2010, ജൂലൈ 4, ഞായറാഴ്‌ച

തൊടുപുഴ സംഭവം - ഞാന്‍ പ്രതിഷേധിക്കുന്നു

സമൂഹത്തിലെ പ്രശ്നങ്ങളില്‍ സ്വയം വിധി നടപ്പിലാക്കുന്നത് നിലവിലെ നീതിന്യായ വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുന്നതും തെമ്മാടിത്തവുമാണു. പ്രതിഷേധങ്ങളും പ്രതികരണങ്ങളും നിയമവിധേയമാകാതെയാകുമ്പോള്‍ പിന്നീട് നിയമത്തെ കുറ്റപ്പെടുത്താല്‍ അര്‍ഹത ഇലാതായി തീരുകയും ചെയ്യുന്നു. ഇത് തൊടുപുഴയിലെ വിവാദ സംഭവങ്ങളുമായുള്ള വര്‍ത്തമാന കാര്യങ്ങളിലുള്ള എന്റെ പ്രതികരണമാണു.

മൂവാറ്റുപുഴ: ചോദ്യപേപ്പറില്‍ അവഹേളനപരമായ പരാമര്‍ശമുള്ള ചോദ്യം തയ്യാറാക്കിയതിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളം അധ്യാപകന്‍ പ്രൊഫ. ടി. ജെ. ജോസഫിനെ ഒരുസംഘം ആളുകള്‍ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. മുവാറ്റുപുഴയില്‍ വെച്ച് രാവിലെ പള്ളിയില്‍ പോയി മടങ്ങിവരുമ്പോഴായിരുന്നു ആക്രമണം.

നമ്മുടെ പ്രതികരണങ്ങള്‍ പലപ്പോഴും പാര്‍ശ്വവത്ക്കരിക്കപ്പെടുന്നു എന്നതിനാലാണു ഈ കുറിപ്പിവിടെ കുറിക്കുന്നത്. തൊടുപുഴയിലെ ചോദ്യപേപ്പര്‍ തയ്യാറാകിയ അദ്ധ്യാപകനോടുള്ള അമര്‍ശം ജനാധിപത്യ രീതിയില്‍ നല്ലവഴിക്കു നീങ്ങി കൊണ്ടിരിക്കെ തികച്ചും അപലനീയമായ രീതിയില്‍ പ്രാകൃതരായ ചില ആളുകള്‍ നിയമത്തെ കയ്യിലെടുത്തതിനെ ഒരു മുസ്ലിം എന്ന നിലയില്‍ തന്നെ ഞാന്‍ പ്രതിഷേധിക്കുന്നു.

ഇത് ജനാധിപത്യത്തോടും നിയമവാഴചയോടുമുള്ള വെല്ലുവിളിയാണു. പ്രത്യേകിച്ചും ഒരു ന്യൂന്യപക്ഷമെന്ന നിലയില്‍ നിയമത്തെ കൂടുതല്‍ മാനിക്കേണ്ടതും നിയമവാഴ്ച്ച നില നില്‍ക്കാന്‍ താത്പര്യപ്പെടേണ്ടതും മുസ്ലിം സമൂഹമാണു. അവരില്‍ നിന്നു വരുന്ന ഇത്തരം ചെയ്തികള്‍ സമുദായത്തെ ഒന്നാകെ പ്രതിക്കൂട്ടില്‍ നിറുത്തുന്നു എന്നത് പറയാതിരിക്കാന്‍ വയ്യ. എന്തു കൊണ്ട് തങ്ങള്‍ പ്രതി സ്ഥാനത്ത് നിര്‍ത്തപ്പെടുന്നു എന്ന് കുറെ വേവലാതിപ്പെട്ടത് കൊണ്ട് മാത്രം കാര്യമില്ല. ഇങ്ങിനെയുള്ള സംഭവങ്ങളെ മനസികമായി വെറുക്കാനും കഴിയുന്നത്ര അപലപിക്കാനും സമുദായത്തിലെ ഓരോ അം‌ഗവും തയ്യാറാകാത്തിടത്തോളം പ്രതിക്കൂട്ടില്‍ പിന്നെയും പിന്നെയും കയറി നില്‍ക്കേണ്ടിവരും എന്ന യാഥാര്‍ത്ഥ്യവും ഉള്‍കൊള്ളേണ്ടതുണ്ട്.

ഒരു മുസ്ലിം എന്ന നിലക്ക് ദൈവം പ്രവാചകന്‍ എന്നിവരോടൊപ്പം സമൂഹത്തിലെ നേതൃത്വത്തെയും അനുസരിക്കാന്‍ മുസ്ലിം ബാധ്യസ്ഥനാണു. സാമൂഹിക നിയമങ്ങളാണു ഉലുല്‍ അംറില്‍ വരുന്നതെന്ന്‍ പല പണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ട്. അപ്പോള്‍ കോടതിയേയും നിയമപാലകരേയും അനുസരിക്കേണ്ട ഒരു സമൂഹം നിയമത്തിലെ കയ്യിലെടുക്കുന്നത് ഏത് പ്രവാചകനു വേണ്ടിയാണു. തങ്ങള്‍ അക്രമിക്കപ്പെടുമ്പോള്‍ മാത്രം നിയമം മതിയെന്നാണോ കരുതുന്നത്, അതല്ല നിയമത്തെയും വ്യവസ്ഥിതിയേയുമെല്ലാം വെല്ലുവിളിക്കാന്‍ മാത്രം തങ്ങള്‍ക്കാകുമെന്നു ഈ പൊട്ടക്കിണറ്റിലെ തവളകള്‍ കരുതുന്നുവോ?

