ഉണ്ണിത്താന് പ്രശ്നത്തെ മറ്റു ചില കോണുകളില്‍ നിന്നും നോക്കികാണുകയാണീ പോസ്റ്റിലൂടെ ഉദ്ദേശിക്കുന്നത്.
ഉണ്ണിത്താന് അമ്പതു വയസ്സെങ്കിലുമായിരിക്കും എന്നാണു ഞാന്‍ കരുതുന്നത്, കൂടെയുണ്ടായിരുന്ന യുവതിക്കു മുപ്പത്തിരണ്ടെന്നു ദേശാഭിമാനി റിപോര്‍ട്ടില്‍, പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ ഉഭയസമ്മതപ്രകാരം സ്വകാര്യമായി ലൈംഗികതയിലേര്‍പ്പെടുന്നത് എങ്ങിനെയാണ് നിയമത്തിന്റെ ദൃഷ്ടിയില്‍ തെറ്റാകുന്നത്. ഞാന്‍ ചോദിക്കുന്നത് നിയമത്തെ കുറിച്ചാണ്. ഇന്ത്യന്‍ നിയമപ്രകാരം വ്യഭിചാരം പണത്തിനു പകരമല്ലെങ്കില്‍ കുറ്റകരമല്ല, പണം ഇടയില്‍ വരികയാണെങ്കില്‍ അത് വ്യേശ്യാവൃത്തി എന്നതിലേക്കു മാറുന്നു. ഇന്ത്യന്‍ നിയമപ്രകാരം ഒരാണുംപെണ്ണും ഒന്നിച്ചു യാത്രചെയ്യുന്നതോ വഴിയിലൊരു വീട്ടില്‍ വിശ്രമിക്കുന്നതോ തെറ്റാണെന്നു പറയാമോ? അല്ലെങ്കില്‍ അവരെ വളയുകയും അവരില്‍ വ്യഭിചാരോപണം നടത്തുകയും ചെയ്യുന്നത് തെറ്റെല്ലാതാകുമോ?
ഉണ്ണിത്താന്‍ പിടിക്കപ്പെട്ട വാര്‍ത്ത ഞാനറിയുന്നത് സംഭവത്തിന്റെ പിറ്റേന്ന് രാവിലെയാണ്. യൂട്യൂബില്‍ വാര്‍ത്തകള്‍ കണ്ടു, അയാളുടെ ഭാവമാറ്റങ്ങള്‍ ശ്രദ്ധിച്ചപ്പോള്‍ എന്റെ മനസ്സു പോയത് അപമാനിതയാകുന്ന അയാളുടെ കുടുമ്പത്തെ കുറിച്ചും മക്കളെ കുറിച്ചുമാണ്, അതിനൊരു കാരണമുണ്ട്, ആറേഴു വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാനറിയുന്ന ഒരു കുടുമ്പത്തിലെ പതിനാലുകാരിയായ ഹരിജന്‍ വേലക്കാരി ഗര്‍ഭിണിയായി. പെണ്‍കുട്ടി കാരണക്കാരനെ പറഞ്ഞില്ല, ജനം വിരല്‍ ചൂണ്ടിയത് വീട്ടിലെ കൗമാരക്കാരനായ മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ. പെട്ടെന്നാണ് കുറ്റം അവനില്‍ ചാര്‍ത്തപ്പെട്ടത്, കോളേജിലായിരുന്ന അവന്റെയരികില്‍ പോയി അന്യേഷിച്ചപ്പോള്‍ അവന്‍ അവന്റെ നിരപരാധിത്വം വ്യക്തമാക്കി, പക്ഷെ ദുബായിലുള്ള എന്നോട് നാട്ടില്‍ നിന്നും വന്ന ഒരു നാട്ടുകാരന്‍ വരെ പറഞ്ഞത് അവനോട് ഈ പയ്യന്‍ കുറ്റം സമ്മതിച്ചു എന്നായിരുന്നു. അന്നു ഞാന്‍ അവന്റെ വീട്ടിലേക്കു വിളിച്ചപ്പോള്‍ അവന്റെ ഉമ്മ കുറേ കരഞ്ഞു, ഞാന്‍ അവനെയും ഉമ്മയെയും സമാധാനിപ്പിച്ചു. പിന്നീട് പെണ്‍കുട്ടിയുടെ അമ്മാവന്‍ തന്നെയാണ് കാരണക്കാരനെന്നു തെളിയുന്നത് വരെ അവര്‍ നാട്ടില്‍ അപമാനിതരായി.പിന്നീട് നാട്ടില്‍ പോയപ്പോള്‍ അപമാനത്തിന്റെ പഴയ ഓര്‍മകള്‍ അവരെ വീണ്ടും നിസ്സഹയയാക്കുന്നത് ഞാന്‍ കണ്ടു.
