തിരഞ്ഞെടുപ്പുകാലത്തെ ഒരു പ്രധാന വിഷയമായിരുന്നു ശശി തരൂറിന്റെ മുസ്ലിം വിരുദ്ധത. കേരളത്തില്‍ പതിനെട്ട് മണ്ഡലങ്ങളിലും യു.ഡി.എഫ്ഫിനു പിന്തുണ പ്രഖ്യാപിച്ച എന്‍.ഡി.എഫ് രണ്ടു മണ്ഡലങ്ങളെ ഒഴിവാക്കാന്‍ കാരണം പറഞ്ഞത് ആ മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ മുസ്ലിം വിരുദ്ധനിലപാടായിരുന്നു. എന്തായാലും മുസ്ലിം വോട്ടുകള്‍ എന്‍.ഡി.എഫിന്റെയോ പി.ഡി.പിയുടെയോ കൈകളിലൊന്നുമല്ലെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുകയുണ്ടായി. ശശിതരൂര്‍ പാര്‍ലിമെന്റംഗവും മന്ത്രിയും വിവാദങ്ങളിലെ നായകനുമെല്ലാമായി കാലം കടന്നു പോയികൊണ്ടിരിക്കുന്നു.
ഇതിന്നിടയിലാണു ഒരു സ്നേഹിതന്റെ പുസ്തകശേഖരത്തിലേക്ക് കടന്നു ചെല്ലാന്‍ കഴിഞ്ഞത്. കുറേ നാളത്തേക്കുള്ള സ്കോപ്പുണ്ടെന്നു മനസ്സിലായപ്പോള്‍ ഒന്നടുത്തു കൂടുകയും ചെയ്തു. വായനക്കായി തിരഞ്ഞെടുക്കുമ്പോഴാണു ശശി തരൂരിന്റെ കലാപമെന്ന നോവല്‍ കണ്ണില്‍ പെടുന്നത്. 2003-ല്‍ പെന്‍ഗ്വിന്‍ ബുക്സ് ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച ഇതിന്റെ മലയാള വിവര്‍ത്തനം നടത്തിയിരിക്കുന്നത് തോമസ് ജോര്‍ജ്ജും പ്രസിദ്ധീകരിച്ചത് ഡി.സി.ബുക്സുമാണു.
ഒരു കഥക്കു വേണ്ട ഗുണങ്ങള്‍ ലക്ഷ്മണെന്ന കഥാപാത്രത്തിലൂടെ നാട്യശാസ്ത്രപ്രകാരം നോവലിസ്റ്റ് വിവരിക്കുന്നുണ്ട്. ശൃംഗാരം, ഹാസ്യം, കരുണം, രൗദ്രം, വീരം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം ഇവയെല്ലാം ചേരുമ്പോഴെ ഒരുത്തമ കലാരൂപം രൂപപ്പെടുന്നുള്ളൂ പോലും, എന്തായാലും ശശിയുടെ കലാപങ്ങള്‍ ഇവയെല്ലാം ഉള്‍കൊള്ളുന്നു എന്നത് ഒരു സത്യമാണു. പക്ഷെ, ക്രാഫ്റ്റ് ശശി തിരഞ്ഞെടുത്തത് പോലെ ആഖ്യാനരൂപവും വിഷയത്തിന്റെ അതിഗൗരവതയും സര്‍ഗ്ഗാത്മകതയെ കുറച്ചുവെന്ന യാഥാര്‍ത്ഥ്യമുള്‍കൊള്ളേണ്ടി വരുന്നു. അത് വിഷയത്തിന്റെ കൂടി പ്രശ്നമാണു.