ആയിരക്കണക്കിനു നരേന്ദ്രമോഡികളേക്കാള്‍ ഞാന്‍ ഭയപ്പെടുന്നത് ഒരു മ‌അദനിയെ തന്നെയാണ്. സമൂഹത്തിലെ പുറത്തെ ശത്രുവിനെ തിരിച്ചറിയാന്‍ എളുപ്പമായിരിക്കും. എന്നാല്‍ ഉള്ളിലുള്ള അര്‍ബുദം ഒരു ഭാഗം മുഴുവന്‍ നശിപ്പിച്ച് ചികിത്സ സാധ്യമാവാത്ത വിധം അപകടപ്പെടുത്തുമ്പോഴെ ചിലപ്പോള്‍ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങൂ.

മാന്യമായി പ്രതികരിച്ച് കോടതിലെത്തിയ ഒരു വിഷയം നാലാളുകൂടി വിധി നടപ്പിലാക്കിയത് മതപരമായ വിജയമായി ആരെങ്കിലും കരുതുന്നുവെങ്കില്‍ അവര്‍ക്കു കൂടിയുള്ള ഒരു മുന്നറിയിപ്പാണീ പോസ്റ്റ്. കാരണം മനസ്സുകൊണ്ട് നിങ്ങളും വര്‍ഗ്ഗീയതയെ താലോലിക്കുകയാണു. സ്വന്തം വിഭാഗത്തിന്റെ തിന്മകള്‍ക്ക് നേരെ കണ്ണടക്കുകയും മറ്റുള്ളവരുടെ തിന്മകള്‍ക്കു നേരെ ആക്രോശിക്കുകയും ചെയ്യുന്ന ഒരു സ്മൂഹമായി നാം രൂപപ്പെട്ടുകൂടാ. തിന്മ തിന്മയും നന്മ നന്മയുമാകണം. അത് എത്ര അടുത്തവരില്‍ നിന്നായാലും.

ഇതെന്റെ വ്യക്തിപരമായ കുറിപ്പാണു. എനിക്കു ചെയ്യാന്‍ കഴിയുന്നതിന്റെ പരിമിതിക്കുള്ളില്‍ നിന്ന് എനിക്കിതെങ്കിലും ചെയ്തേ മതിയാകൂ.

35 അഭിപ്രായങ്ങൾ:

 1. സന്ദര്‍ഭോചിതമായ ഈ പ്രതിഷേധക്കുറിപ്പില്‍ എന്‍റെ ഒരു കയ്യൊപ്പു കൂടി.

  മറുപടിഇല്ലാതാക്കൂ
 2. nhanum pradhishedhathil panku cherunnu

  thinmaye thinmakondu thiruthikoodaaaa


  oru samsayam kaatiparuthee....

  cheythath muslims aanennu thelivu kittiyo?? athum ellaayippozhum cheyyunna pole kidakkatte adhum musliminte thalayil enna thathwam (ariyaatheyaanengilum) kaatiparuthiyum etupidikkukayaano???

  മറുപടിഇല്ലാതാക്കൂ
 3. ഇന്നു തന്നെ പോസ്റ്റു ചെയ്തത് നന്നായി.

  മറുപടിഇല്ലാതാക്കൂ
 4. ഹിമാലയന്‍ ഗിരിശൃംഗങ്ങളില്‍ ആരാലും അറിയപ്പെടാതെ കുടിലുകെട്ടി താമസിക്കുന്ന ചില പുരാതന ഗോത്ര വിഭാഗങ്ങളുടെ പുണ്യപുരുഷനായ ഏതോ ഒരു 'മൊമ്മദിനെ' അവരുടെ ഗോത്രദൈവമായ അള്ളാഹുവിനെക്കൊണ്ട് തന്നെ വളരെ മാന്യവും സംസ്കാരസമ്പുഷ്ടവുമായ ഭാഷയില്‍ 'നായിന്‍റെ മോനെ' എന്ന് തന്‍റെ ചോദ്യപ്പേപ്പറിലൂടെ വിളിപ്പിച്ച് സുപ്രസിദ്ധനായ ശ്രീമാന്‍ ടി.ജെ ജോസഫ് എന്ന മാഹാനായ അദ്ധ്യാപകന്‍റെ പരിപാവനമായ കൈ അകാരണമായി വെട്ടി മാറ്റിയ കാടത്തത്തെ അതി ശക്തമായി അപലപിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 5. ആഭ്യന്തരസുരക്ഷയുടെ അടിസ്ഥാനഘടകമാണ് പ്രശ്നകലുഷിതമായകറ്റപ്പെട്ടമനസ്സുകളെ ആതമാർത്ഥമായടുപ്പിച്ചാശ്വാസം അരക്കിട്ടുറപ്പിക്കുക എന്ന അനിവാര്യത.പ്രകോപനകരമായ ഒരുചോദ്യപ്പേപ്പറുണ്ടാക്കിയ സാമൂഹ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഉത്തരവാദിത്തപ്പെട്ട ആഭ്യന്തരവകുപ്പ് അലംഭാവം തുടർന്നു എന്ന ഉത്തരവാദിത്ത്വരാഹിത്യം തന്നെയാണിതു പ്രകടമാക്കുന്നത്.തിരിച്ചറിവുനഷ്ടപ്പെട്ടവരുടെ അക്രമത്തെഅപലപിക്കുന്നതോടൊപ്പം,
  അധികാരപ്പെട്ടവരുടെ
  അവബോധമില്ലായ്കയാണിതിന്റെ
  അടിസ്ഥാനകാരണമെന്നും വിശ്വസിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 6. അധ്യാപകനെ അക്രമിച്ച സംഭവത്തില്‍ കെ.സി.ബി.സി അപലപിച്ചു‍‍

