ജാതിയില്‍ പിറന്നവര്‍ ഇന്ത്യയിലിപ്പോഴും അതേ ജാതിയായി തുടരുന്നുവെങ്കിലും ജാതി തിരിച്ചുള്ള തൊഴിലുകളില്‍ വലിയ മാറ്റം വന്നിരിക്കുന്നു. ബാര്‍ബറുടെ മക്കള്‍ ബാര്‍ബറായും അലക്കുകാരുടെ മക്കള്‍ അലക്കുകാരായും കുശനിക്കാരുടെ മക്കള്‍ കുശനിക്കാരായും മാത്രമല്ല ജോലി ചെയ്യുന്നത്. അവരില്‍ നിന്നും അദ്ധ്യാപകരും എഞ്ചിനീര്‍, ഡോക്ടര്‍ , വക്കീലന്മാര്‍ മുതല്‍ പലതായും രൂപപ്പെട്ടു കഴിഞ്ഞു. എന്നാല്‍ തൊഴിലില്‍ പുതിയ ഒരു ജാതി രൂപപ്പെടുന്നത് വേശ്യകളിലാണെന്നു തോന്നുന്നു. വേശ്യകളുടെ മക്കളിലെ മിക്കവാറും പെണ്‍കുട്ടികള്‍ അതേ തൊഴിലില്‍ തുടരാന്‍ നിര്‍ബന്ധിതരാകുന്നു എന്നത് ഞെട്ടിപ്പിക്കുന്ന ഒരു സത്യമാണു. ജാതി രൂപപ്പെട്ടത് തൊഴിലില്‍ നിന്നായിരുന്നുവെന്നത് എല്ലാവര്‍ക്കുമറിയുന്നതാണല്ലോ. അതില്‍ വേശ്യാവൃത്തി കുലത്തൊഴിലായി സ്വീകരിച്ച ജാതികളുണ്ടായിരുന്നോ ആവോ? ചില ജാതികളിലെ മൂത്തപെണ്‍കുട്ടികളെ ദൈവപ്രീതിക്കായി ദേവദാസികളായി അയച്ചിരുന്നു എന്നതല്ലാതെ എല്ലാവരും വേശ്യകളായിരുന്നില്ല എന്നാണെന്റെ അറിവ്. ഇന്നത്തെ എസ്കോര്‍ട്ടേര്‍സിനുള്ള പരിഗണന ചില ഉയര്‍ന്ന ജാതികളിലെ വേശ്യകള്‍ക്കു ലഭിച്ചിരിക്കാം. അന്നത്തെ നക്ഷത്ര പദവി എന്നു കണക്കാക്കിയാല്‍ മതി. അങ്ങിനെയാണെങ്കില്‍ തൊഴിലില്‍ വേശ്യകള്‍ ഇന്ന് പുതിയ ഒരു ജാതിയായി രൂപപ്പെടുന്നു എന്നത് ചിന്തിക്കേണ്ട വസ്തുതയാണു.
ഇന്ത്യയിലെ പ്രധാന ചുവന്ന തെരുവുകളായ മുംമ്പെയിലും കല്‍ക്കത്തയിലും വളരെ പേരും ചതിക്കപ്പെടുന്നവരാണു. ഏകദേശം എഴുപത് ശതമാനം പേരും. ബാക്കി മുപ്പതു ശതമാനം അവിടെ നിന്നു തന്നെ പ്രസവിച്ച് വരുന്ന കുട്ടികളാണു. ഈ കുരുന്നുകള്‍ മറ്റെന്തികുലുമാവാനുള്ള സാധ്യത സൂചിക്കുഴലിലൂടെ ഒട്ടകം കടക്കുന്നത് പോലെയാണു.
