2010, മേയ് 5, ബുധനാഴ്‌ച

ചിലര്‍ ബ്ലോഗിനെ കുറിച്ച് ചിന്തിക്കുമ്പോള്‍-

രണ്ടഭിപ്രായമുണ്ടാകുമ്പോള്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. അതിനെ നേരിടുന്നത് ആളുകളുടെ സ്വഭാവത്തിന്നനുസരിച്ചുമിരിക്കും. കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റും ബീജേപിയുമെല്ലാം എല്ലായിടത്തുമുണ്ട്. അത് തൃശൂരിലും കോഴിക്കോട്ടുമുള്ളതല്ല കണ്ണൂരുള്ളത്. രണ്ടിടത്തും മലയാളം പറയുന്നവര്‍, ഒരേ നിയമത്തിനു കീഴിലുള്ളവരും. എന്നാലും ആളുകളുടെ സ്വഭാവം രണ്ടാകുന്നത് രണ്ടു സമീപനങ്ങളുണ്ടാക്കുന്ന പ്രശ്നമാണു. അതില്‍ ഏത് തിരഞ്ഞെടുക്കണമെന്നത് നിലവാരം പോലെയിരിക്കും.

ബൂലോകം ഇടിഞ്ഞു പൊളിയുന്നേ എന്ന അനില്‍@ബ്ലോഗിന്റെ കരച്ചില്‍ എന്നെ കൂടി ഉള്‍കൊള്ളുന്നതിനായതിനാല്‍ പ്രതികരിക്കാതിരിക്കാനാവില്ല. ബ്ലോഗിനു മാന്ദ്യമാണെന്നും അതിന്നു കാരണം കണ്ടെത്തലും പരിഹാര നിര്‍ദ്ദേശവുമായി നിര്‍ദ്ദോശകമായ ഒരു പോസ്റ്റ് ആണെങ്കില്‍ പ്രതികരിക്കേണ്ടതില്ല. എന്നാല്‍ തനിക്കിഷ്ടമില്ലാത്ത ചര്‍ച്ചകള്‍ മലിനീകരനമാണെന്നും താനിരിക്കാത്തതിനാല്‍ നായകളിരിക്കുന്നതുമാണെന്നെല്ലാം നിരൂപിച്ചെടുക്കുമ്പോള്‍ അത്ര നിര്‍ദ്ദോശികമായി എന്നു തോന്നുന്നില്ല.

മനുഷ്യനെ ഏറ്റവും സ്വാധീനിച്ചതെന്ത് എന്ന ചോദ്യത്തിനുത്തരം മതം എന്നു തന്നെയാണു. അത് പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും. തനിക്കിഷ്ടമില്ല എന്നു കരുതി അങ്ങിനെ ഒരു ചര്‍ച്ച പാടില്ലെന്നും അങ്ങിനെ ചെയ്യുന്നവര്‍ക്കെല്ലാം എല്ലിന്മേല്‍ ചോറു കുത്തുന്നുണ്ടെന്നും അനിലിന് നൊമ്പരം. ബ്ലോഗ് ചര്‍ച്ചകള്‍ വിശപ്പിനു പരിഹാരമാകണമെന്നു ഗൂഗിളിനു വരെ നിര്‍ബന്ധമില്ല. പക്ഷെ അനില്‍ എല്ലാവരുടെയും വിശപ്പടക്കിയേ അടങ്ങൂ. എന്തായാലും എനിക്ക് ചോറ് എല്ലിനു കുത്തുന്നുണ്ടോ എന്നറിയില്ല. ഇനി പട്ടിണി കിടന്നേ ബ്ലോഗ് എഴുതാവൂ എന്നു നിയമമുണ്ടെങ്കില്‍ ബ്ലോഗ് നിര്‍ത്താം എന്നെല്ലാതെ വെറുതെ പട്ടിണീ കിടക്കാന്‍ ആവുകയുമില്ല. എന്റെ ബ്ലോഗ് വിശപ്പിനു പരിഹാരമാകണമെന്ന ഒരുദ്ദേശത്തില്‍ എഴുതുന്നുമില്ല.

അനില്‍ മിക്ക മുസ്ലിം വിരുദ്ധപോസ്റ്റിലും തന്റെ കമെന്ററിയിക്കുന്ന ഒരു സാന്നിദ്ധ്യമാണു. പലപ്പോഴും നിര്‍ദ്ദോശമെന്ന് തോന്നുന്ന ഒരു കുറിപ്പെങ്കിലും കാണാം, അങ്ങിനെ തന്റെ പിന്തുണ വ്യക്തമാക്കാന്‍ തയ്യാറുള്ള ഒരാള്‍ ഇത്രകാലമില്ലാത്ത വേവലാതി കുട്ടയില്‍ നിന്നു പുറത്തിറക്കരുത്.

മത താരതമ്യ ചര്‍ച്ചകള്‍ ഇന്നും ഇന്നെലെയും തുടങ്ങിയതല്ല. അത് ഇന്നും യൂനിവേറ്സിറ്റി തലത്തില്‍ തന്നെ നടത്തുന്നു. പല തിയോളജി പഠനത്തിന്റെയും ഭാഗമാണത്.

