2009, സെപ്റ്റംബർ 22, ചൊവ്വാഴ്ച

സിയാബും പ്രശ്നങ്ങളും

സിയാബിനെ ഞാനറിയുന്നത് മിക്കവരെപ്പോലെയും ബ്ലോഗിലൂടെ തന്നെയാണ്.
മറ്റു പലരെപ്പോലെയും ചാറ്റില്‍കൂടി വ്യക്തിബന്ധവും സ്ഥാപിക്കുകയും ചെയ്തിരുന്നു. സ്വാഭാവികമായും എല്ലാവരെ പോലെ ഞാനും അദ്ദേഹത്തെ സ്നേഹിക്കുകയും ചെയ്യുന്നു.

ഞാന്‍ പരിചയമുള്ള നാട്ടിലെ പലരെയും സിയാബിനും പരിചയമുണ്ടന്നറിയുകയും അവരെല്ലാം സിയാബിനെ കുറിച്ച് എന്നോട് വളരെ സ്നേഹത്തോടെയും അഭിമാനത്തോടെയും സംസാരിക്കുകയും ചെയ്തു.

അതിന്നിടയിലാണ് സിയാബിനെകുറിച്ചുള്ള ഒരു വലിയ പോസ്റ്റ് ബൂലോഗം ബ്ലോഗില്‍ പ്രത്യക്ഷപ്പെടുന്നത്. അതില്‍ സിയാബിന്റെ ഐഎഎസ്സിനെ കുറിച്ചുള്ള സംശയമായിരുന്നു പ്രധാനവിഷയം.

അതിനാല്‍ തന്നെ ഞാനവിടെ ഇങ്ങനെ ഒരു കമെന്റിട്ടു.

September 17, 2009 1:10 PM

സിയാബിന്റെ ഐ-എ-എസ്സിനെ കുറിച്ചെനിക്കൊന്നുമറിയില്ല. പക്ഷെ ഞാനുമായി വലരെയേറെ ഓണ്‍ലൈനില്‍ ചാറ്റ് ചെയ്യാറുണ്ടായിരുന്നു. അതില്‍ നിന്നും സിയാബിന്റെ ബ്ലോഗില്‍ പറഞ്ഞ ഇംഗ്ലിഷ് പത്രം വായിക്കുന്ന അയല്‍‌വാസിയായ ആയുര്‍വേദ ഡോക്ടര്‍ എന്റെ പഴയ ഒരയല്‍വാസിയാണെന്നു മനസ്സിലാക്കുകയും (അദ്ദേഹം കടവല്ലൂരിലേക്കു ഭാര്യയുടെ നാട്ടിലേക്ക് വീടുവച്ചു മാറിയതാണ്)- ഇപ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ അവരുമായി ടെലെഫോണ്‍ ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നു.

അതില്‍ നിന്നും സിയാബ് ഒരു ടോട്ടല്‍ (ഫോര്‍ യൂ) തട്ടിപ്പല്ലെന്നു വ്യക്തം.

മറ്റുള്ള കാര്യങ്ങളെ കുറിച്ചൊന്നും എനിക്കറിയില്ല.


സിയാബിനെ കുറിച്ചിങ്ങനെ ഒരു ചര്‍ച്ച നടക്കുന്നതില്‍ എനിക്കു മാനസികമായി വിഷമമുണ്ടായിരുന്നു. ഒരു വ്യക്തിയെക്കുറിച്ച് ഒരു പോസ്റ്റ് ഇടുമ്പോള്‍ അതിലെത്രത്തോളം സത്യമുണ്ടെന്ന് എനിക്കറിയാത്തതിനാല്‍ പോസ്റ്റിനെ വിമര്‍ശിക്കുവാനും എനിക്കര്‍ഹതയില്ല എന്നു തോന്നി.

