2009, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

കേരള ചരിത്രത്തിലൂടെ-2

കേരളത്തെകുറിച്ച ആദ്യപരാമര്‍ശങ്ങള്‍ കാണുന്നത് എ.ഡി.851-ന് സുലൈമാന്‍ എന്നറിയപ്പെടുന്ന അറബിവ്യാപാരി എഴുതിയ സിത്സിലാത്ത്-അല്‍-തവാരിഖ് എന്ന ഗ്രന്ഥത്തിലാണ്. പക്ഷെ കേരളവും പുറം രാജ്യങ്ങളുമായ കച്ചവട ബന്ധത്തിന് എത്രകാലത്തെ പഴക്കമുണ്ടെന്ന് ശരിയായ നിഗമനത്തിലെത്തുവാന്‍ കഴിഞ്ഞിട്ടില്ല. കൃസ്തുവിന്നു മുമ്പേ നമ്മുടെ സുഗന്ധ്ദൃവ്യങ്ങളും ആനക്കൊമ്പും തേക്കുമെല്ലാം ലോകപ്രശസ്തങ്ങളായിരുന്നുവെന്ന ഒരു വാദമുണ്ട്. സോളമന്‍ ചകൃവര്‍ത്തിയുടെ അരമന മോടിപിടിപ്പിക്കാന്‍ കേരളത്തില്‍ നിന്നും ഇവ കോണ്ടുപോയി എന്ന ഒരു പ്രസ്ത്യാവ്യമുണ്ട്.

കേരളത്തിന്റെ നാനാഭാഗത്തുനിന്നും കിട്ടിയ റോമന്‍ നാണയങ്ങള്‍ ബി.സി.117-മുതല്‍ എ.ഡി 123 വരെ ഉപയോഗത്തിലുണ്ടായ കാലഘട്ടത്തിലേതാണ്. എന്തായാലും കൃസ്താബ്ദം മുതല്‍തന്നെ നമുക്ക് വിദേശരാജ്യങ്ങളുമായുണ്ടായിരുന്ന സമ്പര്‍ക്കത്തിന് വ്യക്തമായ തെളിവുകളുണ്ട്.

കേരളത്തെ അന്ന് മൊത്തമായി വിളിച്ചിരുന്ന പേരായിരുന്നു മലബാര്‍ എന്നത്. പിന്നീട് ടിപ്പുവിന്റെ അധീനതയിലുണ്ടായിരുന്ന കേരളം ബ്രിട്ടിഷുകാര്‍ കീഴടക്കിയപ്പോള്‍ അത് ബ്രിട്ടിഷ് മലബാറാവുകയും അത് പിന്നീട് മലബാര്‍ വടക്കന്‍ കേരളത്തെ മാത്രം വിളിക്കുന്ന ഒരു രീതിയിലേക്കെത്തുകയുമാണുണ്ടായത്.

മധ്യപൌരസ്ത്യ മതങ്ങളായ യഹൂദ-ക്രൈസ്തവ-മുസ്ലിം മതങ്ങള്‍ കേരളത്തില്‍ ഒരു സമൂഹമായി ഏകദേശം അവയുടെ തുടക്കം മുതല്‍ തന്നെ ഇവിടെയും എത്തപ്പെട്ടതായി കരുതുന്നു. യഹൂദമതത്തെ കുറിച്ച് എത്രകാലം മുമ്പെന്ന് പറയാന്‍ കഴിയില്ലെങ്കിലും കൃസ്തുവീനു മുമ്പ് തന്നെ ജറൂസലേമില്‍നിന്നും രക്ഷാസങ്കേതം തേടിയെത്തിയതായാണ് ചരിത്രകാരന്മാര്‍ വിലയിരുത്തുന്നത്. കൊടുങ്ങല്ലൂരിന്നടുത്ത് ഇവര്‍ക്ക് ഒരു സ്വതന്ത്രരാജ്യമുണ്ടായിരുന്നതായും അതിന്ന് ഷിങ്കിളി എന്നായിരുന്നു പേരെന്നും കാണപ്പെടുന്നുണ്ട്.

എ.ഡി52ല്‍ യേശുവിന്റെ ശിഷ്യനായിരുന്ന തോമസ് പുണ്യവാളന്‍ മുസ്‌രിസ് എന്ന തുറമുഖത്തിറങ്ങി എന്നാണ് ക്രൈസ്തവര്‍ വിശ്വസിക്കുന്നത്. അന്നത്തെ പതിവനുസരിച്ച് പലഗോത്രത്തലവന്മാരും ഈ പുതിയമതത്തെ സ്വീകരിക്കുകയും ദേവാലയങ്ങള്‍ പണിയുന്നതിന്നുള്ള സൌകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്തു. ആദ്ദേഹം എ.ഡി. 65-ല്‍ തന്റെ മതപ്രചരണ ദൌത്യവുമായി സഞ്ചരിക്കുന്നതിന്നിടയില്‍ മദ്രാസ്സിന്നടുത്ത് മൈലാപ്പൂരില്‍ വച്ച് വധിക്കപ്പെട്ടതായാണ് കരുതുന്നത്. ഇക്കാലത്ത് മതം മാറിയവരെയാണ് മാര്‍ത്തോമാ ക്രിസ്ത്യാനികളെന്നു വിളിക്കുന്നത്.