മുസ്ലിങ്ങള്‍ മുസ്ലിങ്ങളെ കുറിച്ചു മാത്രമെഴുതുക, ക്രിസ്ത്യാനികള്‍ ക്രിസ്ത്യാനികളെ കുറിച്ചു മാത്രമെഴുതുക, ഹിന്ദുക്കള്‍ ഹിന്ദുക്കളെ കുറിച്ചു മാത്രമെഴുതുക എന്നു പറയുന്നിടത്തു നിര്‍ത്താനകില്ലല്ലോ? മാര്‍കിസ്റ്റുകാര്‍ മാര്‍കിസ്റ്റുപാര്‍ട്ടിയുടെ കാര്യം മാത്രം പറയുക, കോങ്രസ്സിനെ കുറിച്ചു മിണ്ടിപ്പോകരുത്. ബീജെപ്പി പാര്‍ട്ടി കാര്യങ്ങള്‍ക്കപ്പുറം ലീഗിനെ കുറിച്ച് പ്രസംഗിക്കരുത്, കേരളാകോണ്‍ഗ്രസ്സിനു സിപിഐയെ കുറിച്ച് പറയാനെന്തവകാശം എന്നെല്ലാം കൂട്ടിചേര്‍ക്കേണ്ടി വരും.

അങ്ങിനെ നിര്‍ഗുണപരബ്ലോഗര്‍മാരാകാന്‍ നിങ്ങളെ അനില്‍ ക്ഷണിക്കുന്നു, ഡയറികുറിപ്പുകള്‍ക്കപ്പുറം യാത്രാ വിവരണ പോട്ടം പിടുത്തത്തിന്നപ്പുറം എല്ലിനെകുത്തുന്ന പോസ്റ്റുകളെ പട്ടിണിമാറ്റാന്‍ കൊള്ളാത്തവയാക്കുന്നു.

എന്റെ എഴുത്ത് എന്റെ വായനയുടെ ഉപോല്പന്നമാണു, എന്റെ വായന എന്റെ അവകാശവും. ഞാന്‍ ഒരു വിഭാഗത്തിന്റെയും അടിസ്ഥാന ഗ്രന്ഥങ്ങളെ വളച്ചൊടിച്ച് ഒരു പോസ്റ്റുമിട്ടിട്ടില്ല, ആശയങ്ങളെ ചര്‍ച്ച ചെയ്യരുതെന്ന് ആവശ്യപ്പെടാന്‍ എനിക്ക് സ്വാതന്ത്ര്യമുള്ളയിടത്തോളം തടയിണയിടാന്‍ ഒരാള്‍ക്കും അവകാശവുമില്ല.

സൂര്യന്‍ പടിഞ്ഞാറു നിന്നു തന്നെ ഉദിക്കട്ടെ, അതിനെ കിഴക്കുനിന്നുദിപ്പിക്കാന്‍ കഴിവുള്ളവര്‍ കിഴക്കുനിന്നും ഉദിപ്പിക്കട്ടെ.

അങ്ങിനെ ചിലര്‍ കണ്ണൂര്‍ക്കാര്‍ ഉണ്ടാകുമെന്ന് പേടിച്ച് തൃശൂര്‍കാര്‍ക്ക് പാര്‍ട്ടിയില്‍ കൊടിപിടിക്കാതിരിക്കാനാവുമോ?

23 അഭിപ്രായങ്ങൾ:

  1. അനിലിന്റെ പോസ്റ്റിലിട്ട കമന്റ്‌ ഇവിടെയും കിടക്കട്ടെ....


    "നെറ്റ് വളരെ വിശാലമാണ്‌, അതിനാൽ തന്നെ വിഷയങ്ങളുടെ വ്യാപ്തിയും!

    മത വിഷയങ്ങളിൽ കൂടുതൽ പോസ്റ്റുകൾ വന്നതു കൊണ്ടോ ചർച്ച നടന്നതുകൊണ്ടോ വിശപ്പിന്റെ പോസ്റ്റുകൾക്കുള്ള സ്ഥലം അപഹരിക്കുന്നില്ല. പോസ്റ്റുകളുണ്ടാകുന്നുണ്ട് പക്ഷെ കണ്ടെത്തണം അല്ലാതെ മുഴുവൻ സമയം സീരിയൽ കണ്ടിട്ട്‌ വാർത്ത കാണാൻ സമയമില്ലായെന്ന്‌ പറയരുത്.

    ഗ്രീൻ ആർമിയെ (കൃഷി) കുറിച്ച്‌ വർക്കേർസ്‌ഫോറത്തിൽ ഒരു പോസ്റ്റുണ്ട്‌, പക്ഷെ നമ്മളിൽ എത്ര പേർ അവിടെ കമന്റി... ഒരു ചെറിയ ശ്രമമെന്ന നിലയിൽ നവാബിനെ കാക്കര ഒരു പോസ്റ്റിലൂടെ ഓർത്തു... ഒരു വരി കമന്റിലൂടെ കാക്കര എഴുതാത്ത ഒരു കാര്യം നവാബിനെ പറ്റി... ഇങ്ങനെയൊക്കെയല്ലെ ബ്ളോഗ്‌ പുരോഗമിക്കേണ്ടത്‌.

