2009, നവംബർ 2, തിങ്കളാഴ്‌ച

കേരള ചരിത്രത്തിലൂടെ-10

മരക്കാരെന്ന പേരില്‍ കേരളത്തിലും സിലോണിലും മലേഷ്യയിലും ഫിലിപ്പൈനിലുമെല്ലാം ഇന്നും കുടുമ്പങ്ങളുണ്ട്. വാക്കിന്റെ ഉത്ഭവത്തെ കുറിച്ചു പല അഭിപ്രായങ്ങളുമുണ്ട്. ഏറ്റവും പ്രബലമായത് നാവികരിലെ നേതാവ് എന്നതിനാണ്.

മരക്കാര്‍-പറങ്കി യുദ്ധങ്ങള്‍ പറങ്കികളുമായുള്ള രണ്ടാം ഘട്ടയുദ്ധമെന്നു വിശേഷിപ്പിക്കാം-

അഹ്‌മദ് മരക്കാര്‍ പ്രമുഖനായ ഒരു വ്യാപാരിയായിരുന്നു. കൊച്ചിയായിരുന്നു അവരുടെ ആസ്ഥാനം . വ്യാപാരപ്രമുഖരായിരുന്ന ഇവരെ കൊച്ചി- സാമൂതിരി യുദ്ധത്തിന്നു ശേഷം കൊച്ചിരാജാവിന്ന് അവിശ്വാസം തോന്നിയതിനാല്‍ പീഡിപ്പിച്ചിരുന്നു. പറങ്കികളാകട്ടെ മുസ്ലിങ്ങളെ ശത്രുക്കളായിട്ടയിരുന്നല്ലോ കണ്ടിരുന്നത്. ഇത് മരക്കാര്‍കുടുമ്പത്തെ തങ്ങളുടെ ആസ്ഥാനം മാറ്റുന്നതിലേക്കു ചിന്തിപ്പിച്ചു. അങ്ങിനെ അവര്‍ പൊന്നാനിയിലേക്കു കുടിയേറി.

പൊന്നാനിയിലേക്കു താമസം മാറ്റിയ മുഹമദലി മരക്കാര്‍ സാമൂതിരിയെ കാണുകയും തങ്ങളുടെ കപ്പലുകളും ആളുകളെയും സാമൂതിരീക്കു സമര്‍പ്പിക്കുവാനുള്ള സന്നദ്ധത അറിയിക്കുകയുന്ം ചെയ്തു.കൂടാതെ പറങ്കികളുമായുള്ള പോരാട്ടത്തില്‍ ഏതു ത്യാഗത്തിനുമുള്ള വാഗ്ദാനം നല്‍കുകയും ചെയ്തു. പറങ്കികളുമായുള്ള യുദ്ധത്തില്‍ നാവികപ്പടയുടെ ആവശ്യകത ബോധ്യമുള്ള സാമൂതിരിയാകട്ടെ ഇവരുടെ ആഗമനം അപ്രതീക്ഷമായി കിട്ടിയ ഒരു ഭാഗ്യമായാണു കരുതിയത്.എന്നാല്‍ പൊന്നാനി സാമൂതിരിയുടെ നാവികകേന്ദ്രമാകുന്നതു മനസ്സിലാക്കിയ പറങ്കികള്‍ 1507-ല്‍ പൊന്നാനിയെ ആക്രമിക്കുകയും വ്യാപാരകേന്ദ്രങ്ങളും ആരാധനാലയങ്ങളും തകര്‍ക്കുകയും ചെയ്തു. കൊച്ചിയില്‍ നിന്നും പൊന്നാനിയെ ആക്രമിക്കുക എളുപ്പവുമായിരുന്നു. ഇത് മരക്കര്‍മാര്‍ തങ്ങളുടെ ആസ്ഥാനം പൊന്നാനിയില്‍ നിന്നും അളകപ്പുഴ തീരത്തേക്കു മാറ്റുന്നതിന്നു കാരണമാക്കി.

സാമൂതിരി മരക്കാര്‍മാരുടെ നാവിക വൈദഗ്ദ്യത്തില്‍ ആകര്‍ഷകനാവുകയും അവര്‍ക്കു കുഞ്ഞാലി എന്ന സ്ഥാനപ്പേര്‍ നല്‍കുകയും ചെയ്തു. ഈ വാക്കിന്റെ അര്‍ത്ഥം വിശ്വസ്തന്‍, പ്രിയപ്പെട്ടവന്‍ എന്നല്ലാമാണു.

പറങ്കികള്‍ക്കു കടലാധിപത്യമുണ്ടെങ്കിലും പൂര്‍ണ്ണമായും കടലിനെ തങ്ങളുടെ കീഴില്‍ കൊണ്ടുവരാന്‍ കഴിയാഞ്ഞത് ഇവരുടെ പ്രവര്‍ത്തന ഫലമായാണ്.

