റോമാ പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളുടെ തകര്‍ച്ചമുതലാണ് അറബിക്കടലിന്റെ ആധിപത്യം അറബികളുടെ കൈകളിലെത്തുന്നത്. പിന്നീട് പാശ്ചാത്യരുമായുള്ള കച്ചവടം നടത്തിയിരുന്നത് മുഴുവന്‍ അറബികളായിരുന്നു. റോമാ സാമ്രാജ്യത്തിന്റെ തകര്‍ച്ച നാലാം നൂറ്റാണ്ടിലായിരുന്നു. പിന്നീട് പതിനഞ്ചാം നൂറ്റാണ്ടുവരെ ഈ കുത്തക അറബികളുടെ കൈവശമായിരുന്നു.
കാറ്റിന്റെ ഗതിക്കനുസരിച്ച് ജൂലൈ-ആഗസ്ത് മാസങ്ങളില്‍ നിന്നും ആരഭിക്കുന്ന യാത്ര നാല്പതു ദിവസം കൊണ്ട് കേരളത്തിലെത്തുകയും ആവശ്യമായ ചരക്കുകള്‍ ശേഖരിച്ച് മൂന്നു നാലു മാസങ്ങള്‍ക്കു ശേഷം ഡിസംബര്‍-ജനുവരി മാസങ്ങളില്‍ മടങ്ങുകയുമായിരൂനു പതിവ്.
പ്രവാചകനായ മുഹമ്മെദ് നബി ജനിക്കുന്നതിന്ന് എത്രയോ മുമ്പുതന്നെ അറബികള്‍ കേരളവുമായി കച്ചവട ബന്ധമുണ്ടായിരുന്നു.
ഇസ്ലാമിന്നു മുമ്പ് അറെബിയന്‍ സമൂഹത്തിലും മരുമക്കത്തായ സമ്പ്രദായം നിലനിന്നിരുന്ന ഗോത്രങ്ങളുണ്ടായിരുന്നു. ഒരു നിശ്ചിതകാലാവധി വരെയുള്ള വിവാഹവും ബഹുഭര്‍ത്തരീതിയും ഉണ്ടായിരുന്നു. നമ്മുടെ നാട്ടിലെ നായന്മാരിലെ ബഹുഭര്‍ത്തവും സമാനമായിരുന്നുവല്ലോ.
സ്വാഭാവികമായും ഇത്രയേറെ മാസങ്ങള്‍ നാടുകളില്‍ നിന്നും മാറി നില്‍ക്കുന്ന കച്ചവടക്കാര്‍ക്ക് അവിടുത്തെ സ്ത്രീകളുമായി ലൈംഗിക ബന്ധമുണ്ടാവുന്നത് സാധാരണമാകും.നിശ്ചിതകാലം അവധി വച്ച് അറബികളുമായി നടത്തുന്ന വിവാഹങ്ങള്‍ക്ക് കേരളത്തില്‍ മുത്‌അ വിവാഹം എന്നായിരുന്നു വിളിച്ചിരുന്നത്. അങ്ങിനെയുള്ള ബന്ധങ്ങളില്‍ നിന്നും ജനിച്ച ഒരു സങ്കരവര്‍ഗ്ഗം സിലോണിലും കേരളത്തിലും നിലവിലുണ്ടായിരുന്നു. സിലോണില്‍ ഇത്തരം വിവാഹത്തെ ബീനവിവാഹമെന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഈ വിവാഹത്തിലെ പ്രത്യേകതകള്‍ സ്ത്രീക്ക് ഭര്‍ത്താവിനെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും അതോടൊപ്പം വേണ്ടെന്നു തോന്നുമ്പോള്‍ ഉപേക്ഷിക്കുവാനുള്ള അവകാശവുമായിരുന്നു. കുട്ടികളുടെയും കുടുമ്പത്തിന്റെയും രക്ഷാകര്‍ത്വത്തം മാതാവില്‍ മാത്രമായിരുന്നു. ഈ സങ്കരവര്‍ഗ്ഗത്തില്‍ നിന്നുമാണ് മാപ്പിള എന്ന പദം ഉണ്ടായത്. ഇസ്ലാമിന്റെ ആവിര്‍ഭാവത്തിന്‍ മുമ്പ് തന്നെ ഇത്തരം മാപ്പിള സമൂഹം എല്ലാ പ്രധാന തുറമുഖങ്ങളിലും നിലനിന്നിരുന്നു, അവരാണ് കേരളത്തില്‍ ആദ്യമായി മുസ്ലിങ്ങളായി മാറിയ സമൂഹങ്ങള്‍.