ഇരുപത്തിനാലുകാരിയായ പ്രിസില ഹാര്‍ട്ട് എന്ന അമേരിക്കന്‍ വിദ്യാര്‍ത്ഥിനി ഒരു സാമുദായിക സംഘട്ടനത്തിന്നിടക്ക് ഇന്ത്യയില്‍ കൊല്ലപ്പെടുന്ന 1989 ഓക്റ്റോബര്‍ മാസത്തിലെ ദി ന്യൂയോര്‍ക്ക് ജേണലിലെ ഒരു വാര്‍ത്തയുമായാണു നോവല്‍ തുടങ്ങുന്നത്, ഒരു നോവലിന്റെ പരമ്പരാഗത രീതികളില്‍ നിന്നുള്ള വ്യത്യസ്ഥത അവസാനം വരെയുമുണ്ട്.
പക്ഷെ ഒരു കഥ പറയുന്നതിനേക്കാള്‍ അന്നത്തെ രാഷ്ട്രീയ-സാമുദായിക ചിത്രങ്ങള്‍ നല്‍കുവാനാണു കഥാകാരന്‍ ശ്രമിച്ചിട്ടുള്ളതെന്നു കാണാം.ഒരു നോവലിന്റെ സൗന്ദര്യവത്ക്കരണത്തേക്കാള്‍ സംഭവങ്ങളുടെ വിശദീകരണത്തിന് ഊന്നല്‍ നല്‍കുന്നത് ഒരു നോവലെന്ന നിലയില്‍ ഇതിനെ പുറകോട്ടടിക്കുന്നുണ്ട്. എങ്കിലും എനിക്കിത് നല്‍കിയത് മറ്റു ചില അറിവുകളാണ്.
ഒരു ക്രിമീലിയര്‍ എക്സികുട്ടീവ് എന്നതിന്നപ്പുറം കാര്യങ്ങളെ നോക്കി പഠിക്കുന്ന ശശി തരൂരെന്ന മനുഷ്യനെ എനിക്കീ വായന് നല്‍കി എന്നത് ചെറിയ കാര്യമായി ഞാന്‍ കാണുന്നില്ല. അദ്ദേഹത്തിന്റെ എല്ലാ അഭിപ്രായങ്ങളോടും യോജിക്കുന്നുവെന്നോ ശരിയാണെന്നോ ഇതിന്നു വ്യാഖ്യാനം നല്‍കേണ്ടതില്ല, പക്ഷെ അദ്ദേഹത്തിലെ മുസ്ലിം വിരുദ്ധനെ വിളിച്ചു പറഞ്ഞ സംഘടനകള്‍ അദ്ദേഹത്തെ ഒന്നു വായിക്കാനെങ്കിലും സന്മനസ്സു കാണിക്കാമായിരുന്നു.
ഇന്ത്യയിലെ സമകാലിക പ്രശ്നങ്ങള്‍ ഒന്നുമറിയാത്ത ഒരു അന്തര്‍ദേശീയ സംഘടനയുടെ ഒരു വൈറ്റ്കോളറെല്ല താനെന്നതിന് പുറംലോകത്തെയറിയിക്കാന്‍ ഈ ഒരൊറ്റ നോവല്‍ മതി. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ മനോഹരമായ കയ്യടക്കം കാണിച്ചതായി കാണാവുന്നത് ഈ നോവലിന് മിഴിവേകുന്നു. ജില്ലാ ഭരണാധികാരിയായി ദക്ഷിണെന്ത്യനും മുസ്ലിം കഥാപാത്രമായി ചരിത്രകാരനായ പ്രൊഫസര്‍ മുഹമെദ് സര്‍വറും ജില്ലാ പോലീസ് ഉദ്യോഗസ്ഥനായ പഞ്ചാബി ഗുരുന്ദറുമെല്ലാം സ്വയം പ്രതിനിധീകരിക്കുകയും സാക്ഷിയാവുകയും ചെയ്യുന്നു.