കമെന്റുകളില്‍ കൂടുതല്‍ ചര്‍ച്ച മുന്നോട്ട് പോകുകയും സിയാബ് ചില സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയിരിക്കുന്നു എന്നു കൂടി കണ്ടപ്പോള്‍ ഒരെടുത്തുചാട്ടം തീരെ വേണ്ട എന്നു കരുതി.

പിന്നീടാണ് ബൂലോകത്തിന്റെ രണ്ടാമത്തെ പോസ്റ്റും സിയാബിന്റെ ഒരു വിശദീകരണവും സമമായി വരുന്നത്.

ഇന്ന് ഞാന്‍ സിയാബിനെ വിളിച്ചിരുന്നു. ചില കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ പോസ്റ്റ്.

ഈ ചര്‍ച്ചയില്‍ എനിക്ക് ബന്ധമുള്ള ആളുകള്‍ ഇവരെല്ലാമാണ്

സിയാബ്
അരുണ്‍ ചുള്ളിക്കല്‍
പ്രവാസിയായ ഉമ്മച്ചി

ഇവരെല്ലാവരെ കുറിച്ചും എനിക്ക് വളരെയേറെ ബഹുമാനമുണ്ട്.
ഇതില്‍ അരുണും സിയാബും തമ്മില്‍ ചില സാമ്യതകളുണ്ട്. രണ്ട് പേരും ദാരിദ്ര്യത്തിന്റെ ഒരു ബാല്യം പങ്കു വക്കുന്നു. അതവരെ മാനസികമായി വല്ലാതെ അടുപ്പിക്കുന്നുണ്ട്. അരുണിന് പ്രത്യേകിച്ചും.

ഉമ്മച്ചി സിയാബിനെ വ്യക്തിപരമായി സഹായിച്ചിട്ടുള്ളത് അവരുടെ വലിയ മനസ്സിന്റെ ഭാഗമായാണ്

ഞാന്‍ മനസ്സിലാക്കിയിടത്തോളം ഉമ്മച്ചിയു സിയാബും തമ്മില്‍ ഉള്ള ചില ആശയവിനിമയ തകരാറുകളാണ് എല്ലാ പ്രശ്നങ്ങളുടെയും അടിസ്ഥാനം.

സിയാബിന്റെ ചാറ്റുകളില്‍ പൂര്‍ണ്ണതയില്ല എന്നത് എനിക്കും മുമ്പേ തോന്നിയതാണ്.

അതിന്ന് രണ്ട് കാരണമാവാം.

1. അയാള്‍ മനപ്പൂര്‍വം ചിലതെല്ലാം ഒളിക്കുന്നു.
2. അയാള്‍ മാനസികമായി ഒരു അപര്‍ഷകതാ ബോധം കൊണ്ടു നടക്കുന്നുണ്ട്.

ഇത് ഞാന്‍ പറയാന്‍ കാരണം ചാറ്റില്‍ രണ്ടാമത്തെത് എനിക്കു ഫീല്‍ ചെയ്യുകയും ഞാന്‍ മറ്റൊരു രീതിയില്‍ തുറന്നു ചോദിക്കുകയും ചെയ്തിരുന്നു എന്നതിനാലാണ്.

ഇത് ഒരേ രീതിയില്‍ തന്നെ എല്ലാവരും കരുതണമെന്നില്ല. ആദ്യത്തെ രീതില്‍ ഫീല്‍ ചെയ്യുന്ന ഒരാളെ അതിന്റെ പേരില്‍ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.

അതാകാം ഉമ്മച്ചിയെ അലട്ടിയതും.

കമെന്റുകളില്‍ ചിലര്‍ സൂചിപ്പിച്ചു കാശ് പിരിച്ചു കൊടുത്തയാള്‍ അത് തുറന്നു പറഞ്ഞപ്പോള്‍ അതിന്റെ ഗുണമെല്ലാം പോയി എന്ന്- പക്ഷെ താന്‍ വഞ്ചിക്കപ്പെട്ടു എന്ന് ഫീല്‍ ചെയ്യുന്നത് ഒരു വല്ലാത്ത വൈകാരിക ക്ഷോഭം ഉണ്ടാക്കുക തന്നെ ചെയ്യും. മാത്രമല്ല കൂടുതല്‍ അടുത്തവരില്‍ നിന്നുള്ള ചതി കൂടുതല്‍ വൈകാരികമാവുകയും ചെയ്യും. കുറച്ചു കാശിന്റെ മാത്രം പ്രശ്നമല്ലയത്. തിരിച്ചു കൊടുത്താല്‍ തീരുന്നതുമല്ല.

