2009, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

കേരള ചരിത്രത്തിലൂടെ-5

റോമാ സാമ്രാജ്യത്തിന്റെ തകര്‍ച്ച അറബിക്കടലിന്റെ ആധിപത്യം പേര്‍ഷ്യക്കാരുടെ കൈകളിലേക്കെത്തിച്ചു, എന്നാല്‍ ആറാം നൂറ്റാണ്ടോടു കൂടി കടലിന്റെ ആധിപത്യം പേര്‍ഷ്യക്കാരില്‍ നിന്നും അറബികളിലേക്കു വന്ന് പൌരസ്ത്യരുമായുള്ള വിനിമയമെല്ലാം തങ്ങളുടെ കീഴിലാക്കിയിരുന്നു. അറബികള്‍ വലിയ സാഹസികരായിരുന്നു. എവിടെയെല്ലാം അവര്‍ കച്ചവട ബന്ധങ്ങളുണ്ടാക്കിയോ അവിടെയെല്ലാം തങ്ങള്‍ക്കാവശ്യമായ കച്ചവറ്റ വിഭവങ്ങള്‍ ശേഖരിക്കാനാവശ്യമായ കേന്ദ്രങ്ങളും നിലനിര്‍ത്തി. കേരളത്തിലെ തുറമുഖങ്ങളിലെല്ലാം തന്നെ ഇത്തരം കോളനികളുണ്ടാവുകയും അവരും തദ്ദേശിയരായ സ്ത്രീകളും തമ്മിലുണ്ടായിരുന്ന ബന്ധത്തെ കുറിച്ചുമല്ലാം നാം വിവരിച്ചതുമാണല്ലോ. ഇവരാണ് ആദ്യമായി ഇസ്ലാം സ്വീകരിച്ച ആളുകള്‍. വ്യാപാരികളായ ഇവര്‍ ഇസ്ലാമിക പ്രചരണത്തിന്‍ വേഗത കൂട്ടി.

നമ്മുടെ രാജാക്കന്മാരും, ഗോത്രതലവന്മാരും നാട്ടുകാരുമായെല്ലാം കച്ചവടാവശ്യാര്‍ത്ഥം തന്നെ ഇവരുമായെല്ലാം നല്ല സമ്പര്‍ക്കത്തിലായിരുന്നു. മാത്രമല്ല ഇവരുടെ പ്രീതിയും ബഹുമാനവുമെല്ലാം പിടിച്ചുപറ്റാന്‍ ഇവര്‍ക്കു കഴിയുകയും ചെയ്തിരുന്നു.മാത്രമല്ല അറബികള്‍ എന്ന കച്ചവടക്കാരില്‍ നിന്നും മുസ്ലിങ്ങള്‍ എന്ന രീതിയിളെക്കു മത പ്രബോധനത്തിന്ന് ആദ്യമായെത്തിയ അറബികളാകട്ടെ ഒരു രാജാവീന്റെ കത്തുമായി എത്തുന്ന അതിഥികളായാണ് വരുന്നത്.

മുസ്ലിങ്ങളായ കച്ചവടക്കാരാകട്ടെ സമ്പന്നരായിരുന്നുവെങ്കിലും അളവുതൂക്കങ്ങളിലെ കൃത്യനിഷ്ടത, കരാറുകളിലെ സത്യസന്ധത, ലളിതമായ ജീവിത രീതി, സദാചാര ബോധം എന്നിവയാല്‍ രാജാക്കന്മരുടെ പ്രീതിയിലായി. അതിനാല്‍ തന്നെ ആരാധനാലയങ്ങള്‍ നിര്‍മിക്കുവാന്‍ രാജാക്കന്മാരും നാടുവാഴികളും എല്ലാ സഹായങ്ങളും തുടക്കം മുതലേ നല്കി.