    ആസ്ഥാന ഗായകര്‌ പാടിയില്ലെങ്ങിലും സംഗീതം നിലനില്ക്കുന്നുണ്ട്‌! "

    മറുപടിഇല്ലാതാക്കൂ
  2. ഇന്ന്‌ വളാഞ്ചേരിയില്‍ ഹര്‍ത്താല്‍. അതുകൊണ്ട്‌ ബൂലോഗത്തില്‍ വിഹരിക്കാന്‍ സമയം കിട്ടി. താങ്കളിലൂടെ അനിലിന്റെ ബ്‌ളോഗിലേക്കും പോയി. ആരോഗ്യപരമായ പ്രതികരണങ്ങള്‍ ഇനിയുമുണ്ടാകട്ടെ. നാളെ മുതല്‍ ഞാന്‍ 'നഷ്ടബാല്യം' എന്ന എഴത്താരംഭിക്കുന്നു. ഒരു ലിങ്ക്‌ കൊടുക്കുക.

    മറുപടിഇല്ലാതാക്കൂ
  3. വിശ്വാസവും കരുണയും ചിലര്‍ക്ക്‌ എല്ലില്‍ കുത്തുന്ന നോവാണ്‌. അതിനുള്ള വറ്റ്‌ തിളപ്പിച്ചെടുക്കല്‍ അവരിലെ തന്നെ ചിലരിലെ വിനോദവും. അത്തരത്തില്‍ ചിലര്‍ : വറ്റുകള്‍ എല്ലില്‍ കുത്തുന്നവര്‍

    മറുപടിഇല്ലാതാക്കൂ
  4. ചിലപ്പോള്‍ ഇവര്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അപോസ്തോലന്മാരായും അവതരിക്കും.... സത്യത്തില്‍, സ്വയം പറയുന്നതിലേയും, പ്രവര്‍ത്തിക്കുന്നതിലേയും വൈരുദ്ധ്യം പോലും ഇത്തരക്കാര്‍ മനസ്സിലാക്കുന്നില്ല എന്നത് കഷ്ടം തന്നെയാണ്.

    കാര്യങ്ങള്‍ വേണ്ട വിധത്തില്‍ പറഞ്ഞിരിക്കുന്നു. അഭിന്ദനങ്ങള്‍!

    മറുപടിഇല്ലാതാക്കൂ
  5. “മുസ്ലിങ്ങള്‍ മുസ്ലിങ്ങളെ കുറിച്ചു മാത്രമെഴുതുക, ക്രിസ്ത്യാനികള്‍ ക്രിസ്ത്യാനികളെ കുറിച്ചു മാത്രമെഴുതുക, ഹിന്ദുക്കള്‍ ഹിന്ദുക്കളെ കുറിച്ചു മാത്രമെഴുതുക എന്നു പറയുന്നിടത്തു നിര്‍ത്താനകില്ലല്ലോ?“

    മനുഷ്യരെക്കുറിച്ച്‌ എഴുതാനാളില്ല.
    അങനെയുള്ളവരാണ് ഈ മാനവരാശിയെ ഇത്രകാലം നിലനിർത്തിയത്‌.
    ഹിന്ദുക്കൾക്കും മുസ്ലിംങൾക്കും ക്രിസ്ത്യാനികൾക്കും അപ്പുറം മനുഷ്യനെക്കുറിച്ച് ചിന്തിക്കാനും എഴുതാനും ഇനിയും കൂടുതൽ കൂടുതൽ ആളുകൾ ഉയർന്നു വരട്ടെ...!

    മറുപടിഇല്ലാതാക്കൂ
  6. ഓ.ടോ,
    ----------
    സിംഹവാലന്‍
    ഒരു സംശയം...

    ഈ ഹിന്ദുക്കളും കൃസ്ത്യനികളും മുസ്ലീംങ്ങളും ഒന്നും മനുഷ്യരല്ലേ?...

    ഇതിനൊക്കെ അപ്പുറത്തുള്ള മനുഷ്യര്‍ നിരീശ്വരവാദികളും യുക്തിവാദികളുമൊക്കെയാണോ.......!!! ?

    മറുപടിഇല്ലാതാക്കൂ
  7. കാട്ടിപ്പരുത്തി,

    അനില്‍ സംഘങ്ങളുടെ പ്രതികരണങ്ങള്‍ തികച്ചും സ്വാഭാവികം.

    അവര്‍ അംഗീകരിക്കില്ല മതത്തിന്റെ ഒരു നന്മയേയും.

    അവര്‍ക്കറിയാന്‍ ഒട്ടും താല്പര്യവുമില്ല ചരിത്രങ്ങളുടെ യാഥാര്‍ത്യങ്ങളെ.!

    ഇവരുണ്ടാകും എന്നും എപ്പോഴും മത വിരുദ്ധതയ്ക്ക് ജയ്‌ വിളിക്കാന്‍.!