  കൊച്ചി: ചോദ്യപേപ്പര്‍ വിവാദത്തിന്റെ പേരില്‍ തൊടുപുഴ ന്യൂമാന്‍ കോളജ്‌ അധ്യാപകന്‍ പ്രൊഫ. ടി.ജെ ജോസഫിനെ അക്രമിച്ച സംഭവത്തില്‍ കേരള കാത്തലിക്‌ ബിഷപ്‌സ് കൗണ്‍സില്‍ (കെസിബിസി) അപലപിച്ചു. ചോദ്യപേപ്പര്‍ സംഭവത്തില്‍ തെറ്റുപറ്റിയെന്ന് മനസ്സിലാക്കിയ കോളജ് മാനേജ്മെന്റ് അധ്യാപകനെതിരെ നടപടി സ്വീകരിക്കുകയും കോതമംഗലം രൂപത സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് കെ.സി.ബി.സി മാധ്യമ വക്താവ് ഫാ.സ്റ്റീഫന്‍ ആലത്തറ അറിയിച്ചു. ഇതിനു ശേഷവും അധ്യാപകനെ അപായപ്പെടുത്താന്‍ ശ്രമിച്ചത് അപലപനീയമാണ്. നിയമവാഴ്ചയും മതസൗഹാര്‍ദ്ദവും നിലനില്‍ക്കണമെന്നാണ് സഭ ആഗ്രഹിക്കുന്നതെന്നും ഫാ.ആലത്തറ അറിയിച്ചു.( മംഗളം വാര്‍ത്ത )

  ചോദ്യപേപ്പര്‍ സംഭവത്തില്‍ തെറ്റുപറ്റിയെന്ന് മനസ്സിലാക്കിയ കോളജ് മാനേജ്മെന്റ് അധ്യാപകനെതിരെ നടപടി സ്വീകരിക്കുകയും കോതമംഗലം രൂപത സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് കെ.സി.ബി.സി മാധ്യമ വക്താവ് ഫാ.സ്റ്റീഫന്‍ ആലത്തറ അറിയിച്ചു.

  പിന്നെയും പ്രാകൃതമായി പ്രതികരിക്കുന്ന കഷ്മലന്മാരെ ഒറ്റപ്പെടുത്താന്‍ വൈകിക്കൂടാ . തൊടുപുഴയില്‍ നിന്നും എന്റെ ശക്തമായ പ്രതിഷേധം കൂടി രേഖപ്പെടുത്തുന്നു . ഇത് ഇസ്ലാമിന്റെ പേരില്‍ വരവ് വെക്കാം എന്നു കരുതുന്നവരെ പുശ്ചതോടെ എതിര്‍ക്കുന്നു ....

  മറുപടിഇല്ലാതാക്കൂ
 7. എത്ര ഭീകരം,കിരാതം.അതിശക്തമായി അപലപിക്കുന്നു. ഇതിലെ പ്രതികളെയും ഗൂഡാലോചനക്കാരെയും എത്രയും പെട്ടെന്ന് പിടിച്ചു ശിക്ഷിക്കണമെന്ന് ഈ സര്‍ക്കാരിനോട് താണു കേണു അപേക്ഷിക്കുന്നു.ഈ പോക്ക് ആപത്താണ്,സര്‍ക്കാര്‍ ഇത് ഗൌരവമായി കാണും എന്ന് പ്രതീക്ഷിക്കുന്നു.

  നന്നായി കാട്ടിപരുത്തി,എല്ലാവരും പ്രതിഷേധിക്കണം.കേരളത്തിലെ മത സൌഹാര്‍ദ്ദം തകരാന്‍ പാടില്ല.

  മറുപടിഇല്ലാതാക്കൂ
 8. എന്തായാലും തെറ്റായി പോയി ഓര്‍ക്കാന്‍ പോലുംവയ്യ

  മറുപടിഇല്ലാതാക്കൂ
 9. പ്രവാചകന്റെ യദാര്‍ത്ഥ ശത്രുക്കള്‍ ഇതു കേട്ട്(പോസ്റ്റ് അല്ല,സംഭവം)ആനന്ദ നൃത്തം ചവിട്ടുന്നുണ്ടാകും..വാതിലടച്ചിട്ട്

  മറുപടിഇല്ലാതാക്കൂ
 10. കാട്ടിപ്പരുത്തിയുടെ പ്രതികരണം അവസരോചിതം തന്നെ. പക്ഷെ പുരോഹിതമാർഗ്ഗം ഇല്ലെന്നു പറയുന്നെങ്കിലും, ഒരു മതാധിപത്യനേതൃത്വം നിലനിൽക്കുമ്പോൾ, പ്രതികരണം അവിടെ നിന്നാണ് വേണ്ടത്.