മാത്രമല്ല, തങ്ങള്‍ക്കു സ്വാധീനമുള്ള പ്രദെശങ്ങളിലെ രാഷ്ട്രീയാധികാരത്തിന് മുസ്ലിങ്ങള്‍ ഒരു ശ്രമവും നടത്തിയിരുന്നില്ല. കച്ചവടം, മതപ്രബോധനം എന്നീ മേഖലകളില്‍ മാത്രമായിരുന്നു മുസ്ലിങ്ങള്‍ ശ്രദ്ധ നല്‍കിയിരുന്നത്. മുസ്ലിമായ മുഹമെദ്‌ അലിയെന്ന രാജകുമാരന് കിട്ടിയ ധര്‍മടത്താകട്ടെ അദ്ദേഹം തന്റെ രാജാധികാരം വിസ്തൃതമാക്കുവാന്‍ ഒരു ശ്രമവും നടത്തുകയും ചെയ്തിരുന്നില്ല.തങ്ങളുടെ രാജാധികാരത്തിന് യാതൊരു പ്രശ്നവുമുണ്ടാക്കാത്ത, വരുമാനം തരുന്ന ഒരു വിഭാഗത്തോട് ഒരെതിര്‍പ്പുണ്ടാകേണ്ടതുമില്ലല്ലോ.

കൂടാതെ കേരളത്തിലെ ജാതി വ്യവസ്ത ഇസ്ലാമിന്റെ പ്രചരണത്തിന് വലിയൊരു സഹായകമായി. ഈഴവര്‍ മുതല്‍ താഴോട്ടുള്ളവരെ മനുഷ്യരായിക്കാണുവാന്‍ ജാതി വ്യവസ്തക്കു കഴിയില്ലായിരുന്നു. താഴ്ന്ന ജാതികളില്പെട്ട ആളുകള്‍ ഇക്കാരണത്താല്‍ കൂട്ടം കൂട്ടമായി ഇസ്ലാം സ്വീകരിച്ചു.

വിദേശികളായ മത പണ്ഡിതര്‍ കേരളത്തില്‍ ഇക്കാലങ്ങളില്‍ വന്നു സ്ഥിരതാമസമാക്കിയതായി കരുതുവാന്‍ കഴിയും. കാരണം പല മുസ്ലിം ഖബറുകളിലും ഇത്തരുത്തിലുള്ള പേരുകള്‍ കാണുവാന്‍ കഴിയുന്നു.

പത്താം നൂറ്റാണ്ടിലെത്തിയ സഞ്ചാരിയായ മസൂദി കണ്ണൂര്‍ മംഗലാപുരത്തിന്നിടയില്‍ കണ്ട ജുമാമസ്ജിദുകളെ കുറിച്ച് വിവരിക്കുന്നുണ്ട്.

പത്തുമുതല്‍ പതിനഞ്ചാം നൂറ്റാണ്ടുവരെയുള്ള മുസ്ലിം വളര്‍ച്ചയും സമൂതിരിയുടെ വളര്‍ച്ചയും സമാന്തരമായിട്ടായിരുന്നു. കെ.എം. പണിക്കെരെഴുതുന്നത് കണ്ണൂര്‍ മുതല്‍ കൊല്ലം വരെ സാമൂതിരിക്കുകീഴില്‍ വന്നു എന്നാണ്. സമൂതിരിയുടെ വളര്‍ച്ചയുടെ നിദാനമാകട്ടെ കോഴിക്കോട്ടെ കച്ചവടാഭിവൃദ്ധിയായിരുന്നു. അതിന്റെ ചുക്കാനാകട്ടെ മുസ്ലിങ്ങളുടെ കയ്യിലും. അറബിക്കറ്റലിന്റെ സര്‍വ്വധിപത്യം മുസ്ലിങ്ങളുടെ കരങ്ങളിലമര്‍ന്നു.

