Schizophrenia-ഒരു മാനസിക രോഗമാണു. ഇല്ലാത്ത കാര്യങ്ങള്‍ അനുഭവിക്കുന്നതായും പുതിയ ശബ്ദങ്ങള്‍ കേള്‍ക്കുന്നതുമായുള്ള അനുഭവപ്പെടലുകളുമാണ് ഇതിന്റെ ആദ്യലക്ഷണം. ഞാന്‍ ഈ രോഗത്തെ കുറിച്ചുള്ള ഒരു പോസ്റ്റല്ല ഇവിടെ ഉദ്ദ്യേശിക്കുന്നത്. ഈ രോഗം പോസിറ്റീവ് ആയി ഉപയോഗിച്ച ഒരു മഹാനായ മനുഷ്യനെ കുറിച്ച് മനോഹരമായി നിര്‍മിച്ച ഒരു സിനിമ നിങ്ങളുമായി പങ്കു വക്കുക മാത്രമാണു ചെയ്യുന്നത്.
1994-ലെ നോബല്‍ സമ്മാന ജേതാവ് John Forbes Nash, Jr.ന്റെ ജീവിതത്തിലെ മാനസിക സംഘര്‍ഷങ്ങളെ അടിസ്ഥാനപ്പെടുത്തി സില്‍വിയ നാസര്‍ എഴുതിയ A Beautiful Mind എന്ന പുസ്തകത്തെ ആധാരമാക്കി റോണ്‍ ഹവാര്‍ഡ് സംവിധാനം ചെയ്ത പുസ്തകത്തിന്റെ അതേ പേരില്‍ നിര്‍മ്മിച്ച ചിത്രം കണ്ടപ്പോള്‍ ഒരു കുറിപ്പെങ്കിലുമെഴുതാതിരിക്കുന്നതെങ്ങിനെ എന്ന് തോന്നി.
എനിക്കേറ്റവും വെറുപ്പുള്ള കാര്യം കാണാന്‍ താത്പര്യമുള്ള സിനിമയുടെ കഥകേള്‍ക്കുകയാണ്. അതിനാല്‍ മറ്റുള്ളവരെ വെറുപ്പിക്കാന്‍ നില്‍ക്കുന്നില്ല. ജോണിന്റെ വേഷമിട്ടിരിക്കുന്നത് ഗ്ലാഡിയേറ്റര്‍ എന്ന സിനിമയില്‍ ഏറ്റവും നല്ല നടനെന്ന ഓസ്കാര്‍ നേടിയ റസ്സല്‍ ക്രൊവ് ആണ്.
സിനിമയുടെ തുടക്കം കുറച്ച് അരോചകമായാണു തുടങ്ങുന്നത്, പക്ഷെ ആദ്യത്തെ അഞ്ചു മിനിറ്റിന്നു ശേഷം അത് കൊണ്ടു പോകുന്നത് അയാഥര്‍ത്ഥത്തിന്റെ യഥാര്‍ത്ഥ ലോകത്തിലേക്കാണ്. അത് നിങ്ങളെ ശരിക്കും വിഭ്രാന്തിയിലാക്കും. നാഷിന്റെ ഭാര്യയായി അഭിനയിച്ച ജെനിഫ കോന്നെല്‍ ഈ ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും മികച്ച സഹനടിയുടെ അകാഡമി അവാര്‍ഡ് നേടിയെടുത്തിട്ടുണ്ട്.
റൊമാന്‍സ് രംഗങ്ങള്‍ തീരെയില്ല എന്നു വരെ പറയാവുന്ന ഈ ചിത്രത്തിലെ രണ്ട് ചെറിയ ഭാഗങ്ങളാകട്ടെ നക്ഷത്രങ്ങളുടെ കാല്പനികഭാവത്തിലേക്ക് കൊണ്ട് പോകാന്‍ മാത്രം ശക്തവും.
ജോണ്‍ നാഷെ തന്റെ ആത്മകഥയില്‍ പറയുന്നത് പോലെ സരോസ്ട്രിയനല്ലാത്ത ഒരാള്‍ക്ക് സരാസുസ്ത്ര ലക്ഷക്കണക്കിനു ജനങ്ങളെ തീയിനെ ആരാധിക്കാന്‍ കല്പിച്ച ഒരു ഭ്രാന്തന്‍ മാത്രം, എന്നാല്‍ അദ്ദേഹത്തിന്റെ ആ ഭ്രാന്തില്ലായിരുന്നുവെങ്കില്‍ കോടിക്കണക്കിനു ജനങ്ങളിലെ ജീവിച്ചു വിസൃതിയിലാണ്ട ഒരാള്‍ മാത്രം.
അതെ നാഷെയുടെ ഭ്രാന്ത് നമുക്കു നല്‍കിയത് മാതെമെറ്റിക്‍സിലെ പ്രഗത്ഭങ്ങളായ പ്രശ്നപരിഹാരം മാത്രമല്ല. ഇത് പോലെ മനോഹരമായ ഒരു സിനിമയുടെ പ്രചോദന്മ കൂടിയാണു.