  [ഒരു ന്യൂന്യപക്ഷമെന്ന നിലയില് നിയമത്തെ കൂടുതല് മാനിക്കേണ്ടതും നിയമവാഴ്ച്ച നില നില്‍ക്കാന് താത്പര്യപ്പെടേണ്ടതും മുസ്ലിം സമൂഹമാണു.]
  കാട്ടിപ്പരുത്തിയുടെ മുകളിൽ പറഞ്ഞ വാചകത്തോട് ഞാൻ യോജിക്കുന്നില്ല.
  രാഷ്ട്രത്തിന്റെ നിയമം എല്ലാ പ്രജകൾക്കും ഒരുപോലെയാണ് ചുരുങ്ങിയപക്ഷം മതേതരരാഷ്ട്രമായ ഇന്ത്യയിൽ. അവിടെ എന്റെമതത്തിന്റെ നിയമമല്ല ഇത് എന്ന വിമർശനം വരുമ്പോഴാണ് ഇത്തരം ന്യൂന-ഉന്നത ചിന്ത ഉടലെടുക്കുന്നത്. വിശ്വാസങ്ങൾക്കധീതമായി, ജീവിക്കുന്ന രാഷ്ട്രത്തിലെ നിയമം എല്ലാവർക്കും ഒരുപോലെയാണെന്ന ചിന്ത വളർത്താൻ ശ്രമിക്കൂ

  മറുപടിഇല്ലാതാക്കൂ
 11. Good Post Noushad. Timely.. I am going to release a post in my blog too on this topic.

  മറുപടിഇല്ലാതാക്കൂ
 12. @ ആര്‍ബി
  എല്ലാ കുറ്റങ്ങളെയും മറ്റുള്ളവരില്‍ ഭാരമേല്പ്പിക്കുന്നതും ഒരു ശരിയായ സമീപനമല്ല. രോഗ കാരണങ്ങള്‍ മനസ്സിലാക്കേണ്ടതുമുണ്ട്.

  @ജിപ്പൂസ്

  ഏതോ ഒരു മമ്മദിനെയൊന്നുമല്ല. പ്രവാചകനെ തന്നെയാണു അവഹേളിച്ചത്. പക്ഷെ അതിനുള്ള പ്രതികരണം പ്രവാചക വിരുദ്ധമായിക്കൂടാ-

  @സുദർശൻ

  എന്റെ തെറ്റുകള്‍ എനിക്കു തിരുത്താനാകും. അതെങ്കിലും തിരുത്താനാകാണം എന്റെ ശ്രമം.

  @പാര്‍ത്ഥന്‍

  മത നേതൃത്വം അപലപിക്കുക തന്നെ ചെയ്തിട്ടുണ്ട്. കേരളത്തിലെ എല്ലാ മുസ്ലിം മത സംഘടനാ നേതാക്കളും അപലപിച്ച്തിന്റെ വാര്‍ത്ത ഞാന്‍ വായിച്ചു.

  @ബഷീര്‍ Vallikkunnu
  @poor-me/പാവം-ഞാന്‍
  @Noushad Vadakkel
  @thulika
  @shajiqatar
  @കല്‍ക്കി
  എല്ലാവര്‍ക്കും നന്ദി

  മറുപടിഇല്ലാതാക്കൂ
 13. തികച്ചു കിരാതമായ നടപടി തന്നെ
  പ്രതികരണത്തിൽ പങ്ക് ചേരുന്നു.

  മറുപടിഇല്ലാതാക്കൂ
 14. ഈ കൊടുംക്രൂരത ചെയ്ത മനുഷ്യരേ
  നിങ്ങള്‍ ഇസ്ലാമിനെ അവഹേളിച്ചിരിക്കുന്നു
  പ്രവാചകനെ നിന്ദിച്ചിരിക്കുന്നു
  വിശ്വാസികളുടെ സമൂഹത്തെ
  അപകീര്‍ത്തിപ്പെടുത്തിയിരുക്കുന്നു
  സൌ‍ഹാര്‍ദ്ദത്തിന്‍റെ തെളിനീരില്‍
  വിഷം കലര്‍ത്തിയിരിക്കുന്നു
  മനുഷ്യത്വത്തെ വ്യഭിജരിച്ചിരിക്കുന്നു
  ജൊസഫ് ചെയ്ത കുറ്റത്തിനു മുകളില്‍
  കരിക്കട്ട കൊണ്ട് കാലം
  നിങ്ങളുടെ നാമങ്ങള്‍ കുറിച്ച് കഴിഞ്ഞു
  ഹൃദയമുള്ള ആരും നിങ്ങളുടെ കൂടെയില്ല
  ഓര്‍ത്തു കൊള്ളുക!

  മറുപടിഇല്ലാതാക്കൂ
 15. >>>>എല്ലാ കുറ്റങ്ങളെയും മറ്റുള്ളവരില്‍ ഭാരമേല്പ്പിക്കുന്നതും ഒരു ശരിയായ സമീപനമല്ല. രോഗ കാരണങ്ങള്‍ മനസ്സിലാക്കേണ്ടതുമുണ്ട്.<<<

  angeekarikkunnu kaatiparutheee

  but, ettukaali mammonhine pole elllaamangu ettedukkaanum manass kond aavunnillaa


  sameeepa kaalangalile sambavangal thanne kaaranam...

  roga kaaranam thirichariyunnodappam thanne ethra maadanimaar rogangamillaathe chikilsikkappedunnuvennukoodi aathmaarthamaayi manassilaakkanam


  OT: Maadani ye nyaayeekarikaaanalla ith. athinu nhan muthirunnumilla..

