2010, ജൂലൈ 28, ബുധനാഴ്‌ച

മുസ്ലിം ഭൂരിപക്ഷ കേരളം- അല്‍ കേരല

ഇരുപത് വര്‍ഷങ്ങള്‍ വലിയൊരു കാലയളവാണു. പ്രത്യേകിച്ചും ആധുനിക കാലഘട്ടത്തില്‍. പഞ്ചവത്സര പദ്ധതികള്‍ പോലും കാലഹരണപ്പെട്ടിരിക്കുന്നു ഈ ഫാസ്റ്റ്ഫുഡ് കാലത്ത്. അപ്പോള്‍ ഒരു ചെറിയ സംഘടന ഇരുപതു വര്‍ഷത്തെ മുന്‍‌നിര്‍‌ത്തി ഒരു മാസ്റ്റെര്‍പ്ലാന്‍ തയ്യാറാക്കുന്നുവെന്ന വിവരം ആരെങ്കിലും നല്‍കുകയാണെങ്കില്‍ അങ്ങിനെ അവഗണിക്കാവുന്ന ഒരു കാര്യമല്ല. പ്രത്യേകിച്ചും ഉത്തരവാദിത്ത(?)മുള്ള സ്ഥാനത്തുള്ളവര്‍.

പോപുലര്‍ ഫ്രണ്ട് ഒന്നല്ല. അത് നരസിംഹം പോലെ പലതായാണു വരുന്നത്. ഇനി ഏതെല്ലാം പേരിലും ഭാവത്തിലും അത് മാറിമാറി വരുമെന്ന് ആര്‍ക്കുമറിയില്ല. പക്ഷെ അതൊക്കെയാണെങ്കിലും പോപുലര്‍ ഫ്രണ്ടുകാര്‍ രണ്ട് കുട്ടികളെ ചുട്ടുതിന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്പം ബുദ്ധിമുട്ടനുഭവപ്പെടുന്നു. ബഹുമാനപ്പെട്ട  മുഖ്യമന്ത്രി ഇരുപത് കൊല്ലത്തെ കണക്കു പറഞ്ഞപ്പോള്‍ സത്യത്തില്‍ ചിരിയാണു തോന്നിയത്. വല്ലാത്ത സഹതാപവും. 

മുസ്ലിങ്ങള്‍ക്കിടയില്‍ എന്‍.ഡി.എഫ് തുടങ്ങിയ തീവ്രവാദ സംഘടനകളുടെ സ്വാധീനം കൂടുന്നു എന്നോ അടുത്ത ചില വര്‍ഷങ്ങള്‍ക്കകം അവര്‍ മുസ്ലിങ്ങള്‍ക്കിടയില്‍  ഭൂരിപക്ഷമാകാന്‍ സാധ്യതയുണ്ടെന്നോ പറഞ്ഞാല്‍ മുസ്ലിങ്ങള്‍ അവ അവഗണിക്കാതെ ഭീതിയോടെ പ്രശ്നപരിഹാരത്തിനായി ശ്രമിക്കേണ്ടതുണ്ട്. അങ്ങിനെ ഒരു സാധ്യതയെ കൂടുതല്‍ ഭയപ്പെടേണ്ടത് മുസ്ലിങ്ങള്‍ തന്നെയാണു. ഇസ്ലാമിനെ രക്ഷിക്കാന്‍ എന്‍ഡിഏഫുണ്ടാകണമെന്നത് ഇസ്ലാമിന്റെ പരാജയമാണു. 

പക്ഷെ ഒരു മുഖ്യന്‍ എന്ത് അടിസ്ഥാനത്തിലാണു കേരളത്തിലെ ഭൂരിപക്ഷത്തെ മുസ്ലിമാക്കി മാറ്റാന്‍ പോപുലര്‍ ഫ്രണ്ട് ശ്രമിക്കുന്നു എന്ന  ഒരു അബദ്ധം തട്ടിവിടുന്നത്. ആര്‍ എസ്സെസ് വിചാരിച്ചാല്‍ ഇന്ത്യയെ ഒരു ഹിന്ദു രാജ്യമാക്കാനാവുമോ? അങ്ങിനെയെങ്കില്‍ വിഭജനത്തിനു ശേഷം ഡല്‍ഹിയില്‍ മുസ്ലിങ്ങളുണ്ടാകുമായിരുന്നില്ല. പഴയകാലങ്ങളിലെ പോലെ ഒരു വംശീയ ഉന്മൂലനവും ഇനി സാധ്യമല്ല. മാത്രമല്ല ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരു സംഘത്തിനും കെട്ടുറപ്പോടെ നിലനില്‍ക്കാനാവുകയുമില്ല. അങ്ങിനെ നിലനില്‍ക്കാന്‍ ശ്രമിച്ച സംഘങ്ങള്‍ അവര്‍ക്കു തന്നെ നാശമായേ പിന്നീട് ആധുനിക സമൂഹത്തില്‍ കാണപ്പെടുന്നുള്ളൂ.  തമിഴ് പുലികളും നാസികളും വര്‍ത്തമാന സിയോണിസ്റ്റുകളും നല്‍കുന്ന പാഠം അതാണു. 

മുസ്ലിം ചെറുപ്പക്കാരെല്ലാം ഹിന്ദു പെണ്‍കുട്ടികളെ പ്രേമിച്ചാല്‍ മുസ്ലിം പെണ്‍കുട്ടികളെന്തു ചെയ്യും സഖാവേ? 

എനിക്കടക്കം രണ്ട് പെണ്‍കുട്ടികളാണു. എതിര്‍പ്പുണ്ടെങ്കിലും ഒന്നിറക്കിവിടാന്‍ സ്വര്‍ണ്ണവില കൂടുന്നതിനനുസരിച്ച് നെഞ്ചുപിടക്കുന്ന ഒരു സാധാപ്രവാസി. അതിന്നിടയില്‍ മാപ്പിളചെക്കന്മാരെല്ലാം ലവ്ജിഹാദു നടത്തിയാല്‍ പെണ്‍കുട്ടികള്‍ തോന്നിയിടത്തു പോകില്ലെ. മാത്രമല്ല മറ്റു മതക്കാര്‍ക്ക് സ്ത്രീധനം പോലുമില്ലാതെ ചെക്കനെ കിട്ടാനും പറ്റും. അത് ഞങ്ങള്‍ക്കു തന്നെ നഷ്ടകച്ചവടമല്ലെ സഖാവെ?

ഇനി കേരളത്തില്‍ ഇരുപത് ശതമാനമുള്ള മുസ്ലിങ്ങള്‍ എത്ര പ്രേമ വിവാഹം നടത്തിയാലാണു ഈ കണക്കിലേക്കൊന്നെത്തുക. ചെക്കന്മാരാണെങ്കില്‍ സ്വര്‍ണ്ണം കൊണ്ടു പൊതിഞ്ഞാലും പോരാ ഒരു കാറുകൂടിയും അതിന്റെ പെട്രോള്‍ കാശും കിട്ടിയാലെ ഒന്നു പെണ്ണിന്റെ മുഖത്തേക്കു നോക്കുന്നുമുള്ളൂ. രാപ്പാടി പക്ഷ്ക്കൂട്ടം പാടി നടക്കുന്ന അവലവാദിയുടെ നോട്ടം അറ്റ്ലീസ്റ്റ് ഒരു വിസയിലും. ഇതൊക്കെ ഒഴിവാക്കി ലവ് ജിഹാദാകാന്‍ തയ്യാറുള്ള ആദര്‍ശവാദികളാകാന്‍ പോപുലര്‍ ഫ്രണ്ട് ചെറുപ്പക്കാരെ തയ്യാറാക്കി കഴിഞ്ഞോ? എങ്കില്‍ അതൊരു വല്ലാത്ത മിലിറ്ററി ഒപ്പെറേഷന്‍ തന്നെ. പോപുലര്‍ ഫ്രണ്ടിന്റെ മുന്നില്‍ നമുക്ക് തൊപ്പി എടുക്കേണ്ടി വരും. 

