2009, ഒക്‌ടോബർ 6, ചൊവ്വാഴ്ച

ലൌ ജിഹാദ്

ഈ പോസ്റ്റ് അല്ല പിന്നെയില്‍ വന്ന ലൗ ജിഹാദ്‌ !!!!! ഈ എന്ന പോസ്റ്റിനുള്ള ഒരു കമെന്റ് ആണ്.

മാതൃഭൂമിയില്‍ വന്ന വാര്‍ത്ത.
'ലൗ ജിഹാദിനെ'ക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി
Posted on: 30 Sep 2009
'എറണാകുളം: പ്രണയം നടിച്ച് യുവതികളെ കല്യാണം കഴിച്ച ശേഷം ബലമായി മതപരിവര്‍ത്തനത്തിനു വിധേയരാക്കുന്ന 'ലൗ ജിഹാദി'നെക്കുറിച്ച് വിശദമായി പഠിച്ച് മൂന്നാഴ്ചകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ഡി.ജി.പിക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും നിര്‍ദ്ദേശം നല്‍കി. കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നടക്കുന്ന മതപരിവര്‍ത്തനം 'റോമിയോ ജിഹാദെ'ന്നും അറിയപ്പെടുന്നെന്നും ഈ സംഘടനയ്ക്ക് വിദേശസഹായം ലഭിക്കുന്നുണ്ടോയെന്ന് അന്വേഷിക്കണമെന്നും ജസ്റ്റിസ് കെ.പി.ശങ്കരന്‍ ആവശ്യപ്പെട്ടു. പത്തനംതിട്ടയില്‍ രണ്ട് എം.ബി.എ വിദ്യാര്‍ഥിനികളെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ രണ്ടുപേര്‍ സ്‌നേഹം നടിച്ച് മതപരിവര്‍ത്തനം നടത്താനും തട്ടിക്കൊണ്ടുപോകാനും ശ്രമിച്ചുവെന്ന കേസ് പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. മൂന്നുവര്‍ഷത്തിനിടയില്‍ യുവതികളെ ഇത്തരത്തില്‍ കുടുക്കിയതിന്റെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സംഘടനകളുടെ തീവ്രവാദ ബന്ധം ദേശീയ-അന്തര്‍ദ്ദേശീയ ബന്ധങ്ങള്‍ ഇവയെക്കുറിച്ചും പഠിക്കണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. '

മാതൃഭൂമിയിലെ ഒരു വാര്‍ത്തയില്‍നിന്നാണ് പോസ്റ്റിന്റെ ഉത്ഭവം- അല്ല, അതിനേക്കാളേറെ ഹൈക്കോടതിയുടെ പരാമര്‍ശത്തില്‍ നിന്നാണെന്നു പറയാം.

അതിലേക്കു കടക്കുന്നതിന്നു മുമ്പ് ജിഹാദ് എന്ന പദത്തെകുറിച്ചും അതിന്റെ ഇസ്ലാമികമാനത്തെ കുറിച്ചും ---നിലവില്‍ വിശുദ്ധയുദ്ധം എന്ന അര്‍ത്ഥത്തിലാണ് ജിഹാദ് എന്ന പദം ഉപയോഗിക്കുന്നത്. പക്ഷേ, അറബിയില്‍ ജിഹാദ് എന്ന പദത്തിന്ന് അങ്ങിനെ ഒരര്‍ത്ഥമില്ല. ജിഹാദ് എന്ന പദത്തിന് ആത്മപരിത്യാഗം എന്നാണര്‍ത്ഥം വരുന്നത്.

ഇവിടെ പര്‍മാമര്‍ശിക്കപ്പെട്ട സംഭവമാകട്ടെ പത്തനംതിട്ടയിലെ ഒരു സാധാരണ പ്രണയവുമായി ഒരു വക്കീല്‍ നടത്തിയ സമര്‍ത്ഥമായ ഒരു കളിയും.

വെബ്ദുനിയയില്‍ പിന്നീട് വന്ന വാര്‍ത്ത.

14 അഭിപ്രായങ്ങൾ:

 1. ഇസ്ലാം മതമോ ഹിന്ദു മതമോ ആകട്ടെ. ബഹുമാനപൂര്‍വം കാണുന്നയാളാണു ഞാന്‍. ഇത്തരം വാര്‍ത്തകള്‍ കാണുമ്പോള്‍ മനസില്‍ വേദനയാണു തോന്നുന്നത്. നെല്ലും പതിരും വേര്‍തിരിച്ചു വരുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വേദനയിലേക്കു നയിക്കുന്നതാകരുത് എന്നു മാത്രം ആഗ്രഹിക്കുന്നു. ഇസ്ലാം മതത്തിനു ഇത്തരമൊരു ലക്ഷ്യം ഉണ്ടാകുമെന്നു കരുതുന്നില്ല. ലവ് ജിഹാദ് എന്നത് ഇല്ലാതിരിക്കട്ടെ എന്നു തന്നെ ആഗ്രഹിക്കുന്നു. നല്ലവശത്തെ ചൂണ്ടിക്കാണിക്കാന്‍ കാട്ടിപ്പരുത്തി നടത്തിയ ശ്രമത്തിനു ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 2. ഈ അടുത്ത് ഡല്‍ഹിയില്‍ ഒരു ഡോക്ടറെ മതം മാറ്റി എന്നു പറഞ്ഞ് രണ്ട് യുവാക്കളെ തീവ്രവാദികളായി ചിത്രീകരിച്ചിരുന്നു. അവസാനം മതം മാറിയ ലേഡി ഡോക്ട്റ്റര്‍ തന്നെ കാര്യങ്ങള്‍ വെളിപ്പെടുത്തിയത് കാരണം യുവാക്കള്‍ രക്ഷപ്പെട്ടു. ജന്‍മ ഭൂമി പത്രത്തില്‍ എസ്.എം.എസ് ജിഹാദിനെ പറ്റി ഒരു തുടരന്‍ ഉണ്ടായിരുന്നു. ഹിന്ദു മതം ഭയങ്കര സ്വാതന്ത്യ മതമാണെന്ന് വിളിച്ചു കൂവുന്ന സംഘപരിവാരം ഇത്തരം വില കുറഞ്ഞ ആരോപണങ്ങള്‍ ഉയര്‍ത്തുന്നതിന്റെ കാരണം ആദര്‍ശ പാപ്പരത്തമാണ്. ഇതിന് കോടതി പോലും ഇടപെട്റ്റ് അപഹാസ്യമാകരുതായിരുന്നു.

  മറുപടിഇല്ലാതാക്കൂ
 3. എന്തെങ്കിലുമാകട്ടേ.. ഇനിയിപ്പൊ മതം മാറ്റിയിട്ട് ഈ കഴപ്പന്മാര്‍ക്ക് എന്തു തീര്‍ക്കാനാണോവ്വോ?

  മറുപടിഇല്ലാതാക്കൂ
 4. ജിഹാദ് എന്ന പദം ഇന്ന് എല്ലാവരുടെയും വിമര്‍ശനത്തിനു വിധേയമായിരിക്കുകയാണ് . ഏതൊരു മുസ്‌ലിമും കൊതിക്കുന്ന ഈ ജിഹാദ് പലയാളുകളുടെയും പ്രവര്‍ത്തനം മൂലം വികലമാക്കപ്പെട്ടിരിക്കുന്നു. വിരോധമില്ലെങ്കില്‍ എന്റെ ബ്ലോഗില്‍ ഒന്ന് കണ്ണോടിക്കുമോ?
  www.sameerkalandan.blogspot.com

  മറുപടിഇല്ലാതാക്കൂ
 5. വല്ലാതെ വിമ്മിഷ്ട്ടമുണ്ടാക്കിയ ഒരു വാര്‍ത്തയായിരുന്നു അത്.
  ഇത്തരം വിവാഹങ്ങള്‍ തങ്ങള്‍ക്കു നേരിട്ടറിവുണ്ടെങ്കില്‍ ഇവിടെ ഒരു കമന്റായി ഇടണമെന്ന്
  എല്ലാ ബ്ലോഗര്‍മാരോടൂം അപേക്ഷിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 6. നന്നായിരിക്കുന്നു കാട്ടിപ്പരുത്തി.ഇങ്ങനെയൊന്ന് ബൂലോകത്ത് അത്യാവശ്യമായിരുന്നു.താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍...

  ലൗ ജിഹാദിനെക്കുറിച്ച് ലേഖനമെഴുതിയവര്‍ക്കും ഇല്ലാത്ത സംഘടനയെ ചൊല്ലി ഉറഞ്ഞ് തുള്ളിയവര്‍ക്കും സില്‍ജാരാജിന്‍റെ പത്രസമ്മേളനമൊന്നും കാണാനുള്ള കണ്ണുണ്ടായില്ല.താങ്കള്‍ പറഞ്ഞത് പോലെ ഇത് ആരെയാണു തൃപ്തിപ്പെടുത്തുന്നതെന്ന് അറിയാതിരിക്കാന്‍ മാത്രം വിഡ്ഢികളല്ല ഇവര്‍.

  മറുപടിഇല്ലാതാക്കൂ
 7. ഇതര സമുദായങ്ങളെ സ്നേഹിക്കുന്നില്ല
  പ്രേമിക്കുന്നില്ല മാപ്ലാരെന്ന് ഒരു വശത്ത് ഒരു പ്രചരണം..