ഈ പോസ്റ്റിന്റെ പ്രധാന കാരണം Born into Brothels: Calcutta's Red Light Kids എന്ന ഡോക്യുമെന്ററിയാണു. Zana Brisk എന്ന അമേരിക്കക്കാരിയുടെ ഈ ഡോക്യുമെന്ററി മറ്റുള്ള സമാനമായ പല ഡോക്യുമെന്ററികളില്‍ നിന്നും വ്യത്യസ്ഥത പുലര്‍ത്തുന്ന ഒന്നാണു. സാധാരണ ഉപരിവിപ്ലവകരമായ സ്മീപനമാണു ഇത്തരം ഡോക്യുമെണ്ടറികളില്‍ കാണാറുള്ളത്. ദല്ലാള്‍മാര്‍ക്ക് കാശു കൊടുത്ത് പെട്ടെന്നുള്ള ഒരു തട്ടിക്കൂട്ടലുകളില്‍ കുറച്ച് ഇക്കിളിയും മേമ്പൊടിക്കൊരു ദീര്‍ഘനിശ്വാസവും കൊണ്ടവസാനിക്കും. എന്നാല്‍ അവയില്‍ നിന്നെല്ലാം ഈ ഡോക്യുമെന്ററി മാറി നില്‍ക്കുന്നു. അനാവശ്യമായ ഒരു ശരീര പ്രദര്‍ശനവും ഇതിലില്ല. മറിച്ച് നിങ്ങളെ പലപ്പോഴും ഇത് പൊള്ളിക്കുക തന്നെ ചെയ്യും. കല്‍ക്കത്തയിലെ സൊനഗാച്ചി തെരുവിന്റെ ഒരു നേര്‍കാഴ്ച്ചയാണു ഇത്. ഇതില്‍ ചിരിയും കരച്ചിലും തെറിയും ആശ്വസിപ്പിക്കലും എല്ലാം ചേര്‍ന്നിരിക്കുന്നു. വര്‍ഷങ്ങളോളം ഒരു വേശ്യാലയത്തില്‍ താമസിച്ചാണു സാന ഈ ഡോക്യുമെന്ററി പൂര്‍ത്തിയാക്കിയിട്ടുള്ളത്. അതിനാല്‍ തന്നെ അത് വിഷയത്തിന്റെ മര്‍മ്മത്തില്‍ തൊടുന്നു. പിന്നെ ഉരുകാതെ വയ്യല്ലോ.
സാനയും തെരുവിലെ ഒമ്പത് കുട്ടികളുമാണു ഇതിലെ പ്രധാന കഥാപാത്രങ്ങള്‍ . കാഴച നീങ്ങുന്നത് അവരിലൂടെയാണു. തെരുവില്‍ തന്നെ താമസിക്കുവാന്‍ തുടങ്ങുന്ന സാന കുട്ടികളുമായി ചങ്ങാത്തം സ്ഥാപിക്കുകയാണാദ്യമായി ചെയ്യുന്നത്. കൊച്ചി, ശാന്തി, അവിജിത്, സുചിത്ര, മാനിക്, ഗൗര്‍, പൂജ, താപസിയും മാമുനിയും.ഇതില്‍ സുചിത്ര മാത്രമാണു അല്പമെങ്കിലും മുതിര്‍ന്നത്. ഈ ഒമ്പത് പേര്‍ക്കും സാന ഓരോ ക്യാമറ നല്‍കുന്നു. അവര്‍ക്ക് ഫോട്ടോഗ്രാഫിയുടെ പ്രാഥമിക കാര്യങ്ങളും മനസ്സിലാക്കി കൊടുക്കുന്നു. എത്ര പെട്ടെന്നാണു അവരിലെ സൗഹൃദം വളരുന്നതും അവരെ വിശ്വാസത്തിലെടുക്കുന്നതും. പലപ്പോഴും ഈ കുരുന്നുകള്‍ നമ്മെ അവരുടെ വാക്കുകള്‍ കൊണ്ട് അത്ഭുതപ്പെടുത്തും. വലിയ കാര്യങ്ങള്‍ പറഞ്ഞ് വിസ്മയപ്പെടുത്തും. അതിന്നിടയില്‍ ഭാവിയില്‍ തങ്ങള്‍ അമ്മമാരെ പോലെയാകേണ്ടിവരുമെന്ന വെളിപ്പെടുത്തല്‍ നീറ്റലുണ്ടാക്കുകയും ചെയ്യും.
