2009, ഫെബ്രുവരി 25, ബുധനാഴ്‌ച

ആദ്യകാല ദുബായി ജീവിതം ആസ്വദിച്ചു കഴിയുകയായിരുന്നു എന്ന ദുസ്സൂചനകളിലേക്കു ഞാന്‍  ഒന്നു കൂടെ കണ്ണോടിച്ചു-

കള്ളം- ഇന്നു  ഒരു മതിലില്‍ നിന്നും അപ്പുറവുമിപ്പുറവും നോക്കാന്‍ ശ്രമിക്കുമ്പോള്‍ എല്ലാറ്റിനേയും കൗതുകത്തോടെ നോക്കാനാവുന്നു എന്നതു നേര്‌- അതിന്നു കള്ളം പറയേണ്ടതെന്തിന്നു-

കയ്യിലെ മലരുമായി ഒരു പാടൊരുപാട്‌ സ്വപ്നങ്ങളുമായി കണ്ണനെ ത്തേടി നടക്കുകയായിരുന്നില്ലേ ഞാന്‍ - കയ്യിലുള്ളതു മലരാണെങ്കിലും കൊടുത്താല്‍ ഒരു കുടം സ്വര്‍ണ്ണം തന്നെ തിരിച്ചു കിട്ടണമെന്ന്‌ വാശിയില്‍ മോഹിച്ചു-

എല്ലാ അഘോഷങ്ങളുടെയും അടിത്തട്ടില്‍ അസംത്രിപ്തിയുണ്ടു. ഊറി വരുമ്പോള്‍ ബാക്കി കാണുന്നത്‌ കറുപ്പായിരിക്കും-

ഒരു പാടു ചിരിക്കുന്നുണ്ടല്ലോ -എന്താണിത്ര ഒളിപ്പിച്ചു വെക്കാന്‍ നൊമ്പരങ്ങള്‍- ഒരിക്കല്‍ സഹപ്രവര്‍ത്തകയോടു കുശലം ചോദിച്ചു- വാക്കു വായില്‍  നിന്നും വീണ ശേഷം അവളുടെ കണ്ണിലെ വിഷാദം സ്വയം ശാസിച്ചു- വിഡ്ഡി- ഒരാളുടെ സന്തോഷം നശിപ്പിക്കാന്‍ നിനക്കെന്തിത്ര താത്പര്യം-

എങ്ങിനെ പറയും - ഞാന്‍ എന്നോടു തന്നെ ചോദിച്ചതല്ലേ -


മോഹങ്ങ
ള്‍ക്കു സാന്ദ്രത കുറവാണു- അതിമോഹങ്ങള്‍ക്കതിലും- മനസ്സിലേക്കു ഊതി വീര്‍പ്പിക്കുമ്പൊള്‍ എത്ര ദൂരം ഉയരത്തിലവ പറന്നു പോകുമെന്നു അറിയാനാവില്ല- ഒഴിഞ്ഞ വിടവുകളിലേക്കിറങ്ങി വരുന്നതു അസ്വസ്ഥ്ത- അതവിടെ മുട്ടയിട്ടു പെരുകികൊണ്ടിരുന്നു- അപ്പുറങ്ങളിലെ വലുതുകളിലേക്കു പിന്നെയും വലുതുകളിലേക്കു പിന്നെയും......


കൈവിട്ടു പറന്നുപോകുന്ന മനസ്സിനെ ഒരു മേഘം പോലെ മുകളില്‍ കാണുന്നുണ്ട്‌- എന്നാലും തിരിച്ചു പിടിക്കാന്‍  കൈ പൊങ്ങുന്നില്ല- നാടകത്തിന്നു മുമ്പില്‍ ആടിത്തമര്‍ക്കുമ്പൊളും കാലുകള്‍ തളര്‍ന്നു്.


