2009, ഫെബ്രുവരി 22, ഞായറാഴ്‌ച

ആദ്യകാല സ്മരണകള്‍ 1

ദുബായിയില്‍ ആദ്യം വന്നത് ഇരുപത്തി മൂന്നാമത്തെ വയസ്സിലായിരുന്നു- ജോലി കിട്ടിയത് ഡിഫന്‍സില്‍ - കുറഞ്ഞ പണി - കൂടുതല്‍ ലീവ്- ആനന്ദലബ്ദിക്കിനി എന്ത് വേണം - ചെറുപ്പത്തിന്റെ വേഗത എല്ലാ കാമ്പിലുള്ളവരുമായും കത്തിവെക്കാന്‍ സമയം കണ്ടെത്തും- പ്രായമുള്ളവരാണ് അധികവും- കുറെ പേര്‍ എന്നെ ശരിക്കും സഹിക്കുക യായിരുന്നു- എല്ലാവരും കുറെ പ്രശ്നങ്ങളും പ്രാരാബ്ധവുമായി ഇരിക്കുമ്പോള്‍ നമ്മള്‍ സദാ ഹാപ്പി- ചിലര്‍ക്കെല്ലാം എന്റെ സാന്നിധ്യം ഇഷ്ടവുമായിരുന്നു- എന്‍റെ കമന്റുകള്‍ വളരെ രസകരമായിട്ടയിരുന്നു എല്ലാവരും എടുത്തിരുന്നത്- 

ചില പ്രായമായവരോട് ഞാന്‍ പറയും പേടിക്കേണ്ട- പെട്ടിയിലെ പോകുമെന്നാ തോന്നുന്നത് - ചിലര്‍ ചിരിച്ചും ചിലര്‍ വഴക്ക് പറഞ്ഞും പ്രതികരിക്കും- രണ്ടായാലും നമുക്കു കുഴപ്പമില്ല- അതവര്‍ക്കും അറിയാം-ഞാനാനെന്കില്‍ ഒരു കരീര്‍ ഗ്രൌത് ഇല്ലാത്തതിനാല്‍ പുറത്തെ ജോലികള്‍ തപ്പുകയും ചെയ്യുന്നുണ്ടായിരുന്നു-
അങ്ങിനെയിരിക്കെയാണ്‌ ബോംബിട്ടത്-  യു ഏ ഇ  ഡിഫെന്‍സ് ഒന്നാക്കുന്നതിന്നു ദുബായി ഡിഫെന്‍സ് ആളുകളെ കുറക്കാന്‍ തീരുമാനിച്ചു - അപ്പോഴാണ്‌ ആര്‍മാദിച്ചിരുന്ന ക്യാമ്പ് ആകെ ചത്തു പോയത്- എല്ലാവരുടെയും ഉത്സാഹം കെട്ട് പോയി - 
നമ്മുടെ ഒരു വിറ്റും ചിലവാകാത്ത അവസ്ഥ- കണ്ടറിഞ്ഞു നമ്മളും കളം മാറ്റി -