  ഇതര സമുദായങ്ങളെ പ്രേമിക്കുന്നു സ്നേഹിക്കുന്നു
  അടിച്ചോണ്ടു പോകുന്നു എന്നൊക്കെ മറ്റൊരു പ്രചരണം.

  ലോകത്തെല്ലായിടത്തും കത്തിയുണ്ടെങ്കിലും
  മലപ്പുറം കത്തിക്ക് ഒരു പേരും പെരുമയും.

  ഈ ഇടെ വരെ സിനിമയിൽ മുസ്ലീം കഥാപാത്രങ്ങൾക്ക് ഇറച്ചി വെട്ടും അധോലോകവുമായിരുന്നു പണി. ഇപ്പോ അല്പം മാറിയെങ്കിലും വയസൻ കഥാപാത്രമാണെങ്കിൽ പരുക്കൻ ശബ്ദം തന്നെ. മാറ്റമില്ല.

  യൂറോരാജ്യങ്ങളുൾപ്പടെ പത്തമ്പത് രാജ്യങ്ങളിൽ സർവ്വ സ്വാതന്ത്ര്യത്തോടെ കെട്ടി മറിയുമ്പോൾ ഇവിടൊരു ബ്ലോഗർ കോയിക്കോട്ടെ കോയാമാരിലെ സ്വവർഗാനുരാഗത്തെപ്പറ്റി ഗവേഷണം നടത്തി പ്രബന്ധം അവതരിപ്പിക്കുന്നു..

  റബ്ബുൽ ആലമീനായ തമ്പുരാനേ ഇത്രയധികം കുപ്രചരിപ്പിക്കപ്പെടാൻ
  ഞങ്ങൾ എന്തു തെറ്റാണ് ചെയ്തത്?

  മറുപടിഇല്ലാതാക്കൂ
 8. കാട്ടി പരുത്തി സാറേ
  ഈ പെണ്‍കുട്ടി പതനം തിട്ട സംഭവത്തില്‍ അല്ല . മറ്റൊരു സംഭവത്തിലെ ആണ് .
  പതനം തിട്ടയിലെ റോമെയോ മാര്‍ SHAHANSHAW ,നൂരുദ്ദിന്‍ എന്നിവര്‍ ആണ് .ആശ്കര്‍ അല്ല .
  ( കമന്റ്‌ വരുമോ ആവോ ?)
  എന്തായാലും നടക്കട്ട്

  മറുപടിഇല്ലാതാക്കൂ
 9. ഇഷ്ടമുള്ള ആളെ പ്രണയിക്കാന്‍ ഒരു പെണ്‍കുട്ടിക്കു സ്വാതന്ത്ര്യമുള്ളത് പോലെ ഇഷ്ടമുള്ള മതം സ്വീകരിക്കുവാനും ഒരു പെണ്‍കുട്ടിക്കു സ്വാതന്ത്ര്യമുണ്ടാവേണ്ടതില്ലെ, അതും അവളുടെ മൌലികാവകാശമല്ലേ?
  ഇവിടെ ഒരിരട്ടത്താപ്പെടുക്കുന്ന നാമല്ലെ കുറ്റക്കാര്‍?
  നല്ലത് വളരെ വളരെ നല്ലത്
  എല്ലാ ഇരട്ടത്താപ്പുകളും നമുക്കുപേക്ഷിക്കാം.
  എല്ലാ പെണ്‍കുട്ടികള്‍ക്കും (ആണ്‍കുട്ടികള്‍ക്കും ആവാമല്ലോ അല്ലേ?) ഇഷ്ടമുള്ള ആളെ പ്രണയിക്കാനും ഇഷ്ടമുള്ള മതം സ്വീകരിക്കാനും സ്വാതന്ത്ര്യം നല്‍കണമല്ലോ അല്ലേ? ഓരോ മത സംഘടനയും കാട്ടിപ്പരുത്തിയും (താങ്കള്‍ ഏതെങ്കിലും മത സംഘടനയുടെ വക്താവാണോ എന്നെനിക്കറിയില്ല) തങ്ങളുടേ മതത്തിലെ പെണ്‍കുട്ടികള്‍ക്ക് (ആണ്‍കുട്ടികള്‍ക്കും ആവാമല്ലോ അല്ലേ?) ഈ സ്വാതന്ത്ര്യം അനുവദിച്ചാല്‍ മാത്രം മതിയല്ലോ.
  അപ്പോള്‍ പിന്നെ എന്തിനും ഏതിനും ക്യാംപൈനുകള്‍ നടത്തുന്ന ഈ സംഘടനകള്‍ ഏതെങ്കിലുമൊന്ന് ഇഷ്ടമുള്ള ആളെ പ്രണയിക്കാണും ഇഷ്ടമുള്ള മതം സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനുമുള്ള വ്യക്തിയുടെ സ്വാതന്ത്ര്യത്തിനൂ വേണ്ടി ഒരു ക്യാമ്പൈന്‍ നടത്തട്ടെ. മുന്‍പന്തിയില്‍ ഞാന്‍ നില്‍ക്കാം, പോരെ?
  കാര്യങ്ങള്‍ നേരെ ചൊവ്വേ പറയാമല്ലോ? നമുക്കിടയില്‍ വളച്ചുകെട്ടലുകള്‍ എന്തിന്‌?
  എന്റെ പോസ്റ്റിലെ പൊന്തയില്‍ തല്ലി അതിലെ ഹിന്ദുവിരുദ്ധനെ പുറത്ത് ചാടിക്കാന്‍ ഏ.ജി.പിയും ഇസ്ലാം വിരുദ്ധനെ പുറത്ത് ചാടിക്കാന്‍ കാട്ടിപ്പരുത്തിയും അത്യദ്ധ്വാനം ചെയ്യേണ്ടതില്ല.
  മനുഷ്യനെ ഹിന്ദുവും മുസ്ലീമുമായി വെട്ടിക്കളിക്കുന്ന കലാപരിപാടിയില്‍ എന്നെ പങ്കു ചേര്‍ക്കല്ലേ, ദയവായി.
  പ്രണയങ്ങള്‍ക്ക് കാവല്‍ നില്‍ക്കാന്‍ ഹിന്ദു മുസ്ലീം മത സംഘടനകള്‍ പരസ്പരം മനുഷ്യച്ചങ്ങല പിടിച്ചു നില്‍ക്കുന്ന ഈ സമത്വസുന്ദര ലോകം കണ്ട് നെഞ്ച് നിറഞ്ഞ് ഇതാ ഈ മത ഭീകരവാദി ആയുധം വെച്ച് കീഴടങ്ങിയിരിക്കുന്നു.
  സത്യസന്ധത ശരീരത്തിന്റെ കവചമാകരുത്, ആത്മാവിന്റെ ആഭരണമാകണം എന്നല്ലേ കാട്ടിപ്പരുത്തീ,
  സലാം.