സാമൂതിരിയും മുസ്ലിങ്ങളുമായുള്‍ല ബന്ധം ഇരുകൂട്ടര്‍ക്കും പ്രയോജകനകരമായി. സാമൂതിരിയുടെ അധികാരമോഹങ്ങളുടെ ചുക്കാന്‍ മുസ്ലിങ്ങളുടെ കയ്യിലായി. അതിന്റെ ആസൂത്രകര്‍ മുസ്ലിം ഉപദേഷ്ടകരായി. വള്ളുവക്കോനാതിരിയെ കീഴടക്കി മാമാങ്കത്തിന്റെ ആധിപത്യം സാമൂതിരിയുടെ കയ്യില്‍ വന്നതിന്റെ പ്രധാനകാരണമായി സാമൂതിരി ഗ്രന്ഥാവലിയിലും കേരളോത്പത്തിയിലും കാണുന്നത് മുസ്ലിങ്ങളുടെ സഹായത്താലാണെന്നാണ്. കോഴിക്കോട്ടെ കോയമാരുടെ നേതൃത്വത്തില്‍ കടല്‍മാര്‍ഗ്ഗം വെള്ളാട്ടിരി രാജ്യത്തു പ്രവേശിച്ച് തിരുനാവായലെത്തിയാണ് മാമാങ്കം കൈവശപ്പെടുത്തുന്നത്. കോയയുടെ വിജയാഘോഷം വെടിക്കെട്ടോടെയായിരുന്നു. അങ്ങിനെ സാമൂതിരി കേരളത്തിലെ ആദ്യത്തെ വെടിക്കെട്ടുപയോഗിക്കുന്ന രാജാവുമായി. ഇത് കോയയെന്ന സ്താനപ്പേരിന്നയാളെ അര്‍ഹനാക്കുകയും മമാങ്കത്തില്‍ സാമൂതിരിക്കു ഇടതുവശം നില്‍ക്കുവാനുള്ള പ്രത്യേക പദവിയിളെക്കുയര്‍ത്തുകയും ചെയ്തു.
ഇതന്നത്തെ ഒരു വലിയ പദവിയാണ്.

ലോകത്തിലെ ഏറ്റവും വലിയ തുറമുഖമായി കോഴിക്കോട്ട് മാറിയത് ഈ കൂട്ടുകെട്ടിന്റെ വ്യാപാരാഭിവൃദ്ധി. ഇത് സാമൂതിരിക്കു മറ്റു രാജ്യങ്ങളില്‍ പേരും പ്രശസ്തിയുമുണ്ടാക്കി. പറങ്കികളും മറ്റു വിദേശിയരും സാമൂതിരിയെ ഒരു മുസ്ലിം രാജാവായാണ് വിശേഷിപ്പിച്ചിരുന്നത്.

തന്റെ മുക്കുവ പ്രജകളില്‍ ഒരു കുടുമ്പത്തില്‍ നിന്നും ഒന്നോ രണ്ടൊ പേരെങ്കിലും മുസ്ലിമാകണമെന്നു വരെ സാമൂതിരി കല്‍പ്പിച്ചിരുന്നുവെന്നും കാണുന്നു.

പതിമൂന്നാം നൂറ്റാണ്ടിലെ അബുല്‍ ഫിദയും മാര്‍കോപോളോയും ഇബ്നുബത്തൂത്ത, പതിനഞ്ചാം നൂറ്റാണ്ടിലെ ചൈനീസ് സഞ്ചാരി മാഹ്വാന്‍, പേര്‍ഷ്യന്‍ സഞ്ചാരി അബ്ദുറസാക്ക് എന്നിവരെല്ലാം മുസ്ലിങ്ങളുടെ സ്വാധീനത്തെകുറിച്ച് സവിസ്തരം പ്രതിപാദിച്ചവരാണ്.

കൊച്ചി സാമൂതിരി കീഴറ്റക്കിയപ്പോള്‍ കൊച്ചി വഴി ഇനി കപ്പലോട്ടവും കച്ചവറ്റവും പാടില്ലെന്നും കോഴിക്കോടു വഴിയേ പാടുള്ളുവെന്നും കരാര്‍ ചെയ്തു. സാമൂതിരിയുടെ ഉപദേഷ്ടാക്കളില്‍ പ്രധാനികള്‍ മുസ്ലിങ്ങളായിരുന്നു. തുഹ്ഫതുല്‍ മുജാഹിദീന്റെ കര്‍ത്താവ് സൈനുദ്ദീന്‍ മഖ്ദൂമിനെ കുറിച്ച് മുമ്പ് പറഞ്ഞിരുന്നുവല്ലോ.