പിന്നീട് ഏതൊരു അപമാനകഥകള്‍ കേള്‍ക്കുമ്പോഴും പെട്ടെന്നു മനസ്സില്‍ വരുന്നത് ഈ ചിത്രം തന്നെയായിരുന്നു. അതിനാല്‍ തന്നെ രാജ്മോഹന്‍ ഉണ്ണിത്താനെക്കാള്‍ തെളിഞ്ഞു വന്നത് അവരുടെ കുടുമ്പത്തിന്റെ ചിത്രങ്ങളാണു.
ഞാന്‍ ഉണ്ണിത്താനെ ന്യായീകരിക്കുവാനൊരു ശ്രമം നടത്തുകയല്ല. കാരണം ഇതിനു രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് സൂഫിയാമദനിയെ കുറിച്ച് തികച്ചും മനുഷ്യവിരുദ്ധമായ ഒരു പ്രസ്ഥാവന ഇയാള്‍ നടത്തിയത്, അതും ഞാന്‍ വായിക്കുന്നത് ഇയാള്‍ക്കെതിരെയുള്ള പോസ്റ്റുകളില്‍ നിന്നാണ്. പീണറായിയുടെ കണ്ണ് സൂഫിയയിലേക്കാണോ എന്നെല്ലാം ചോദിക്കാന്‍ മാത്രം അല്‍പനാണിയാളെന്ന് ഞാന്‍ കരുതിയിരുന്നില്ല, സൂഫിയ കുറ്റക്കാരിയാണെങ്കില്‍ ശിക്ഷിക്കപ്പെടണം. പക്ഷെ അതിന്നു ലൈംഗികമായ ഒരു ചുവ തന്റെ കമെന്റില്‍ നല്‍കാന്‍ ഒരു അറിയപ്പെടുന്ന ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക് കഴിയുന്നത് നമ്മുടെ സമൂഹത്തിന്റെ കൂടി രോഗമാണെന്നു പറയാതെ വയ്യ.
ഒപ്പം ഉണ്ണിത്താനെ പോലെയുള്ള ഒരാള്‍ ഇങ്ങിനെ പിടിക്കപ്പെടുമ്പോള്‍ ഇതുയര്‍ത്തുന്ന മറ്റു ചില ചോദ്യങ്ങളുണ്ട്.
വേശ്യാവൃത്തിയുടെ പരിധിയില്‍ വരുന്നത്, അല്ലെങ്കില്‍ തെളിയിക്കാന്‍ കഴിയുന്നത് പണം മാത്രമായിരിക്കും, ഉന്നതരായ ആളുകള്‍ക്ക് മറ്റു ചിലവ കൂടി പ്രലോഭനത്തിനായി നല്‍കാന്‍ കഴിയും. ഒരു ജോലി, സ്ഥാനകയറ്റം, സ്ഥലം മാറ്റം എന്നിങ്ങനെ പലതല്ലാം.
കൂടാതെ ഇപ്പോള്‍ സ്ത്രീ സംവരണം മുപ്പത്തിമൂന്ന് ശതമാനമാവുമെന്നിരിക്കെ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലത് അമ്പത് വരെയാകുമെന്നിരിക്കെ, തനിക്കൊരു സീറ്റ് തരപ്പെടുത്താന്‍ പിടിപാടുകളില്‍ സ്വാധീനവുമുറപ്പിച്ച് പത്ത് ശതമാനമെങ്കിലും ഇങ്ങിനെയൊന്നുമാവില്ല കയറിപറ്റുന്നെതെന്ന് നമുക്കെങ്ങിനെ പറയാനാകും. അങ്ങിനെ തോന്നിയാല്‍ അതൊരു സ്ത്രീ വിരുദ്ധ ചിന്തയാകുമോ?