കച്ചവടത്തിലെ മുസ്ലിങ്ങളുടെ കുത്തക 16-)0 നൂറ്റാണ്ടുവരെ തുടര്‍ന്നു. എന്നാല്‍ പറങ്കികളുടെ വരവൊടു കൂടി ചിത്രം മാറി തുടങ്ങി. പറങ്കികള്‍ 1498-ല്‍ വാസ്കോടിഗാമയുടെ നേതൃത്വത്തില്‍ കോഴിക്കോട് കാപ്പാട് കപ്പലിറങ്ങി. ഇതിന്റെ പ്രധാനകാരണം സ്പയിനിലെ മുസ്ലിം ഭരണത്തെ തോത്പിച്ചതോടു കൂടി യൂറോപ്പില്‍ ഈ ഭാഗത്തുനിന്നു വന്നിരുന്ന ഏഷ്യയിലെ സുഗന്ധ്ദ്രവ്യങ്ങളും വാണിജ്യ വിഭവങ്ങളും കിട്ടാതെയായി. യൂറോപ്പ് അതിന്റെ ഇരുണ്ടകാലഘട്ടം പിന്നിട്ടിരുന്ന കാലമായിരുന്നുവത്.
കേരളത്തിലെ പ്രധാനരാജാക്കന്മാരെല്ലാം തന്നെ തുറമുഖങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് ഭരണം നടത്തിയിരുന്നത്. കോലോത്തരി, സാമൂതിരി, കൊച്ചി, വേണാട് എന്നിവയെല്ലാം. അതിന്റെ പ്രധാന കാരണം രാജക്കന്മാരുടെ വരുമാനം കച്ചവടവുമായി ബന്ധപ്പെട്ടുമാത്രം നിലനിന്നിരുന്ന ഒന്നായിരുന്നു എന്നതായിരുന്നു.
ലോകത്തിലെ എല്ലാ രാജ്യങ്ങളുയും വരുമാനം കാര്‍ഷികവിഭവങ്ങളില്‍ നിന്നും കിട്ടുന്ന കരത്തില്‍ നിന്നായിരുന്നു. എന്നാല്‍ കേരളത്തിലെ ഭൂമി മുഴുവന്‍ നമ്പൂതിരിമാരുടെ അധീനതയിലായിരുന്നു. നമ്പൂതിരിമാരില്‍ നിന്നും കരം പിരിക്കുക എന്നത് ആലോചിക്കാന്‍ കൂടി കഴിയാത്ത ഒരു സാമൂഹിക വ്യവസ്ഥിതിയില്‍ പിന്നീട് വരുമാനത്തിന്റെ സ്രോതസ്സ് കച്ചവടക്കാരിലേക്കു വില്ക്കുവാന്‍ കൊണ്ടുവരുന്ന ചരക്കുകളില്‍ ചെലുത്തുന്ന ചുങ്കത്തിലും കച്ചവടത്തിലെ ലാഭവിവാഹത്തില്‍ നിന്നും ലഭിക്കുന്ന ഓഹരിയില്‍നിന്നുമായിരുന്നു.
അതിനാല്‍ വരുമാനത്തിന്റെ മുഖ്യകാരണമായ കച്ചവടത്തെ രാജാക്കന്മാര്‍ അകമഴിഞ്ഞു പ്രോത്സാഹിപ്പിച്ചു.
