമായത് അതിന്റെ പ്ശ്ചാത്തലമാണ്. ഒരു വിശുദ്ധയുദ്ധത്തിന്വാഹ്വാനം ചെയ്യുന്നു എന്ന ഒരു സാമാന്യവത്കരണം നടത്തി ഒരു ചരിത്രഗതിയെ വ്യാഖ്യാനിക്കുന്നത് ശുദ്ധ‌അസംബന്ധമാണ്. നിലനിന്നിരുന്ന സ്ഥലത്തെ ഹിന്ദുക്കളുമായി യുദ്ധം ചെയ്യാതെ പറങ്കികളുമായൊരു യുദ്ധ്വാഹ്വാനത്തിന് എന്തു സാമൂഹികസാഹചര്യമായിരുന്നു രൂപപ്പെട്ടെത് എന്നും ചര്‍ച്ചക്കെടുക്കേണ്ടിവരുന്നു.

ജിഹാദ്‌ എന്ന സങ്കല്‍പം ഖുര്‍ ആനികമാണെങ്കിലും അതിന്റെ സജീവപ്രയോഗം പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ കടന്നു വരവോടെയാണ്‌ സംഭവിക്കുന്നത്‌.

എന്ന് സന്തോഷെഴുതുമ്പോള്‍ മനസ്സിലാക്കുക-

ഇസ്ലാമിന്റെ രാഷ്ടീയ രൂപം പ്രവാചകന്റെ കാലത്തെ രൂപപ്പെട്ടിരുന്നു. അത് ഒരു പുതിയ സംഞ്ജയല്ലെന്നര്‍ത്ഥം. അതിന്റെ ഒരു പ്രായോഗിക രൂപമൊന്നുമല്ല പോര്‍റ്റുഗീസുകാര്‍ക്കെതിരെയുള്ള പോരാട്ടം. മറിച്ച് ഒരു അധിനിവേശത്തിന്നെതിരെ ആത്മീയമായ ശക്തിഉപയോഗിക്കുകയായിരുന്നു.

എന്തുകൊണ്ട് ഒരു മതപണ്ഡിതന്‍ ഇങ്ങിനെ ഒരു യുദ്ധത്തിന്വാഹ്വാനം ചെയ്യേണ്ടിവന്നു എന്നതിന് അന്നത്തെ കേരള സമൂഹത്തെകുറിച്ചും അവിടെ പോര്‍ച്ചുഗീസുകാരുടെ ആഗമനത്തിനു ശേഷമുണ്ടായ സംഭവവികാസങ്ങളെ കുറിച്ചും നാം പഠിക്കേണ്ടതുണ്ട്-

ഇക്കാര്യങ്ങള്‍ അടുത്ത പോസ്റ്റിലാകാം

8 അഭിപ്രായങ്ങൾ:

  1. ഈ കൃതിയുടെ പേരിന്റെ മലയാളരൂപം 'പോരാളികളുടെ വിജയം' എന്നാണെന്ന് ഇദ്ദേഹത്തിന്റെ ജന്മനാടായ പൊന്നാനിയിലെ മുനിസിപ്പാലിറ്റിയുടെ 'വികസനരേഖ'യില്‍ കാണുന്നു. എതാണ് ശരിയെന്ന് ഒന്ന് പരിശോധിക്കാമോ.

    മറുപടിഇല്ലാതാക്കൂ
  2. രിയാസ്-
    പെട്ടെന്ന് വിക്കിയിലെ അര്‍ത്ഥം എടുത്തു കൊടുത്തപ്പോള്‍ വന്നതാണ്.
    തുഹ്ഫക്ക് വിജയം എന്ന പദമാണ് കൂടുതല്‍ അഭികാമ്യം.
    ഫതഹ് എന്ന വാക്കാണ് അതിന്റെ മൂല പദം.
    അതിന്നു വിജയമെന്നും സമ്മാനമെന്നും അര്‍ത്ഥമുണ്ട്-

    http://ml.wikipedia.org/wiki/തുഹ്ഫതുല്‍_മുജാഹിദീന്‍

    മറുപടിഇല്ലാതാക്കൂ
  3. വായിക്കുന്നുണ്ട്, തുടരൂ.നല്ല ശ്രമം.