തങ്ങളുടെ വീടുകളില്‍ നടക്കുന്നതെന്തെന്ന് അവര്‍ക്കറിയാം. അമ്മക്കു ജോലിയുണ്ടാകുമ്പോള്‍ മറക്കപ്പുറമോ അല്ലെങ്കില്‍ ടറസിനു മുകളിലോ അവര്‍ മാറിപോകുന്നു.
കൊച്ചിക്ക് പത്ത് വയസ്സുണ്ടാകാം, ഒരിക്കല്‍ അവളെ അച്ചന്‍ വില്‍ക്കാന്‍ ശ്രമിച്ചതാണു. ചേച്ചി കണ്ടതിനാല്‍ രക്ഷപ്പെട്ടുവെന്നു മാത്രം. എങ്ങോട്ടോ നോക്കി ഞാനും അവരെ പോലെ ആയിത്തീരുമെന്നു പറഞ്ഞപ്പോള്‍ സഹിച്ചില്ല. അമ്മക്കവളെ സംരക്ഷിക്കാനാവാത്തതിനാല്‍ മുത്തശ്ശന്മാരൊപ്പമാണു വളരുന്നത്.
അമ്മ മരണപ്പെട്ട സുചിത്ര വളരുന്നത് അവളുടെ അമ്മായിയോടൊപ്പമാണു. മുംമ്പെയിലേക്ക് പോകാന്‍ അവളെ അവര്‍ നിര്‍ബന്ധിക്കുന്നു. അവളുടെ കൂടെയുള്ളവരെല്ലാം ലൈനില്‍ ( അതാണവരുടെ ഭാഷ) ചേര്‍ന്നു കഴിഞ്ഞു. കൂട്ടത്തിലെ മുതിര്‍ന്ന അവളുടെ മുഖത്ത് ആ വിഷമം വായിച്ചെടുക്കാനാവുന്നു. ചിരിയില്‍ പോലും ഒരു കോണില്‍ സങ്കടം. സുചിത്ര എടുത്ത ചിത്രങ്ങള്‍ മനോഹരങ്ങളാണു. അവളുടെ ഭാവിയെ പോലെ അല്ല.
കല്‍ക്കത്തയിലെ ഈ തെരുവിലുള്ളത് കുടുമ്പങ്ങളാണു. മിക്ക സ്ത്രീകള്‍ക്കും ഭര്‍ത്താക്കന്മാരുണ്ട്. ജോലി ഭാരം ഭാര്യക്കാണെന്നു മാത്രം. ഭര്‍ത്താവിന്റെ കള്ളിനു കാശ് ഭാര്യയില്‍ നിന്നാകും.
കുട്ടികള്‍ അവരുടെ ഭാവിയെ കുറിച്ച് അവര്‍ ആശങ്കാലുക്കളാണു. ലൈനില്‍ ഇറങ്ങേണ്ടി വരും എന്നത് അവരെ വ്യാകുലപ്പെടുത്തുന്നുണ്ട്. ഓരോരുത്തരുടെയും കുടുമ്പങ്ങളിലേക്കെത്തി നോക്കുന്ന ക്യാമറ നമുക്കു സൂക്ഷ്മമായി കാര്യങ്ങള്‍ വ്യക്തമാക്കി തരുന്നു.
ഒരു ഡോക്യുമെന്ററിയുടെ സാധാരണ ഫ്രെയ്മുകളില്‍ നിന്നു ഇതിനെ മാറ്റി നിര്‍ത്തുന്നത് കുട്ടികളാണു. ജീവിതത്തിലെ തീക്ഷ്ണമായ വഴികളിലൂടെ സഞ്ചരിച്ചതിനാലാകാം ക്യാമറയുമായി കുട്ടികള്‍ പെട്ടെന്നിഴകി ചേരുന്നത്.