കേരളത്തില്‍ അദ്ദേഹം കൂടുതല്‍ വായിക്കപ്പെടുന്നില്ലായിരിക്കാം. പക്ഷെ പുറത്ത് ഐക്യരാഷ്ട്ര സംഘടനയുടെ ഉദ്യോഗസ്ഥനെന്ന നിലയില്‍ തന്നെ ചിലരെങ്കിലും ഈ പുസ്തകത്തിനു ചെവി നല്‍കാതിരിക്കില്ല. ഒരു സമൂഹമെന്ന നിലയില്‍ ആ അര്‍ത്ഥത്തില്‍ മുസ്ലിങ്ങള്‍ അദ്ദേഹത്തോട് കൃതജ്ഞത പുലര്‍ത്തേണ്ടിയിരിക്കുന്നു. എന്‍-എസ്. മാധവന്റെ തിരുത്തിനോളം ശക്തമായ ഭാഷയല്ലെങ്കിലും രണ്ടും രണ്ടിടങ്ങളില്‍ ചില സ്ഫുരണങ്ങളെങ്കിലും ഉണ്ടാക്കാതിരിക്കില്ല.
ഇന്ത്യയിലെ ജാതി-മത-രാഷ്ട്രീയ കാര്യങ്ങളില്‍ തന്റെ ഇടപെടല്‍ വ്യക്തമാക്കുന്ന ഈ പുസ്തകം ഒരു വായന ആവശ്യപ്പെടുന്നു.
2003-ല്‍ ഇത് പ്രസിദ്ധീകരിക്കുമ്പോള്‍ തരൂരിന്റെ സ്വപ്നത്തില്‍ പോലും ഒരു മത്സരവും മന്ത്രി സ്ഥാനവും ഉണ്ടായിരിക്കാന്‍ വഴിയില്ല, അതിനാല്‍ തന്നെ ഇതിന് അങ്ങിനെയുള്ള ആരോപണങ്ങളെയും അതിജീവിക്കാന്‍ കഴിയുന്നു.
ഈ പുസ്തകം മുന്‍നിര്‍ത്തി എനിക്കു പറയാനുള്ളത് ശശി തരൂരിന്റെ മേല്‍ കെട്ടി വച്ച മുസ്ലിം വിരുദ്ധനെന്ന ആരോപണത്തിന് ഈ സംഘടനകള്‍ ഖേദം പ്രകടിപ്പിക്കേണ്ടതുണ്ട് എന്നാണ്.
bukku parichayappetutthiyathinu nandi...
മറുപടിഇല്ലാതാക്കൂഈ വര്‍ഷം ഹജ്ജ് യാത്രകള്‍ കോഴിക്കോടു നിന്ന് ഫ്ലാഗോഫ് ചെയ്തതും തരൂരായിരുന്നു.
മറുപടിഇല്ലാതാക്കൂനാട്ടിലെത്തിയിട്ട് ഇപ്പറഞ്ഞ ശശിയെ വായിക്കാന്‍ ശ്രമിക്കാം.
മറുപടിഇല്ലാതാക്കൂനന്ദി
നന്ദി. വായിക്കുന്നുണ്ട്.
മറുപടിഇല്ലാതാക്കൂതരൂറിന്റെ എഴുത്തിനോടോ ശൈലിയോടെ ഉള്ള വികാരം മാ(തമല്ല മുസ്ലിം സംഘടനകള്‍ കാട്ടിയത്.കോണ്‍(ഗസ്സുകാ൪ പോലും ആവശ്യപ്പെടാത്ത ആളാണ് തരൂ൪ എന്നത് മറക്കാന്‍ കഴിയുമോ?കാലം തെളിയിക്കുകയല്ലെ..ട്വറ്റ൪..നെഹ്റു..കന്നാലി ക്ളാസ്....
മറുപടിഇല്ലാതാക്കൂമുസ്ലിം സംഘടനകള്‍ പറഞ്ഞതും നടന്നു.. മ(ന്തിയാകും...അതും വിദേശകാര്യം..
will read :) thanks!
മറുപടിഇല്ലാതാക്കൂവായിക്കേണ്ടിയിരിക്കുന്നു!
മറുപടിഇല്ലാതാക്കൂപോസ്റ്റിന് നന്ദി.
adutha naattil pokkinu aa book vangikkanam..