എന്തുകൊണ്ട് സര്‍വീസില്‍ ചേരുന്നില്ല എന്നെത് മുമ്പ് ഞാന്‍ ചാറ്റില്‍ ചോദിച്ചിരുന്നതാണ്. അതിന്നാദ്യമെല്ലാം എന്നോടും എം-ഫില്‍ തന്നെയാണ് സിയാബ് പറഞ്ഞത്- അതൊരു ചെറിയ നുണയാകാം ( രോഗ ബാധിതനാണെങ്കില്‍ അതറിയിക്കാതിരിക്കാനുള്ള ഒരു കഥ)- പിന്നെ ഐഎ‌എസ്സിനേക്കാള്‍ വലിയ എംഫില്ലോ എന്നെനിക്കും തോന്നി. എന്ന് സര്‍വീസില്‍ ജോയിന്‍ ചെയ്യും എന്ന് എന്റെ കുറച്ചുമുമ്പുള്ള ചോദ്യത്തിന് പറഞ്ഞത് ചില പ്രശ്നങ്ങള്‍ തീരാതെ ചേരുവാന്‍ കഴിയില്ല എന്നായിരുന്നു. സാമ്പത്തികമാണോ എന്ന ചോദ്യത്തിന് സാമ്പത്തികമെല്ലാം തീര്‍ന്നു മറ്റു ചിലതാണെന്നുത്തരവും കിട്ടി. പറയാന്‍ താത്പര്യമില്ലാത്ത എന്തോ പ്രശ്നമെന്നു തോന്നിയതിനാല്‍ കുത്തി കുത്തി ചോദിച്ച് ഉള്ളെടുക്കാന്‍ പോയില്ല .

ഇതെല്ലാം ചേര്‍ത്തു വായിക്കുമ്പോഴാണ് എനിക്കു സിയാബിനെ പൂര്‍ണ്ണമായും അവിശ്വസിക്കാന്‍ തോന്നാഞ്ഞത്.

മേരിലില്ലി കൂടുതല്‍ വികാരഭരിതയാകുന്നത് കൂടുതല്‍ അറിയുന്ന ഒരാളെന്നതിനാലാകാം. സിയാബ് എന്തായാലും ഒരു അനോനി അല്ല, എനിക്കു തീര്‍ച്ചയായും, ഞാനറിയുന്ന ഒരുപാടാളുകള്‍ക്കയാളെ പച്ചവെള്ളം പോലെയറിയും.

ഈ പോസ്റ്റ് ബൂലോകം ഇറക്കുന്നതിന്നു മുമ്പ് സിയാബിനെ വ്യക്തിപരമായി സമീപിക്കുകയും ഞങ്ങള്‍ക്ക് നിങ്ങളുടെ മേല്‍ ചില സംശയങ്ങള്‍ ഉണ്ടെന്നു വ്യക്തമാക്കുകയും ചെയ്തിരുന്നുവോ എന്നെനിക്കറിയില്ല. ഇങ്ങിനെ ഒരു പോസ്റ്റ് ഇറക്കുന്നതിനു മുമ്പ് ചെയ്തിട്ടില്ലെങ്കില്‍ അതൊരു വലിയ പാതകമാണ്. സിയാബ് കുറ്റക്കാരനല്ലെങ്കില്‍ കുറഞ്ഞത് ഒരു രോഗിയാനെന്നു വരികിലും ഒരു ചെറുപ്പക്കാരനോട് ചെയ്യുന്ന ഒരു വലിയ ക്രൂരതയായിരിക്കുമത്. എങ്കില്‍ അയാളുടെ അഭിമാനത്തിനു പകരം ആര്‍ക്ക്-എന്ത് നല്‍കാനാവും.