കാശുകൊടുത്തു മതം മാറ്റാന്‍ കുറച്ചെല്ലാം കഴിയുമായിരിക്കും. പക്ഷെ മനം മാറ്റാന്‍ പറ്റുമോ? എങ്കില്‍ എത്രയോ കാലമായി പാല്പ്പൊടി കൊടുത്ത മിഷിനറിമാര്‍ കേരളത്തെ മാറ്റുമായിരുന്നു. അല്ല ആര്‍ക്കാണിപ്പോള്‍ കാശില്ലാത്തത്. മാതാ മഠത്തിനോ? കോടികള്‍ സംഭാവന ചെയ്യാന്‍ മാത്രം ശക്തമായ സന്ന്യാസീ മഠങ്ങളുള്ള കേരളത്തിന്റെ ചിത്രം മുഖ്യനറിയില്ല?  അക്കാലമെല്ലാം കഴിഞ്ഞ് കേരളം മാറി എന്ന ബോധം നമ്മുടെ മുഖ്യമന്ത്രിക്കില്ല? 

ആര്‍.എസ്.എസ്സ് മുഴുവന്‍ മുസ്ലിങ്ങളെയും കൊല്ലുമെന്നോ ഇല്ലാതാക്കുമെന്നോ ക്രൈസ്തവ ഗ്രൂപ്പുകള്‍ കേരളത്തെ പോപ്പിനെ കൊണ്ട് മാമോദീസ മുക്കുമെന്നോ  എന്‍.ഡി.എഫ് കേരളത്തെ മുസ്ലിം ഭൂരിപക്ഷമാക്കുമെന്നോ എനിക്കു ഭയമില്ല. പക്ഷെ അവരെല്ലാവരും ഓരോ മതക്കാരേയും പരസ്പരമകറ്റി തങ്ങളുടേതായ വലയത്തിനുള്ളിലാക്കുമെന്നും പരസ്പരം ചിരിക്കാത്ത സമൂഹത്തെ സൃഷ്ടിക്കുമെന്നും എനിക്കു ആശങ്കയുണ്ട്. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങള്‍ പോലെ ഇനി മതഗ്രാമങ്ങളുമുണ്ടാകുമായിരിക്കും.  ഇപ്പോള്‍ തന്നെ നമ്മുടെ സ്കൂളുകള്‍ അങ്ങിനെ ആയിരിക്കുന്നുവല്ലോ?

അച്ചുതാനന്ദന്‍ ചെയ്തതാകട്ടെ, പോപുല്ര് ഫ്രണ്ടിന് ഇങ്ങിനെയെല്ലാം ചെയ്യാന്‍ കഴിയും എന്ന ഭീതി പൊതു സമൂഹത്തില്‍ ഇട്ടു കൊടുത്തു എന്ന വലിയ വിഡ്ഡിത്തമാണു ചെയ്തത്. പോപുലര്‍ ഫ്രണ്ടാകട്ടെ തങ്ങള്‍ക്ക് ഇത്രയും വലിയ ഒരു സഹായം വി.എസ്സില്‍ നിന്നു പ്രതീക്ഷിച്ചിട്ടു പോലുമുണ്ടാകില്ല. 

അജണ്ടകളെ തിരിച്ചറിയാന്‍ ഉത്തരവാദിത്തമുള്ളവര്‍ക്കു കഴിയാതിരിക്കുന്നത് വലിയ ദുരന്തമാണു. 

47 അഭിപ്രായങ്ങൾ:

 1. ഹ ഹ .."അല്‍ കേരള!"
  പ്രയോഗവും ചിന്തയും ക്ഷ പിടിച്ചു.
  ന്യായീകരണങ്ങളും പ്രതിവാദങ്ങളും എന്തൊക്കെ വന്നാലും
  സഖാവിന്റെ ഡയലോഗ് വല്ലാത്ത പ്രതിഷേധം തന്നെ പ്രവാസികള്‍ക്കിടയില്‍
  വരുത്തി വെച്ചിരിക്കുന്നു...

  "അല്‍കേരള"യില്‍ ഒന്നാഞ്ഞു പിടിച്ചാല്‍ ഒരു ഒന്നൊന്നര ആക്ഷേപ ഹാസ്യ വിമര്‍ശനത്തിന് സ്കോപ്പ് കാണുന്നു.
  മാഷേ..അഭിനന്ദനങ്ങള്‍!

  മറുപടിഇല്ലാതാക്കൂ
 2. ആര്‍.എസ്.എസ്സ് മുഴുവന്‍ മുസ്ലിങ്ങളെയും കൊല്ലുമെന്നോ ഇല്ലാതാക്കുമെന്നോ ക്രൈസ്തവ ഗ്രൂപ്പുകള്‍ കേരളത്തെ പോപ്പിനെ കൊണ്ട് മാമോദീസ മുക്കുമെന്നോ എന്‍.ഡി.എഫ് കേരളത്തെ മുസ്ലിം ഭൂരിപക്ഷമാക്കുമെന്നോ എനിക്കു ഭയമില്ല. പക്ഷെ അവരെല്ലാവരും ഓരോ മതക്കാരേയും പരസ്പരമകറ്റി തങ്ങളുടേതായ വലയത്തിനുള്ളിലാക്കുമെന്നും പരസ്പരം ചിരിക്കാത്ത സമൂഹത്തെ സൃഷ്ടിക്കുമെന്നും എനിക്കു ആശങ്കയുണ്ട്. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങള്‍ പോലെ ഇനി മതഗ്രാമങ്ങളുമുണ്ടാകുമായിരിക്കും. ഇപ്പോള്‍ തന്നെ നമ്മുടെ സ്കൂളുകള്‍ അങ്ങിനെ ആയിരിക്കുന്നുവല്ലോ?
  yes
  thats the point

  good one kaatiparuthee

  മറുപടിഇല്ലാതാക്കൂ
 3. നിഷ്പക്ഷരായ ഇതര മത വിശ്വാസികളെ തങ്ങളുടെ പാളയത്തിലെക്കടുപ്പിക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് ചില “ശിഖണ്ടി” കളെ മുന്നില്‍ നിര്‍ത്തണം, അതിനവരെ പെരുപ്പിച്ചു കാട്ടണം,അതാണ് കമ്മ്യൂണിസ്റ്റ്‌ സഖാക്കള്‍ ഇപ്പോള്‍ ചെയ്യുന്നത്. ഇതില്‍ കേരള ജനത കുടുങ്ങുമെന്ന് വ്യമോഹിക്കുന്നവര്‍ .................കളുടെ സ്വര്‍ഗ്ഗത്തില്‍ തന്നെയാണ്. ഇസ്ലാമിന്റെ പേര് പറഞ്ഞു രംഗത്തിറങ്ങുന്ന പലര്‍ക്കും. ഇസ്ലാമികാശയങ്ങ ളോട് എന്ത് പ്രതി ബദ്ധതയാണുള്ളത്.

  മറുപടിഇല്ലാതാക്കൂ
 4. കാശുകൊടുത്തു മതം മാറ്റാന്‍ കുറച്ചെല്ലാം കഴിയുമായിരിക്കും. പക്ഷെ മനം മാറ്റാന്‍ പറ്റുമോ?!

  :) നിരന്തരം, ബോധപൂര്‍വം, ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ മാറാത്ത മനം ഉണ്ടോ ? :)

  മറുപടിഇല്ലാതാക്കൂ
 5. >>അജണ്ടകളെ തിരിച്ചറിയാന്‍ ഉത്തരവാദിത്തമുള്ളവര്‍ക്കു കഴിയാതിരിക്കുന്നത് വലിയ ദുരന്തമാണു <<

  തിരിച്ചറിവ് നഷ്ടമായവരുടെ വിടുവായത്തങ്ങൾ വിഴുങ്ങാൻ മാത്രം അധപതിച്ചിട്ടില്ല കേരള ജനത എന്ന ആശ്വസത്തിൽ സമധാനിക്കാം.