എപ്പൊളാണു ഞാനെന്നിലേക്കു തന്നെ നോക്കിയത്‌- ശരിക്കും ഗണിച്ചെടുകാനാവുന്നില്ല- അതും ഒരു പതുക്കെയുള്ള രാസപ്രവ
ര്‍ത്തനമായിരുന്നാണു ഓര്‍മ-മനം തുറന്ന് നോക്കിയപ്പോളാണു ബോധ്യപെട്ടത്‌ ഞാന്‍ വെറുമൊരു മണ്ണാണെന്നു- ദ്രാവകമാണെങ്കില്‍ ഒഴുകിനടക്കാം വാതകമാണെങ്കില്‍ പറക്കാം പക്ഷെ എനിക്കു രൂപഭാവങ്ങളോടെ സ്ഥായിയായെ മതിയാകൂ-നിന്നു നോക്കുമ്പോള്‍ ഞാനെത്ര ഭാഗ്യവാന്‍  - മുകളില്‍ പറന്ന മനസ്സിനു താഴെയെല്ലാം വളരെ ചെറുതായിരുന്നു- പറന്നു പോകാനുള്ള ദൂരം വളരെ കൂടുതലും - ഭൂമിയാണു സത്യം- 

തിരികെ കിട്ടിയ മനസ്സിനും നന്ദി -വായിച്ചു പോകുന്ന നിങ്ങള്‍ക്കും -





2009, ഫെബ്രുവരി 22, ഞായറാഴ്‌ച

ആദ്യകാല സ്മരണകള്‍ 1

ദുബായിയില്‍ ആദ്യം വന്നത് ഇരുപത്തി മൂന്നാമത്തെ വയസ്സിലായിരുന്നു- ജോലി കിട്ടിയത് ഡിഫന്‍സില്‍ - കുറഞ്ഞ പണി - കൂടുതല്‍ ലീവ്- ആനന്ദലബ്ദിക്കിനി എന്ത് വേണം - ചെറുപ്പത്തിന്റെ വേഗത എല്ലാ കാമ്പിലുള്ളവരുമായും കത്തിവെക്കാന്‍ സമയം കണ്ടെത്തും- പ്രായമുള്ളവരാണ് അധികവും- കുറെ പേര്‍ എന്നെ ശരിക്കും സഹിക്കുക യായിരുന്നു- എല്ലാവരും കുറെ പ്രശ്നങ്ങളും പ്രാരാബ്ധവുമായി ഇരിക്കുമ്പോള്‍ നമ്മള്‍ സദാ ഹാപ്പി- ചിലര്‍ക്കെല്ലാം എന്റെ സാന്നിധ്യം ഇഷ്ടവുമായിരുന്നു- എന്‍റെ കമന്റുകള്‍ വളരെ രസകരമായിട്ടയിരുന്നു എല്ലാവരും എടുത്തിരുന്നത്- 

ചില പ്രായമായവരോട് ഞാന്‍ പറയും പേടിക്കേണ്ട- പെട്ടിയിലെ പോകുമെന്നാ തോന്നുന്നത് - ചിലര്‍ ചിരിച്ചും ചിലര്‍ വഴക്ക് പറഞ്ഞും പ്രതികരിക്കും- രണ്ടായാലും നമുക്കു കുഴപ്പമില്ല- അതവര്‍ക്കും അറിയാം-ഞാനാനെന്കില്‍ ഒരു കരീര്‍ ഗ്രൌത് ഇല്ലാത്തതിനാല്‍ പുറത്തെ ജോലികള്‍ തപ്പുകയും ചെയ്യുന്നുണ്ടായിരുന്നു-
അങ്ങിനെയിരിക്കെയാണ്‌ ബോംബിട്ടത്-  യു ഏ ഇ  ഡിഫെന്‍സ് ഒന്നാക്കുന്നതിന്നു ദുബായി ഡിഫെന്‍സ് ആളുകളെ കുറക്കാന്‍ തീരുമാനിച്ചു - അപ്പോഴാണ്‌ ആര്‍മാദിച്ചിരുന്ന ക്യാമ്പ് ആകെ ചത്തു പോയത്- എല്ലാവരുടെയും ഉത്സാഹം കെട്ട് പോയി - 
നമ്മുടെ ഒരു വിറ്റും ചിലവാകാത്ത അവസ്ഥ- കണ്ടറിഞ്ഞു നമ്മളും കളം മാറ്റി -