മുഹമെദലി മരക്കാര്‍, പീച്ചിമരക്കാര്‍ വലിയഹസ്സന്‍ തുടങ്ങിയവര്‍ സാമൂതിരിയുടെ ആവശ്യപ്രകാരം പറങ്കികളെ സിലോണില്‍ നിന്നും തുരത്താനായി പല പടയോട്ടങ്ങളും നടത്തി. ഇവരുടെ കൂടെ ഈജിപ്തില്‍ നിന്നുള്ള അലി ഇബ്രാഹിം എന്ന നാവികവീരനും കൂടെ കൂടി. കൂടാതെ സിലോണ്‍ രാജാവിന്റെ സഹോദരനായ മൈഥുനന്‍ തന്റെ എല്ലാ സഹായവും ഇവര്‍ക്കു വാഗ്ദാനം ചെയ്തു. പല ചെറിയ യുദ്ധങ്ങളിലും പറങ്കികളെ തോത്പിക്കുവാന്‍ കഴിഞ്ഞെങ്കിലും കായല്‍പ്പട്ടണത്തും മിദുലയിലും വച്ചും നടന്ന യുദ്ധത്തില്‍ മരക്കര്‍മാര്‍ പരാജയപ്പെട്ടു. അലി ഇബ്രാഹിം കൊല്ലപ്പെട്ടു. നിരവധി കപ്പലുകള്‍ പറങ്കികള്‍ പിടിച്ചെടുത്തു. പക്ഷെ, മുഹെമദലി മരക്കാരും പട്ടുമരക്കാറും ജീവനോടെ രക്ഷപ്പെട്ടു.

പരാജയപ്പെട്ട മരക്കാര്‍മാര്‍ കൂടുതല്‍ ആയുധശേഖരവുമായി പിന്നെയും സിലോണിനെ ആക്രമിച്ചു. മൈഥുനയുമായി ചേര്‍ന്ന് പോരാടാമെന്നായിരുന്നു മരക്കാര്‍മാര്‍ കരുതിയിരുന്നത്, പക്ഷെ മൈഥുനന്‍ അപ്പോഴേക്കും രാജാവുമായും ധാരണയിലെത്തിയിരുന്നു. മൈഥുനന്‍ മരക്കാര്‍മാരെ ചതിയില്‍ കൊല്ലുകയും സൈന്യം പരാജയാപെടുകയും ചെയ്തു. പിന്നീട് സാമൂതിരി സിലോണിനെ ആക്രമിക്കുന്നത് നിര്‍ത്തി സ്വന്തം സഥലം സംരക്ഷിക്കുവാനുള്ള ബുദ്ധി കാണിച്ചു.

മുഹമ്മെദലി മരക്കാരുടെ കീഴിലെ പ്രധാനിയായിരുന്ന കുഞാലി മരക്കാര്‍ ഒന്നാമന്‍ എന്ന കുട്ടിയലി മരക്കാരിന്റെ ചരിത്രം തുടങ്ങുന്നതവിടെനിന്നാണ്.

നിരവധി കുഞാലിമരക്കാര്‍മാരുണ്ടായിരുന്നുവെങ്കിലും അറിയപ്പെടുന്നത് നാലു പേരാണ്.

1. കുട്ടിയലി മരക്കര്‍
2. കുട്ടിപ്പോക്കര്‍ മരക്കാര്‍
3. മുഹെമ്മദലി മരക്കാര്‍
4. പട്ടു മരക്കാര്‍

അവരെക്കുറിച്ചു നമുക്കടുത്ത പോസ്റ്റില്‍

10 അഭിപ്രായങ്ങൾ:

 1. പുതിയ പുതിയ അറിവുകൾ നന്നതിന​‍്‌ നന്ദി...പഴയ ഒരു ഹിസ്റ്ററി വിദ്യാർത്തിയായതുപോലെ

  മറുപടിഇല്ലാതാക്കൂ
 2. അവരെ കുറിച്ചറിയാന്‍ കാത്തിരിക്കട്ടെ...

  മറുപടിഇല്ലാതാക്കൂ
 3. സംഗതി ചരിത്രമാണ്.ഒന്നോടിച്ചു നോക്കി.അറിവു നല്ലതാണ്.പക്ഷെ താങ്കളുടെ പ്രൊഫൈലില്‍ പറഞ്ഞപോലെ താല്പര്യമുള്ളതല്ലെ വായിക്കാന്‍ മിനക്കെടൂ.കണ്ടതില്‍ സന്തോഷം.കാട്ടിപ്പരുത്തി ഇവിടെ അടുത്തല്ലെ?നമുക്കു കാണാം.

  മറുപടിഇല്ലാതാക്കൂ
 4. അതെ . അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 5. അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു. പുതിയ അറിവുകൾ നന്നതിന‍്‌ നന്ദി!
  ഇതിനു പിന്നിലെ പ്രയത്നത്തെ അഭിനന്ദിക്കാതെ വയ്യ!

  മറുപടിഇല്ലാതാക്കൂ
 6. നന്നായി ...അറിവുകള്‍ വികസിക്കുന്നു ..ഇതു വേറെ ആരുമായെന്കിലും പങ്കിടാമല്ലോ...നന്ദി മാഷേ ..വീണ്ടും തുടരുക

  മറുപടിഇല്ലാതാക്കൂ
 7. കാട്ടിപ്പരുത്തിയെന്നാല്‍ ഒന്ന് വ്യാഖ്യാനിക്കാമോ

  മറുപടിഇല്ലാതാക്കൂ
 8. തുടരൂ മാഷേ..
  നമ്മുടെ സുന്ദര കേരളത്തിന്റെ ചരിത്രത്തെകുറിച്ച് കൂടുതല്‍ മനസ്സിലാക്കട്ടെ...!!

  മറുപടിഇല്ലാതാക്കൂ
 9. ഇതൊക്കെ എവ്ടുന്നാ ചീന്തി എടുത്തെ ?

  മറുപടിഇല്ലാതാക്കൂ