മറുപടിഇല്ലാതാക്കൂറോസാപ്പുക്കള്
മറുപടിഇല്ലാതാക്കൂOAB/ഒഎബി
കുമാരന്‍
തറവാടി
ഭായി
lekshmi
എല്ലാവരുടെയും വായനക്കും അഭിപ്രായത്തിനും നന്ദി
സിമി
അത് അദ്ദേഹത്തിന്റെ ഔദ്യോഗിക കൃത്യ നിര്‍വഹണം മാത്രം
AARIFNEMOM
കോണ്‍ഗ്രസ്സ് ആവശ്യപ്പെടാത്ത ആളെന്നതെല്ലാം പാര്‍ട്ടികാര്യം- അതിനു ചാര്‍ത്താനുള്ള പട്ടമല്ലല്ലോ മുസ്ലിം വിരുദ്ധത
പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദി, വായിക്കണം
മറുപടിഇല്ലാതാക്കൂശശി തരൂര്‍ എതിര്‍ക്കപ്പെട്ടത് അദ്ദേഹത്തിന്റെ മുസ്ലിങ്ങളോടുള്ള കാഴ്ചപാടിന്റെ അടിസ്ഥാനത്തിലല്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അത് കൊണ്ട് തന്നെ ഒരു പുസ്തകത്തില്‍ അദ്ദേഹം എന്തെഴുതി എന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രം വിലയിരുത്തുന്നതും ഖേദ പ്രകടനത്തിന് ആവശ്യപെടുന്നതും ഉചിതമായിരിക്കില്ല എന്നാണ് എനിക്കു തോന്നുന്നത്.
മറുപടിഇല്ലാതാക്കൂ1) ബോസ്നിയന്‍ മുസ്ലീങ്ങളെ കൂട്ടകൊല ചെയ്യാന്‍ സെര്‍ബുകള്‍ക്ക് അവസരമുണ്ടാക്കി കൊടുത്തയാള്‍
2) ഇസ്രായിലിനുള്ള സപ്പോര്‍ട്ട്
3) സാമ്രാജ്യത്വ/കോര്‍പറേറ്റുകളാല്‍ സ്പോണ്‍സര്‍ ചെയ്യപ്പെട്ടയാള്‍ .....
ഇതില്‍ ആദ്യത്തെ രണ്ടുമാണ് പ്രധാന കാരണം എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
മുകളില്‍ പറഞ്ഞ 3 കാര്യങ്ങളും സത്യമല്ലാ എങ്കില്‍ താങ്കള്‍ പറഞ്ഞ ഖേദ പ്രകടനത്തിന് സ്കോപുണ്ട്.
കഴിഞ്ഞ ലോക സഭാ തെരെഞ്ഞെടുപ്പിനോടനുബന്ധിച്ചും, അത് പോലെ ഇസ്രായേലി പത്രമായ ഹാരെറ്റ്സില്‍ തരൂര്‍ എഴുതിയ ഇസ്രായേലിനെ കണ്ട് ഇന്ത്യക്ക് അസൂയ തോന്നുന്നു, എന്ന ലേഖനവും തരൂര്‍ പണ്ട് കോള കമ്പനിയുട്റ്റെ ഏഷ്യന്‍ ഉപദേഷ്ടാവോ മറ്റോ ആണെന്നതും ഒക്കെയായിരുന്നു അന്ന് തരൂറ്രിന് എതിരെയുള്ള വാദങ്ങള്‍. സാമ്രാജ്യത്ത നോമിനിയായിരുന്നു തരൂര്‍ എന്നതും കൂടിയായിരുന്നു അദ്ദേഹത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍. ഇതിലെവിടെയും മുസ്ലിം വിരുദ്ധത പറഞ്ഞതായി പറഞ്ഞ് കേട്ടിട്ടില്ല. ചിന്തകന്‍ പറഞ്ഞ പോയിന്റുകളാലാണ് ഇതില്‍ പ്രസക്തം. മുസ്ലിം വിരുദ്ധതയല്ല ടിപിക്കല്‍ ഡിപ്ലോമസിയിലാണ് തരൂര്‍ തിളങ്ങുന്നത്. അദ്ദേഹത്തിന് മതപരമായ വേര്‍തിരിവുകളോ ചായ്‌വുകളോ ഇല്ല എന്നാണെന്റെ കാഴ്ചപ്പാട്.
