2009, ഫെബ്രുവരി 22, ഞായറാഴ്‌ച

ആദ്യത്തെ UAE ബ്ലോഗ് മീറ്റ്

ഒരു ചെറിയ പേടിയോടെയാണ് രാവിലെത്തന്നെ മീറ്റാന്‍ പോയത് - സീനിയര്‍ പുലികള്‍ വാഴുന്ന സ്ഥലമല്ലേ - റാഗിംഗ്‌ ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടല്ലോ - ഒതുങ്ങി നില്‍ക്കാന്‍ ആദ്യമേ മനസ്സില്‍ കരുതി- ഗേറ്റ്നു മുമ്പിലെ പെണ്‍കൊടി വേറെ ഏതോ ഒരു മീറ്റിന്റെ ആളാണോ എന്നന്യേഷിച്ചു- 

അല്ലെന്നറിയച്ചപ്പോ അവക്കു സമാധാനമായെന്നു തോന്നി- മലയാളം ബ്ലോഗെരെന്നു കേട്ടപ്പോ കൂടെ കൂടി- പുള്ളീയും നവാഗതനാണു- സമാധാനം, ഷെയർ ചെയ്യാനാളുണ്ടു- ടിക്കറ്റും എടുത്തു ഉള്ളിലേക്കു കയറിയപ്പോ വലിയ ജേഷ്ടn-(അഗ്രജൻ) സ്വാഗതം ചെയ്തു- കൂടെ രജീവ്‌ ചെലാട്ടും- കുഴപ്പമില്ല- പുലികളല്ല- നമ്മെ പ്പോലെ മനുഷ്യരാണു- രജീവാനെങ്കി ആത്മാവിനെ പുകക്കാൻ പാടില്ലെന്ന ബ്ലോഗ്‌ മുന്നറിയിപ്പിന്റെ ഫുൾ ടെൻഷനിന്റെ വക്കത്തും- കാണെണ്ടവർ കാണെണ്ടതു കണ്ടേത്തും- അതു ഗൾഫിന്റെ ചോരയാണു- 

പാർക്കിലെ ജോലിക്കാർ തന്നെ വലിച്ചിരിക്കുന്നത്‌ കണ്ട രജീവ്‌

യുറേക്ക വിലിച്ചു നഗ്നനായി ഓടി സിഗ്രട്ടിന്നു തീ കൊളുത്തി- വന്നുകൊണ്ടിരിക്കൂന്ന പുലികളെയും പൂച്ചകലെയുമെല്ലാം പരിചയപ്പെട്ടു കൊണ്ടിരുന്നു- പേരു പറഞ്ഞാൽ അറിയാത്തവർ ഭൂലോക നാമം ചെല്ലുമ്പോൾ ചിരപരിചിതർ

കുറച്ചു കമ്പനി ആയപ്പോ മീറ്റ്‌ സ്ഥലത്തേക്കു നീങ്ങി-അപ്പോളാണു ശരിയായ പുലി- 
വട്ടത്തിl നിർത്തി ശരിയായ റാഗിംഗ്‌ - പുതിയതെന്നോ പഴയതന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും റാഗ്‌ ചെയ്യുന്ന കൈപ്പള്ളീ- 

ഉത്തരം പറയുന്നത്‌ രണ്ടാൾക്കാരാണു- ചോദ്യം ചെയ്യപ്പെടുന്നവനും പിന്നെ കുറുമാനും-

ആരൊടുള്ള ചോദ്യങ്ങള്‍ക്കും കുറുമാനു മറുപടിയുണ്ടു- തലെന്നു വീക്കെന്റായതിന്നു കുറുമാനെന്തു പിഴച്ചു-

കൈപ്പള്ളിയുടെ ചോദ്യത്തിന്റെ സാമ്പിള്‍ -

എന്തിനാണു ബ്ലോഗ്‌ എഴുതുന്നത്‌?- എന്താനു സബ്ജെക്ട്‌- പടച്ചോനെ- നന്നായിട്ടെഴുതാനറിയുമെങ്കില്‍ ഇതെഴുതാന്‍ നില്‍ക്കുമോ -ആരെങ്കിലുമൊക്കെ വായിച്ചൊന്നു കോള്‍മയിര്‍ കൊള്ളുവാനെന്നു ഇങ്ങിനെ പബ്ലിക്‌ ആയി പറയാനുമൊക്കുമോ? 