  നന്നായി ഈ കുറിപ്പ്

  മറുപടിഇല്ലാതാക്കൂ
 6. എന്‍ ഡീ എഫ് പോലൊരു മത തീവ്രവാദി സംഘടന യാധാര്ത്യ ബോധാതിലൂന്നി പ്രവര്‍ത്തിക്കും എന്ന തെറ്റിധാരണയോടാണ് സഹതാപം തോന്നുന്നത്. അവരോട് "ഇനി കേരളത്തില്‍ ഇരുപത് ശതമാനമുള്ള മുസ്ലിങ്ങള്‍ എത്ര പ്രേമ വിവാഹം നടത്തിയാലാണു ഈ കണക്കിലേക്കൊന്നെത്തുക" എന്നൊക്കെ ചോദിച്ചാല്‍, 313 സഹാബികള്‍ ആയിരത്തിലേറെ പേരുമായി യുദ്ധം ചെയ്തു ജയിച്ച കഥയുമായി വരും. മുഖ്യന്‍ കേരളത്തിലെ ഭൂരിപക്ഷത്തെ മുസ്ലിമാക്കി മാറ്റാന്‍ പോപുലര്‍ ഫ്രണ്ട് ശ്രമിക്കുന്നു എന്ന് പറഞ്ഞത് അവരുടെ കാര്യ പരിപാടികള്‍ പരിശോധിച്ചവര്‍ കൊടുത്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു.
  "ആര്‍ എസ്സെസ് വിചാരിച്ചാല്‍ ഇന്ത്യയെ ഒരു ഹിന്ദു രാജ്യമാക്കാനാവുമോ" എന്നതിന് ചരിത്രം മറുപടി പറയട്ടെ, എന്‍ ഡീ എഫിന്റെ 'ഇസ്ലാമിക കേരള' സ്വപ്നത്തിനും.

  മറുപടിഇല്ലാതാക്കൂ
 7. >>>>ആര്‍.എസ്.എസ്സ് മുഴുവന്‍ മുസ്ലിങ്ങളെയും കൊല്ലുമെന്നോ ഇല്ലാതാക്കുമെന്നോ ക്രൈസ്തവ ഗ്രൂപ്പുകള്‍ കേരളത്തെ പോപ്പിനെ കൊണ്ട് മാമോദീസ മുക്കുമെന്നോ എന്‍.ഡി.എഫ് കേരളത്തെ മുസ്ലിം ഭൂരിപക്ഷമാക്കുമെന്നോ എനിക്കു ഭയമില്ല. പക്ഷെ അവരെല്ലാവരും ഓരോ മതക്കാരേയും പരസ്പരമകറ്റി തങ്ങളുടേതായ വലയത്തിനുള്ളിലാക്കുമെന്നും പരസ്പരം ചിരിക്കാത്ത സമൂഹത്തെ സൃഷ്ടിക്കുമെന്നും എനിക്കു ആശങ്കയുണ്ട്. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങള്‍ പോലെ ഇനി മതഗ്രാമങ്ങളുമുണ്ടാകുമായിരിക്കും. ഇപ്പോള്‍ തന്നെ നമ്മുടെ സ്കൂളുകള്‍ അങ്ങിനെ ആയിരിക്കുന്നുവല്ലോ?

  അച്ചുതാനന്ദന്‍ ചെയ്തതാകട്ടെ, പോപുല്ര് ഫ്രണ്ടിന് ഇങ്ങിനെയെല്ലാം ചെയ്യാന്‍ കഴിയും എന്ന ഭീതി പൊതു സമൂഹത്തില്‍ ഇട്ടു കൊടുത്തു എന്ന വലിയ വിഡ്ഡിത്തമാണു ചെയ്തത്. പോപുലര്‍ ഫ്രണ്ടാകട്ടെ തങ്ങള്‍ക്ക് ഇത്രയും വലിയ ഒരു സഹായം വി.എസ്സില്‍ നിന്നു പ്രതീക്ഷിച്ചിട്ടു പോലുമുണ്ടാകില്ല.<<< ഇതാണ്‌ ഏവരും ചൂണ്ടിക്കാണിക്കേണ്ടത് ...


  അച്ചുതാനന്ദന്റെ അണ്‍ പോപ്പുലര്‍ഫ്രണ്ട്‌

  മറുപടിഇല്ലാതാക്കൂ
 8. ഹോ ഇരുപതു കൊല്ലം ഒരു മൂന്നുകൊല്ലം കൊണ്ട് ആരെന്‍കിലും കേരളത്തെ മുസ്ലീം ഭൂരിപക്ഷമാക്കിയിരുന്നെങ്കില്‍ ഇപ്പൊള്‍ ഒമ്പതാം ക്ലാസ്സില്‍ പടിക്കുന്ന എന്‍റെ മകന് ന്യൂനപക്ഷ ക്വൊട്ടയില്‍ മെഡിസിന് ചേര്ക്കാമായിരുന്നു
  ഒരു ഹിന്ദു

  മറുപടിഇല്ലാതാക്കൂ
 9. inn lunch kazhikkan veetil pooyappo Indiavision il oru news kandu. KPCC president Ramesh chennithalayude pathra sammelanam. madhyama pravarthakar 3 or 4 times chodhichu ayalodu popular frontine nirodhikkano ennu. delhikku poovan flight wait cheyyanu potte enna adheham paranja marupadi.. ellavarum kanakka

  മറുപടിഇല്ലാതാക്കൂ
 10. പറഞ്ഞു പറഞ്ഞു, ഇരുപതു കൊല്ലം കൊണ്ട് കേരളത്തിനെ മുസ്ലീം ഭൂരിപക്ഷമാക്കുമെന്നു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു പറഞ്ഞു എന്നാക്കി!

  മറുപടിഇല്ലാതാക്കൂ
 11. കാട്ടിപ്പരുത്തിക്കോ കമന്ടിയവര്‍ക്കോ വസ്തുത അറിയാന്‍ വയ്യാഞ്ഞിട്ടല്ല എന്നത് സുവ്യക്തുവുമാണ്. ഉന്തിന്റെ കൂടെ ഒരു തള്ളല്‍. അതാണ്‌ ഇവിടെ മുസ്ലീം സുഹൃത്തുക്കള്‍ ചെയ്യുന്നത്!

  മറുപടിഇല്ലാതാക്കൂ
 12. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 13. 20 കൊല്ലം കൊണ്ട് ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും മല്ലുവിനു ബിരിയാണി എസ്.എ.എസ് പേപ്പർ വാഴയിലയിൽ തന്നെ.

  മറുപടിഇല്ലാതാക്കൂ
 14. സന്ദര്‍ഭോചിതമായി സംസാരിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍.
  ഒരു കമ്യൂണിറ്റി ഭൂരിപക്ഷമാവുന്നതില്‍ കമ്യൂണിസത്തിനെന്തു ഭയം എന്നതും ആശങ്കയ്ക്കു വകുപ്പു നല്‍കുന്നില്ലേ ?

  മറുപടിഇല്ലാതാക്കൂ
 15. "അമുസ്ലിംകളെ മുസ്ലിം ആക്കുന്നു, എന്നിട്ട് മുസ്ലിം സ്ത്രീകളെ കൊണ്ട് കല്യാണം കഴിപ്പിക്കുന്നു, അതിലൂടെ മുസ്ലിം കുട്ടി ജനിക്കുന്നു !"

  എന്താണിത് ? ഒരു മുഖ്യമന്ത്രി പറയേണ്ട വാക്കുകലാണോ ഇത്?
  എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നത് ?
  അമുസ്ലിംകളെ ക്കൊണ്ട് മുസ്ലിം സ്ത്രീകളെ കല്യാണം കഴിപ്പിച്ചു മുസ്ലിം കുട്ടിയെ ജനിപ്പിക്കേണ്ട ആവശ്യം എന്ത്? മുസ്ലിം തന്നെ മുസ്ലിം സ്ത്രീയെ കല്യാണം കഴിച്ചാല്‍ മുസ്ലിം കുട്ടി ജനിക്കില്ലേ ? ഇതൊന്നും പോപ്പുലര്‍ ഫ്രണ്ട് മാത്രമല്ല, ലോകത്തുള്ള ഒരു മുസ്ലിം സന്ഖടനയോ പാര്‍ട്ടിയോ സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത കാര്യങ്ങളാണെന്ന് ആര്‍ക്കാണ് മനസ്സിലാവാത്തത് ? എന്തിനാണ് ഇത്തരം അനാവശ്യങ്ങള്‍ ഒരു മുഖ്യമന്ത്രി വിളിച്ചു പറയുന്നത്? പോട്ടതരമല്ലേ ഇതൊക്കെ ? തനി ഭ്രാന്ത് !! നിഷ്പക്ഷമായി ആലോചിച്ചു നോക്കു.. ഒരു മുഖ്യന് ചേര്‍ന്ന പണിയാണോ ഇത് ? ശരിക്കും ഇത് മത സ്പര്‍ധ ഉണ്ടാക്കുന്നതല്ലേ ?