    താങ്കള്‍ തുടരുക..ആശംസകളോടെ.!

    മറുപടിഇല്ലാതാക്കൂ
  8. “ഇതിനൊക്കെ അപ്പുറത്തുള്ള മനുഷ്യര്‍ നിരീശ്വരവാദികളും യുക്തിവാദികളുമൊക്കെയാണോ.......!!! ?“
    ചിന്താശേഷി മതങളുടെ മതിലുകൾക്കുള്ളിൽ തളച്ചിട്ടവർക്ക്‌ ഇങനെയേ ചിന്തിക്കാനാകൂ.
    മതങളെ നിർത്തേണ്ട ഇടങളിൽ നിർത്താൻ മനുഷ്യന് കഴിയണം
    “പള്ളിയും അംബലങളും അവിടെ തന്നെ നിൽക്കട്ടെ..നമുക്ക്‌ ഇവിടെ ജിവിക്കാം“എന്ന്‌ പറഞത് വൈക്കം മുഹമ്മെദ്‌ ബഷീർ ആണ്.
    ഹിന്ദു മനുഷ്യരേയൊ ക്രിസ്തു മനുഷ്യരേയൊ മുസ്ലീം മനുഷ്യരേയൊ അല്ല സമൂഹത്തിന് ആവശ്യം.
    മതങളെ എവിടെ നിർത്തണം എന്ന തിരിച്ചറിവുള്ള മനുഷ്യരെ..അവെരെയാണ് സമാധാനം ആഗ്രഹിക്കുന സമൂഹത്തിന് വേണ്ടത്‌.
    അത്തരം ആളുകളാണ് മതഭ്രാന്തന്മാർ സമൂഹത്തിൽ സംഘർഷമുണ്ടാക്കാൻ നടത്തുന്ന ശ്രമങളെ തിരിച്ചറിഞ്‌
    പ്രശ്നങൾ ഒഴിവാക്കി നിർത്തുന്നത്‌.
    ഹിന്ദുവോ മുസ്ലിമൊ ക്രിസ്ത്യാനിയോ യുക്തിവാദിയോ ആരുമായിക്കോള്ളട്ടെ...അവൻ മനുഷ്യനെ അറിയണം..സ്വയം അറിയണം..ബാക്കിയൊക്കെ തനിയെ വന്നു കൊള്ളും.

    മറുപടിഇല്ലാതാക്കൂ
  9. മനുഷ്യനായിരിക്കൻ ശ്രമിക്കുക

    മറുപടിഇല്ലാതാക്കൂ
  10. തങ്ങളുടെ ഇസ്‌ലാം വിമര്‍ശനത്തിന്റെ സകല സ്‌റ്റോക്കും അവസാനിച്ചു എന്ന് ഉറപ്പാക്കിയതിന് ശേഷമാണ് ബ്ലോഗ് മതചര്‍ചകള്‍ കൊണ്ട് മലീമസമായി എന്ന പുതിയ തിയറി അവതരിപ്പിക്കപ്പെടുന്നത്.

    ബ്രൈറ്റിന് മറുപടി പറയാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ വിചാരം നല്‍കിയ കമന്റ് കാണുക.

    >>> ലത്തീഫേ ചുമ്മാ നിങ്ങടെ ക്കൈ സ്വയം പൊള്ളികണോ ? ദേ ആദ്യമേ പറയാം അല്ലെങ്കിലേ നിങ്ങടെ ഓരോരോ ലേഖനം വഴി ഇസ്ലാം നാള്‍ക്കു നാള്‍ നാറി പുഴുത്തുകൊണ്ടിരിക്കുകയാണ്, ചുമ്മാ അറിയാത്ത വിഷയങ്ങളില്‍ ക്കൈ കുത്തി സ്വയം പൊള്ളിക്കാതെയിരിക്കുന്നതാ നല്ലത് :) <<<

    ഇദ്ദേഹത്തിന്റെ ഇസ്‌ലാമിനോടുള്ള സ്‌നേഹം അറിയപ്പെട്ടതാണല്ലോ.

    ഇസ്‌ലാമിക പോസ്റ്റുകള്‍ എഴുതുന്നവര്‍ക്കെതിരെ കഴിയാവുന്ന വിധം പരിഹാസം ചോരിയുന്നു. ഇസ്‌ലാമിനെതിരെ വട്ടം കൂടി പരിഹാസം ചൊരിഞ്ഞപ്പോള്‍ കാണാത്ത തത്വദീക്ഷയും മതസഹിഷ്ണുതയുമൊക്കെ ആരെങ്കിലും ക്രൈസ്തവവിശ്വാസവുമായി ബന്ധപ്പെട്ട നിരൂപണം പ്രസിദ്ധീകരിക്കുമ്പോള്‍ പുറത്ത് വരുന്നു.

    ബ്ലോഗില്‍ മതചര്‍ചനടത്തണമെങ്കില്‍ ഇവരുടെയാരുടെയൊക്കെ ആശീര്‍വാദം വാങ്ങണം എന്ന നിലപാട് എന്ത് മാത്രം പരിഹാസ്യമല്ല.