മാനസികമായി കുട്ടികളുമായി അടുത്ത സാന അവരുടെ ഭാവിക്കു വേണ്ട ചില കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. കുട്ടികളെ പുറം ലോകത്തിലേക്ക് കൊണ്ട് പോയി മൃഗശാലയും കടലുമെല്ലാം കാണിക്കുന്നു. അവരുടെ ഫോട്ടോപ്രദര്‍ശനം സംഘടിപ്പിച്ച് അലപം കാശുണ്ടാക്കുന്നു. പിന്നീട് അവര്‍ കുട്ടികളെ ഒരു ബോര്‍ഡിങ്ങ് സ്കൂളില്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്നു. പക്ഷെ മിക്ക സ്കൂളുകള്‍ക്കും വേശ്യാലയങ്ങളിലെ കുട്ടികളെ എടുക്കാനാവുന്നില്ല. മാത്രമല്ല കുട്ടികള്‍ക്കും സ്വതന്ത്രമായ ചുറ്റുപാടുകളില്‍ നിന്നു മെരുങ്ങാന്‍ പ്രയാസമുണ്ട്. അമ്മമാരെ കുട്ടികളില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് ശ്രമകരം തന്നെയാണു. സുചിത്ര പിന്നെയും എന്റെ മനസ്സിനെ നോവിക്കുന്നു. അവളൂടെ ആന്റിക്ക് അവളുടെ ഭാവിയില്‍ താത്പര്യമില്ലല്ലോ.
ഡോക്യുമെന്ററി മുഴുവന്‍ പകര്‍ത്തിയെഴുതുകയല്ല എന്റെ താത്പര്യം. മറിച്ച് സാധാരണ കുട്ടികളേക്കാള്‍ വേഗത്തിലാണു ഈ കുട്ടികള്‍ കാര്യങ്ങള്‍ സ്വായത്തമാക്കുന്നത് എന്നത് അത്ഭുതം തോന്നിച്ച കാര്യമാണു. അതിലെ അവ്ജിത് എന്ന കുട്ടിയെ ആംസ്റ്റെര്‍ഡാമിലെ ഒരു ഫോട്ടോഗ്രാഫി കോണ്‍ഫരന്‍സിനു വരെ എത്തിക്കാന്‍ അവര്‍ക്കാവുന്നു. ചില കുട്ടികളെ സബേരയില്‍ ചേര്‍ത്തുന്നു.
അവസാനം കുട്ടികള്‍ക്കെല്ലാം എന്തു സംഭവിച്ചു എന്ന ഒരന്വേഷണത്തോടെ ഡോക്യുമെന്ററി അവസാനിക്കുന്നു.
ലക്ഷക്കണക്കിനു കുട്ടികളിലെ വിരലിലെണ്ണാവുന്നവരെ രക്ഷപ്പെടുത്തിയതിനാല്‍ മാത്രമാകുന്നില്ല. കുടുമ്പമെന്ന ചട്ടക്കൂടുകലില്‍ ഈ കുട്ടിക്കള്‍ക്ക് അല്പമെങ്കിലും പരിഗനനയുണ്ട്. ഇതുമില്ലാത്ത പതിനായിരങ്ങള്‍ വേറെയുമുണ്ടാകാം. തങ്ങള്‍ക്കൊരു പങ്കുമില്ലാത്ത ജന്മം ദുരന്തം പേറാന്‍ വിധിക്കപ്പെട്ട ലക്ഷങ്ങള്‍. അവരെ കുഞ്ഞുങ്ങളായി മാത്രം കാണുക. നമുക്കെന്തു ചെയ്യാനാകും. ജാതിയുടെ ഉത്ഭവം തൊഴിലായിരുന്നുവെങ്കില്‍ ഒരു പുതിയ ജാതിയായി ഇവരെ പരിഗണിക്കണമോ? അല്ല പുതിയ വേശ്യകളും കൂട്ടിക്കൊടുപ്പുമാരുമായി സാമൂഹിക സേവനം ചെയ്യിക്കണമോ? ബാര്‍ബര്‍മാരില്‍ നിന്നും ചെത്തുകാരില്‍ നിന്നും ഡോക്റ്ററും എഞ്ചിനീയര്‍മാരും വരുന്നത് പോലെ വേശ്യകളില്‍ നിന്നും പുതിയ ഉദയം വേണം. വേശ്യാലയങ്ങളിലും വെളിച്ചമെത്തണം. സാംസ്കാരിക-രാഷ്ട്രീയ-മത നേതൃത്വങ്ങള്‍ ഈ കുട്ടികളെ ഉള്‍കൊള്ളേണ്ടതുണ്ട്.