  മറുപടിഇല്ലാതാക്കൂ
 16. വെട്ടുകൊണ്ട് അദ്യാപ്കനു ഒരുവിഭാഗത്തിന്റെ മതവികാരത്തെ വ്രണപ്പെടുത്തുന്ന ഇത്തരം ഒരു ചോദ്യം ഉൾപ്പെടുത്തെണ്ട ഒരു കാര്യവും ഉണ്ടയിരുന്നില്ല. തിരക്കഥയുടേ രീതിശാസ്ത്രം എന്ന പുസ്ത്ത്തിൽ 58 ആം പേജിൽ ശ്രീ പി.ടി കുഞ്ഞുമുഹമ്മദിന്റെ പേരിൽ, വന്ന ലേഖനത്തിൽ ഒരു ഭ്രാന്തന്റെ സംഭാഷണമായി നൽകിയ ചില കാര്യങ്ങൾ ആണ് പിന്നീട് കൂട്ടിച്ചേർക്കലുകളോടെ ഈ അദ്യാപകൻ പരീക്ഷാപേപ്പറിൽ നൽകിയതെന്ന് കരുതുന്നു. മതവികാരത്തെ വ്രണപ്പെടുത്തുന്ന വ്ക്കുകൾ തികച്ചും അപലപനീയം ആണ്.

  ഇനി കോടതിയിൽ കേസു നടക്കുന്ന സാഹചര്യത്തിൽ നടത്തിയ ഈ ക്രൂരപ്രവർത്തിയെയും ഒരു തരത്തിലും ജ്ൻനധിപത്യ സമൂഹത്തിലെ നിയമങ്ങളും നിലപാടുകളൂം വച്ച് ന്യായീക്ർക്കുവാൻ പറ്റില്ല. ഇത് നമ്മുടെ സമൂഹത്തെ ബാധിച്ച അപകടകരമായ അക്രമ വാസനയെ വ്യക്തമാക്കുന്നു.
  പക്ഷപാതപരമായ നിലപാട് കൈകൊള്ളുന്ന ഇന്നത്തെ ബുദ്ധിജീവികൾ ഉയർത്തുന്ന സ്വത്വവാദവും മറ്റും പലപ്പഓഴും സമൂഹത്തിൽ വേർതിരിവുണ്ടാക്കുവാനും സാമൂഹിക വിരുദ്ധർക്ക് വളമാകുവാനും ഇടവരുത്തുന്നു എന്നതിനു ഇത്തരം സംഭവങ്ങൾ സാക്ഷ്യമാകുന്നു. സ്വത്വബോധമല്ല മറിച്ച് പരസ്പര സൌഹൃദവും നിലനിർത്തുവാൻ ഉള്ള സാമൂഹിക ബൊധമാണ് മനുഷ്യനു വേണ്ടത്.

  മറുപടിഇല്ലാതാക്കൂ
 17. പ്രതിഷേധത്തില്‍ പങ്കു ചേരുന്നു.

  മറുപടിഇല്ലാതാക്കൂ
 18. ഉചിതമായ പോസ്റ്റ്. വ്യക്തമായ നിലപാടെടുത്തതില്‍ അഭിനന്ദനങ്ങള്‍.. ( :()

  മറുപടിഇല്ലാതാക്കൂ
 19. അതെ,
  ന്യായീകരിക്കാനാവില്ല.

  ഒറ്റപ്പെടുത്തുക
  ഈ ഇരുട്ടിന്റെ ശക്തികളെ..

  മറുപടിഇല്ലാതാക്കൂ
 20. @ബഷീര്‍ പി.ബി.വെള്ളറക്കാട്‌
  @MT Manaf
  @കെ.പി.എസ്.
  @paarppidam
  @തെച്ചിക്കോടന്‍
  നല്ല ചിന്തകള്‍ക്ക് നന്ദി
  @ആര്‍ബി
  ഇതൊരു നല്ല സമീപനമായി എനിക്കഭിപ്രായമില്ല

  മറുപടിഇല്ലാതാക്കൂ
 21. വായിക്കുക പുലരിയില്‍
  സ്നേഹം, കാരുണ്യം, ഇങ്ങിനെ കേട്ടാല്‍ രോമാഞ്ചം കൊള്ളുന്ന വിശേഷനങ്ങളുടെ മറവില്‍ നടക്കുന്ന പരമത വിദ്വേഷവും, നിന്ദയും, അടിചെല്‍പ്പിക്കപ്പെടുന്ന ക്രിസ്തവവല്‍ക്കരണവും ചോദ്യം ചെയ്യപ്പെടാതെ പോകുന്നത് സമുഹത്തില്‍ അരാജകത്വത്തിന് കാരണമാകുന്നു.
  അതിന്റെ ചരിത്രപരവും, വര്‍ത്തമാനവും ചര്‍ച്ചചെയ്യുന്നു.. പുലരിയില്‍
  മറനിങ്ങുന്ന ഒളിയജന്ടകള്‍