ജനാധിപത്യം വിജയിക്കട്ടെ-
ശുണ്ണിത്താന്‍ ആയ കൊണ്ട് വലിയ കേടില്ലാതെ രക്ഷപെട്ടു..!
മറുപടിഇല്ലാതാക്കൂആ പിണറായി എങ്ങാനും ആയിരുന്നെങ്കില്‍ കാണാമായിരുന്നു പുകില് :)
ജനാധിപത്യം വിജയിക്കട്ടെ- !!
ഹഹഹ..... വളരെ പക്വതയോടെയുള്ള സമീപനം.
മറുപടിഇല്ലാതാക്കൂഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം സമൂഹത്തിന്റെ സത്യസന്ധതയില്ലായ്മ തന്നെ!!!
ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഉത്തരവാദിത്തം കാണിക്കണം.
മറുപടിഇല്ലാതാക്കൂവ്യക്തിവൈകല്യങ്ങള് സമൂഹത്തിന്റെ മൊത്തം രോഗമായി കാണേണ്ടതില്ല എന്നാണു എനിക്ക് തോന്നുന്നത്.
നല്ല നിരീക്ഷണം..
മറുപടിഇല്ലാതാക്കൂകാട്ടിപ്പരുത്തീ,
മറുപടിഇല്ലാതാക്കൂതാങ്കളുടെ നിരീക്ഷണങ്ങളിലെ ആദ്യഭാഗത്തോട് ഞാനും യോജിക്കുന്നു.പ്രായപൂര്‍ത്തിയായ ഒരു ആണും പെണ്ണും എന്തു ചെയ്യുന്നുവെന്നത് നമ്മുടെ സദാചാരക്കണ്ണുകളീലൂടെ നോക്കേണ്ടതില്ല.ഒരു പരിധി വരെ അവരുമായി ബന്ധപ്പെട്ടവര്‍ക്ക് കുഴപ്പമില്ലെങ്കില്‍ ഈ ലൈംഗിക സ്വാതന്ത്ര്യവും ആകാം.
എന്റെ ചോദ്യം ഇതല്ല..ഇത്തരം ധാര്‍മ്മിക ചിന്തകള്‍ നമ്മളില്‍ ഉണ്ടാകുന്നത് ഉണ്ണിത്താനെപ്പോലെ ചിലര്‍ പിടിയില്‍ ആകുമ്പോള്‍ മാത്രമാണു അല്ലേ? ഭാരതത്തിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മൂന്നരലക്ഷം അംഗങ്ങളുള്ള ഏറ്റവും വലിയ യൂണീറ്റായ കേരളത്തിലെ തിരഞ്ഞെറ്റുക്കപ്പെട്ട നേതാക്കന്മാരും അവരുടെ കുടുംബാംഗങ്ങളും നിരന്തരം പൊതുജനമദ്ധ്യത്തില്‍ അപമാനിതരാകുമ്പോള്‍ നമ്മളില്‍ ഇത്തരം ധാര്‍മ്മിക ചിന്തകള്‍ ഉരുത്തിയിരിന്നില്ല.ഈ സംഭവം ഉണ്ടാകുന്നതിനു രണ്ടു ദിവസം മുന്‍പാണു ഈ മഹാന്‍ തന്നെ “പിണറായിയുടെ കണ്ണു സൂഫിയ മദനിയില്‍“ ആണെന്ന് പൊതു മദ്ധ്യത്തില്‍ തട്ടിവിട്ടത്.”ധാര്‍ഷ്ട്യക്കാരും അഹങ്കാരികളുമായ” കമ്മ്യൂണീസ്റ്റുകാര്‍ സംയമനം പാലിച്ചു.അപ്പോളൊന്നും നമ്മളിലാര്‍ക്കും അതിനെതിരെ ഒരു പോസ്റ്റു പോലും എഴുതാന്‍ തോന്നുന്നില്ല.കോടിയേരിയുടെ കുടുംബത്തെ മോര്‍ഫിംഗ് ചിത്രങ്ങളിലൂടെ അപമാനിച്ചപ്പോളും ഈ ധാര്‍മ്മിക ഗവേഷണമോ, നിയമത്തിലെ വകുപ്പുകളെക്കുറിച്ചുള്ള അന്വേഷണമോ നാം നടത്തുന്നില്ല....! “നിഗൂഡമായി” അതൊക്കെ നാം ആസ്വദിക്കുന്നു....നമുക്കുവേണ്ടി ശബ്ദിക്കുന്ന നാവുകള്‍ക്ക് അപകടം ഉണ്ടാകുമ്പോള്‍ നമ്മള്‍ ഗവേഷണവും തത്വശാസ്ത്രവും അവതരിപ്പിക്കുന്നു....!