മറുപടിഇല്ലാതാക്കൂതെച്ചിക്കോടന്
മറുപടിഇല്ലാതാക്കൂ:)
ചിന്തകന്‍-
ഒരു രാഷ്ട്രീയമായ എതിര്‍പ്പിനെ കുറിച്ചല്ല ഞാനുദ്ദേശിച്ചത്,
1.ബോസ്നിയന്‍ മുസ്ലീങ്ങളെ കൂട്ടകൊല ചെയ്യാന്‍ സെര്‍ബുകള്‍ക്ക് അവസരമുണ്ടാക്കിയത് ശശി തരൂറാണെന്നോ? ഐക്യരാഷ്ട്രസംഘടനയിലെ ഒരുദ്യോഗസ്ഥന്‍ മാത്രമായിരുന്നു അയാള്‍. ഉദ്യോഗസ്ഥര്‍ കേവലം ജോലിക്കാര്‍ മാത്രമാണു.
2.ഇന്ത്യ തന്നെ ഇസ്രായേല്‍ പക്ഷത്തേക്കു നീങ്ങുകയാണു. അങ്ങിനെയാണെങ്കില്‍ ഇനി പിന്തുണക്കാന്‍ ആരുമില്ലാതാകാന്‍ വഴിയുണ്ട്.പക്ഷെ, നാം മനസ്സിലാക്കേണ്ടത് ഇസ്രായേലിനെതിരെയുള്ള പ്രചരണത്തിലും വസ്തുതകള്‍ മനസ്സിലാക്കി കൊടുക്കുന്നതിലും മുസ്ലിങ്ങള്‍ക്കും വലിയ പരാജയം സംഭവിക്കുന്നു എന്ന വസ്തുത കൂടിയാണു.
3.അതിനു രാഷ്ട്രീയമായി അയാളെ എതിര്‍ക്കാന്‍ അവകാശമുണ്ട്. മതത്തിന്റെ ചിലവിലാകരുത്.
ഒരാളുടെ എഴുത്ത് അയാളെ കുറിച്ചുള്ള ധാരണക്കു പ്രധാനം തന്നെയല്ലെ?
ജോകര്‍-
ഇസ്രായേലിന്റെ ഭൗതികാഭിവൃദ്ധിയും ഉത്സാഹവും മാതൃകതന്നെയാണെന്നാന്റെ വ്യക്തി പരമായ അഭിപ്രായം. എനിക്കവരോടുള്ള എതിര്‍പ്പ് അവരുടെ രഷ്ട്രീയ സമീപനങ്ങളോടും മാനുഷികവിരുദ്ധ നിലപാടുകളോടുമാണ്. ശത്രുവിന്റെ നന്മയെയും എതിര്‍ക്കേണ്ടതില്ലല്ലോ
അദ്ദേഹത്തിന് മതപരമായ വേര്‍തിരിവുകളോ ചായ്‌വുകളോ ഇല്ല എന്നാണെന്റെ കാഴ്ചപ്പാട്.
ഇതാണെനിക്കു തോന്നിയതും പറയാനുദ്ദേശിച്ചതും-
ഞാനൊരു തരൂര്‍ ഫാനൊന്നുമല്ല. പക്ഷെ ശരിയെന്നു തോന്നുന്ന ഒരു കാര്യം പറയുന്നുവെന്നു മാത്രം.
മികച്ച പരിചയപ്പെടുത്തലിന് നന്ദി. വായിക്കാം.