ഒന്നാം ഭാഗം-
രണ്ടാം ഭാഗം-
മൂന്നാം ഭാഗം-
നാലാം ഭാഗം
അഞ്ചാം ഭാഗം-
ആറാം ഭാഗം-
Thank you rasheedji
മറുപടിഇല്ലാതാക്കൂഈ അവസ്ഥയ്ക്കൊരു മാറ്റം ഉണ്ടാവട്ടെ
മറുപടിഇല്ലാതാക്കൂകൊള്ളാം കേട്ടോ....ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വന്നു നോക്കണം http://www.computric.co.cc/
മറുപടിഇല്ലാതാക്കൂനിഷ്കളങ്കരായ കുട്ടികള്‍ക്കു കൈത്താങ്ങുകള്‍ ഉണ്ടാവണം. കുടുംബമെന്ന ചട്ടക്കൂടില്‍ നിന്നു കൊണ്ട് വേശ്യാവൃത്തി നടത്തുന്നുവെന്നതു ഭീതിപ്പെടുത്തുന്ന പുതിയ അറിവാണ്. മാറ്റമുണ്ടാകും എന്നു പ്രത്യാശിക്കാം
മറുപടിഇല്ലാതാക്കൂവേശ്യാവൃത്തി തൊഴിലായി സ്വീകരിച്ചവരോട് ആരും ജാതി ചോദിച്ചിരുന്നില്ല. അങ്ങനെ ഒരു ജാതി രുപാന്തരപ്പെട്ടിട്ടുമില്ല.
മറുപടിഇല്ലാതാക്കൂനാട്ടിലെ സാധാ വേശ്യകളുടെ മക്കളൊന്നും ആതൊഴിലിൽ ഏർപ്പെടുന്നുമില്ല എന്നതിന് തെളിവ് നിലമ്പൂർ അരുവാക്കോട് മാത്രം നോക്കി കണ്ടാൽ മതി.
കുറേ മുമ്പ് ബോംബെയിൽ കുറച്ച് നാൾ താമസിച്ചപ്പോൾ ചിലയിടം -ഒരന്വേഷണത്വര മനസ്സിലുള്ളതിതാൽ- പോയി കണ്ടിട്ടുണ്ട്. അവിടത്തെ കുട്ടികളെ കണ്ടപ്പോൾ അവരുടെ ഭാവിയെ കുറിച്ച് സങ്കടത്തോടെ ചിന്തിച്ച് പോയത് ഇപ്പോൾ ഓർക്കുന്നു.
പകല്‍കിനാവന്‍
മറുപടിഇല്ലാതാക്കൂ:)
ബഷീര്‍ പി.ബി.വെള്ളറക്കാട്
തീർച്ചയായും
ഹാക്കര്‍
ബ്ലോഗ് ഇഷ്ടപ്പെട്ടു
പഥികന്‍
പല അറിവുകളും നമ്മെ നൊമ്പരപ്പെടുത്തുന്നതാണു
OAB/ഒഎബി -
വേശ്യകളോടും കള്ളു ഷാപ്പിലൊന്നും പോകുന്നവർ ജാതിയും മതവും നോക്കാറൊന്നുമില്ല. ജാതി രൂപപ്പെടുന്നതിനെ കുറിച്ചാണു ഞാൻ പരാമർശിച്ചത്. കേരളത്തിൽ ആ അർത്ഥത്തിലുള്ള ഒരു ചുവന്ന തെരുവ് രൂപപ്പെട്ടിട്ടില്ല. അരിവാക്കോടടക്കം
Nice article..should be an eye opener to all
മറുപടിഇല്ലാതാക്കൂഎന്തായാലും ചിന്തിപ്പിച്ച പോസ്റ്റ് ...കൊള്ളാം ....... ....ഇവിടെ ഈ ബൂലോകത് ഹാക്കര്‍ എന്ന് പറഞ്ഞ ഒരുവന്‍ കറങ്ങി നടക്കുന്നുണ്ട് ...അവനെ സൂക്ഷിക്കുക
മറുപടിഇല്ലാതാക്കൂമറ്റുള്ളവരുടെ ചെയ്തികള്‍ കൊണ്ട് നശിപ്പിക്കപ്പെടുന്ന എത്രയെത്ര ബാല്യങ്ങള്‍. പരിചയപ്പെടുത്തല്‍ ഉചിതമായി.