ബിനീഷ് കൊടിയേരി എന്ന യുവാവിനെ നിങ്ങള്‍ക്കൊക്കെ ഓര്‍മ്മ കാണുമോ എന്നറിയില്ല. പത്തമ്പത് വയസ്സൊന്നും കാണില്ല. ഒരു മുപ്പത്-മുപ്പത്തിയഞ്ച്. അദ്ദേഹത്തിന്റെ മുഖസാദൃശ്യമുള്ള ഒരു ചിത്രം ബാംഗ്ലൂരിലെ ഒരു ലൈംഗിക തൊഴിലാളിയുടെ ലാപ്പ്‌ടോപ്പില്‍ നിന്നും, ഒരു മൂന്നാംകിട മാദ്ധ്യമം നടത്തിയ അതി-ഹീനവും മനുഷ്യത്വരഹിതവുമായ ഒരു സ്റ്റിങ്ങ് ഓപ്പറേഷനിടെ ലഭിച്ചു. കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുവാന്‍ ഒരാഴ്ചയില്‍ താഴെ സമയം മാത്രം ബാക്കിയുള്ളപ്പോള്‍ നടന്ന ഈ സംഭവത്തെ വീക്ഷണവും ജയ്ഹിന്ദും ഉള്‍പ്പടെയുള്ള വലതുപക്ഷ മാദ്ധ്യമങ്ങള്‍ മലയാളിയെ അറിയിച്ചത്, "ബാംഗ്ലൂരില്‍ വേശ്യാലയത്തില്‍ റെയ്ഡ്: ബിനീഷ് കൊടിയേരി അറസ്റ്റില്‍" എന്നായിരുന്നു. ആ സമയത്ത് ബിനീഷ് കൊടിയേരി ഇന്ത്യയില്‍ പോലുമല്ലായിരുന്നു എന്ന കാര്യം അറിയുവാന്‍ അന്വേഷ്ണാത്മക പത്രപ്രവത്തനത്തിന്റെ മൊത്തക്കച്ചവടക്കാരായ മനോരമയ്ക്കും മാതൃഭൂമിക്കും കഴിഞ്ഞില്ലേ?
മറുപടിഇല്ലാതാക്കൂനിങ്ങളീ പോസ്റ്റില്‍ പറഞ്ഞ ഉണ്ണിത്താനെപ്പോലെ മജ്ജയും മാസവുമുള്ളവരാണ് കമ്മ്യൂണിസ്റ്റുകാരും അവരുടെ ബന്ധുക്കളും. അവരൊന്നും പുല്ല് തിന്നല്ല ജീവിക്കുന്നത്. നിങ്ങളെയൊക്കെപ്പോലെ, നിങ്ങളുടെയൊക്കെ നേതാക്കളെപ്പോലെ നല്ല കുത്തരി വേവിച്ച് തന്നെയാണ് അവരും ജീവിക്കുന്നത്. ഇത്തരം വാര്‍ത്തകള്‍ കേട്ടാല്‍ അവര്‍ക്കും കുടുംബത്തിനും ബുദ്ധിമുട്ടുണ്ടാകും. അന്നൊക്കെ ആ വാര്‍ത്ത ആഘോഷിച്ചവര്‍, ഇപ്പോള്‍ ഉണ്ണിത്താന്റെ വക്കാലത്ത് പിടിക്കുവാന്‍ മത്സരിക്കുന്നത് കാണുമ്പോള്‍ സഹതാപമാണ് തോന്നുന്നത്.