സിയാബിനോട് ഞാന്‍ ഐഏസ്സിനെ കുറിച്ച് ബ്ലൊഗിലും രോഗത്തെ കുറിച്ച് ഉമ്മച്ചിയോടും കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഐഎ‌എസ്സിനേക്കാള്‍ എനിക്കു ഫീല്‍ ചെയ്യുന്നത് രോഗമാണ്- ഒരാള്‍ക്ക് രോഗമുണ്ടാകണമെ എന്ന് മനസ്സാഗ്രഹിക്കുന്നത് ഞാനറിയുന്നു.

ആ രോഗത്തിന് ശാന്തിയും നല്‍കണമേ.

സിയാബ്, പറഞ്ഞത് സത്യമാണെങ്കില്‍ പതറാതിരിക്കുക, ഇതും അനുഭവത്തിന്റെ മുതല്‍കൂട്ടിലേക്കു വക്കുക, തന്നില്‍ നിന്നും വന്ന ചെറിയ പിഴവുകള്‍ തന്നെയാണ് കുറേയെല്ലാം ഇതിന്റെ ഉത്തരവാദിയെന്നു മനസ്സിലാകുകയും തിരുത്തി മുന്നേറാനുള്ള വഴികളില്‍ ഇന്ധനമാക്കുകയും ചെയ്യുക.

അതല്ല, ഇതെല്ലാം കള്ളക്കഥകളായിരുന്നുവെങ്കിലോ അറിയുക, നിങ്ങള്‍ സഹതാപമര്‍ഹിക്കുന്നില്ല തന്നെ, മാപ്പു പറയുക എന്നത് ഏറ്റവും ചെറിയ പെട്ടെന്നു ചെയ്യാവുന്ന ഒരു ചെറിയ പരിഹാരമാകാം.

12 അഭിപ്രായങ്ങൾ:

  1. വായിച്ചു കാട്ടിപ്പരുത്തീ...കാത്തിരിക്കാം

    മറുപടിഇല്ലാതാക്കൂ
  2. കാട്ടിപ്പരുത്തി,

    ഞങ്ങള്‍ സിയാബിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. പക്ഷെ ചോദ്യങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞു മാറി. ഐ എ എസ് സംബന്ധമായ ചോദ്യങ്ങള്‍ ഒന്നും ചോദിക്കാതെ ശ്രദ്ധിക്കണം എന്നും "ദൂതന്‍ " വഴി അദ്ദേഹം പറഞ്ഞു.
    പക്ഷെ , ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാതെ ഒഴിഞ്ഞു മാറിക്കൊണ്ടിരിക്കുകയായിരുന്നു.

    പിന്നീട്, കാണാം എന്നൊരു മെയില്‍ ഞങളുടെ മറ്റൊരു പ്രധിനിധിക്ക് ലഭിച്ചു. പിറ്റേന്ന് ആള്‍ ഇവിടെ നിന്നും മാറി. അതിനും അഞ്ചു ദിവസം കഴിഞ്ഞു മാത്രം ആണ് ഞങ്ങള്‍ പോസ്റ്റ്‌ പബ്ലിഷ് ചെയ്തത്. അങ്ങനെ മറുപടി ലഭിക്കാന്‍ രണ്ടാഴ്ച സമയം കൊടുത്ത് എന്നും താങ്കള്‍ അറിയുക.

    മറ്റൊന്ന് , ഈ 'ദൂതനും 'നാലായിരം രൂപ നഷ്ടപ്പെട്ടതായി ഇപ്പോള്‍ ഞങ്ങളെ അറിയിച്ചിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  3. ഓ.ടോ: സെണ്ട്രല്‍ അലൈന്മെന്റ് പോസ്റ്റ് വായിയ്ക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ശ്രദ്ധിയ്ക്കുമല്ലോ?