മറുപടിഇല്ലാതാക്കൂഒരു രാഷ്ട്രീയമായ എതിര്‍പ്പിനെ കുറിച്ചല്ല ഞാനുദ്ദേശിച്ചത്
മറുപടിഇല്ലാതാക്കൂപ്രിയ കാട്ടിപരുത്തി
മതപരമായ എതിര്‍പ്പ് ശശിതരൂരിനോട് ആര്‍ക്കെങ്കിലും ഉണ്ടായിരുന്നു എന്ന് ഞാന്‍ കരുതുന്നില്ല. മുസ്ലീങ്ങള്‍ക്ക് അദ്ദേഹത്തിനോടുള്ള എതിര്‍പ് രാഷ്ട്രീയമായി തന്നെയാണ് എന്നാണ് ഞാന്‍ കരുതുന്നത്.
‘അബ്ദുല്ല കുട്ടിയന്‍ സിദ്ധാന്ത‘ത്തോട് എനിക്ക് യോജിപ്പില്ല. ഇസ്രായേലിനെ മാതൃകയക്കണമെന്ന് ശശി തരൂര്‍ പറഞ്ഞതിന്റെ സാഹചര്യം എന്താണെന്ന് മനസ്സിലാക്കുന്നത് നല്ലതാണ്.
ബോസ്നിയന്‍ മുസ്ലീംങ്ങളെ കൂട്ടക്കൊല ചെയ്തത് ശരി തരൂരാണെന്ന് അഭിപ്രായം എനിക്കില്ല... ആ സംഭവം നടക്കുമ്പോള്‍ ശശിതരൂരായിരുന്നു അവിടെ യുഎന്നിന്റെ ചുമതലയുള്ള ആള്‍. അദ്ദേഹം എന്താണ് ചെയ്തത് എന്ന് ലോകര്‍ക്കറിയാം.
ചിന്തകന്‍ --
മറുപടിഇല്ലാതാക്കൂആ സംഭവം നടക്കുമ്പോള്‍ ശശിതരൂരായിരുന്നു അവിടെ യുഎന്നിന്റെ ചുമതലയുള്ള ആള്‍. അദ്ദേഹം എന്താണ് ചെയ്തത് എന്ന് ലോകര്‍ക്കറിയാം.
ഇതിനെ കുറിച്ചെനിക്കറിയില്ല-
“കലാപ”ത്തെ പരിചയപ്പെടുത്തിയതിനു നന്ദി. വായിക്കാം.
മറുപടിഇല്ലാതാക്കൂഈ പുസ്തകം തീര്‍ച്ചയായും വായിക്കാന്‍ ശ്രമിയ്ക്കും... പരിചയപ്പെടുത്തിയതിനു വളരെ നന്ദി
മറുപടിഇല്ലാതാക്കൂ(പിയ കാട്ടിപരുത്തി,
മറുപടിഇല്ലാതാക്കൂതരൂരിനോടുള്ള എതി൪പ്പ് കേവലം മതത്തിന്റെ ചെലവിലല്ല.
"ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാന്‍" രാമച(ന്ദന്‍നായ൪ക്ക് ഒരു വോട്ട്,എന്നതാണ് മുസ്ലിം സംഘടനകളുടെ ഇലക്ഷന്‍ നിലപാട്.ഇന്ത്യാ രാജ്യത്തെ ഏത് രാഷ്(ടീയ പാ൪ട്ടി ഈ നിലപാട് എടുത്താലും മുസ്ലിം സംഘടനാ നിലപാട് ഇതായിരിക്കും.ഇതില്‍ മതതീരുമാനവും മതേതരതീരുമാനവും എന്ന വൈരുദ്ധ്യം ഇസ്ലാമില്‍ ഇല്ല.