മതം മാറി എന്നല്ലാതെ ജനങ്ങള്‍ അവരുടെ ആചാരങ്ങളില്‍ വലിയ വ്യത്യാസമൊന്നും വരുത്തിയിരുന്നില്ല, ക്നായി തൊമ്മനെന്ന പാതിരി 72 ക്രൈസ്തവകുടുമ്പങ്ങളുമായി ഇവിടെ എത്തുന്നത് വരെ. പിന്നീട് മാര്‍പാപ്പയുടെ ആശിര്‍വാദത്തോടു കൂടി വന്ന ബിഷപ്പുമാരും പാതിരിമാരും കേരളത്തില്‍ മിഷിനറി പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും വിദേശതിരുസഭകളുടെ സ്വാധീനം ക്രൈസ്തവരില്‍ അഒര്‍ സംഘടിത സ്വഭാവമുണ്ടാക്കുകയും ചെയ്തു.

പോര്‍ച്ചുഗീസുകാരുടെ വരവോടുകൂടി കേരളത്തില്‍ ക്രൈസ്തവര്‍ക്ക് കൂടുതല്‍ പ്രാബല്യമുണ്ടായി. കാത്തലിക് വിഭാഗത്തിന് കൂടുതല്‍ സ്വാധീനം വരുന്നത് പോര്‍ച്ചുഗീസുകാരുടെ ഇടപെടലോടെയാണ്. അവര്‍ സിറിയന്‍ ക്രൈസ്തവരെ ഉപദ്രവിക്കുകയും ആരാധനലായങ്ങളെ ആക്രമിക്കുകയും പ്രാര്‍ത്ഥനകള്‍ സുറിയാനി ഭാഷയില്‍ നിന്നും ലത്തീന്‍ ഭാഷയിലേക്കു മാറ്റുവാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. കേരളത്തില്‍ കാത്തലിക് വിഭാഗം ശക്തമാകുന്നത് അങ്ങിനെയായിരുന്നു.

ചേരമാന്‍ പെരുമാള്‍ എന്ന ചേരസാമ്രാജ്യത്തിലെ ഒരു രാജാവ് ഇവിടെ വന്ന അറബികളായ കച്ചവടക്കാരായ മുസ്ലിങ്ങളുടെ കൂടെ മക്കയില്‍ പോകുകയും പ്രവാചകസന്നിദ്ധിയില്‍ വച്ച് മുസ്ലിമായി താജുദ്ദീന്‍ എന്ന പേര്‍ സ്വീകരിക്കുകയും ചെയ്തു എന്നാണ് കാണുന്നത്, എന്നാല്‍ എ.ഡി ഒമ്പതാം നൂറ്റാണ്ടില്‍ അവസാനത്തെ പെരുമാളായ (സ്ഥാനപ്പേരാണ് പെരുമാളെന്നത്) ചേരമാന്‍ പെരുമാള്‍ ഇസ്ലാം സ്വീകരിക്കുകയും അബ്ദുരഹിമാന്‍ എന്ന പേര്‍ സ്വീകരിച്ച് മരണപ്പെടുകയും ചെയ്ത സംഭവം ചരിത്രകാര്‍ക്കിടയില്‍ തര്‍ക്കമില്ലാത്തതാണ്.അദ്ദേഹത്തിന്റെ ഖബറിടം (ശവകുടീരം) ഇന്നും സലാലയില്‍ ഉണ്ട്. അതില്‍ മരണ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത് ഹിജ്ര 216 എന്നാണ്.