ഓഫ്: ടോറെന്റ് ഉള്ളവര്‍ക്ക് A Beautiful Mind എന്ന ഫിലിം ഡൗന്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. കാശു പോകില്ല, സമയവും . ഉറപ്പ്
2010, ഏപ്രിൽ 1, വ്യാഴാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
!! thank you
മറുപടിഇല്ലാതാക്കൂകാട്ടിപ്പരുത്തിയുടെ ഉറപ്പില്‍ ഞാനും ഡൌണ്‍ലോഡിംഗ് എന്ന സാഹസത്തിനിറങ്ങുന്നു. :)
മറുപടിഇല്ലാതാക്കൂതന്മാത്ര ഇതിന്റെ ചുവട് ഒരല്‍പം മാറിപ്പിടിച്ചിരുന്നു. 24 ഫ്രെയിംസില്‍ ഇതെക്കുറിച്ചുള്ള എപിസോഡ് കണ്ടതിനു ശേഷമാണ് ഈ ചിത്രം കാണുന്നത്. A must watch
മറുപടിഇല്ലാതാക്കൂവിവരങ്ങൾക്ക് നന്ദി
മറുപടിഇല്ലാതാക്കൂനന്ദി. പടം കാണാന്‍ ശ്രമിക്കാം.
മറുപടിഇല്ലാതാക്കൂRussel crowe ന്റെ അപാരമായ അഭിനയം, മനോഹരമായ ചിത്രം.
മറുപടിഇല്ലാതാക്കൂbest film
മറുപടിഇല്ലാതാക്കൂbest wishes for the post
കണ്ടതാ. ,സുന്ദരചിത്രം തന്നെ
മറുപടിഇല്ലാതാക്കൂകൊള്ളാം ആശംസകള്‍....
മറുപടിഇല്ലാതാക്കൂഇവിടെ നിന്നും ഡൌണ്‍ ലോഡ് ആക്കാനും കാണാനും സമയമില്ല. അടുത്ത് നാട്ടില്‍ പോകും (ഇ;അ:) അന്ന് കാണാനുള്ള ലിസ്റ്റില്‍ ഇതും പെടുത്താം.
മറുപടിഇല്ലാതാക്കൂവിവരങ്ങള് പറഞ്ഞ് തന്നതിന് നന്ദി.
ok
മറുപടിഇല്ലാതാക്കൂഖുര്ആന് പരിഭാഷകന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍, ചിന്തകന്‍, വിവര്‍ത്തകന്‍ തുടങ്ങിയ മേഖലകളില്‍ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച ഇസ്‌ലാമിക കേരളത്തിലെ പ്രശസ്ത പണ്ഡിതനായ ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയുടെ രചനകളുടെയും പ്രഭാഷണങ്ങളുടെയും ഒരു ഡിജിറ്റല്‍ സമാഹാരമാണ് ഈ വെബ്സൈറ്റിലൂടെ ലക്ഷ്യമിടുന്നത്. ശബാബ്, അല്‍ മനാര്‍, സ്നേഹസംവാദം തുടങ്ങിയ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍, ചോദ്യോത്തര പംക്തികള്‍, മറ്റു ലേഖനങ്ങള്‍, അദ്ദേഹം രചിച്ച പുസ്തകങ്ങള്‍, അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ എന്നിവ വിവിധ ഡിജിറ്റല്‍ രൂപങ്ങളില്‍ ഈ വെബ്സൈറ്റിലൂടെ ലഭിക്കുന്നതാണ്. ആനുകാലിക വിഷയങ്ങളെ അപഗ്രഥിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ പുതിയ ലേഖനങ്ങളും പഠനങ്ങളും ഈ വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിക്കുന്നതാണ്.
മറുപടിഇല്ലാതാക്കൂഈ വെബ്സൈറ്റ് അതിന്റെ നിര്‍മ്മാണ ഘട്ടത്തിലാണ്. ലേഖനങ്ങളുടെയും, പുസ്തകങ്ങളുടെയും ഡിജിറ്റല്‍ വല്കരണം പൂര്‍ത്തിയാവുന്ന മുറക്ക് ഈ വെബ്സൈറ്റിലേക്ക് കൂട്ടി ചേര്‍ക്കുന്നതായിരിക്കും.
മലയാളത്തില്‍ ഇസ്‌ലാമിക സോഫ്റ്റ്‌വെയറുകളും സേവനങ്ങളും നിര്‍മിക്കുന്നതിനായി സ്ഥാപിതമായ ഹുദാ ഇന്‍ഫോ സോലുഷന്‍സ് ( http://www.hudainfo.com/ ) ആണ് ഈ വെബ്സൈറ്റ് ഒരുക്കിയിട്ടുള്ളത്. Web Address: http://hameedmadani.hudainfo.com
valare nannaayittundu..... aashamsakal..........................
മറുപടിഇല്ലാതാക്കൂ