    മറുപടിഇല്ലാതാക്കൂ
  11. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  12. നമ്മെ കേള്‍ക്കാന് ആരാണ് ഉള്ളത്?..ഇതാണ് ശരാശരി മലയാളിയുടെ ചിന്ത
    .ബ്ലോഗില്‍ നോക്കൂ..
    .സ്വന്തം പോസ്റ്റില്‍ കമന്റുണ്ടോ എന്ന് എത്ര ആര്ത്തിയോടെയാണ് നമ്മള്‍ നോക്കുക.
    .നാം നല്ല ഒരു പോസ്റ്റ്‌ ഇട്ടു കാത്തിരിക്കുന്നു.ആരും പ്രതികരിക്കുന്നില്ലെങ്കില്‍ ..നാമെന്തു ചെയ്യാന്‍?..
    അനില്‍ നവാബിനെക്കുറി ച്ചെ ഴുതിയ പോലെ ''കനുസന്യാലിന്റെ ''ആത്മഹത്യയുണ്ടാക്കിയ
    വികാരങ്ങള്‍ ഞാന്‍ എഴുതിയിരുന്നു.ഒരാള്‍ പോലും കമന്റു ഇട്ടില്ല.വിഷമം തോന്നി എന്നത് സത്യം.''നമതി''ന്റെ ബ്ലോഗില്‍ഒരു പോസ്റ്റിന്റെ കമന്റായി നവാബിനെയും സുരാസുവിനെയും
    ജോണിനെയും കുറിച്ച് ഞാനുമെഴുതിയിരുന്നു.
    ഇപ്പോള്‍ കമന്ടുകല്‍ക്കായുളള നോട്ടം ഇല്ല.എനിക്ക് പറയാനുള്ളത് ഞാന്‍ പറയുന്നു.
    'ഭവഭൂതി''എഴുതിയപോലെ എന്നെ കേള്‍ക്കാന്‍ എന്നെങ്കിലും ആളുകള്‍ ഉണ്ടാവും
    .അന്ന് എന്റെ വാക്കുകള്‍ സഫലങ്ങളാവും

    മറുപടിഇല്ലാതാക്കൂ
  13. വ്യക്തമാക്കിയിരിക്കുന്നു താങ്കൾക്ക് പറയാനുള്ളത്.

    മറുപടിഇല്ലാതാക്കൂ
  14. കാക്കര-
    ആഭിപ്രായം ഞാനവിടെയും വായിച്ചിരുന്നു. ബ്ലോഗുകള്‍ വികസിക്കുകയാണ്, അതിന്നനുസൃതമായി എല്ലാ ഭാഗങ്ങളിലും ചര്‍‌ച്ചകള്‍ ഇനിയും കൂടികൊണ്ടിരിക്കും. എല്ലാം ശ്രദ്ധിക്കപ്പെടുകയുമില്ല. ആവശ്യമുള്ളവര്‍ വായിക്കെട്ടേന്ന്. നിലപാടിനു നന്ദി-

    പ്രദീപ്‌ പേരശ്ശന്നൂര്‍ -

    നാട്ടുകാരന്റെ സാന്നിദ്ധ്യം ഇഷ്ടപ്പെടുന്നു. നാട്ടില്‍ വരുമ്പോള്‍ ബന്ധപ്പെടാന്‍ ശ്രമിക്കാം. മൈല്‍ ചെയ്യുക.

    M.A Bakar

    ചിന്തകന്‍

    ബീമാപള്ളി / Beemapally

    ബഷീര്‍ പി.ബി.വെള്ളറക്കാട്‌

    :)

    SimhaValan
    Kalavallabhan
    എനിക്കിതെല്ലാം കൂടിയ മനുഷ്യരെ അറിയൂ- അതൊന്നുമല്ലാത്ത മനുഷ്യരെ നിങ്ങള്‍ തേടികൊള്ളുക.
    vavvakkavu
    ആരോടും ആരും എഴുതരുതെന്നു പറഞ്ഞിട്ടില്ലല്ലോ?
    vasanthalathika

    നിങ്ങളെ ഇഷ്ടപ്പെടുന്നവര്‍ നിങ്ങളെ വായിക്കുന്നു, അഭിപ്രായം പറയാത്ത എത്രയോ വായന ഞാനും നടത്താറുണ്ട്, എഴുതുക എന്നതാണു കാര്യം.

    CKLatheef

    ബ്രൈറ്റിനോട് തോറ്റാല്‍ വിചാരത്തിനെന്ത്? എന്തിനു മറ്റുള്ളവരുടെ കാര്യത്തില്‍ ഇങ്ങിനെ അസ്വസ്ഥരാകുന്നു?

    മറുപടിഇല്ലാതാക്കൂ
  15. സി.കെ ബാബുവും ജബ്ബാറും കാളിയുടെ ദാസനുമടങ്ങുന്നവര്‍ 'പട്ടിണി നിര്‍മ്മാര്‍ജ്ജനത്തിനായി' അഹോരാത്രം പേനയുന്തുന്ന മാന്യന്മാര്‍ തന്നെ.പേനയുന്തിയുന്തി നാട്ടിലെ പട്ടിണി ദാ ഇച്ചിരി കൂടിയേ ഒള്ളൂ തീരാന്‍.