പ്രിയ ആരിഫ്-
മറുപടിഇല്ലാതാക്കൂമുസ്ലിം സംഘടനകൾ എന്നെല്ലാം മുഴുവനായിപ്പറയാതെ- എൻ.ഡി.ഏഫ്ഫിനും പിഡിപ്പിക്കുമെല്ലാം എത്ര മുസ്ലിം സപ്പോർട്ട് ഉണ്ടെന്ന് ഉപതിരഞ്ഞെടുപ്പുകൾ കാണിച്ചുതന്നതാണു.
kichu
Ameen
Vichaaram
thank u for comments
(പിയ കാട്ടിപ്പരുത്തി,
മറുപടിഇല്ലാതാക്കൂജയവും തോല്‍വിയും മാറിമാറി വരും.മൌലികമായ (പശ്നം
ഇന്ത്യയുടെ പരമാധികാരം ചോദ്യചെയ്യപ്പെടാന്‍ വൈദേശിക ശക്തികള്‍ക്ക് സഹായമാകുന്നുണ്ടോ ഇത്തരം വ്യക്തികള്‍ എന്നതാണ്.
ഇന്ത്യയിലെ മുസ്ലിം സംഘടനകളുടെ വോട്ട് കൊണ്ടാണ് കോണ്‍(ഗസ്സ് ഇന്ന് അധികാരത്തില്‍ ഇരിക്കുന്നത് എന്നത് മറക്കാനാകുമോ?
പലപ്പോഴും വാങ്ങാൻ കയ്യിൽ എടുത്തതാ ഇനി ഇപ്പൊ ഏതായാലും വാങീട്ടേ ഉള്ളൂ.തിരുത്ത് മനോഹരമായ കഥയാണ് വായിക്കേണ്ട ഒന്ന്
മറുപടിഇല്ലാതാക്കൂnjaan pusthakam vaayichittila.. enthaayalum vayikkan oru prachodanam aayi.. ee lekhanam..
മറുപടിഇല്ലാതാക്കൂഇനി എന്തായാലും വായിക്കണം...
മറുപടിഇല്ലാതാക്കൂവ്യക്തികളെ മനസ്സിലാക്കേണ്ടതു അവര്‍ പറയുന്ന സത്യവും സത്യസന്ധവുമായ നിലപാടുകളില്‍ നിന്നാണു. പറയുന്ന വ്യക്തി ആരാണു എന്നതിലല്ല സത്യത്തിണ്റ്റെ നിര്‍വചനം..
മറുപടിഇല്ലാതാക്കൂപറയാനുള്ളത് ചിന്തകനും ജോക്കറും പറഞ്ഞത് തന്നെയാണ്.ഇസ്രായിലിനുള്ള സപ്പോര്‍ട്ട്, സാമ്രാജ്യത്വ/കോര്‍പറേറ്റുകളാല്‍ സ്പോണ്‍സര്‍ ചെയ്യപ്പെട്ടയാള്‍ എന്നൊക്കെയുള്ള സത്യങ്ങള്‍(കിട്ടിയ അറിവ് വെച്ച്) മുന്നില്‍ കിടക്കുമ്പോള്‍ കേവലം തരൂരിന്‍റെ ഒരു പുസ്തകം വായിച്ച് മാത്രം അദ്ധേഹത്തിനു ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നതിലെ യുക്തി മനസ്സിലാകുന്നില്ലല്ലോ പ്രിയ കാട്ടിപ്പരുത്തി.
മറുപടിഇല്ലാതാക്കൂപുസ്തകം വായിച്ചിട്ടില്ല.
‘അബ്ദുല്ല കുട്ടിയന്‍ സിദ്ധാന്ത‘ത്തോട് എനിക്ക് യോജിപ്പില്ല. ഇസ്രായേലിനെ മാതൃകയക്കണമെന്ന് ശശി തരൂര്‍ പറഞ്ഞതിന്റെ സാഹചര്യം എന്താണെന്ന് മനസ്സിലാക്കുന്നത് നല്ലതാണ്.ചിന്തകന്‍റെ ഈ അഭിപ്രായത്തോടും യോജിക്കുന്നു.