2009, ഫെബ്രുവരി 25, ബുധനാഴ്‌ച

ആദ്യകാല ദുബായി ജീവിതം ആസ്വദിച്ചു കഴിയുകയായിരുന്നു എന്ന ദുസ്സൂചനകളിലേക്കു ഞാന്‍  ഒന്നു കൂടെ കണ്ണോടിച്ചു-

കള്ളം- ഇന്നു  ഒരു മതിലില്‍ നിന്നും അപ്പുറവുമിപ്പുറവും നോക്കാന്‍ ശ്രമിക്കുമ്പോള്‍ എല്ലാറ്റിനേയും കൗതുകത്തോടെ നോക്കാനാവുന്നു എന്നതു നേര്‌- അതിന്നു കള്ളം പറയേണ്ടതെന്തിന്നു-

കയ്യിലെ മലരുമായി ഒരു പാടൊരുപാട്‌ സ്വപ്നങ്ങളുമായി കണ്ണനെ ത്തേടി നടക്കുകയായിരുന്നില്ലേ ഞാന്‍ - കയ്യിലുള്ളതു മലരാണെങ്കിലും കൊടുത്താല്‍ ഒരു കുടം സ്വര്‍ണ്ണം തന്നെ തിരിച്ചു കിട്ടണമെന്ന്‌ വാശിയില്‍ മോഹിച്ചു-

എല്ലാ അഘോഷങ്ങളുടെയും അടിത്തട്ടില്‍ അസംത്രിപ്തിയുണ്ടു. ഊറി വരുമ്പോള്‍ ബാക്കി കാണുന്നത്‌ കറുപ്പായിരിക്കും-

ഒരു പാടു ചിരിക്കുന്നുണ്ടല്ലോ -എന്താണിത്ര ഒളിപ്പിച്ചു വെക്കാന്‍ നൊമ്പരങ്ങള്‍- ഒരിക്കല്‍ സഹപ്രവര്‍ത്തകയോടു കുശലം ചോദിച്ചു- വാക്കു വായില്‍  നിന്നും വീണ ശേഷം അവളുടെ കണ്ണിലെ വിഷാദം സ്വയം ശാസിച്ചു- വിഡ്ഡി- ഒരാളുടെ സന്തോഷം നശിപ്പിക്കാന്‍ നിനക്കെന്തിത്ര താത്പര്യം-

എങ്ങിനെ പറയും - ഞാന്‍ എന്നോടു തന്നെ ചോദിച്ചതല്ലേ -


മോഹങ്ങ
ള്‍ക്കു സാന്ദ്രത കുറവാണു- അതിമോഹങ്ങള്‍ക്കതിലും- മനസ്സിലേക്കു ഊതി വീര്‍പ്പിക്കുമ്പൊള്‍ എത്ര ദൂരം ഉയരത്തിലവ പറന്നു പോകുമെന്നു അറിയാനാവില്ല- ഒഴിഞ്ഞ വിടവുകളിലേക്കിറങ്ങി വരുന്നതു അസ്വസ്ഥ്ത- അതവിടെ മുട്ടയിട്ടു പെരുകികൊണ്ടിരുന്നു- അപ്പുറങ്ങളിലെ വലുതുകളിലേക്കു പിന്നെയും വലുതുകളിലേക്കു പിന്നെയും......


കൈവിട്ടു പറന്നുപോകുന്ന മനസ്സിനെ ഒരു മേഘം പോലെ മുകളില്‍ കാണുന്നുണ്ട്‌- എന്നാലും തിരിച്ചു പിടിക്കാന്‍  കൈ പൊങ്ങുന്നില്ല- നാടകത്തിന്നു മുമ്പില്‍ ആടിത്തമര്‍ക്കുമ്പൊളും കാലുകള്‍ തളര്‍ന്നു്.