    ശ്ശെന്താണെന്ന് നോക്കിക്കേ..!

    ഒരു ബ്ലോഗറെ കേറി അമ്മയെ പണ്ണുന്നവനേയെന്ന് വളരെ 'സാംസ്കാരികമായി' തെറി വിളിക്യാം(Blogger Since July 2007).സ്നേഹസംവാദം എന്ന പേരിട്ട് എന്ത് തെണ്ടിത്തരവും വിളിച്ച് കൂവാം.(Blogger Since August 2007)

    അപ്പോഴൊന്നും ഉണ്ടാകാത്ത എന്ത് മലിനീകരണമാണാവോ കാട്ടിപ്പരുത്തിയും ലത്തീഫും പള്ളിയും ചിന്തകനും ബീമാപള്ളിയും വായ് തുറക്കുമ്പോഴേക്കും ഈ ബൂലോകത്തുണ്ടായത്?എല്ലാവരും എല്ലാം കേട്ടിരിക്കണമെന്ന് പറയുന്നത് നടക്കാന്‍ പോകുന്ന സംഗതിയാണോ?

    മറുപടിഇല്ലാതാക്കൂ
  16. ജിക്കൂസെ...
    എനിക്കും മനസ്സിലാവുന്നില്ല ലതീഫും കാട്ടിപ്പരുത്തിയും എന്തു മലിനീകരണമാണ്‌ ഉണ്ടാക്കിയിരിക്കുന്നത്. അല്ല ഇനി മലിനീകരണം എന്ന പദത്തിന്‌ ശബ്ദതാരാവലിയില്‍ അര്‍ത്ഥ വ്യത്യാസം വല്ലതും വന്നോ?

    മറുപടിഇല്ലാതാക്കൂ
  17. എന്തിനിവേണ്ടി എഴുതണം എന്ന ആത്യന്തികമായ ചോദ്യം അവശേഷിക്കുന്നു. ഇന്റർനെറ്റ് എന്ന മാധ്യമത്തിനു ഒരു പരിധിയുണ്ട്. അതിൽ കവിഞ്ഞ് അതിനു സമൂഹത്തിൽ ഒരു സ്വാധീനവും ചെലുത്താനാവില്ല. മധ്യവർഗ്ഗത്തിന്റേയോ ഉപരി-മധ്യവർഗ്ഗത്തിന്റേയോ ചിന്തകൾ മാത്രമാണു പലപ്പോഴും ബ്ലോഗ് ചർചകളിൽ കാണാറുള്ളത്. എല്ലാവരുടേയും വിശപ്പടക്കുന്നത് ഇത്ര നിന്ദ്യമാണോ സാർ..?
    പിന്നെ മറ്റൊരു കാര്യം. മതസംബന്ധമായ ചർച്ചകൾക്കാണ് മാർക്കറ്റ് കൂടുതൽ. യേശു അവിടെപ്പോയോ, മുഹമ്മദ് ഇങ്ങനെ ചെയ്തോ എന്നൊക്കെ ചർച്ച ചെയ്യാൻ മധ്യവർഗ്ഗത്തിനു മാത്രമേ കഴിയൂ. പല ചർച്ചകളും divert ചെയ്യപ്പെടുന്നുണ്ട് ഇത്തരത്തിൽ.