    മറുപടിഇല്ലാതാക്കൂ
  4. പ്രിയപ്പെട്ട കാട്ടിപ്പരുത്തി,
    ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ മുസ്ലിങ്ങൾ സാമ്രാജ്യത്വത്തിനെതിരെ പല പല സമര മുറകളും സ്വീകരിച്ചിട്ടുണ്ട്. ഇംഗ്ലീഷുകാർക്കെതിരെ ഇംഗ്ലീഷ് ഭാഷ ഉപേക്ഷിക്കുന്നതുൾപ്പടെ പല പരിപാടികളും ആവിഷ്കരിച്ചിട്ടുണ്ട്. എന്നാൽ ചരിത്രപരമായി മുസ്ലീങ്ങൾ ചെയ്ത ഒരു തെറ്റ്, അവഎക്കാലത്തെയും നിയമങ്ങളാകും എന്നു തെറ്റിദ്ധരിച്ചു എന്നതാണ്. പണ്ട് ബ്രിട്ടീഷ് അധിനിവേശക്കാർക്കെതിരെ ആളുകളെ സമര സ്ജ്ജരാക്കാൻ ‘വയളുക‘ളിലും മറ്റും ബദറിന്റേയും ഉഹ്ദിന്റേയും ഖന്ദഖിന്റേയുമൊക്കെ യുദ്ധ പാഠങ്ങൾ യഥേഷ്ടം ഉപയോഗിച്ചിരുന്നിരിക്കണം. എന്നാൽ സമാധാനാന്തരീക്ഷത്തിലും വെറും യുദ്ധ കഥകൾക്കായി പ്രബോധന പ്രസംഗ പീഠങ്ങൾ ഉപയോഗപ്പെടുത്തിയത്, മുസ്ലിം രക്തം ചൂടാറാതെ നിർത്തുവാൻ ശ്രമിച്ചത്, ഒക്കെ ഒരു തെറ്റായിപ്പോയി.

    ഇസ്ലാം യുദ്ധത്തെക്കാൾ സമാധാനത്തിനും ഉടമ്പടികൾക്കും പ്രാധാന്യം നൽകിയപ്പോൾ നമ്മുടെ വയളു പറച്ചിലുകാർ യുദ്ധത്തെക്കുറിച്ചു മാത്രം സംസാരിച്ചു നടന്നു. എന്നാൽ അതിന്റെ വിളവെടുപ്പു നടത്തിയതോ, മറ്റു ചില ‘പ്രതികരണ സംഘങ്ങളും’.

    നമ്മുടെ ഇപ്പോഴത്തേതുപോലെയുള്ള ബഹുസ്വരസമൂഹത്തിൽ പ്രബോധന ശൈലിയിലുള്ള മാറ്റം വളരെ ആവശ്യമാണെന്നു തോന്നുന്നു. ഇന്നത്തെ മുസ്ലിം ലോകത്തിന്റെ അവസ്ഥ വളരെ ദു:ഖമുണർത്തുന്നതാണെങ്കിലും, ഫലസ്ത്വീൻ ഉൾപ്പടെയുള്ള പ്രശ്നങ്ങൾ വളരെ മിതമായ രീതിയിൽ ചർച്ച ചെയ്യുന്നതാവും നല്ലതെന്നു തോന്നുന്നു. യുവത അല്പമൊന്നു തണുക്കട്ടെ. മരവിക്കാതെ നോക്കിയാൽ മാത്രം മതിയല്ലോ..

    ഓഫ് ടോപിക് ആണെങ്കിൽ ക്ഷമിക്കുക..

    താങ്കളുടെ ഉദ്യമങ്ങൾക്ക് എല്ലാ ഭാവുകങ്ങളും.. പ്രാർഥനകളും..

    മറുപടിഇല്ലാതാക്കൂ
  5. പള്ളിക്കുളത്തിന്റെ കമന്റിനടിയില്‍ ഒരൊപ്പ്...

    മറുപടിഇല്ലാതാക്കൂ