ഒരു ദിവസം ഒറ്റക്കിരിക്കുന്ന കുഞ്ഞിമുഹമ്മദ്ക്കയുടെ അരികിലേക്ക് ഞാന്‍ ചെന്നു- എന്നെ നന്നായി വഴക്ക് പറയുന്ന പുള്ളിയെ എനിക്കും എന്നെ പുള്ളിക്കും നല്ല ഇഷ്ടമാണ്- 
ശുദ്ധനായ ഒരു മനുഷ്യന്‍- നമ്മെക്കാള്‍ വലിയ മക്കളുള്ള മൂപ്പര്‍ക്ക് നമ്മെളെല്ലാം വെറുമൊരു ശിശു- ഇവിടെ ദിഫെന്സില്‍ ഇരുപതിലേറെ വര്‍ഷമായി- ഒരു മകന്‍ അടുത്ത് ദുബായില്‍ വന്നതേ ഉള്ളൂ- വന്നു ജോലികിട്ടിയപ്പോള്‍ സന്തോഷം ഞങ്ങളെല്ലാം ലഡുവും ജിലെബിയുമായി തീര്ത്തു കൊടുത്തതാണ്- പ്രായമുള്ളവരെല്ലാം ആദ്യവട്ട ഒഴിവാക്കലില്‍ തന്നെ ലിസ്റ്റിട്ടതിനാല്‍ നോട്ടീസ് കിട്ടിയിട്ടുണ്ട്-
അല്ല കുഞ്ഞി മൊഹമ്മദ്ക്ക - നിങ്ങളെന്തിനാ ഇങ്ങനെ ടെന്‍ഷന്‍ അടിക്കുന്നത്- ഒരു മകന്‍ ഇവിടെ- ഇതൊരു ചാന്‍സ് ആക്കി കണക്കാക്കിയാ പോരെ - ജോലി ഒഴിവാകി പ്പോയി എന്ന പ്രശ്നവുമില്ല- പോകുമ്പോള്‍ ഒരു സംഖ്യ ആനുകൂല്യങ്ങളും - എന്നിട്ടെന്താ നിങ്ങളീ ടെന്‍ഷനും അടിച്ച് ഇങ്ങനെ-ഞാന്‍ ഒന്നു സമാധാനിപ്പിക്കാന്‍ നോക്കി-
മൂപ്പര്‍ ഇരിക്കുന്ന മേശയിലേക്ക്‌ തന്നെനോക്കി പറഞ്ഞു- ഏയ്- അങ്ങിനെ ടെന്‍ഷന്‍ ഒന്നുമില്ലടാ- 
ഞാന്‍ വീട്ടിലെ മൂത്ത ആളായിരുന്നു- അതിനാല്‍ തന്നെ അനിയന്മാരുടെ പഠനം - പെങ്ങന്മാരുടെ കല്യാണം- പെങ്ങന്മാരുടെ മക്കളുടെ കല്യാണം - എല്ലാം കഴിഞ്ഞു - ഞാന്‍ നയിചെതല്ലാം അവര്‍ക്കായിരുന്നു- ഇപ്പോളാണ് പ്രശ്നങ്ങളെല്ലാം ഒന്നു തീര്‍ന്നത്- എന്‍റെ കാര്യം നോക്കി തുടങ്ങുകയായിരുന്നു- അനിയന്മാരെല്ലാം നല്ല നിലയിലായി- 
പക്ഷെ അവരെ പറഞ്ഞിട്ട് കാര്യമില്ല - പിരിഞ്ഞപ്പോള്‍ എല്ലാവരും അവരവരുടെ കാര്യങ്ങള്‍ നോക്കുന്നു- 
തുടങ്ങാനിരിക്കുമ്പോഴാണ് ഇപ്പൊ ഇതു വരുന്നത്-
ആ - പടച്ചോന്‍ ഒരു വഴി കണ്ടിട്ടുണ്ടാവും- പകുതി ചിരിച്ചു നിറുത്തിയപ്പോള്‍ ചിരിക്കണോ കരയണോ എന്നറിയാതെ ഞാനും

4 അഭിപ്രായങ്ങൾ:

 1. പഴയ ഇക്കഥ ഇനി പ്രസക്തിയുണ്ടോ എന്നറിയില്ല-പക്ഷെ ഇങ്ങിനെയുള്ള കുറെ വല്യെട്ടന്മാരെ എനിക്കറിയാം

  മറുപടിഇല്ലാതാക്കൂ
 2. സ്മരണകള്‍ വായിച്ചു... തുടരുക..ആശംസകള്‍...
  പിന്നെ ബ്ലോഗിന്റെ പേരു കാട്ടിപ്പരുത്തി എന്ന് തന്നെ ആക്കുന്നതല്ലേ നല്ലത്...
  പിന്നെ നരിക്കുന്നന്റെ ബ്ലോഗിന്റെ പേരു ചീന്തുകള്‍ എന്നാ.. !
  സ്നേഹപൂര്‍വ്വം
  ...പകല്‍കിനാവന്‍...daYdreamEr...

  മറുപടിഇല്ലാതാക്കൂ
 3. പകലെ- കോളേജില്‍ തുടങ്ങിയ ഒരു സംഭവമാണിത്- അതിനാല്‍ കുറച്ചു വൈകാരികതയുണ്ട്-

  മറുപടിഇല്ലാതാക്കൂ
 4. ഈ വല്യേട്ടന്മാരുടെ സ്മരണകൾ ഇനിയും തുടരുക. അല്പം അടുക്കും ചിട്ടയും ഉണ്ടങ്കിൽ വായിക്കാൻ സുഖം കൂടും. ശ്രദ്ധിക്കുക.

  മറുപടിഇല്ലാതാക്കൂ