    മറുപടിഇല്ലാതാക്കൂ
  18. ഇവിടെ കാര്യം വളരെ വ്യക്തമാണു. ഇസ്ളാമിനെ തെറി പറയുകയും പരിഹസിക്കുകയും ചെയ്തിരുന്ന രണ്ട്‌ മൂന്ന് ബ്ളോഗേഴ്സ്‌ ഇത്രയും കാലം ആളില്ലാത്ത പോസ്റ്റിലേക്ക്‌ ഗോളടിച്ചു കൊണ്ടിരുന്നു. എവിടെ എന്ത്‌ നടന്നാലും 'ഇതാ കിട്ടിപ്പോയി' എന്ന രീതിയില്‍ ചില ബ്ളോഗേഴ്സ്‌ വളരെ തരം താഴ്ന്ന രീതിയില്‍ ഇസ്ളാം മതത്തെ അവഹേളിച്ച്‌ പോസ്റ്റുകള്‍ കാചി. ഇതു കണ്ടു നിന്ന ചില 'സഹിഷ്ണുക്കളായ' ഒരു വിഭാഗം കഥയറിയാതെ കൈ കൊട്ടി പ്രോത്സാഹിപ്പിച്ചു. ഈ പറഞ്ഞ അനില്‍്ബ്ളോഗ്‌ അതില്‍ ഉണ്ടായിരുന്നു. പക്ഷേ, ഇവരുടെ ഈ വിളയാട്ടം പൊളിഞ്ഞത്‌ അല്ലെങ്കില്‍ അതിനു 'മാന്ദ്യം' സംഭവിച്ചത്‌ അവരുടെ പോസ്റ്റുകളെയും വാദങ്ങളെയും വളരെമാന്യമായി തന്നെ (അവരുടെ 'തെറി' സ്റ്റൈലിലല്ല) ബ്ളോഗേഴ്സില്‍ ചിലര്‍ മറുപടി പോസ്റ്റുകള്‍ എഴുതിയപ്പോഴാണു. മതനിരാസ ബ്ളോഗുകളുടെ പൊള്ളത്തരങ്ങള്‍ പലര്‍ക്കും മനസ്സിലായി എന്നുള്ളത്‌ 'ഇവന്‍മാര്‍ക്ക്‌' തിരിഞ്ഞു. അപ്പോഴാണു ഇങ്ങിനെ ഒരു ഐഡിയ ഇവര്‍ക്കുതിക്കുന്നത്‌. അതുവരെ മതത്തെ കുറിച്ചും മതവിശ്വാസികളെ കുറിച്ചും പോസ്റ്റുകളൂം കമണ്റ്റുകളും വെച്ച്‌ കാച്ചിയിരുന്നവര്‍ നല്ല 'മറുപടി പോസ്റ്റുകള്‍' വന്നു തുടങ്ങിയപ്പോള്‍ 'അടവു നയം' സ്വീകരിച്ചു. മതമല്ലാതെ വേറെ ഒന്നും ഇല്ലേ എന്നായി?!! ആരാണു മത വിശ്വാസികളെ തോണ്ടിയത്‌? ആരാണു 'മനുഷ്യ സ്നേഹത്തിണ്റ്റെ' അപ്പോസ്തലന്‍മാരായി സ്വയം ചമഞ്ഞത്‌? നിങ്ങള്‍ ഒാര്‍ത്തില്ല, നിങ്ങള്‍ വിളബ്ബുന്നതെന്തും ഭക്ഷിച്ച്‌ 'ചിറിയും' തുടച്ചു പോകുന്നവരല്ല ചിലെരെങ്കിലും എന്നു. എതായാലും ഗോളുകള്‍ തിരിച്ചു വരുന്നതു കണ്ടപ്പോള്‍ കളിയൊന്നു വേഗം കഴിഞ്ഞാല്‍ മതി എന്ന അവസ്ഥയിലേക്ക്‌ ഈ വിഡ്ഡികളെ കൊണ്ടുചെന്നെത്തിച ലത്തിഫ്‌, കാട്ടിപരുത്തി, ബീമാപള്ളി, ബക്കര്‍ തുടങ്ങിയ ബ്ളോഗേഴ്സ്‌ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു (നന്നായി കളിച പല ബ്ളോഗേഴ്സും ഉണ്ടെങ്കിലും അവരുടെ പേരുകള്‍ പെട്ടെന്ന് കിട്ടാത്തതുകൊണ്ട്‌ എഴുതാത്തതാണു, ക്ഷമിക്കുക, ഉദാ: പള്ളിക്കുളം).....

    മറുപടിഇല്ലാതാക്കൂ
  19. എന്തുകൊണ്ട് കേരളത്തില്‍ മതസൌഹാര്‍ദ്ദം പുലരണമെന്നാഗ്രഹിക്കുന്നവര്‍ ഈ നീചപ്രവര്‍ത്തിക്കെതിരേ പ്രതികരിക്കുന്നില്ല?

    മറുപടിഇല്ലാതാക്കൂ
  20. അഗ്രഗേറ്ററുകൾ നോക്കിയാൽ ആനുപാതികമായി മതപരമായ പോസ്റ്റുകളുടെ എണ്ണം കൂടുതലാണെന്നുമാത്രമേ അനിൽ ഉദ്ദേശിച്ചിരിക്കാൻ തരമുള്ളൂ. അങ്ങനെ നോക്കുമ്പോൾ അതു ശരിയുമാണ്. നൂറു പോസ്റ്റുകൾ അഗ്രഗേറ്ററുകളിൽ റീഫ്രഷ് ചെയ്യപ്പെടുമ്പോൾ അതിൽ 75 എണ്ണവും മതപരമായ പോസ്റ്റുകളായിപ്പോകുന്നതിൽ പുള്ളിക്കാരന് അല്പം സങ്കടമുണ്ടാവും. അത് മനസ്സിലാക്കാനാവുന്നതേയുള്ളൂ. ഇവിടെ ‘എല്ല്, ഭക്ഷണം, ഇടക്കുകയറിക്കുത്തൽ‘, തുടങ്ങിയ സംജ്ഞകളിൽ അടങ്ങിയിട്ടുള്ളത് തികഞ്ഞ അസഹിഷ്ണുതയാണ്. മതം എഴുതാൻ ബ്ലോഗിൽ വന്നവർ പിന്നെ മതമല്ലാതെ വേറെന്തെഴുതാൻ? സാമൂഹ്യപാഠവും, കണക്കും, സയൻസും എക്കണോമിക്സുമൊക്കെ എഴുതാനായി പുറപ്പെട്ടവർ രണ്ടാമത്തെ ദിവസം ഏതെങ്കിലും മതത്തിന്റെ മണ്ടക്കോട്ട് കയറി രണ്ട് തെറിപറഞ്ഞ് പത്ത് കമന്റൊപ്പിക്കുന്ന കാഴ്ചയാണ് പിന്നെ കാണാനാവുന്നത്. ഈ അവസ്ഥയിൽ മതബ്ലോഗറന്മാരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഇസ്ലാം പോസ്റ്റുകൾ മിക്കവയും മറുപടിപ്പോസ്റ്റുകളാണെന്ന് കാണാം. മറുപടി പറയുന്നതിനിടെ ചില പ്രത്യാരോപണങ്ങൾ നടത്തുമ്പോൾ അതുവരെ യുക്തിവാദി ദാസന്മാരായിരുന്നവർക്ക് നോവുന്നതും മത്തായിമാഞ്ഞൂരാന്മാരായി പുനരവതരിക്കുന്നതുമൊക്കെ ബൂലോകത്തെ കൌതുകകരമായ കാഴ്ചകൾ തന്നെ. അതുവരെ ഇസ്ലാമിനെ തെറിപറയാൻ മാത്രം കാത്തുസൂക്ഷിച്ചിരുന്ന ‘യുതിവാദിപ്പട്ടം’ പോനാൽ പോകട്ടും എന്നമട്ടിൽ ചന്തപ്പോസ്റ്റുകൾ ബൂലോകത്തെ മലീമസമാക്കുന്നതും പിന്നീട് നമുക്ക് കാണാം.

