2009, സെപ്റ്റംബർ 16, ബുധനാഴ്‌ച

റഷ്ന -


ഇന്നലെ നോമ്പ് തുറന്നു - അവസാന പ്രാര്‍ത്ഥനക്കിടയിലുള്ള കുറഞ്ഞ സമയത്തിന്നിടയില്‍ ഒന്നു വിശ്രമിക്കാന്‍ കിടന്നതായിരുന്നു, അപ്പോഴാണ്‍ മൊബൈല്‍ ചിലച്ചത്. നോക്കുമ്പോള്‍ നാട്ടില്‍ നിന്നുമാണ്. ഇത് പതിവില്ലാത്തതാണ്. നെറ്റ് ഫോണ്‍ നാട്ടിലേക്കുള്ള വിളി ഏകപക്ഷീയമാക്കുകയും അഥവാ മിസ്കാള്‍ എന്ന ഏര്‍പ്പാടില്‍ ഒരു തിരിച്ചുവിളി ആവശ്യപ്പെടലുമാണ് പതിവ്.

അല്പമാശങ്കയോടെയാണ് ഫോണെടുത്തത്. ഒരു ഗള്‍ഫുകാരന് അസ്ഥാനത്തുള്ള ഫോണ്‍ പോലും ആശങ്കയാണ്.

നല്ലപാതിയാണ്, കുശലാന്യേഷണങ്ങളിലെ ലാഘവത്വം കുഴപ്പമൊന്നുമില്ലെന്നു മനസ്സിലാക്ക്.

ഞാനെയ് വിളിച്ചതൊരു കാര്യം പറയാനാ-

കാര്യം പറയാന്‍ തന്നെയല്ലെ ഫോണ്‍ വിളിക്കുക-

അതെയ് റഷ്ന നോമ്പ് നോറ്റു.

എന്ത്?

അതേ- അവള്‍ക്കത് നിങ്ങളോട് പറയാന്‍ വേണ്ടിയാണീ വിളിപ്പിച്ചത്.

എന്തിനേ ഇപ്പോള്‍ തന്നെ അതിനെ കൊണ്ട് നോല്‍പ്പിച്ചത്.

അവള്‍ രാത്രി ആരും വിളിക്കാതെ തന്നെ അത്താഴത്തിന്നു എണീറ്റു. കുറച്ചു ചൊറെല്ലാം തിന്നു. രാവിലെ എന്തു പറഞ്ഞിട്ടും എന്തെങ്കിലും കഴിക്കണ്ടെ?
അവസാനം അവള്‍ കാണാതെ അവളുടെ ബാഗില്‍ ടിഫിന്‍ വച്ച് കൊടുത്തിരുന്നു. എന്നിട്ട് ഞാന്‍ മിസ്സിനു ഫോണ്‍ ചെയ്തറിയിച്ചു, അവളൊന്നും കഴിച്ചിട്ടില്ലെന്നും അവളെ ശ്രദ്ധിക്കണമെന്നും. അവരവളോട് കുറെ പറഞ്ഞുനോക്കി വല്ലതും കഴിക്കാന്‍ അവള്‍ സമ്മിതിച്ചില്ലത്രെ- എന്നിട്ട് ഇപ്പോള്‍ ഞങ്ങളുടെ കൂടെയാ നോമ്പ് തുറന്നത്. കുഴപ്പമൊന്നുമില്ല. അധികം ഭക്ഷണമൊന്നും കൊടുത്തിട്ടില്ല.
ഇപ്പോള്‍ അവള്‍ നിങ്ങളെ വിളിക്കണമെന്നു പറഞ്ഞതിനാലാണു വിളിക്കുന്നത്.

എന്നിട്ടു റഷനയെവിടെ?

ഇവിടുണ്ട്- കൊടുക്കാം

ഉപ്പാ-

അസ്സലാമു അലൈക്കും

അലൈക്കുസലാം- ഉപ്പാ ഞാന്‍ നോമ്പ് നോറ്റു.