  http://www.pulari.co.in/2010/07/blog-post.html

  മറുപടിഇല്ലാതാക്കൂ
 22. ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമാണ്. ഇവിടെ തെറ്റു ചെയ്യുന്നവരെ ജനാധിപത്യ രീതിയില്‍ ശിക്ഷിക്കുന്നതിനുള്ള മാര്‍ഗങ്ങളാണ് ആരായേണ്ടത്. അതിനു പകരം താലിബാനിസ്സം നടപ്പാന്‍ ശ്രമിക്കുന്ന ശക്തികള്‍, വ്യക്തികളായാലും സംഘടനകളായാലും അവരെ കൈയ്യോടെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കാനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ തയ്യാറാകുമെന്നു പ്രത്യാശിക്കുന്നു, അതിനായി ആവശ്യപ്പെടുന്നു. ജനാധിപത്യ മൂല്യങ്ങളെ അപകടപ്പെടുത്തുന്ന കിരാതമായ ഈ നടപടി ഭീകരവും ദുഃഖകരവുമാണെന്നു പറയേണ്ടതില്ല. ഈ വിധ്വംസക ശക്തികള്‍ക്കെതിരെ എല്ലാ മതേതര-ജനാധിപത്യ വിശ്വാസ്സികളോടും ചേര്‍ന്നു നിന്നുകൊണ്ട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കൊള്ളട്ടെ. ജനാധിപത്യത്തിലും അതിന്റെ മതേതര മൂല്യങ്ങളിലും വിശ്വസിക്കാത്ത, മതത്തിന് രാഷ്ട്രീയത്തില്‍ ഇടംകൊടുക്കണം എന്നും ആവശ്യപ്പെടുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഇത്തരം ശക്തികളുടെ വിളയാട്ടത്തെയാണ് അറിഞ്ഞും അറിയാതെയും പ്രോത്സാഹിപ്പിക്കുന്നത്. ഈ ക്രൂരന്മാരെ പിടിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ അത് ഇസ്ലാമിക തീവ്രവാദത്തെ യാഥാര്‍ത്ഥ്യ ബോധത്തോടെ അഭിമുഖീകരിക്കാന്‍ സമ്മതിക്കാതെ ഒരു സമുദായത്തെ ഒന്നടങ്കം തീവ്രവാദികളാക്കാനും അവഹേളിക്കാനും മടിക്കാത്ത ഹൈന്ദവ ഭീകരന്മാരായിരിക്കും മുതലെടുപ്പു നടത്തുന്നത്. അത്തരം കുറുക്കന്മാര്‍ ഇപ്പഴേ കളത്തില്‍ ഇറങ്ങിക്കഴിഞ്ഞു. കുളം കലക്കിമീന്‍ പിടിക്കാന്‍ ഈ ദുഷ്ടന്മാരെയും അനുവദിച്ചു കൂടാ.

  മറുപടിഇല്ലാതാക്കൂ
 23. aa sameepanam nallathaanennnu enikkum thonnunnillaa,,


  but pediyaanu,,, anganeyangu manass maravichu povumo enn :)


  ennum samaadhaanam nilanilkatte ennu praaarthikkaam

  മറുപടിഇല്ലാതാക്കൂ
 24. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 25. മൂവാറ്റുപുഴയില് അധ്യാപകന്റെ കൈ വെട്ടിമാറ്റിയ സംഭവം മൃഗീയവും കിരാതവുമെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്ത്തക ടീസ്റ്റ സെറ്റല്വാദ് .

  പ്രവാചകനെതിരെ അപകീര്ത്തികരമായ ചോദ്യങ്ങള് തയാറാക്കിയിട്ടുണ്ടെങ്കില് ജനാധിപത്യപരമായ രീതിയിലൂടെയാണ് അതിനെ കൈകാര്യം ചെയ്യേണ്ടത്. പി.ഡി.പി,എന്.ഡി.എഫ് പോലുള്ള സംഘടനകളെ നിയന്ത്രണങ്ങളില്ലാതെ കയറൂരി വിടുകയാണെന്നും ഇത് കേരളത്തിന്റെ മതേതര പാരമ്പര്യത്തിനും രാജ്യത്തിന് മൊത്തവും അപകടമാണെന്നും അവര് പറഞ്ഞു. അതേസമയം,ശിക്ഷിക്കപ്പെടുന്നയാള് കുറ്റവാളിയാണെന്ന കാര്യത്തില് പൊലീസ് ഉറപ്പു വരുത്തണമെന്നും അവര് കൂട്ടിച്ചേര്ത്തു.

  തെറ്റിനു പകരം മറ്റൊരു തെറ്റ്!
  പരീക്ഷാ ചോദ്യക്കടലാസില് പ്രവാചകനെ നിന്ദിക്കുന്ന ഭാഗങ്ങള് എഴുതിച്ചേര്ത്ത തൊടുപുഴ ന്യൂമാന് കോളജ് അധ്യാപകന് പ്രഫ. ടി.ജെ. ജോസഫിനെ നിഷ്ഠുരമായി ആക്രമിക്കുകയും അദ്ദേഹത്തിന്റെ കൈപ്പത്തി വെട്ടിമാറ്റുകയും ചെയ്തവര് ആരുതന്നെയായാലും അവര് നിയമത്തോടും സമൂഹത്തോടും മാത്രമല്ല, മതമൂല്യങ്ങളോടും കടുത്ത നിന്ദയാണ് പ്രവര്ത്തിച്ചിരിക്കുന്നത്. (മാധ്യമം-മുഖപ്രസംഗം)