കേരളത്തിലെത്തിയ ആദ്യ മുസ്ലിം മിഷിനറി സംഘം നബിയുടെ കാലത്തുതന്നെ എത്തിയ ഷൈഖ് സഹറുബ്നു തഖ്‌യുദ്ദീനും രണ്ടു പേരുമാണെന്ന് ഒരു വാദമുണ്ട്. അദ്ദേഹത്തിന്റെ പ്രേരണയിലാണ് ആദ്യത്തെ പെരുമാള്‍ മുസ്ലിമായതെന്നും രോഗബാധിതനായ അദ്ദേഹത്തിന്റെ മരണ‌ഉടമ്പടിപ്രകാരമാണ് ഏ.ഡി. 642 ല്‍ മാലിക്ദീനാറിന്റെ നേതൃത്വത്തില്‍ സ്ത്രീകളടക്കം 44 പേര്‍ കേരളത്തിലെത്തുന്നതെന്നും അവര്‍ കൊടുങ്ങല്ലൂരില്‍ ഇറങ്ങി പെരുമാളില്‍ നിന്നും ( താജുദ്ദീന്‍ ) കൊടുത്തയച്ചിരുന്ന കത്ത് രാജാവിന്ന് നല്‍കുകയും അവര്‍ രാജാവിന്റെ അതിഥികളായി മതപ്രചരണം ആരംഭിക്കുകയും ചെയ്തു എന്ന് രിഹ്‌ലാലത്തുല്‍ മുലൂക്ക് എന്ന ചരിത്ര ഗ്രന്ഥത്തില്‍ കാണുന്നു.

അവരാല്‍ നിര്‍മിച്ച ആദ്യത്തെ പത്തു പള്ളികളുടെ പേരും പിന്നീട് അവര്‍ ഏറ്റെടുത്ത ഖാസിസ്ഥാനങ്ങളുടെ വിവരണങ്ങളുമെല്ലാം തുഹ്ഫത്തുല്‍ മുജാഹിദീനിലുണ്ട്.

ഇതിന്നിടയില്‍ പെരുമാളോടൊപ്പം മക്കയിലേക്കു പോയി തിരിച്ചു വന്നവരുറ്റെ കൂട്ടത്തിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ സഹോദരീപുത്രന്‍ സൈഫുദ്ദീന്‍ മുഹെമ്മദലി എന്ന പേര്‍ സ്വീകരിച്ച് ഇക്കൂട്ടത്തിലുണ്ടായിരുന്നു. അദ്ദേഹത്തിന് ചിറക്കല്‍ രാജവംശത്തിലെ ഒരു രാജകുമാരിയെ നദിയില്‍ നിന്നും രക്ഷിക്കേണ്ടിവന്നു. വിവസ്ത്രയായ രാജകുമാരിക്ക് തന്റെ മേല്‍മുണ്ട് നല്‍കിയ അദ്ദേഹത്തിന് പക്ഷേ ഹൈന്ദവാചാരപ്രകാരം മേല്‍മുണ്ട് നല്‍കിയ പുരുഷനാരാവട്ടെ ഒന്നുകില്‍ ഭാര്യയായി സ്വീകരിക്കുക അല്ലെങ്കില്‍ ജാതിഭൃഷ്ടിന്നു രാജകുമാരിയെ വിട്ടുകൊടുക്കുക എന്ന സാഹചര്യത്തില്‍ ഭാര്യയായി സ്വീകരിക്കേണ്ടി വന്നു. തുടര്‍ന്നു ചിറക്കല്‍ രാജാവ് കണ്ണൂരും അടുത്ത പ്രദേശങ്ങളും അവര്‍ക്കു നല്‍കി. ഇതാണ് അറക്കല്‍ രാജവംശമെന്ന ആദ്യത്തെ മുസ്ലിം രാജ്യത്തിന്റെ ചരിത്രം.

തുടരും

9 അഭിപ്രായങ്ങൾ:

 1. വിക്കിയില്‍ നിന്ന്

  അറയ്ക്കല്‍ രാജവംശം
  =============

  കണ്ണൂര്‍ നഗരം കേരളത്തിലെ ഏക മുസ്ലീം രാജവംശമായിരുന്ന അറയ്ക്കല്‍ കുടുംബത്തിന്റെതായിരുന്നു. മരുമക്കത്തായ സമ്പ്രദായമാണ് ഇവര്‍ പിന്തുടര്‍ന്ന് പോന്നത്. അതു സ്ത്രീയാണെങ്കില്‍ ബീവി എന്നും പുരുഷനാണെങ്കില്‍ അലി എന്നും വിളിച്ചിരുന്നു. കോലത്തിരിയുടെ മന്ത്രിയാ‍യ അരയന്‍ കുളങ്ങര നായര്‍ ഇസ്ലാം മതത്തില്‍ ചേരുകയും, കോലത്തിരി കോവിലകത്തെ ഒരു രാജകുമാരിയുമായി പ്രേമബദ്ധരാകുകയും ചെയ്തു. അവരുടെ വിവാഹം രാജാവുതന്നെ നടത്തികൊടുക്കുകയും, രാജകീയആഡംബരങ്ങളോടെ ഒരു കൊട്ടാ‍രം പണിയിച്ച് താമസിപ്പിക്കുകയും ചെയ്തു. ഇതോടെ കണ്ണൂര്‍ നഗരത്തിന്റെ ആധിപത്യം അറയ്ക്കല്‍ കുടുംബക്കാര്‍ക്കായി. വടക്കേമലബാറിലെ കുരുമുളകിന്റെയും ഏലത്തിന്റെയും വാണിജ്യകുത്തക ഇവര്‍ കരസ്ഥമാക്കി. 1772ല്‍ ഡച്ചുകാരില്‍ നിന്നും കണ്ണൂര്‍ കോട്ട കരസ്ഥമാക്കി. ബ്രിട്ടീഷുകാരുമായി ബീവി ഉണ്ടാക്കിയ കരാര്‍ പ്രകാരം മിനിക്കോയി, അമേനി, ലക്ഷദ്വീപ് എന്നിവ ബ്രിട്ടീഷ് ആധിപത്യത്തിലായി. ബീവി പിന്നീട് ബ്രിട്ടീഷുകാരില്‍ നിന്ന് അടിത്തൂണ്‍ പറ്റി.