ഒരു ദിവസം ഒറ്റക്കിരിക്കുന്ന കുഞ്ഞിമുഹമ്മദ്ക്കയുടെ അരികിലേക്ക് ഞാന്‍ ചെന്നു- എന്നെ നന്നായി വഴക്ക് പറയുന്ന പുള്ളിയെ എനിക്കും എന്നെ പുള്ളിക്കും നല്ല ഇഷ്ടമാണ്- 
ശുദ്ധനായ ഒരു മനുഷ്യന്‍- നമ്മെക്കാള്‍ വലിയ മക്കളുള്ള മൂപ്പര്‍ക്ക് നമ്മെളെല്ലാം വെറുമൊരു ശിശു- ഇവിടെ ദിഫെന്സില്‍ ഇരുപതിലേറെ വര്‍ഷമായി- ഒരു മകന്‍ അടുത്ത് ദുബായില്‍ വന്നതേ ഉള്ളൂ- വന്നു ജോലികിട്ടിയപ്പോള്‍ സന്തോഷം ഞങ്ങളെല്ലാം ലഡുവും ജിലെബിയുമായി തീര്ത്തു കൊടുത്തതാണ്- പ്രായമുള്ളവരെല്ലാം ആദ്യവട്ട ഒഴിവാക്കലില്‍ തന്നെ ലിസ്റ്റിട്ടതിനാല്‍ നോട്ടീസ് കിട്ടിയിട്ടുണ്ട്-
അല്ല കുഞ്ഞി മൊഹമ്മദ്ക്ക - നിങ്ങളെന്തിനാ ഇങ്ങനെ ടെന്‍ഷന്‍ അടിക്കുന്നത്- ഒരു മകന്‍ ഇവിടെ- ഇതൊരു ചാന്‍സ് ആക്കി കണക്കാക്കിയാ പോരെ - ജോലി ഒഴിവാകി പ്പോയി എന്ന പ്രശ്നവുമില്ല- പോകുമ്പോള്‍ ഒരു സംഖ്യ ആനുകൂല്യങ്ങളും - എന്നിട്ടെന്താ നിങ്ങളീ ടെന്‍ഷനും അടിച്ച് ഇങ്ങനെ-ഞാന്‍ ഒന്നു സമാധാനിപ്പിക്കാന്‍ നോക്കി-
മൂപ്പര്‍ ഇരിക്കുന്ന മേശയിലേക്ക്‌ തന്നെനോക്കി പറഞ്ഞു- ഏയ്- അങ്ങിനെ ടെന്‍ഷന്‍ ഒന്നുമില്ലടാ- 
ഞാന്‍ വീട്ടിലെ മൂത്ത ആളായിരുന്നു- അതിനാല്‍ തന്നെ അനിയന്മാരുടെ പഠനം - പെങ്ങന്മാരുടെ കല്യാണം- പെങ്ങന്മാരുടെ മക്കളുടെ കല്യാണം - എല്ലാം കഴിഞ്ഞു - ഞാന്‍ നയിചെതല്ലാം അവര്‍ക്കായിരുന്നു- ഇപ്പോളാണ് പ്രശ്നങ്ങളെല്ലാം ഒന്നു തീര്‍ന്നത്- എന്‍റെ കാര്യം നോക്കി തുടങ്ങുകയായിരുന്നു- അനിയന്മാരെല്ലാം നല്ല നിലയിലായി- 
പക്ഷെ അവരെ പറഞ്ഞിട്ട് കാര്യമില്ല - പിരിഞ്ഞപ്പോള്‍ എല്ലാവരും അവരവരുടെ കാര്യങ്ങള്‍ നോക്കുന്നു- 
തുടങ്ങാനിരിക്കുമ്പോഴാണ് ഇപ്പൊ ഇതു വരുന്നത്-
ആ - പടച്ചോന്‍ ഒരു വഴി കണ്ടിട്ടുണ്ടാവും- പകുതി ചിരിച്ചു നിറുത്തിയപ്പോള്‍ ചിരിക്കണോ കരയണോ എന്നറിയാതെ ഞാനും

ആദ്യത്തെ UAE ബ്ലോഗ് മീറ്റ്

ഒരു ചെറിയ പേടിയോടെയാണ് രാവിലെത്തന്നെ മീറ്റാന്‍ പോയത് - സീനിയര്‍ പുലികള്‍ വാഴുന്ന സ്ഥലമല്ലേ - റാഗിംഗ്‌ ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടല്ലോ - ഒതുങ്ങി നില്‍ക്കാന്‍ ആദ്യമേ മനസ്സില്‍ കരുതി- ഗേറ്റ്നു മുമ്പിലെ പെണ്‍കൊടി വേറെ ഏതോ ഒരു മീറ്റിന്റെ ആളാണോ എന്നന്യേഷിച്ചു- 