  @ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചു ചിത്രം വരച്ചു എന്ന് ആരോപിച്ചു വര്ഷങ്ങളായി ലോക പ്രസിദ്ധനായ ചിത്രകാരനെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും അവസാനം നാട് കടത്തുകയും ചെയ്തു.
  @ എഴാം ക്ലാസ്സിലെ സാമൂഹ്യ പാഠം പുസ്തകത്തിലെ "മതമില്ലാത്ത ജീവന്" എന്നാ സാമൂഹ്യ പ്രാധാന്യം അര്ഹിക്കുന്ന പഠഭാഗത്തിനെതിരെ കേരളത്തിലെ എല്ലാ ജാതി മത വര്ഗീയ കൂട്ടങ്ങളും ഒന്നായി തെരുവ് യുദ്ധം നടത്തി. പാഠ പുസ്തകങ്ങള് തെരുവിലിട്ട് കത്തിച്ചു. യോഗക്കാരും , ചങ്ങനാശ്ശേരി സര്വീസ് സൊസൈറ്റി-ക്കാരും പള്ളിക്കാരും പട്ടക്കാരും കൂടി മന്ത്രിക്കെതിരെ ഇടയ ലേഖനം വായിച്ച് രണ്ടാം വിമോചന സമരം കൊണ്ടാടി... സിസ്റ്റര് അഭയയുടെയും ചേകന്നൂര് മൌലവിയുടെയും കേസുകള് മതങ്ങള്ക്കും സഭകള്ക്കും എതിരാവും എന്നും അത് ഒരിക്കലും തെളിയിക്കാന് പാടില്ല എന്നും പ്രതികള് ശിക്ഷിക്കപ്പെടാന് പാടില്ല എന്നുമുള്ള ചിന്തകള് മതങ്ങള് കൂടുതല് സംകുചിതമാകുന്നതിനുള്ള തെളിവുകള് ആണ്. എം.എഫ് ഹുസൈനെ നാട് കടത്തിയ സംഘ പരിവാര് സംഘങ്ങളും തസ്ലീമ നസ്രീനെ ആക്രമിച്ച ആളുകളും പേറുന്നതും ഇതേ സംകുചിത മതബോധം തന്നെ.

  നമ്മുടെ മത വിശ്വാസം അനു ദിനം അസഹിഷ്ണുതം ആയി കൊണ്ടിരിക്കുന്നു.. മതേതര വാദികളുടെ നാടായ കേരളത്തിന്റെ ഈ പോക്ക് എങ്ങോട്ടാണ്. മനുഷ്യന് മതങ്ങളാല് കൂടുതല് മയക്കപ്പെട്ടവരായി തീരുന്നു...

  താലിബാന് മോഡല് അക്രമം അനുവദിക്കില്ല-കോടിയേരി(മാതൃഭൂമി )
  കണ്ണൂരിലെ ഒരു അധ്യാപകനെ ക്ലാസ് മുറിയില് കുട്ടികള് നോക്കി നില്ക്കെ വെട്ടി കൊലപ്പെടുത്തിയ ആളുകളെ ആഭ്യന്തര മന്ത്രി മാവോ വാദികള് എന്ന് വിളിച്ചിരുന്നുവോ?

  മറുപടിഇല്ലാതാക്കൂ
 26. മൂവാറ്റുപുഴയില് അധ്യാപകന്റെ കൈ വെട്ടിമാറ്റിയ സംഭവം മൃഗീയവും കിരാതവുമെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്ത്തക ടീസ്റ്റ സെറ്റല്വാദ് .
  പ്രവാചകനെതിരെ അപകീര്ത്തികരമായ ചോദ്യങ്ങള് തയാറാക്കിയിട്ടുണ്ടെങ്കില് ജനാധിപത്യപരമായ രീതിയിലൂടെയാണ് അതിനെ കൈകാര്യം ചെയ്യേണ്ടത്. പി.ഡി.പി,എന്.ഡി.എഫ് പോലുള്ള സംഘടനകളെ നിയന്ത്രണങ്ങളില്ലാതെ കയറൂരി വിടുകയാണെന്നും ഇത് കേരളത്തിന്റെ മതേതര പാരമ്പര്യത്തിനും രാജ്യത്തിന് മൊത്തവും അപകടമാണെന്നും അവര് പറഞ്ഞു. അതേസമയം,ശിക്ഷിക്കപ്പെടുന്നയാള് കുറ്റവാളിയാണെന്ന കാര്യത്തില് പൊലീസ് ഉറപ്പു വരുത്തണമെന്നും അവര് കൂട്ടിച്ചേര്ത്തു.

  തെറ്റിനു പകരം മറ്റൊരു തെറ്റ്!
  പരീക്ഷാ ചോദ്യക്കടലാസില് പ്രവാചകനെ നിന്ദിക്കുന്ന ഭാഗങ്ങള് എഴുതിച്ചേര്ത്ത തൊടുപുഴ ന്യൂമാന് കോളജ് അധ്യാപകന് പ്രഫ. ടി.ജെ. ജോസഫിനെ നിഷ്ഠുരമായി ആക്രമിക്കുകയും അദ്ദേഹത്തിന്റെ കൈപ്പത്തി വെട്ടിമാറ്റുകയും ചെയ്തവര് ആരുതന്നെയായാലും അവര് നിയമത്തോടും സമൂഹത്തോടും മാത്രമല്ല, മതമൂല്യങ്ങളോടും കടുത്ത നിന്ദയാണ് പ്രവര്ത്തിച്ചിരിക്കുന്നത്. (മാധ്യമം-മുഖപ്രസംഗം)