സമൂതിരിയുടെ രാജ്യാവശ്യങ്ങള്‍ക്കായി മറ്റു രാജ്യങ്ങളിലേക്കയച്ചിരുന്ന പ്രതിപുരുഷന്മാര്‍ മുസ്ലിങ്ങളായിരുന്നു. നാട്ടുരാജ്യാക്കന്മാര്‍ പോരടിച്ചുകൊണ്ടിരുന്ന അക്കാലത്ത് വ്യാപാരാഭിവൃദ്ധിക്ക് വേണ്ട സുസ്ഥിരതയാവാം സാമൂതിരിയെ ഇങ്ങിനെ പിന്തുണക്കാന്‍ മുസ്ലിങ്ങളെ പ്രേരിപ്പിച്ചത്.

ചുരുക്കത്തില്‍ പറങ്കികള്‍ക്കു മുമ്പുള്ള കേരളം മുസ്ലിങ്ങളുടെ വളര്‍ച്ചയുടെ കേരളവും കൂടിയാണ്, സമൂതിരിയുടെയും- സ്നേഹത്തിന്റെയും മത സൌഹാര്‍ദ്ധത്തിന്റെയും കൂടി.

6 അഭിപ്രായങ്ങൾ:

  1. ഒരു കവിതാ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്‌ സമയം കിട്ടുകയാണെങ്കില്‍ ഒന്നു വന്ന് പങ്കെടുക്കണം ദാ.. ഇവിടെ

    മറുപടിഇല്ലാതാക്കൂ
  2. ഉള്ളടക്കം ഇങനെ അലൈന്‍ ചെയ്തത് വായനക്ക് പ്രതിബന്ധമാകുന്നുണ്ട്.

    മറുപടിഇല്ലാതാക്കൂ
  3. This article of history is valuable.When the history of Samoothiri is stated why not included the relation of Marakkaar family?

    മറുപടിഇല്ലാതാക്കൂ
  4. സന്തോഷ്-
    വായനക്കു നന്ദി-
    അരീക്കോടന്‍ മാഷെ-
    അലൈന്‍ മാറ്റി - ഇപ്പോഴെങ്ങിനെ
    ഷരീഫ്-
    അങ്ങോട്ടെത്തുന്നതേയുള്ളൂ.

    മറുപടിഇല്ലാതാക്കൂ
  5. ഭായിയുടെ ചരിത്രങ്ങളീൽ കൂടി കണ്ണോടിച്ചു..നന്നായിരിക്കുന്നൂ.
    ഇപ്പോൾ ശാസ്ത്രവിശകലനങ്ങൾ പറയുന്നത് ബയോളജിക്കലായി കേരളീയർ ശ്രീലങ്കൻ വംശജരാണേന്നാണ്/ഗോവയിലെ ഗോകർണ്ണം മുതൽ കന്യാകുമാരിവരെ പണ്ട് 10 മുതൽ15 കിലോമീറ്റർ വരെയുള്ള തീരഭൂമികളാണ് കടലിൽ നിന്നും ഉടലെടുത്തത്/കാടും മലകളും അന്നും ഉണ്ടായിരുന്നൂ.(മാവേലി നാട്)
    പിന്നീടുവന്ന പാർട്ടികളാണ് ബുദ്ധം,ഹിന്ദു,മുസ്ലീം,ക്രിസ്ത്യൻ...മുതലായവ

    മറുപടിഇല്ലാതാക്കൂ
  6. വായിക്കുന്നു...നന്നായി അദ്ധ്വാനിക്കുന്നുണ്ടല്ലോ . കൊള്ളാം നല്ല ശ്രമം.

    മറുപടിഇല്ലാതാക്കൂ