മറുപടിഇല്ലാതാക്കൂഇങ്ങനെ ഒരു പ്രത്യേക ജാതിയായി തിരിച്ചാല്‍ അതുകൊണ്ടുള്ള മെച്ചമെന്താണ്? എന്തിനു അങ്ങിനെ ഒരു ജാതിയാകണം?
അതവരെ കൂടുതല്‍ സാമൂഹ്യമായ അവഗണനകള്‍ക്കും ഉച്ചനീചത്വങ്ങള്‍ക്കും ഇരയാക്കും എന്നാണു എനിക്ക് തോന്നുന്നത്. പുനരധിവാസ പ്രവര്‍ത്തികളാണ് നടക്കേണ്ടത് അതും അധികാര കേന്ദ്രങ്ങളില്‍ നിന്ന്.
പാവങൾ!ചെളിക്കുണ്ടിൽ ജനിച്ച് അവിടെ ജീവിച്ച് അവിടെ മരിക്കാൻ വിധിക്കപ്പെട്ടവർ.:(
മറുപടിഇല്ലാതാക്കൂഈ ലേഘനം മനസ്സിൽ ഒരുപാട് വേദനയുണ്ടാക്കി.
നാമിത് വായിക്കുകയും ഒരു ചുടു നിശ്വാസവും വിടുന്നു.അതൊറ്റെ കഴിഞ്ഞൂ നമ്മുറ്റെ കാര്യം.
മറുപടിഇല്ലാതാക്കൂഇവർക്ക് വേണ്ടി നമുക്ക് എന്ത് ചെയ്യാൻ കഴിയും?
ബ്ലെസിയുടെ ‘കല്‍കത്ത ന്യൂസ്‘ എന്ന ദിലീപ് ചിത്രത്തില്‍ വേശ്യകളുടെ അവസാന കാലം ചിത്രീകരിച്ചത് മനസ്സിനെ വല്ലാതെ അലട്ടുന്നതായിരുന്നു.ഈ ഡോക്യുമെന്റ്രി പരിചയപ്പെടുത്തിയതിന് നന്ദി.
മറുപടിഇല്ലാതാക്കൂപരിചയപ്പെടുത്തലിന് നന്ദി
മറുപടിഇല്ലാതാക്കൂപരിചയപ്പെടുത്തലിന് നന്ദി..
മറുപടിഇല്ലാതാക്കൂകിടങ്ങൂരാൻ
മറുപടിഇല്ലാതാക്കൂSuresh Alwaye
ഭായി
vipin
kichu / കിച്ചു
തെച്ചിക്കോടന്‍
ജാതി ഇന്നൊരു കൂട്ടമാണു. മാത്രമല്ല ഇനി ഒരു ജാതി ഉണ്ടാക്കുക നടക്കുകയുമില്ല. പക്ഷെ ജാതി രൂപപ്പെട്ട ചരിത്രം ഞാൻ വർത്തമാന കാലത്തിലേക്ക് കൊണ്ടുവന്നതാണു.
യൂസുഫ്പ പറഞ്ഞു...
വലിയൊരു സത്യമാണു യൂസഫ്പ പറഞ്ഞത്/ പക്ഷെ ഇങ്ങിനെ ചില ചിന്തകൾ ഒരു കൂട്ടത്തെ ഉത്തേജിപ്പിച്ചാലോ-
വാഴക്കോടന്‍ // vazhakodan
തീർച്ചയായും - ഇങ്ങിനെ ചിലതു കാണുമ്പോൾ വല്ലാത്ത വിഷമം തോന്നാറുണ്ട്
നന്ദിയുണ്ട് ഒരുപാട്
മറുപടിഇല്ലാതാക്കൂ