    കാക്കര പറഞ്ഞപോലെ ഒരു അന്തോം കുന്തോം ഇല്ലാതെ കിടക്കുന്ന ബൂലോകത്ത് ആരും ആരുടേയും സ്ഥലം വളഞ്ഞുപിടിക്കുന്നില്ല. നിങ്ങൾ എയ്തുവിടുന്ന ഇടങ്ങളൊക്കെ നിങ്ങളുടേതു തന്നെ. പിന്നെ ആര് എന്തിനെയാണ് പേടിക്കേണ്ടത്? അഗ്രഗേറ്ററിലെ അനുപാതം കൂട്ടണമെന്ന് ആഗ്രഹിക്കുന്നവർ അതിനുവേണ്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുക. ലേഖനങ്ങൾ എന്ന മേഖലയിൽ നൂറിൽ എഴുപത്തി അഞ്ചും മതപരമായിപ്പോകുന്നത് മൃതരായിക്കഴിഞ്ഞ ശിങ്കപ്പുലികളെ ഓർമപ്പെടുത്തുന്നു.

    മറുപടിഇല്ലാതാക്കൂ
  21. സി.കെ ബാബുവും ജബ്ബാറും കാളിയുടെ ദാസനുമടങ്ങുന്നവര്‍ 'പട്ടിണി നിര്‍മ്മാര്‍ജ്ജനത്തിനായി' അഹോരാത്രം പേനയുന്തുന്ന മാന്യന്മാര്‍ തന്നെ.പേനയുന്തിയുന്തി നാട്ടിലെ പട്ടിണി ദാ ഇച്ചിരി കൂടിയേ ഒള്ളൂ തീരാന്‍.

    കാളിദാസന്‍ പട്ടിണി നിര്‍മ്മാര്‍ജ്ജനത്തിനായി പേനയുന്തുന്നു എന്ന എങ്ങും അവകാശപ്പെട്ടിട്ടില്ല. പേനയുന്തല്‍ കാളിദാസന്റെ തൊഴിലുമല്ല. ചുറ്റും നടക്കുന്ന വിഷയങ്ങളേപ്പറ്റി പ്രതികരിക്കുന്നു അത്ര മാത്രം.

    സ്വന്തം വേദപുസ്തകത്തിന്റെ മഹത്വം വിളിച്ചോതാന്‍ പേനയുന്തുന്നവര്‍ പട്ടിണി മാറ്റാനാണ്‌ അതൊക്കെ ചെയ്യുന്നതെന്ന് പട്ടിണി കിടക്കുന്നവര്‍ സക്ഷ്യപ്പെടുത്തുമ്പോള്‍ വിശ്വസിക്കാതിരിക്കാനാകില്ല.

    മറുപടിഇല്ലാതാക്കൂ
  22. ജിപ്പൂസ് എന്ന ബ്ലോഗ്ഗര്‍ ഇവിടെ നല്‍കിയ കമെന്റിനു മറുപടിയായി ശഹിര്‍ ജിക്കൂസേ എന്ന് വിളിച്ചത് കണ്ടു,ജിക്കൂസ് എന്നത് എന്റെ തൂലികാ നാമമാണ് ,മതപരമായ പോസ്റ്റുകളില്‍ ഞാന്‍ ഇടപെടാറില്ല ,അതിനാല്‍ ഞാനല്ല എന്ന് എല്ലാവരെയും അറിയിക്കുന്നു,ജിക്കൂസ് അല്ല അത് ജിപ്പൂസ്ആണ്

    മറുപടിഇല്ലാതാക്കൂ