  മുസ്ലിമിനെയോ പോപ്പുലര്‍ ഫ്രാണ്ടിനെയോ പറഞ്ഞത്‌ കൊണ്ട് അനുകൂലിക്കണം എന്നില്ല , മുഖ്യന്‍ പറഞ്ഞത് ഭ്രാന്ത് തന്നെയാണ്. ഒരല്‍പം കൂടി ചിന്തിച്ചാല്‍ ..മനസ്സിലാവും..

  മുസ്ലിമിനെ പറഞ്ഞോ പോപ്പുലര്‍ ഫ്രണ്ടിനെ പറഞ്ഞോ എന്ന് വാദിക്കാതെ, മുഖ്യന്‍ ആ പദവിക്ക് നിരക്കുന്നതാണോ പറഞ്ഞത് എന്നാലോചിക്കുക.

  മറുപടിഇല്ലാതാക്കൂ
 16. ഈ പോസ്റ്റ് സഹതാപം മാത്രം അർഹിക്കുന്നു. ഇരുപതു വർഷം കൊണ്ട് ഇതു സാധിക്കുമോ എന്നതല്ലല്ലോ സുഹൃത്തേ വിഷയം, പോപ്പുലർ ഫ്രണ്ടിനു അങ്ങനെ ഒരു ലക്ഷ്യം ഉണ്ടോ എന്നതല്ലേ?

  തെളിവുകളുടെ അടിസ്ഥാനത്തിലാണൊ മുഖ്യമന്ത്രി ഇതു പറഞ്ഞത് എന്ന ചോദ്യം തീർച്ചയായും ചോദിക്കാം. തെളിവില്ല എന്ന മുൻവിധിയോടെ പറയുന്നത് ശരിയല്ല.
  പോപ്പുലർ ഫ്രണ്ടിനു അങ്ങനെ ഒരു പദ്ധതി ഉണ്ടെങ്കിൽ അതിനു കേരളത്തിലെ ജനാധിപത്യ വിശ്വാസികളായ മുസ്ലിങ്ങൾ ഒരു വിധത്തിലും ഉത്തരവാദികൾ ആകുന്നില്ല.
  അറിഞ്ഞോ അറിയാതെയോ പ്രശ്നത്തെ വഴി തിരിച്ചു വിടുന്നു ഈ പോസ്റ്റ്..

  മറുപടിഇല്ലാതാക്കൂ
 17. നൗഷാദ് അകമ്പാടം
  ആര്‍ബി
  ബാവാസ്‌
  ബഷീര്‍ പി.ബി.വെള്ളറക്കാട്‌
  Noushad Vadakkel
  ശ്രദ്ധേയന്‍ | shradheyan
  അബ്ദുല്‍ അസീസ് വേങ്ങര
  kuttichathan
  ബദര്‍ badar

  വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി-

  manu (മനു)
  ആശങ്കയേക്കാള്‍ ആവശ്യമായോ അപ്പോള്‍ നിര്‍ഭയനാണല്ലെ- അതാണു ആവശ്യവും.

  ashidh

  രാഷ്ട്രീയക്കാര്‍ രാഷ്ട്രീയം കളിക്കുന്നു. നാം വിഡ്ഡികളാക്കപ്പെടുന്നു.

  കുഞ്ഞുമോന്‍
  ആ വാര്‍ത്താ സമ്മേളനം ഇപ്പോഴും യൂട്യൂബിലുണ്ട് കുഞുമോന്‍. ഒന്നു കേട്ടു നോക്ക്.
  ശിഹാബ് മൊഗ്രാല്‍
  അതിനു കമ്യൂണിസമെന്തെന്നു കമ്യൂണിസ്റ്റുകള്‍ക്കെങ്കിലും ഒന്നറിയണ്ടേ?
  siby v.chacko
  ഒരു ചെറിയ ഗ്രൂപ്പിനെ വലിയൊരു ലക്ഷ്യമുള്ള പ്രസ്ഥാനമാക്കുക എന്ന ഭാരിച്ച പ്രചരണം മുഖ്യന്‍ കൊടുത്തു എന്നതാണു ആ വാര്‍ത്താസമ്മേളനത്തിന്റെ ദുരന്ത ഫലം.തെളിവുകളുടെ അടിസ്ഥാനത്തിലാണൊ മുഖ്യമന്ത്രി ഇതു പറഞ്ഞത് എന്നത് മുഖ്യന്‍ വ്യക്തമാക്കേണ്ടതായിരുന്നു.
  പകല്‍കിനാവന്‍ | daYdreaMer

  മനം മാറുന്നതു തെറ്റല്ലല്ലോ, അത് മാറ്റാന്‍ അവകാശവുമുണ്ടല്ലോ. പ്രലോഭനങ്ങളാനു എതിര്‍ക്കേണ്ടത്, അല്ലെങ്കില്‍ എല്ലാം യാഥാസ്ഥികമാകില്ലെ പകലെ-
  Firoz Khan

  എന്‍ഡീഫിനെ ചെറുതായി കാണേണ്ട, അവര്‍ക്കു ചില ലക്ഷ്യങ്ങളുണ്ട്. അവ കൂടുതല്‍ ഭയപ്പെടേണ്ടത് മുസ്ലിങ്ങള്‍ തന്നെയാണു.

  മറുപടിഇല്ലാതാക്കൂ
 18. “എന്‍ഡീഫിനെ ചെറുതായി കാണേണ്ട, അവര്‍ക്കു ചില ലക്ഷ്യങ്ങളുണ്ട്. അവ കൂടുതല്‍ ഭയപ്പെടേണ്ടത് മുസ്ലിങ്ങള്‍ തന്നെയാണു. ”കാട്ടിപരുത്തി

  “മറ്റൊരു ലക്ഷ്യം” പോപ്പുലർ ഫ്രണ്ടിന്‌ ഉണ്ട്‌ എന്ന്‌ വി.എസ്സും...

  കാക്കരയുടെ ചോദ്യം... പോപ്പുലർ ഫ്രണ്ടിനെ ഭയപ്പെടണോ?

  മറുപടിഇല്ലാതാക്കൂ
 19. കാക്കര
  പോപുലര്‍ ഫ്രണ്ട് ഒന്നല്ല. അത് നരസിംഹം പോലെ പലതായാണു വരുന്നത്.
  എന്‍ഡീഎഫ് തന്നെയാണു പോപുലര്‍ ഫ്രണ്ട്, അതു കാക്കരക്കറിയില്ല?

  മറുപടിഇല്ലാതാക്കൂ
 20. Read these articles,
  ഹൈന്ദവ ദര്‍ശനങ്ങളില്‍ - http://www.sthreeonline.info/test/?page_id=78

  അനുഭവങ്ങള്‍
  ----------------
  http://www.sthreeonline.info/test/?page_id=897
  http://www.sthreeonline.info/test/?page_id=993
  http://www.sthreeonline.info/test/?page_id=1021
  http://www.sthreeonline.info/test/?page_id=1022
  http://www.sthreeonline.info/test/?page_id=1103
  http://www.sthreeonline.info/test/?page_id=1232
  http://www.sthreeonline.info/test/?page_id=1235

  So there are some people in kerla behind all thee things right?

  All above are taken from a site which is hosted from a small state like kerala.
  Think about India then???