  @ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചു ചിത്രം വരച്ചു എന്ന് ആരോപിച്ചു വര്ഷങ്ങളായി ലോക പ്രസിദ്ധനായ ചിത്രകാരനെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും അവസാനം നാട് കടത്തുകയും ചെയ്തു.
  @ എഴാം ക്ലാസ്സിലെ സാമൂഹ്യ പാഠം പുസ്തകത്തിലെ "മതമില്ലാത്ത ജീവന്" എന്നാ സാമൂഹ്യ പ്രാധാന്യം അര്ഹിക്കുന്ന പഠഭാഗത്തിനെതിരെ കേരളത്തിലെ എല്ലാ ജാതി മത വര്ഗീയ കൂട്ടങ്ങളും ഒന്നായി തെരുവ് യുദ്ധം നടത്തി. പാഠ പുസ്തകങ്ങള് തെരുവിലിട്ട് കത്തിച്ചു. യോഗക്കാരും , ചങ്ങനാശ്ശേരി സര്വീസ് സൊസൈറ്റി-ക്കാരും പള്ളിക്കാരും പട്ടക്കാരും കൂടി മന്ത്രിക്കെതിരെ ഇടയ ലേഖനം വായിച്ച് രണ്ടാം വിമോചന സമരം കൊണ്ടാടി... സിസ്റ്റര് അഭയയുടെയും ചേകന്നൂര് മൌലവിയുടെയും കേസുകള് മതങ്ങള്ക്കും സഭകള്ക്കും എതിരാവും എന്നും അത് ഒരിക്കലും തെളിയിക്കാന് പാടില്ല എന്നും പ്രതികള് ശിക്ഷിക്കപ്പെടാന് പാടില്ല എന്നുമുള്ള ചിന്തകള് മതങ്ങള് കൂടുതല് സംകുചിതമാകുന്നതിനുള്ള തെളിവുകള് ആണ്. എം.എഫ് ഹുസൈനെ നാട് കടത്തിയ സംഘ പരിവാര് സംഘങ്ങളും തസ്ലീമ നസ്രീനെ ആക്രമിച്ച ആളുകളും പേറുന്നതും ഇതേ സംകുചിത മതബോധം തന്നെ.

  നമ്മുടെ മത വിശ്വാസം അനു ദിനം അസഹിഷ്ണുതം ആയി കൊണ്ടിരിക്കുന്നു.. മതേതര വാദികളുടെ നാടായ കേരളത്തിന്റെ ഈ പോക്ക് എങ്ങോട്ടാണ്. മനുഷ്യന് മതങ്ങളാല് കൂടുതല് മയക്കപ്പെട്ടവരായി തീരുന്നു...

  താലിബാന് മോഡല് അക്രമം അനുവദിക്കില്ല-കോടിയേരി(മാതൃഭൂമി )
  കണ്ണൂരിലെ ഒരു അധ്യാപകനെ ക്ലാസ് മുറിയില് കുട്ടികള് നോക്കി നില്ക്കെ വെട്ടി കൊലപ്പെടുത്തിയ ആളുകളെ ആഭ്യന്തര മന്ത്രി മാവോ വാദികള് എന്ന് വിളിച്ചിരുന്നുവോ?

  മറുപടിഇല്ലാതാക്കൂ
 27. തെറ്റ് ചെയ്തവര്‍ എല്ലാം സുഗമായി ഇരുന്നു ആട്ടം കാണുന്നു . എല്ലാം മുസ്ലിമിന്റെ പേരില്‍ കെട്ടിവെച്ചു പ്രതിഷേധ പ്രകടനം നടത്തുന്നു. എന്നെങ്ങിലും വിഡ്ഢികളായ ജനങ്ങള്‍ക് മനസിലാകും ആരാണ് യഥാര്‍ത്ഥ തീവ്രവാദി എന്ന്.

  മറുപടിഇല്ലാതാക്കൂ
 28. മുസ്ലിമിന്റെ തെറ്റും അമുസ്ലിമിന്റെ തെറ്റും- മുസ്ലിം കാണുന്നത് അമുസ്ലിമിന്റെ തെറ്റ്, അമുസ്ലിം കാണുന്നത് മുസ്ലിമിന്റെ തെറ്റ്. തെറ്റിനെ തെറ്റായി കാണാന്‍ നമുക്കെന്നാകും

  മറുപടിഇല്ലാതാക്കൂ
 29. നിഷ്പക്ഷമായി ചിന്തിക്കുന്ന ഏതൊരാള്‍ക്കും നിങ്ങളുടെ ഈ പോസ്റ്റിലൂടെ യുള്ള പ്രധിഷേധ പ്രകടനത്തില്‍ നിന്നും വിട്ടു നില്ക്കാന്‍ കഴിയില്ല.ഞാന്‍ നൂറു ശധമാനവും ഈ സംഭവത്തില്‍ താങ്കള്‍ക്കുള്ള കഴ്ച്ചപടിനോട് യോജിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 30. താങ്കളുടെ അഭിപ്രായം വളരെ ശ്രദ്ധേയമാണ്. തുടര്‍ന്നും എഴുതുമല്ലോ?
  ഈ സംഭവുമായി ബന്ധപ്പെട്ട എന്റെ കാഴ്ചപാട്'പോപ്പുലര്‍ ഫ്രണ്ട് എന്ന മീശ മാധവന്‍'എന്ന പോസ്റ്റില്‍ കാണാം.

  മറുപടിഇല്ലാതാക്കൂ