ഒന്നോര്‍ക്കുക. "വാളെടുത്തവന്‍ വാളാല്‍". ഒരുപാടുദാഹരണങ്ങളുണ്ട്, ഗീബല്‍സും ഹിറ്റ്‌ലറും... ദ അവസാനമായിട്ട് ആ പട്ടികയില്‍ ചേര്‍ക്കുവാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താനും.
ജനങളോട് കടപ്പെട്ടിരിക്കുന്ന, ഉത്തരവാദിത്വമുള്ള ഒരു ചുമതലയിലിരിക്കുന്ന ഈ ജനപ്രതിനിധി ഇത്തരം ചുവയുള്ള പരാമര്‍ശങള്‍ യാതൊരുളുപ്പുമില്ലാതെ പൊതുജന മധ്യത്തില്‍ പച്ചക്ക് പരാമര്‍ശിക്കുംബോള്‍ തന്നെ അദ്ദേഹത്തിന്റെ രക്തത്തില്‍ അലിഞ്(അളിഞ്)ചേര്‍ന്നിരിക്കുന്ന ഇത്തരം അധമ വികാര വിചാരങളെ പച്ചക്ക് തന്നെ പുറത്ത് കൊണ്ട് വരികയാണ് ചെയ്യുന്നതും,ചെയ്തതും!
മറുപടിഇല്ലാതാക്കൂസുനിലും ബീഫ് ഫ്രൈയും പറഞ്ഞത് തികച്ചും പ്രസക്തമായ കാര്യങ്ങള്‍. ഇത്തരം ധാര്‍മ്മികരോഷം ഉയരുന്നതുകൊണ്ട് ഓരോരുത്തരും എവിടെയൊക്കെ നില്‍ക്കുന്നു എന്ന് വ്യക്തമാകുന്നു എന്ന ഗുണമുണ്ട്. ഏതോ ഫോട്ടോയും കാണിച്ച് ബിനീഷിനെ കുറ്റക്കാരനാക്കാന്‍ മത്സരിച്ച മാധ്യമങ്ങള്‍ ഈ വാര്‍ത്ത ഉണ്ണിത്താന്റെ ആംഗിളില്‍ നിന്നാണ് കൊടുക്കുന്നത്. വായിച്ചാല്‍ ആരൊക്കെയോ ചേര്‍ന്ന് കെട്ടിച്ചമച്ച സംഭവം എന്ന് വായനകാരനു തോന്നുന്ന രീതിയിലുള്ള വാചകങ്ങളും അവതരണവും.
മറുപടിഇല്ലാതാക്കൂഉണ്ണിത്താന് എന്തോ ചെയ്യട്ടെ. പക്ഷെ, മാധ്യമങ്ങളുടെ ഇക്കാര്യത്തിലെയും ഇരട്ടത്താപ്പും പക്ഷപാതവും തുറന്നു കാട്ടപ്പെടാതെ പോകരുത്. അതിനുള്ള അവസരമായി ഈ സംഭവത്തെ കാണുന്നതില്‍ തെറ്റില്ല.