മീറ്റിന്റെ അവസാനം മനസ്സില്‍ നിക്കുന്നത്‌ ഇത്തിരിവെട്ടത്തിന്റെ പടക്കമാണു- കൈപ്പള്ളീയുടെ അതിരുകള്‍ എന്ന വിഷയാധിഷ്ടിതമായ പ്രഭാഷണം സീരിയസ്സ്‌ ആകാന്‍ തുടങ്ങിയപ്പോ ഇത്തിരിവെട്ടം ഇടപെട്ടു- അതിരുകള്‍ എന്നാ വഴിയിലൂടെ നടക്കുമ്പോ നമുക്കു വേലികെട്ടി തിരിച്ചു കാണാന്‍ കാണാൻ പറ്റുന്നതല്ലേ എന്ന വെട്ട്‌ മീറ്റില്‍ അത്ര സീരിയസ്‌ ആകേണ്ടേന്നു പ്രഖ്യാപിചു-
പരിചയപ്പെട്ടവരുടെ പേരുകൾ നിറക്കാൻ നിൽക്കുന്നില്ല- അതു മനസ്സിലുണ്ടെന്നെ-

10 അഭിപ്രായങ്ങൾ:

  1. തേങ്ങയില്ലേലും ഒരു കുല ഈന്തപഴം വച്ചിരിക്കുന്നു :)

    മറുപടിഇല്ലാതാക്കൂ
  2. ഇത്തപ്പഴമെറിഞ്ഞ് കുറു ഉല്‍ഘാടിച്ച സ്ഥിതിക്ക് ഇനി ബാക്കിയുള്ള ഒട്ടകത്തെ ഇവിടെ നിര്‍ത്തുന്നു...

    (തേങ്ങാ എന്ന്‍ മിണ്ടിപ്പോകരുത് എന്ന് സുല്ലിന്റെ ഫീഷണി നിലനില്‍കുന്നുണ്ട്..

    മറുപടിഇല്ലാതാക്കൂ
  3. എന്റെ വഹ കുറച്ച് തേങ്ങാ കഷ്ണങ്ങളും... രണ്ടും നല്ല കോമ്പിനേഷനാ :)

    എല്ലാരേയും പരിചയപ്പെടാന് കഴിഞ്ഞതില് വളരെ സന്തോഷം....

    മറുപടിഇല്ലാതാക്കൂ
  4. എന്റെ പേരും മനസ്സില്‍ കാണുമെന്നറിയാം.......കാണണം.....
    ഇനിയും കാണാം...

    മറുപടിഇല്ലാതാക്കൂ
  5. ഞാൻ റാഗ് ചെയ്തെന്നോ?
    ദുഷ്ടാ.. ആദ്യമെ തന്നെ എനിക്കിട്ട് പണി തന്നു അല്ലെ. സാരമില്ല. അതും നല്ലതിനു തന്നെ എന്നു കരുതാം. രംഗപ്രവേശനം എന്തായാലും മോശമില്ല.
    അക്ഷര തെറ്റുകൾ ശ്രദ്ധിക്കുക. (ശോ! ഇതും ഞാൻ തന്നെ പറഞ്ഞു തരണം).
    bloggerന്റെ സംശയങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ ചോദിക്കാൻ മടിക്കരുതു.

    സസ്നേഹം

    മറുപടിഇല്ലാതാക്കൂ
  6. അതുശരി.. പുതിയ ആളായിരുന്നല്ലേ:-)
    സ്വാഗതം. എന്തെങ്കിലും ബ്ലോഗിംഗ് സംശങ്ങളുണ്ടെങ്കില്‍ ആദ്യാക്ഷരി നോക്കിക്കോളൂ ലിങ്ക് http://bloghelpline.blogspot.com

    മറുപടിഇല്ലാതാക്കൂ
  7. കുറുമാന്‍-
    ഇത്തിരിവെട്ടം
    അഗ്രജന്‍
    തറവാടി
    എല്ലാവര്ക്കും നന്ദി-
    അനില്‍ ശ്രീ- ഉറപ്പായും
    അപ്പു - ഞാന്‍ ഫോളോ ചെയ്യുന്നുണ്ട്-
    കൈപ്പള്ളി- ശരിക്കും ഞാന്‍ ആസ്വദിച്ചിരുന്നു-ഓരോരുത്തരുടെ മറുപടി- അതെന്നെ ശരിക്കും ഓര്‍മിപ്പിച്ചത് കോളേജ് റാഗിങ്ങ് തന്നെ ആയിരുന്നു-ഒന്നു കാണുമ്പോള്‍ മറ്റൊന്നിനെ താരതമ്യം ചെയ്യുന്നത് കാഴ്ച്ചയെ കൂടുത രസിപ്പിക്കും

    മറുപടിഇല്ലാതാക്കൂ
  8. എന്തായാലും മീറ്റ് റിപ്പോര്‍ട്ട് തന്നെ ആദ്യ പോസ്റ്റ് അല്ലെ.
    കൊള്ളാം.

    കാട്ടിപരുത്തിയെ യൂസഫ്പ ചിക്കിപ്പരത്തിയത് കണ്ടിരുന്നൊ?

    -സുല്‍

    മറുപടിഇല്ലാതാക്കൂ
  9. ഇവിടെ എത്തിപ്പെടാൻ വൈകി. ആദ്യ പോസ്റ്റിൽ തന്നെ പുലികളുടെ കടാക്ഷം. രക്ഷപ്പെടുമെന്നുറപ്പ്..

    ആശംസകൾ!
    നരിക്കുന്നൻ

    മറുപടിഇല്ലാതാക്കൂ