  മറുപടിഇല്ലാതാക്കൂ
 2. ചരിത്രം മനസ്സിലാക്കിത്തരുന്നതില്‍ നന്ദിയുണ്ട്. തുടര്‍ ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു.ചിത്രങ്ങള്‍ ലഭ്യമെങ്കില്‍ ഉള്‍പ്പെടുത്തുമല്ലോ?

  മറുപടിഇല്ലാതാക്കൂ
 3. വായിച്ചുകൊണ്ടേയിരിക്കുന്നു.
  വിജ്ഞാനപ്രദം.
  ഇവിടുത്തെ ഓരോ ജനവിഭാഗവും ഇവിടുത്തുകാർ തന്നെയാണ്.
  സ്വദേശിയോ വിദേശിയോ ആയ ഒരു മതത്തിലേക്ക് പരിവർത്തിക്കപ്പെട്ടു എന്നു മാത്രം. ഇന്ത്യ വിട്ടു പോകുക എന്നു ചില ആളുകൾ പറയുമ്പോൾ അവർക്ക് ചരിത്രം അറിയാൻപാടില്ലാത്തതുകൊണ്ടാണെന്നു കരുതി സമാധാനിക്കാം.. അല്ലേ?

  മറുപടിഇല്ലാതാക്കൂ
 4. സ്കൂളില്‍ പരീക്ഷക്ക്‌ പഠിച്ചതാ"കേരളാ ചരിത്രം"പക്ഷെ ഇപ്പൊ ഓര്‍മയില്‍ ആകെ ഉള്ള അറിവ് പണ്ട് ഒരു ചങ്ങാതി മഴു എറിഞ്ഞ കഥ മാത്രമാണ്.പരീക്ഷക്കല്ലാതേ ഇതൊക്കെ വായിക്കാന്‍ ഒരു രസം ഉണ്ട് കൂടുതല്‍ അറിയാന്‍ ആഗ്രഹവും

  മറുപടിഇല്ലാതാക്കൂ
 5. Dinken-
  ഇന്നത്തെ സാഹചര്യത്തില്‍ ഇക്കഥക്കു പ്രസക്തി തോന്നുമെങ്കിലും അന്നത്തെ ജാതി സമ്പ്രദായത്തെകുറിച്ചുള്ള ശരിയായ ചിത്രമറിയുന്നവര്‍ക്ക് ഇതുള്‍കൊള്ളുവാന്‍ പ്രയാസമുണ്ട്, തങ്ങളില്‍ കുറഞ്ഞ ജാതിയിലുള്ളവരെ ഉള്‍കൊള്ളാന്‍ മാത്രം വിശാലത അന്ന് ഉണ്ടായിരുന്നില്ല, അതിനാല്‍ തന്നെ പ്രണയ സാഫല്യമൊന്നും വിശ്വസനീയമല്ല, നമ്പൂതിരിമാരുടെ സമ്പന്തങ്ങളില്‍ പോലും സന്‍പന്ത്ഗ്രഹങ്ങളില്‍ നിന്ന് ഭക്ഷണം പോലും കഴിക്കാന്‍ അനുവാദമില്ലായിരുന്നു. ശയനമനുവദനീയമായിരുന്നുവെങ്കിലും. അതിനാല്‍ തന്നെ ഈ കഥക്ക് ചരിത്രകാര്‍ക്കിടയില്‍ ഒരു പിന്‍ബലവും അവകാശപ്പെടാനാവില്ല.

  ചിന്തകന്‍-വാഴക്കോടന്‍-ഉറുമ്പ്-പള്ളിക്കുളം-വിനസ്- എല്ലാവര്‍ക്കും നന്ദി-

  മറുപടിഇല്ലാതാക്കൂ
 6. mashe , oru suggestion , kurachu phots koode add cheythu koode , for eg photo of arackal palace or something like that

  മറുപടിഇല്ലാതാക്കൂ