  Ranjith

  മറുപടിഇല്ലാതാക്കൂ
 21. അജ്ഞാതന്‍2010, ജൂലൈ 29 12:42 PM

  രഞ്ജിത്,

  ചില സുവിശേഷക സൈറ്റുകളിലും മറ്റും ഇത് പോലെ പല കഥകളും കാണാം. എന്നാലും 20 വർഷം കൊണ്ട് അഥവാ 7500 ദിവസം കൊണ്ട് (ഹർത്താലും ബന്ദും പണിമുടക്കും അവധിയും ഉൾപ്പെടെ ) കേരളം ഇസ്‌ലാമിക രാജ്യമാക്കും എന്നത് ഏതിലൂടെയാ കഴിക്കേണ്ടത് വി-വിവരമില്ലാത്ത എസ്.സഖാവേ എന്നാ ചോദിക്കേണ്ടത്

  മറുപടിഇല്ലാതാക്കൂ
 22. പ്രിയ കാട്ടിപ്പരുത്തീ,
  താങ്കളുടെ " അല്‍-കേരള " പ്രയോഗം ഞാനൊന്നു കൈവെച്ചു.
  കടപ്പാട് ചേര്‍ത്തിട്ടുണ്ട്.
  പുതിയ പോസ്റ്റ് കാണുമല്ലോ.
  http://entevara.blogspot.com/
  നൗഷാദ് അകമ്പാടം

  മറുപടിഇല്ലാതാക്കൂ
 23. കാട്ടിപ്പരുത്തി... ഒരേ ആശയത്തിൽ പലപേരിൽ പ്രവർത്തിക്കുക എന്നത്‌ ഭീകരസംഘടനകളുടെ രീതിയാണ്‌... സൗകര്യംപോലെ തള്ളികളയാമല്ലോ...

  എൻ.ഡി.എഫും പോപ്പുലർഫ്രണ്ടും ഒന്നാണെന്ന്‌ അറിയാത്തതുകൊണ്ടല്ല; എൻ.ഡി.എഫ്.നെ ഭയപ്പെടണമെന്ന്‌ കാട്ടിപ്പരുത്തി പറയുന്നു ആ എൻ.ഡി.എഫ്.ഇന്റെ മറ്റൊരു രൂപമായ പോപ്പുലർ ഫ്രണ്ടിന്റെ പേരിൽ ഗുരുതരമായ ആരോപണം വി.എസ്സും നടത്തി... പോപ്പുലർഫ്രണ്ടിന്റെ പ്രവർത്തികൾ ഫലം കാണുമോ എന്നതിനേക്കാൾ പോപ്പുലർഫ്രണ്ടിനെ ഭയപ്പെടണമെന്ന്‌ തന്നെയല്ലേ കാര്യങ്ങൾ വിശദമാക്കുന്നത്‌? അങ്ങനെയുള്ള പോപ്പുലർഫ്രണ്ടിനെതിരെ ശക്തമായ ഒരു നിലപാട് എടുക്കാൻ ഇതുവരെയ്‌ക്കും മുസ്ലീം സമുദായത്തിലെ മതാചാര്യന്മാർക്കോ മുസ്ലീം രാഷ്ട്രീയനേതാക്കൾക്കോ സാധിക്കുന്നില്ല... ഒരു മുഴം മുന്നെയെറിഞ്ഞ ആര്യാടന്‌ പ്രസക്തിയുണ്ട്!

  കാക്കരയുടെ നിരീക്ഷണത്തിൽ പോപ്പുലർഫ്രണ്ടിന്റെ സമുദായസ്നേഹവും വി.എസ്സിന്റെ ആരോപണവും താഴെ...

  "കേരളത്തിലെ പൊതുസമൂഹം തള്ളികളയുകയും അദ്ധ്യപകനും കോളേജ് അധികാരികളും പ്രതിരോധത്തിലാവുകയും ചെയ്ത ചോദ്യപേപ്പർ വിവാദം കൈവെട്ടിലൂടെ സമുദായത്തിന്റെ തലയിലെത്തിച്ചത്‌ പോപ്പുലർഫ്രണ്ടാണെന്നാണ്‌ “ഇതുവരെയുള്ള അന്വേഷണം” തെളിയിക്കുന്നത്‌...

  "വി.എസ്. കുറച്ചുകൂടി പക്വതയും പറയുന്ന കാര്യങ്ങൾക്ക്‌ ആധികാരികതയും നല്കണമായിരുന്നു... അതുണ്ടായില്ല... അതിനാൽ തന്നെ പ്രതിക്ഷേധാർഹം... മാത്രവുമല്ല മുഖ്യമന്ത്രിയെന്ന എന്ന നിലയിൽ ഭരണകൂടനടപടികളിലൂടെ ആരോപണത്തെ സാധുകരിക്കണമായിരുന്നു, അതും കാണുന്നില്ല... ഒരു വിവാദ കൊടുങ്കാറ്റ്‌ അത്രതന്നെ..."

  മറുപടിഇല്ലാതാക്കൂ
 24. കാക്കര-
  വെറുതെ വിവാദങ്ങളുണ്ടാക്കലാകരുത് മന്ത്രിമാരുടെ ജോലി. പ്രത്യേകിച്ചും ആരെയൊക്കെയോ എന്തിനോ ഭയക്കുന്ന സമൂഹം രൂപപ്പെട്ടു വരുമ്പോള്‍.

  പോപുലര്‍ ഫ്രണ്ടിന്റെ പേരില്‍ നടത്തിയ ആരോപണങ്ങള്‍ മറ്റൊരു രൂപത്തില്‍ മുസ്ലിം സമൂഹത്തിന്റെ മേല്‍ ആരോപിക്കപ്പെട്ടവയായിരുന്നു, തെളിവുകളില്ലെന്ന് കോടതിയില്‍ ഗവര്‍മെന്റ് വ്യക്തമാക്കിയതും. പിന്നെ ഒരു മുഖ്യമന്ത്രി പൊതു സമൂഹത്തില്‍ തെളിവുകളില്ലാതെ ഇങ്ങിനെ ഉന്നയിക്കാമോ?

  ആരോപണങ്ങള്‍ അധികാരികളില്‍ നിന്നാകുമ്പോള്‍ അതിന്നാധികാരികത വരുന്നു.

  രജ്ഞിത്ത്-

  മതം പ്രചരിപ്പിക്കാന്‍ വിശ്വസിക്കുന്നത് പോലെ സ്വാതന്ത്ര്യവും അവകാശവുണ്ടല്ലോ- മാറേണ്ടവര്‍ക്കു മാറാനും. മാറണ്ടാത്തവര്‍ക്കു മാറാതിരിക്കാനും. അതിലെന്താണു പ്രശ്നം

  മറുപടിഇല്ലാതാക്കൂ
 25. pracharippikan avakasham undakum.. athinonnum njan ethiru parayunnilla..
  athinenthina hindumatha thatwangal pollayanennoru vaadam???
  athu vendallo.. ningal ningalude matham pracharippicho.. aarum vendannu parayunnilla.. njangalude viswasathil thottulla kali venda.. athra thanne..

  VS paranjittullathil PFI ye kurichulla paramarsham maathrame ullu. akllathe mothathil islam matha viswasikal atharakkar anennu enthina varachu koottunne?? ningalkku entha ithine ethirkkanam ennu thanne aagraham..popular front'l 99% aalukalum muslim matha viswasikal anennathu kondano???