അഹാ- നിനക്കു ക്ഷീണമുണ്ടോ

ഉഹും-

അപ്പൊള്‍ നല്ല ഉഷാറായല്ലൊ- ഇനി കുറച്ച് കിടന്ന് ഉപ്പാക്കും ഉമ്മാകും എല്ലാവര്‍ക്കും വേണ്ടി പടച്ചോനോട് ദുഅര്‍ന്ന് ഉറങ്ങിക്കോ-

ഞാന്‍ എല്ലാ ദിവസവും ദുഅര്‍ക്കുന്നുണ്ടല്ലൊ-

ഇന്ന് നീ നോമ്പ് നോറ്റതല്ലെ - പടച്ചവന് അധികം ഇഷ്ടായിട്ടുണ്ടാവും - അപ്പോ ഇന്ന് അധികം ദുഅര്‍ന്നൊ-

ഹും-

പിന്നെയ് ഇപ്പോ ഒന്നാം ക്ലാസ്സിലെല്ലെ ആയുള്ളു - ഇനി ഇക്കൊല്ലം നോമ്പ് നോല്‍ക്കണ്ട കെട്ടൊ- കുട്ടികള്‍ ഇത്ര നോറ്റാല്‍ മതി.

ഹും ഉമ്മ പറഞ്ഞു രണ്ടാം ക്ലാസിനു രണ്ടണ്ണം നോല്‍ക്കാന്ന്-

ങാ- അത് മതി- ഇനി അടുത്ത കൊല്ലം -

ഇന്നാ ഉപ്പ ഫോണ്‍ വച്ചോ-

ശരി-

എന്റെ ഒരു സന്തോഷം നിങ്ങളുമായി പങ്കു വക്കുന്നു.







8 അഭിപ്രായങ്ങൾ:

  1. നന്നായിരിക്കുന്നൂ Rashnaaa Keep it up....

    മറുപടിഇല്ലാതാക്കൂ
  2. റഷ്നമോൾക്ക് ദൈവം നല്ലത് വരുത്തട്ടെ.. ശുഭാശംസകൾ!

    മറുപടിഇല്ലാതാക്കൂ
  3. റഷ്നമോൾക്ക് ദൈവം നല്ലത് വരുത്തട്ടെ.. ശുഭാശംസകൾ!

    മറുപടിഇല്ലാതാക്കൂ
  4. റഷ്ന മോളേ.. ഇനി അടുത്ത കൊല്ലം നോക്കാം.. ട്ടോ..
    സന്താനങ്ങള്‍ നമ്മുടെ കണ്‍‌കുളിര്‍പ്പിക്കട്ടെ..

    മറുപടിഇല്ലാതാക്കൂ
  5. പെരുന്നാള്‍ ആശംസകള്‍. മോള്‍ മിടുക്കി കുട്ടിയാണല്ലോ!

    മറുപടിഇല്ലാതാക്കൂ
  6. റഷ്ന മോള്‍ പെരുന്നാളൊക്കെ നന്നായി ആഘോഷിഛ്കോ? അള്ളാഹുവിന്റെ അനുഗ്രഹങ്ങള്‍ എന്നും മോള്‍ക്കുണ്ടാകട്ടെ (ആമീന്‍)

    മറുപടിഇല്ലാതാക്കൂ
  7. റഷ്ന മോളുടെ ഈ പ്രവൃത്തി താങ്കളെ ഒത്തിരി സന്തോഷിപ്പിച്ചതെങ്കില്‍ അവള്‍ ഇനിയും നോമ്പ് നോക്കട്ടെ അടുത്ത വര്‍ഷങ്ങളില്‍ :) സന്തോഷമായിരിക്കണം ഏതൊരു വിശ്വാസത്തിന്റേയും ആകെതുക

    മറുപടിഇല്ലാതാക്കൂ