എപ്പൊളാണു ഞാനെന്നിലേക്കു തന്നെ നോക്കിയത്‌- ശരിക്കും ഗണിച്ചെടുകാനാവുന്നില്ല- അതും ഒരു പതുക്കെയുള്ള രാസപ്രവ
ര്‍ത്തനമായിരുന്നാണു ഓര്‍മ-മനം തുറന്ന് നോക്കിയപ്പോളാണു ബോധ്യപെട്ടത്‌ ഞാന്‍ വെറുമൊരു മണ്ണാണെന്നു- ദ്രാവകമാണെങ്കില്‍ ഒഴുകിനടക്കാം വാതകമാണെങ്കില്‍ പറക്കാം പക്ഷെ എനിക്കു രൂപഭാവങ്ങളോടെ സ്ഥായിയായെ മതിയാകൂ-നിന്നു നോക്കുമ്പോള്‍ ഞാനെത്ര ഭാഗ്യവാന്‍  - മുകളില്‍ പറന്ന മനസ്സിനു താഴെയെല്ലാം വളരെ ചെറുതായിരുന്നു- പറന്നു പോകാനുള്ള ദൂരം വളരെ കൂടുതലും - ഭൂമിയാണു സത്യം- 

തിരികെ കിട്ടിയ മനസ്സിനും നന്ദി -വായിച്ചു പോകുന്ന നിങ്ങള്‍ക്കും -





6 അഭിപ്രായങ്ങൾ:

  1. തിരികെ കിട്ടിയ മനസ്സിനും നന്ദി -വായിച്ചു പോകുന്ന നിങ്ങള്‍ക്കും
    താങ്കൾക്കും ഒരു നന്ദി പറയാതെ എങ്ങിനാ പോക്കുക

    മറുപടിഇല്ലാതാക്കൂ
  2. കൈവിട്ടു പറന്നുപോകുന്ന മനസ്സിനെ ഒരു മേഘം പോലെ മുകളില്‍ കാണുന്നുണ്ട്‌- എന്നാലും തിരിച്ചു പിടിക്കാന്‍ കൈ പൊങ്ങുന്നില്ല- നാടകത്തിന്നു മുമ്പില്‍ ആടിത്തമര്‍ക്കുമ്പൊളും കാലുകള്‍ തളര്‍ന്നു്.

    "കാട്ടിപ്പരുത്തി..." ഞാന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു എന്ന് തോന്നുന്നു.. ഈ പേര്... ഒത്തിരി ഇഷ്ടപ്പെടുന്നു...!

    മറുപടിഇല്ലാതാക്കൂ
  3. പകല്‍ കിനാവാന്‍ - ഒരാള്‍ നമ്മെ ഇഷ്ടപ്പെടുന്നു എന്നറിയുന്നത് വല്ലാത്ത ഒരു അനുഭൂതിയാണ്- ശരിക്കും എനിക്ക് വല്ലാതെ ഫീല്‍ ചെയ്യുന്നു- മോള്‍ക്ക്‌ സുഖം തന്നെയല്ലേ- കാണണം

    വരവൂരാന്‍- സന്തോഷം -

    മറുപടിഇല്ലാതാക്കൂ
  4. ഇക്കാടെ ബ്ലോഗുകള്‍ ഇന്നാ കണ്ടത്...
    വെറുതെ പരിചയപ്പെടാനാ ഇവിടെ കമന്റുന്നത്...
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  5. ഒരു ഓഫാണ് ക്ഷമിക്കണം...
    എങ്ങിനാ ആ age restriction page മാറ്റാ?
    ഒന്നു പറയോ?

    മറുപടിഇല്ലാതാക്കൂ
  6. ‘ഓര്‍മ-മനം തുറന്ന് നോക്കിയപ്പോളാണു ബോധ്യപെട്ടത്‌ ഞാന്‍ വെറുമൊരു മണ്ണാണെന്നു- ദ്രാവകമാണെങ്കില്‍ ഒഴുകിനടക്കാം വാതകമാണെങ്കില്‍ പറക്കാം പക്ഷെ...’

    നല്ല വിവരണം... ഒഴുക്കോടെ വായിച്ച് പോകാൻ കഴിയുന്നു.

    മറുപടിഇല്ലാതാക്കൂ