പകല്‍-
മറുപടിഇല്ലാതാക്കൂകോണ്ഗ്രസ്സുകാരെക്കാള് അല്പം മൂല്യബോധം കമ്യൂണിസ്റ്റുകാര്‍ക്കാണെന്ന ഒരു പൊതുധാരണയില്‍ നിന്നാവില്ലെ ആ ചര്‍ച്ച-
ചിത്രകാരന്‍-
അഭിപ്രായത്തിനു നന്ദി
തെച്ചിക്കോടന്‍-
ഞാന്‍ സമൂഹത്തിന്റെ അന്യരുടെ വ്യക്തി ജീവിതത്തിലേക്കൊളിഞ്ഞു നോക്കാനുള്ള പ്രവണതയിളെക്കാണ് വിരല്‍ ചൂണ്ടുന്നത്
ചിന്തകന്‍-
:)
സുനില്‍ കൃഷണണ്‍
എനിക്ക് ഉണ്ണിത്താനോട് വ്യക്തിപരമായി ഒരു താത്പര്യവുമില്ല. മാത്രമല്ല ഞാനിത് സദാചാരത്തിന്റെ കണ്ണിലൂടെ തന്നെയാണ് നോക്കികാണുന്നത്. മറ്റുള്ള സ്വകാര്യതയില്‍ ചുഴിഞ്ഞന്യേഷിക്കുന്നത് സദാചാര വിരുദ്ധമായാണ് ഞാന്‍ കരുതുന്നത്.
നേതാവായാലും അല്ലെങ്കിലും അപമാനിതരാകുന്ന്തിന്നെതിരിലാണു ഞാന്‍ എഴുതുന്നത്, എല്ലാറ്റിനും പ്രതികരിക്കാത്തതെന്ത് എന്ന് ചോദിച്ചാല്‍ അങ്ങിനെ ആര്‍ക്കും ഞാന്‍ കരാറൊന്നും കൊടുത്തിട്ടില്ലല്ലോ എന്ന് തന്നെയാണുത്തരം. മാത്രമല്ല ഉണ്ണിത്താന് കിട്ടിയത് പാപത്തിന്റെ ശമ്പളം മരണമെത്രെ എന്ന ബൈബിള്‍ വചനമാണെന്നെ ഓര്‍മിപ്പിക്കുന്നത്,
ബീഫ് ഫ്രൈ-
കമ്യൂണിസ്റ്റ്കാരെ അപമാനിക്കാമെന്ന് ഈ പോസ്റ്റിനു വായിച്ചെടുക്കാന്‍ കഴിയുമെന്നത് എനിക്കൊരു പുതിയ വായനയാണ്.
മനോരമയും മാതൃഭൂമിയും നടത്തുന്ന സെന്‍സേഷനല്‍ കച്ചവട പത്രപ്രവര്‍ത്തനത്തെ ഞാനെന്തിനു ന്യായീകരിക്കുകയും മറുപടി പറയുകയും ചെയ്യണം - ഞാനങ്ങിനെ പറഞ്ഞില്ലല്ലോ?
ഭായി- തീര്‍ച്ചയായും- അയാളെന്നല്ല- ആരും സ്ത്രീകളെ കുറിച്ചും പുരുഷരെ കുറിച്ചും (അവര്‍ക്കെന്താ കുടുമ്പമില്ലെ) ഇങ്ങിനെ സംസാരിക്കന്‍ പാടില്ലായിരുന്നു. അയാളുടെ ഒരു മനോ വൈകൃതമായാണു എനിക്കത് വായിച്ചപ്പോള്‍ അനുഭവപ്പെട്ടത്.
ജനശക്തി-
മാധ്യമങ്ങള്‍ക്കു പക്ഷങ്ങളില്ല എന്നെനിക്കു തോന്നിയിട്ടെ ഇല്ല, ഇത് കെട്ടി ചമച്ച ഒരു കഥയാണെന്നും തോന്നിയിട്ടില്ല, ഒരു സന്ദര്‍ഭത്തില്‍ നിന്നും മറ്റൊന്നിലേക്കാണ് ഞാന്‍ വിഷയത്തെ കൊണ്ട് പോകാന്‍ ശ്രമിച്ചത്- അതാകട്ടെ സാമൂഹിക മനശാസ്ത്രത്തില്‍ വരുന്നതും- നിങ്ങളെങ്ങിനെ നോക്കികാണുന്നു എന്നത് നിങ്ങളുടെ വായനാ സ്വാതന്ത്ര്യം.