  മറുപടിഇല്ലാതാക്കൂ
 26. Ranjith Nair
  njangalude viswasathil thottulla kali venda.. athra thanne..
  അയ്യേ

  മറുപടിഇല്ലാതാക്കൂ
 27. എന്തിനാണ്‌ എല്ലാവരും ഒരേ മതക്കാരാകണമെന്നും ഇന്ത്യ മതരാഷ്ട്രമാക്കണമെന്നും വാശി പിടിക്കുന്നത്‌.ഇന്ത്യ ഒരു മത രാഷ്ട്രമാകണമെന്നു ഏതെങ്കിലും സംഘടന ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത്‌ തെറ്റു തന്നെയാണ്‌.അത്തരക്കാരുടെ ഒരു പ്രവൃത്തിയേയും എനിക്കു ന്യായീകരിക്കാനാവില്ല.നമ്മുടെ പൂർവ്വികർ അങ്ങനെ വിചാരിച്ചിരുന്നെങ്കിൽ ഇവിടെ മറ്റു മതങ്ങൾ തഴച്ചു വളരില്ലായിരുന്നു.നിങ്ങൾക്കു നിങ്ങളുടെ വിശ്വാസമനുസരിച്ചും എനിക്ക്‌ എന്റെ വിശ്വാസമനുസരിച്ചും ജീവിച്ചാൽ പോരേ? ഭൂമിയിലെ മൊത്തം ആൾക്കാരെ സ്വർഗ്ഗ രാജ്യത്തെത്തിക്കാനുള്ള തീവ്രമായ ആഗ്രഹമാണ്‌ ഇതിനൊക്കെ പ്രേരകം എന്നു വിശ്വസിക്കാൻ പ്രയാസമുണ്ട്‌.സാമ്പത്തികവും രാഷ്ട്രീയവും അധികാരവുമൊക്കെ ഇതിനു പിന്നിൽ കളിക്കുന്നുണ്ട്‌.ആത്യന്തികമായി മനുഷ്യന്റെ അജ്നതയും ദുരയും.യാതൊരു വിധത്തിലുള്ള തീവ്രവാദവും ഇവിടെ ഇല്ല എന്നാണെങ്കിൽ അതു വിശ്വസിക്കാൻ കഴിയില്ല. തീവ്രവാദികൾക്ക്‌ കൃത്യ
  മായ ലക്ഷ്യങ്ങളുണ്ട്‌.അതവർ നടപ്പാക്കാൻ ശ്രമിക്കുന്നതിന്റെ തെളിവല്ലേസമീപകാല സംഭവങ്ങൾ.

  മറുപടിഇല്ലാതാക്കൂ
 28. കൊള്ളാം ചുരുങ്ങിയ സമയം കൊണ്ട് വി.എസ് വിവരം ഇല്ലാത്തവനായി മാറി ...കുറച്ചു നാള്‍ മുന്‍പ് അന്റോണി യും അങ്ങനെ ആയിരുന്നു ...പിന്നെ ഏതെങ്കിലും സംഘടനെ പറ്റി പറഞ്ഞാല്‍ അത് ഒരു മത സമൂഹത്തെ മൊത്തം ബാധിച്ചാല്‍ ..അത് ഏറ്റവും കൂടുതല്‍ ബാധിക്കേണ്ടത് ഹിന്ദു മതത്തെ ആയിരിക്കണം ..കാരണം ഇപ്പോള്‍ വിവരം ഇല്ലാത്തവനായി മാറിയ വി.എസ് ഏറ്റവും കുടുതല്‍ തെറി പറഞ്ഞത് അര്‍.എസ് .എസ് നെ യാണ് ..ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചത് നരേന്ദ്ര മോഡി യുടെ നരാധമ രീതികളെയാണ്...നമുക്ക് മതത്തെ ഒഴിവാക്കി ഇവരെ തീവ്രവാദി കളായി കണ്ടാല്‍ അവസാനിക്കാവുന്നതെ ഉള്ളു കാര്യങ്ങള്‍ ...പിന്നെ മത നേതാക്കളും വിശ്വാസികളും ഈ ചെറിയ വിഭാഗം തീവ്രവാദി കളെ നിരുല്സാഹപ്പെടുതാന്‍ പരമാവധി ശ്രമിക്കണം ...തീവ്രവാദികള്‍ ഒരു സുപ്രഭാത്തില്‍ പൊട്ടി മുളച്ചു വരുന്നു എന്ന് വിശ്വസിക്കുക വയ്യ ...അവര്‍ ആരാധനാലയങ്ങളില്‍ ആയുധം ശേഖരിച്ചതും ഒരു ദിവസം കൊണ്ടാണ് എന്ന് വിശ്വസിക്കുവാന്‍ വയ്യ ...അറിഞ്ഞോ അറിയാതെയോ അവരെ അവഗണിച്ചത് ..അവരുടെ പ്രവൃത്തി നേരത്തെ മനസ്സില്‍ ആക്കഞ്ഞത് ..പൊതു സമൂഹത്തിന്റെ വീഴ്ച തന്നെയാണ് ...ഇനിയും ഏതെങ്കിലും മതത്തിന്റെ എതിര്‍പ്പുണ്ടാകും എന്ന് കരുതി ,ഒരു ഭീകര സംഘടയുടെ ഉദ്ദേശങ്ങളും ലക്ഷ്യവും (അത് എളുപ്പം നിറവേറപ്പെടാന്‍ കഴിയില്ല എങ്കിലും )ഒരു ഉത്തരവാദ പ്പെട്ട എന്നയാള്‍ എന്ന നിലയില്‍ പറഞ്ഞ വി.എസ്

  ....ക്ഷമിക്കണം എനിക്ക് അദ്ദേഹത്തെ വിവരം ഇല്ലാത്തവന്‍ എന്ന് പറയാന്‍ കഴിയില്ല

  മറുപടിഇല്ലാതാക്കൂ
 29. നമ്മുടെ മതേതരത്വ മൂല്യം സങ്കുചിത രാഷ്ട്രീയ, മത ചിന്തകള്‍‍ക്കായി ബലി കഴിക്കേണ്ടതുണ്ടോ???
  സഖാവ് വി.എസ് അച്ചുദാനന്ദന്‍ എന്ന മതേതര വാദിയുടെ വാക്കുകള്‍ വളചൊടിക്കുന്നതിലൂടെ ഇക്കൂട്ടര്‍ തകര്‍ക്കാര്‍ ശ്രമിക്കുന്നത് മലയാളിയുടെ പുരോഗമന,മതേതരത്വ, സാഹോദര്യ കാഴ്ചപ്പാടുകളെത്തന്നെ ആണ്!!

  ഇതുകൂടി വായിക്കുമല്ലോ!!

  http://sreejithkondotty.blogspot.com/

  മറുപടിഇല്ലാതാക്കൂ
 30. ശാന്തേച്ചി-
  എല്ലാവരും ഒരേ വിശ്വാസക്കാരാവണമെന്ന് ആര്‍ക്കാണു വാശി. എനിക്കെന്തായാലുമില്ല. അങ്ങിനെ വാശിപിടിക്കുന്നവരോട് താത്പര്യവുമില്ല.
  ഭൂതത്താന്‍
  വി.എസ് മുഖ്യമന്ത്രി സ്ഥാനം വരെ എത്തിയത് വിവരമില്ലാതെയാണെന്നാരെങ്കിലും കരുതുമോ? ഹിന്ദു സമുദായത്തെയോ മുസ്ലിമിനെയോ വിമര്‍ശിക്കരുതെന്ന് എന്റെ പോസ്റ്റിനൊരു വായന നല്‍കുന്നതെന്തിന്? ഞാനങ്ങിനെ പറഞ്ഞില്ലല്ലോ? തീവ്രവാദ സംഘടനകളെ വിമര്‍ശിക്കുന്ന ഒരാളാണു ഞാന്‍- പക്ഷെ വിമര്‍ശനവും വസ്തുതാ പരമായിരിക്കണം. ഇല്ലെങ്കിലതു ബൂമറാങ്ങാകും.

  Sreejith kondottY
  നമ്മുടെ മതേതരത്വ മൂല്യം സങ്കുചിത രാഷ്ട്രീയ, മത ചിന്തകള്‍‍ക്കായി ബലി കഴിക്കേണ്ടതുണ്ടോ???
  വേണ്ടല്ലോ- ആകുകയുമരുത്, ഇവിടെ പ്രശനം വളച്ചോ തിരിച്ചോ ഒടിച്ചതൊന്നുമല്ല. നേരെ ചൊവ്വേ പറഞ്ഞതാണു

  മറുപടിഇല്ലാതാക്കൂ
 31. മതം മാറിയാലും, മനം മാറിയാലും മനുഷ്യന്റെ പ്രകൃതി മാറുകയില്ല.

  മറുപടിഇല്ലാതാക്കൂ
 32. മതത്തിണ്റ്റെ പേരില്‍ ഒരു കൈവെട്ടല്‍ മാത്രമാണോ ചരിത്രത്തില്‍ നടന്നിട്ടുള്ളത്‌ .. ?