    മറുപടിഇല്ലാതാക്കൂ
  4. നല്ലതു മാത്രം സംഭവിക്കട്ടെ.. നന്മകള്‍ മാത്രം വരുത്തട്ടെ.. അതിനായി കാത്തിരിക്കാം.

    മറുപടിഇല്ലാതാക്കൂ
  5. ഐ.എ.എസ്സും ക്യാന്‍സര്‍ രോഗവും നുണയാകാനാണ് സാധ്യത. അത് രണ്ടും സത്യമായിരുന്നെങ്കില്‍ ഈ വിവാദം തന്നെ ഉടലെടുക്കുമായിരുന്നില്ല എന്ന് സാമാന്യബുദ്ധി കൊണ്ട് ആലോചിച്ചാല്‍ മനസ്സിലാകും.

    മറുപടിഇല്ലാതാക്കൂ
  6. വായിച്ചു.സത്യമറിയാൻ കാത്തിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  7. 1.സിയാബിന് ഐ.എ.എസ് ഇല്ല.

    2.സിയാബ് പ്രചരിപ്പിക്കുന്നതുപോലെ 62 ശതമാനം (അല്ലെങ്കില്‍ തേഡ് സ്റ്റേജ്) ഓറല്‍ ക്യാന്‍സര്‍ ഇല്ല.

    3.സിയാബ് ഇതുവരെ നല്‍കിയ ചികിത്സാ വിവരങ്ങള്‍ എല്ലാം തെറ്റായിരുന്നു.

    4.ഐ.എ.എസ് ഉണ്ടെന്നും, അത് പോകുമെന്നതിനാലാണ് രോഗം ഉണ്ടെന്ന് പുറത്ത് പറയാത്തത് എന്നും തെറ്റിദ്ധരിപ്പിച്ചത് വഞ്ചനയാണ്.

    5.ബ്ലോഗില്‍ ഇനി ആര്‍ക്കും ഇത്തരം ചതി പറ്റരുത്.

    6.ഇനി എല്ലാവര്‍ക്കും പിരിഞ്ഞു പോകാം.

    മറുപടിഇല്ലാതാക്കൂ
  8. എവിടെനിന്നും ഒരു ഉത്തരം കിട്ടുന്നില്ലല്ലോ...

    മറുപടിഇല്ലാതാക്കൂ
  9. സത്യം അറിയാന്‍ കാത്തിരിക്കുന്നു. അതുവരെയെങ്കിലും അയാളെ വൈരാഗ്യബുദ്ധിയോട് കൂടി ആക്രമിക്കുന്നത് നിര്‍ത്തണം.

    പ്ലീ‍സ്..

    മറുപടിഇല്ലാതാക്കൂ
  10. ഇത്രയും നാളായിട്ടും ഇതുവരെയും വ്യക്തമായ ഒരു ഉത്തരം കിട്ടിയിട്ടില്ലല്ലൊ. സത്യം അറിയാന്‍ ആഗ്രഹമുണ്ട്, കാത്തിരിക്കാം.

    മറുപടിഇല്ലാതാക്കൂ
  11. Siab's company website shows his profile as "Siab P IAS".
    Arun says that Siab's HR Manager confirmed the cancer.

    മറുപടിഇല്ലാതാക്കൂ
  12. confirmed the cancer. ഹൊ എന്തൊരു പുകിലായിരുന്നു ക്യാന്‍സര്‍ ഇല്ല ക്യാന്‍സര്‍ ഇല്ല എന്ന്. ഇപ്പൊ എല്ലാവര്‍ക്കും തൃപ്തിയായല്ലൊ. ദൈവം തമ്പുരാനേ എത്രയും വേഗം ആ ചെറുപ്പക്കാരന്റെ ദണ്ഡം മാറ്റിക്കൊടുക്കണേ...

    മറുപടിഇല്ലാതാക്കൂ