ഉണ്ണിത്താന് ചെയ്തതതില്‍ തെറ്റുണ്ടെന്ന് ഇവിടുത്തെ ഒരു ബുദ്ധി ജീവിക്കും ആരോപിക്കാന്‍ കഴിയില്ല.കാരണം നിയമത്തിന് ഇതില്‍ ഒന്നും ചെയ്യാനില്ല എന്നതുതന്നെ, അത് പലപ്പോഴായ് പല ബ്ലോഗുകളിലും ചര്‍ച്ചയില്‍ വരുന്നത് നാം കാണുന്നതാണ്.
മറുപടിഇല്ലാതാക്കൂപിന്നെയുള്ളത് ധാര്‍മികത, സദാചാരം തുടങ്ങിയവ. അതൊക്കെ പിന്തിരിപ്പന്‍ പദങ്ങളായാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്.അപ്പോള്‍ അതിലും പ്രസക്തിയില്ല.
ഇനി വാര്‍ത്താ വിശകലനങ്ങളിലേക്ക് വന്നാല്‍ സംഗതിയുടെ കിടപ്പ് വശം മനസ്സിലാകും. സുനില്‍ കൃഷ്ണനും ബീഫ് ഫ്രൈയും അത് വിശദീകരിച്ചു കഴിഞ്ഞിരിക്കുന്നു. മാര്‍ക്സിസ്റ്റുകാരനല്ലാത്ത ആള്‍ എന്തു ചെയ്താലും അത് വലിയ പ്രാധാന്യമൊന്നും കൊടുക്കാതെ നമ്മുടെ ചാനലുകള്‍ അവതരിപ്പിക്കുന്നു. എസ്.എം.എസും ലൈവ് ചര്‍ച്ചകളും ഒന്നും നടക്കുന്നില്ല.
മാദ്ധ്യമങ്ങളുടെ ഇരട്ടത്താപ്പ് തെളിഞ്ഞു മനസ്സിലാക്കാന്‍ ഈ സംഭവം ഉപയോഗപ്പെടുത്താം എന്ന് തോന്നുന്നു.
ഓ.ടോ:
ഉണ്ണിത്താന്‍ സില്‍മാക്കാരന്‍, കൂടെയുണ്ടായിരുന്നത് സീരിയല്‍ നടി. അവര്‍ വല്ല പ്രൊജക്റ്റുകളും പ്ലാന്‍ ചെയ്യാന്‍ മീറ്റീങ് കൂടിയതിന് ഇങ്ങക്കെന്താന്ന്?
:)
ഒരു ഉണ്ണിത്താന്‍ മാത്രം പിടിക്കപ്പെട്ടു..?
മറുപടിഇല്ലാതാക്കൂപ്രിയ കാട്ടിപ്പരുത്തി,
മറുപടിഇല്ലാതാക്കൂഇതുമായി ബന്ധപ്പെട്ട ഒരു ലിങ്കു കൊടുക്കുന്നു.
പിഡിപിക്കാരുടേയും,പീഡിപിയുടെ പോഷക സംഘടനയായ ഡിഫിയുടേയും സദാചാര വെപ്രാളങ്ങളെക്കുറിച്ച് ചിത്രകാരന്റെ താത്വിക പ്രഭാഷണം:)
ഉണ്ണിത്താനും പിഡിപി-ഡിഫി സദാചാരവും
കാട്ടിപ്പരുത്തി,
മറുപടിഇല്ലാതാക്കൂഎല്ലാ തൊണ്ടിപിടുത്തങ്ങളെയും കാറ്റില്‍പ്പറത്തുന്ന എന്റെ ഒരു കിറുക്കന്‍ ചിന്ത ദേ ഇവിടെ : http://keralahahaha.blogspot.com/2009/12/blog-post.html
അനില്‍-
മറുപടിഇല്ലാതാക്കൂഒരു പ്രശ്നത്തെ പലവീക്ഷണത്തിലൂടെ നോക്കി കണ്ടുകൂടെ, ഞാന്‍ ഉദ്ദേശിക്കുന്നത് മൂന്നു കാര്യങ്ങളാണു
- അന്യന്റെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞു നോട്ടം
- തന്റെ ശരീരം കാര്യസാധീകരണങ്ങള്‍ക്കു ഉപാധിയാക്കുന്ന സാധ്യത
- അതില്‍ തന്നെ ജനാധിപത്യസ്ഥാപനങ്ങളിലേക്ക് കാലു കുത്താന്‍ ശരീരമുപാധിയാവാനുള്ള സാധ്യത.