ഇസ്ലാമിന്റെ ആവിര്‍ഭാവത്തോടെ കച്ചവടക്കാരായ അറബികളില്‍ ആത്മീയമായ മാറ്റമുണ്ടാവുകയും കുടുമ്പബന്ധങ്ങള്‍ മുസ്ലിങ്ങള്‍ക്ക് സാമൂഹികമായ ബാധ്യതയാവുകയും ചെയ്തു. ഇത് മുത്‌അ വിവാഹം പോലെയുള്ള താത്ക്കാലിക കൂട്ടുകെട്ടുകളെ ഇല്ലാതാക്കുകയും ശക്തമായ കുടുമ്പബന്ധം നിലനിറുത്തുന്ന സമൂഹമായും സമുദായമായും രൂപപ്പെടുത്തി. മാത്രമല്ല കച്ചവടത്തിലെയും വ്യക്തി ജീവിതത്തിലെയും സത്യസന്ധത അവരെ പുതിയ ചുമതലകളെല്‍പ്പിക്കുന്നതിന്നുള്ള കാരണമായി തീര്‍ന്നു.
ഏഴു മുതല്‍ പതിനഞ്ച് വരെയുള്ള കേരളത്തിലെ മുസ്ലിങ്ങളുടെ സാമൂഹികാവസ്ഥയെ കുറിച്ച് അടുത്ത പോസ്റ്റിലാകാം
മുത്‌അ എന്നാണ് താല്‍ക്കാലിക വിവാഹത്തിന് പേരു പറഞ്ഞിരുന്നത്. പ്രവാചകന്‍ മറ്റു പല പ്രാചീന പ്രവണതകളെയും നിരോധിച്ചതു പോലെ ഇതും നിരോധിച്ചു എന്ന് ഹദീസുകളില്‍ കാണാം.
മറുപടിഇല്ലാതാക്കൂപരമ്പര നന്നാവുന്നുണ്ട്.. തുടരുക.
കേരളത്തിലെ പ്രധാനരാജാക്കന്മാരെല്ലാം തന്നെ തുറമുഖങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് ഭരണം നടത്തിയിരുന്നത്. കോലോത്തരി, സാമൂതിരി, കൊച്ചി, വേണാട് എന്നിവയെല്ലാം
മറുപടിഇല്ലാതാക്കൂഒരു പുതിയ സംസ്കാരത്തിന്റെ രൂപ പെടലായിരുന്നു ആ വരവുകള്‍. അതിനൊരു അസ്ഥിത്വ വാധവുമുണ്ടായിരുന്നു
“പറങ്കികള്‍ 1948-ല്‍ വാസ്കോടിഗാമയുടെ നേതൃത്വത്തില്‍ കോഴിക്കോട് കാപ്പാട് കപ്പലിറങ്ങി.“
മറുപടിഇല്ലാതാക്കൂ1498-ഇൽ ആണെന്നാണ് ഓർമ..
അന്നത്തെ പത്രങ്ങളിലൊക്കെ പ്രധാന വാർത്തയായിരുന്നു.. :)
തിരുത്തുമല്ലോ..
“ മാപ്പിള” ചരിത്രം പുതിയ അറിവായിരിക്കും പലർക്കും.
‘ചിന്തയിലെങ്ങും കണ്ടില്ലല്ലോ..
ശിഹാബ്,പള്ളിക്കുളം-
മറുപടിഇല്ലാതാക്കൂതിരുത്തലുകള്ക്കു നന്ദി-
1498-ലെ ഏതു പത്രത്തിലാ-:)
ചിന്തയില്‍ അഗ്രിയിട്ടിരുന്നുവല്ലോ!!
പാവപ്പെട്ടവന്‍ -
എല്ലാറ്റിന്റെയും അടിസ്ഥാനം സാമ്പത്തികം തന്നെ
വായിക്കുന്നു.
മറുപടിഇല്ലാതാക്കൂ