അല്ലെന്നറിയച്ചപ്പോ അവക്കു സമാധാനമായെന്നു തോന്നി- മലയാളം ബ്ലോഗെരെന്നു കേട്ടപ്പോ കൂടെ കൂടി- പുള്ളീയും നവാഗതനാണു- സമാധാനം, ഷെയർ ചെയ്യാനാളുണ്ടു- ടിക്കറ്റും എടുത്തു ഉള്ളിലേക്കു കയറിയപ്പോ വലിയ ജേഷ്ടn-(അഗ്രജൻ) സ്വാഗതം ചെയ്തു- കൂടെ രജീവ്‌ ചെലാട്ടും- കുഴപ്പമില്ല- പുലികളല്ല- നമ്മെ പ്പോലെ മനുഷ്യരാണു- രജീവാനെങ്കി ആത്മാവിനെ പുകക്കാൻ പാടില്ലെന്ന ബ്ലോഗ്‌ മുന്നറിയിപ്പിന്റെ ഫുൾ ടെൻഷനിന്റെ വക്കത്തും- കാണെണ്ടവർ കാണെണ്ടതു കണ്ടേത്തും- അതു ഗൾഫിന്റെ ചോരയാണു- 

പാർക്കിലെ ജോലിക്കാർ തന്നെ വലിച്ചിരിക്കുന്നത്‌ കണ്ട രജീവ്‌

യുറേക്ക വിലിച്ചു നഗ്നനായി ഓടി സിഗ്രട്ടിന്നു തീ കൊളുത്തി- വന്നുകൊണ്ടിരിക്കൂന്ന പുലികളെയും പൂച്ചകലെയുമെല്ലാം പരിചയപ്പെട്ടു കൊണ്ടിരുന്നു- പേരു പറഞ്ഞാൽ അറിയാത്തവർ ഭൂലോക നാമം ചെല്ലുമ്പോൾ ചിരപരിചിതർ

കുറച്ചു കമ്പനി ആയപ്പോ മീറ്റ്‌ സ്ഥലത്തേക്കു നീങ്ങി-അപ്പോളാണു ശരിയായ പുലി- 
വട്ടത്തിl നിർത്തി ശരിയായ റാഗിംഗ്‌ - പുതിയതെന്നോ പഴയതന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും റാഗ്‌ ചെയ്യുന്ന കൈപ്പള്ളീ- 

ഉത്തരം പറയുന്നത്‌ രണ്ടാൾക്കാരാണു- ചോദ്യം ചെയ്യപ്പെടുന്നവനും പിന്നെ കുറുമാനും-

ആരൊടുള്ള ചോദ്യങ്ങള്‍ക്കും കുറുമാനു മറുപടിയുണ്ടു- തലെന്നു വീക്കെന്റായതിന്നു കുറുമാനെന്തു പിഴച്ചു-

കൈപ്പള്ളിയുടെ ചോദ്യത്തിന്റെ സാമ്പിള്‍ -

എന്തിനാണു ബ്ലോഗ്‌ എഴുതുന്നത്‌?- എന്താനു സബ്ജെക്ട്‌- പടച്ചോനെ- നന്നായിട്ടെഴുതാനറിയുമെങ്കില്‍ ഇതെഴുതാന്‍ നില്‍ക്കുമോ -ആരെങ്കിലുമൊക്കെ വായിച്ചൊന്നു കോള്‍മയിര്‍ കൊള്ളുവാനെന്നു ഇങ്ങിനെ പബ്ലിക്‌ ആയി പറയാനുമൊക്കുമോ? 

മീറ്റിന്റെ അവസാനം മനസ്സില്‍ നിക്കുന്നത്‌ ഇത്തിരിവെട്ടത്തിന്റെ പടക്കമാണു- കൈപ്പള്ളീയുടെ അതിരുകള്‍ എന്ന വിഷയാധിഷ്ടിതമായ പ്രഭാഷണം സീരിയസ്സ്‌ ആകാന്‍ തുടങ്ങിയപ്പോ ഇത്തിരിവെട്ടം ഇടപെട്ടു- അതിരുകള്‍ എന്നാ വഴിയിലൂടെ നടക്കുമ്പോ നമുക്കു വേലികെട്ടി തിരിച്ചു കാണാന്‍ കാണാൻ പറ്റുന്നതല്ലേ എന്ന വെട്ട്‌ മീറ്റില്‍ അത്ര സീരിയസ്‌ ആകേണ്ടേന്നു പ്രഖ്യാപിചു-
പരിചയപ്പെട്ടവരുടെ പേരുകൾ നിറക്കാൻ നിൽക്കുന്നില്ല- അതു മനസ്സിലുണ്ടെന്നെ-