  ഒരു താലിബാന്‍ ഗോത്ര സമൂഹം മാത്രമാണോ കടുംകൈകള്‍ ചെതിട്ടുള്ളത്‌ .. ?

  അല്ലെങ്കില്‍ ഈ അഫ്ഗാന്‍ പ്രാദേശിക ഗോത്ര ആചാരങ്ങള്‍ എന്തുകൊണ്ട്‌ ഇസ്ളാമികവല്‍ക്കരിക്കപ്പെടുന്നു ?

  എന്തുകൊണ്ട്‌ മറ്റുമത ഭീകരതകള്‍ മാനവീകരിക്കപ്പെടുന്നു .. ???

  മറുപടിഇല്ലാതാക്കൂ
 33. "അപ്പൊ 20 കൊല്ലം കാത്തിരിക്കണം ഒരു സംവരണ സീറ്റിനു വേണ്ടി"
  S I സെലെക്ഷന്‍ എനിക്ക് ഒരു നടക്കാത്ത സ്വപ്നം ആകുമോ ദാസാ.....?
  പ്രിയപ്പെട്ട "ഫ്രണ്ട്കാരെ"ഒന്ന് കൂടി നേരത്തെ ആക്കികൂടെ..
  ന്യുനപക്ഷ സംവരണ കോട്ടയില്‍ ഈ പാവം ഹിന്ദു ചെക്കന്‍ ഒന്ന് കയറി കൂടിക്കോട്ടെ...
  വെറുതെ മോഹിപ്പിക്കരുത് ...ഇതറിഞ്ഞിട്ടു വേണം വിസ കാന്‍സെല്‍ ചെയ്യാന്‍.
  സന്തോഷത്തോടെ
  ഒരു "മോഹ"നന്‍.

  മറുപടിഇല്ലാതാക്കൂ
 34. ഹോ ഇരുപതു കൊല്ലം ഒരു മൂന്നുകൊല്ലം കൊണ്ട് ആരെന്‍കിലും കേരളത്തെ മുസ്ലീം ഭൂരിപക്ഷമാക്കിയിരുന്നെങ്കില്‍ ഇപ്പൊള്‍ ഒമ്പതാം ക്ലാസ്സില്‍ പടിക്കുന്ന എന്‍റെ മകന് ന്യൂനപക്ഷ ക്വൊട്ടയില്‍ മെഡിസിന് ചേര്ക്കാമായിരുന്നു
  ഒരു ഹിന്ദു

  ഇതാണ് കമന്റ് ഓഒഫ് ദ ഇയര്‍. :)) നന്ദി മനു.

  മറുപടിഇല്ലാതാക്കൂ
 35. ഒരു ഭീകരസംഘടനയുടെ ക്രൂരതകളെ തുറന്ന് കാണിച്ച വി.എസ്സ്.(എതിര്‍പ്പ് ഉണ്ടാകും എന്ന് കരുതി തന്നെ,അത് ഹിന്ദുവൊ മുസ്ലീമൊ കൃസ്റ്റ്യനൊ എന്ന് വെര്‍തിരിക്കാതെ) വിവരം ഇല്ലാത്തവന്‍ എന്നു പറയുന്നവരോട് സഹതാപം മാത്രമെ തോന്നുന്നുള്ളു.

  മറുപടിഇല്ലാതാക്കൂ
 36. പക്ഷെ ഒരു മുഖ്യന്‍ എന്ത് അടിസ്ഥാനത്തിലാണു കേരളത്തിലെ ഭൂരിപക്ഷത്തെ മുസ്ലിമാക്കി മാറ്റാന്‍ പോപുലര്‍ ഫ്രണ്ട് ശ്രമിക്കുന്നു എന്ന ഒരു അബദ്ധം തട്ടിവിടുന്നത്. - ഇത് അബദ്ധം ആണെന്ന് താങ്ങള്‍ക്കെങ്ങിനെ അറിയാം ? തങ്ങളാണോ പോപുലര്‍ ഫ്രണ്ടന്റെ ബൌധികാചാര്യന്‍ ? സത്യം പറഞ്ഞും സയന്‍സ് നോക്കിയും ഒന്നും അല്ലല്ലോ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തിക്കുന്നത് ?
  അവരുടെ ലക്‌ഷ്യം എന്താണെന്നു ഒന്ന് വിശദീകരിക്കാമോ ? ഒരു charitable organization ഒന്നുമല്ല എന്ന് അറിയാം !!

  മറുപടിഇല്ലാതാക്കൂ
 37. കാട്ടിപ്പരുത്തി പറഞ്ഞു...
  >>വേണ്ടല്ലോ- ആകുകയുമരുത്, ഇവിടെ പ്രശനം വളച്ചോ തിരിച്ചോ ഒടിച്ചതൊന്നുമല്ല. നേരെ ചൊവ്വേ പറഞ്ഞതാണു..>>>>
  ഇവിടെ വി.എസ് ആണോ അതോ ബാക്കി ഉള്ളവര്‍ ആണോ വളച്ചോടിക്കലുകാര്‍. പോപ്പുലര്‍ ഫ്രണ്ട് എന്ന് വി.എസ് ഊന്നി പ്പറഞ്ഞ വാക്കി മനപ്പൂര്‍വ്വം വിഴുങ്ങി ഇതെല്ലം വി.എസ് സ്വന്തം അഭിപ്രായം ആയി പറഞ്ഞതാണ് എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങളെ ആണ് ഞാന്‍ വളചൊടിക്കള്‍ എന്ന വാക്ക് കൊണ്ട് ഉദ്ദേശിച്ചത്. ഇങ്ങനെ ചെയ്യുന്നവര്‍ ചില സങ്കുചിത താല്പര്യങ്ങള്‍ പുലര്‍ത്തുന്നവര്‍ ആണെന്ന് ഞാന്‍ സംശയിക്കുന്നു.
  വി.എസ് അങ്ങനെ പറഞ്ഞു എന്ന് എല്ലാവരും പറയുന്നു. വി.എസ് പോപ്പുലര്‍ ഫ്രണ്ടിന്റെ കുറിച്ച് അങ്ങന പറഞ്ഞു എന്ന് ഓരോ പ്രാവശ്യവും താങ്കളെ പോലെ എല്ലാവരും വിസ്മരിക്കുന്നു.പോപ്പുലര്‍ ഫ്രന്റ്‌ എന്ന വാക്ക് എല്ലാ ഇടങ്ങളില്‍ നിന്നും താങ്കള്‍ ഒഴിവാക്കുന്നു. അദ്ദേഹം പറഞ്ഞത് കേരള മുഖ്യമന്ത്രി എന്ന നിലയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകള്‍ പോലിസ് റൈഡ് ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തില്‍ നിന്നും മറ്റും ആണ് ഈ കാര്യങ്ങളെ കുറിച്ച് തെളിവ് ലഭിച്ചത് എന്നാണ്. അത് ശരിയാണെന്ന് കേരള ആഭ്യന്ദര മന്ത്രിയും പറയുന്നു. ഈ കാര്യങ്ങള്‍ തെളിയിക്കേണ്ട ബാധ്യത പ്രധാനമായും അവര്‍ക്ക് രണ്ടുപേര്‍ക്കും മാത്രം ആണ്. ആ തെളിവുകളെ പറ്റി ഞാനോ താങ്കളോ ഒന്നും കണ്ടിട്ടോ അറിഞ്ഞിട്ടോ ഇല്ല. അതുകൊണ്ട് എനിക്ക് മുഖ്യമന്ത്രി പറഞ്ഞത് സത്യമാനെന്നോ കല്ലമാനെന്നോ പറയാന്‍ ഒരിക്കലും കഴിയില്ല. താങ്കള്‍ പോപ്പുലര്‍ ഫ്രോണ്ടിനു വേണ്ടി വാദിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. വി.എസ് പറഞ്ഞതെല്ലാം കളവാകട്ടെ എന്നാണ് യഥാര്‍ഥത്തില്‍ ഞാന്‍ ആഗ്രഹിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് അങ്ങനെ ഒന്നും പ്രവര്‍ത്തിക്കതിരിക്കട്ടെ!!! കേരളത്തില്‍ സമാധാനം പുലരട്ടെ എന്നാശംസിക്കുന്നു!!! റമദാന്‍ ആശംസകളും നന്മകളും നേരുന്നു...