  മറുപടിഇല്ലാതാക്കൂ
 10. സന്തോഷ്-
  ഇഷ്ടമുള്ളയാളെ സ്നേഹിക്കുകയും കല്യാണം കഴിക്കുകയും ചെയ്യണമെന്നു താത്പര്യമുള്ളവര്‍ അങ്ങിനെയൊരു കാമ്പയിന്‍ നടത്തട്ടെ. എല്ലാവരും അങ്ങിനെ നടത്തണമെന്നും കരുതണമെന്നും ശഠിക്കേണ്ടതില്ലല്ലോ!
  സന്തോഷിന്റെ താത്പര്യമതാണെങ്കില്‍ മുന്നിലൊ പിന്നിലോ നിന്നോളൂ. അത് ഒരോരുത്തരുടെയും താത്പര്യം.

  സന്തോഷ് ഒരു സമകാലികസംഭവത്തെ ഒരു ചരിത്ര സംഭവുമായി കൂട്ടികെട്ടി ഒരു സൈദ്ധാന്തിക പശ്ചാത്തലമുണ്ടാക്കാന്‍ ശ്രമിക്കുന്നതിനെ മാത്രമാണു ഞാന്‍ വിമര്‍ശിക്കുന്നത്.

  സന്തോഷിന്റെ ബ്ലോഗുകള്‍ വായിക്കുന്ന എനിക്ക് ഒരു മുസ്ലിം വിരുദ്ധന്‍ എന്ന ലാബെളൊന്നും പതിച്ചുതരാന്‍ താത്പര്യമില്ല, പക്ഷെ ഇങ്ങിനെ ഒരു പശ്ചാത്തലം സൃഷ്ടിക്കുന്നത് ചരിത്രപരമായിതന്നെ കേരളമുസ്ലിങ്ങള്‍ മതം മാറ്റാന്‍ ജിഹാദ്(?) പലരൂപത്തില്‍ ഉപയോഗിച്ചിരുന്നു എന്ന ഒരു തെറ്റിദ്ധാരണ സൃഷ്ടിക്കുന്നു എന്നതിനെ എനിക്ക് പ്രതിരോധിക്കേണ്ടി വരുന്നു.

  മറുപടിഇല്ലാതാക്കൂ
 11. It is a planned move by some Fundamentalist Muslims to create more division in the society.

  മറുപടിഇല്ലാതാക്കൂ
 12. വസ്തുതകള്‍ വ്യക്തമാക്കുന്ന പോസ്റ്റ്. ഒന്നുഈ ലിങ്ക് സന്ദര്‍ശിക്കൂ,

  മറുപടിഇല്ലാതാക്കൂ