  മറുപടിഇല്ലാതാക്കൂ
 38. Sreejith kondottY
  അച്ചുതാനന്ദന്‍ ചെയ്തതാകട്ടെ, പോപുല്ര് ഫ്രണ്ടിന് ഇങ്ങിനെയെല്ലാം ചെയ്യാന്‍ കഴിയും എന്ന ഭീതി പൊതു സമൂഹത്തില്‍ ഇട്ടു കൊടുത്തു എന്ന വലിയ വിഡ്ഡിത്തമാണു ചെയ്തത്. പോപുലര്‍ ഫ്രണ്ടാകട്ടെ തങ്ങള്‍ക്ക് ഇത്രയും വലിയ ഒരു സഹായം വി.എസ്സില്‍ നിന്നു പ്രതീക്ഷിച്ചിട്ടു പോലുമുണ്ടാകില്ല.

  എന്റെ പോസ്റ്റ് അവസാനിക്കുന്നതിങ്ങനെയാണു. പോപുലര്‍ ഫ്രണ്ടിനെ കുറിച്ചു തന്നെയാണു വീസ് പറഞ്ഞതെന്ന് അതില്‍ വ്യക്തവുമാകുന്നു. ആവശ്യമില്ലാത്ത ഉയരങ്ങളിലേക്ക് പോപുലര്‍ ഫ്രണ്ടിനെ കൊണ്ട് പോകുന്നു എന്ന വിഡ്ഡിത്ത്മാണു മുഖ്യന്‍ ചെയ്തത് എന്ന എന്റെ വിലയിരുത്തലാണു ഞാന്‍ സൂചിപ്പിച്ചത്.

  മറുപടിഇല്ലാതാക്കൂ
 39. hn Fkv ]dªXv icnbmsW¶v Rm³ IêXpì.r s s lnµp cmjv{äXn\mbn \nesImÅqì F¶Xpt]mse icnbmé n d f apÉnw cmjv{ä hmZnIfmsW¶Xpw.C¡mcyw BephbnÂ\nìw ]nSnsNSpX ]pÌI§enÂ\nìw hyIväambXmWsÃm.AhÀ hnPbnçsam F¶Xns\ImÄ {]kàw AhÀ AXn\mbn AhêtSXmb coXnbn {iançì F¶Xmé.AXp Xs¶bmé hn Fkv ]dªXpw.CÉmanI aX ¾nI hmZnbmhpI F¶ knanbpsS t]msÌÀ \½Ä I­Xmé.Cu aXsauenI hmZnIepsS {]hÀX\§Â X§epsS aXXn am{Xw HXp§n \nevçì Fì hnizknç¶hÀ IWWSNp CêämçIbmsWì ]dbmsX hb"¿m.hn Fkv Hê kXyw ]dªp.AXp ]etcbpw Atemcks¸SpXpì,]e ImcW§Â sIm­v.

  മറുപടിഇല്ലാതാക്കൂ
 40. vi es~ parranjnjath~ SariyaaNenn~ njaan karuthunnu.{r s s} hindu raashtrathinaayi nilakoLLoonnu ennathupOle SariyaaNu {n d f} musLim raashtra vaadikaLaaNennathum.ikkaaryam aaluvayil_ninnum piTicheTutha pustakangngalil_ninnum vyaktamaayathaaNallo.avar vijayikkumo ennathinekaaL prasaktham avar athinaayi avaruTEthaaya reethiyil Sramikkunnu ennathaaNu.athu thanneyaaNu vi es~ parranjnjathum.isLaamika matha mlika vaadiyaavuka enna simiyuTe pOster nammaL kaNTathaaNu.ee mathamoulika vAdikaluTe pravarthanangal thangaluTe mathathil mAthram othungi nilkkunnu ennu viSwasikkunnavar kaNaNaTachu irutAkkukayANennu paRayAthe vaya`YA.vi es oru sathyam paRanju.athu palarEyum alOrasappeTuthunnu,pala kAraNangal konT.

  മറുപടിഇല്ലാതാക്കൂ
 41. “ആര്‍.എസ്.എസ്സ് മുഴുവന്‍ മുസ്ലിങ്ങളെയും കൊല്ലുമെന്നോ ഇല്ലാതാക്കുമെന്നോ ക്രൈസ്തവ ഗ്രൂപ്പുകള്‍ കേരളത്തെ പോപ്പിനെ കൊണ്ട് മാമോദീസ മുക്കുമെന്നോ എന്‍.ഡി.എഫ് കേരളത്തെ മുസ്ലിം ഭൂരിപക്ഷമാക്കുമെന്നോ എനിക്കു ഭയമില്ല. പക്ഷെ അവരെല്ലാവരും ഓരോ മതക്കാരേയും പരസ്പരമകറ്റി തങ്ങളുടേതായ വലയത്തിനുള്ളിലാക്കുമെന്നും പരസ്പരം ചിരിക്കാത്ത സമൂഹത്തെ സൃഷ്ടിക്കുമെന്നും എനിക്കു ആശങ്കയുണ്ട്. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങള്‍ പോലെ ഇനി മതഗ്രാമങ്ങളുമുണ്ടാകുമായിരിക്കും. ഇപ്പോള്‍ തന്നെ നമ്മുടെ സ്കൂളുകള്‍ അങ്ങിനെ ആയിരിക്കുന്നുവല്ലോ?“
  വിവേകത്തിന്റെ സ്വരമുയരുന്ന വരികൾ.ഈ പോസ്റ്റിനു നന്ദി.

  മറുപടിഇല്ലാതാക്കൂ
 42. വിവാഹിതരാവുന്നതില്‍ ജാതിയുമായി ബന്ധപ്പെട്ട യാതൊരു വിലക്കുകളും പുലര്‍ത്താത്ത കേരളത്തിലെ ഏക സമുദായം മുസ്ലിംകളാണ്‌. ഈ മാനദണ്ഡം വെച്ച് ഒരു സമൂഹമെന്ന നിലയില്‍ കേരളത്തിലെ ഏറ്റവും വലിയ സമുദായം മുസ്ലിമ്കലാണെന്നതാണ് സത്യം. ഇതു തന്നെയാണ് ജാതി കോമരങ്ങളെ ആശങ്കയിലാക്കുന്ന വസ്തുത. അമുസ്ലിം പെണ്‍കുട്ടികള്‍ മുസ്ലിം യുവാക്കളില്‍ ആക്രിഷ്ടരാവുന്നുവെങ്കില്‍ അതിനുള്ള കാരണം 'വിശാല ഹിന്ദു' വും തിരു സഭകളും പുലര്‍ത്തുന്ന ജാതീയത കൂടിയാണ്.
  ഈ സംഭവുമായി ബന്ധപ്പെട്ട എന്റെ കാഴ്ചപാട്'പോപ്പുലര്‍ ഫ്രണ്ട് എന്ന മീശ മാധവന്‍' എന്ന പോസ്റ്റില്‍ അവസാനം 'പുണ്യ പശുവിനു വേണ്ടിയുള്ള ധര്‍മ്മ യുദ്ധം അഥവാ COW JIHAD' എന്ന തലക്കെട്ടില്‍ കാണാം.

  മറുപടിഇല്ലാതാക്കൂ
 43. അച്ചുതാനന്ദന്‍ ചെയ്തതാകട്ടെ, പോപുല്ര് ഫ്രണ്ടിന് ഇങ്ങിനെയെല്ലാം ചെയ്യാന്‍ കഴിയും എന്ന ഭീതി പൊതു സമൂഹത്തില്‍ ഇട്ടു കൊടുത്തു എന്ന വലിയ വിഡ്ഡിത്തമാണു ചെയ്തത്.
  ഇങ്ങിനെ ഒന്നാലോചിക്കാന്‍ പോലും കഴിയാത്ത വിവരം കെട്ടവരായിപ്പോയില്ലേ നമ്മെ ഭരിക്കുന്നവര്‍ ..?

  മറുപടിഇല്ലാതാക്കൂ