ഇത് ഞാന്‍ ചര്‍ച്ചക്കെടുക്കുമ്പോള്‍ മാധ്യമങ്ങളുടെ പക്ഷപാതിത്തത്തെ കുറിച്ച് ചര്‍ച്ചക്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് അങ്ങിനെ ഒരു ചര്‍ച്ച നടത്താനുമുള്ള സ്വാതന്ത്ര്യമുണ്ടല്ലോ?
എല്ലാവരും അതുതന്നെ ചര്‍ച്ച ചെയ്യണമെന്ന്‍ കരുതുന്നതെന്തിന്?
കുമാരന്‍ - കാര്‍ട്ടൂണിസ്റ്റ്-
:)
നല്ല വ്യക്തമായ ചിന്ത, വളരെ പക്വതയോടെ പറഞ്ഞു. ഈ പോസ്റ്റ് വായിച്ച് കാട്ടിപ്പരുത്തിയെ കോണ്‍ഗ്രസ്സിന്റേയും ഉണ്ണിത്താന്റേയും പക്ഷം പിടിച്ചു പറയുന്നെന്നു കണ്ടു പിടുത്തം അപാരം. ഏതെങ്കിലും കമ്മ്യൂണിസ്റ്റിനേയും ഇത്തരത്തില്‍ പിടിക്കപ്പെടട്ടെ അപ്പോഴും ഇതേ നിലപാടില്‍ തന്നെ തുടര്‍ന്നോളാം എന്ന ഒരു ഉറപ്പ് കൊടുക്കു കാട്ടിപ്പരുത്തി. അല്ലാതെ ഇതിനു വേറെ മരുന്നൊന്നും ഇല്ല.
മറുപടിഇല്ലാതാക്കൂഅനില് പറഞ്ഞതാണു അതില്‍ കാര്യം. മാധ്യമങ്ങളുടെ ഈ ഇരട്ടത്താപ്പ് നയം നാം മനസ്സിലാക്കാതെ പോകരുത്.
-സുല്‍
പണം കൊടുത്തുള്ള ലൈംഗീകത വ്യഭിചാരത്തിന്റെ പരിധിയിലാകുമ്പോൾ മറ്റു വ്യഭിചാരങ്ങൾ പീഡനത്തിന്റെ പരിതിയിലാണ്.
മറുപടിഇല്ലാതാക്കൂജയലക്ഷ്മി ഉണ്ണിത്താനെതിരെ പ്രലോഭിച്ച് ലൈംഗീകതക്ക് നിർബന്ദിച്ചു എന്ന് കേസു കൊടുത്താൽ ഇവിടെ ഉണ്ണിത്താനെതിരെ പീഡനത്തിന് കേസെടുക്കേണ്ടിവരും.
വ്യഭിചാരം കുറ്റമല്ല, പീഡനം മാത്രമാണ് കുറ്റം. അതു മനസ്സിലാക്കണമെങ്ങിൽ, ലൈംഗീകത പാപം അല്ല എന്ന് മനസ്സിലാക്കണം.
ഉണ്ണിത്താനെ പോലെയുള്ളവരുടെ ദ്വയാർത്ഥ പ്രയോഗം, ആങ്കർമാർ ലൈവ് ആയി തന്നെ തിരുത്തണം. അതിന് ന്യൂസ് വായനക്കാരിൽ നിന്ന് ആങ്കർ അല്ലെങ്ങിൽ മോണിട്ടേർസ് എന്നതിലേക്ക് അവരും ഉയരണം.
ക്ലിന്റൻ നുണ പറഞ്ഞുവോ, കോടതിയെ തെറ്റി ധരിപ്പിച്ചോ എന്ന് അമേരിക്കൻ കോടതിയിൽ കേസ്സായപ്പോൾ നാം ഇവിടെ മോണിക്കയുമായുള്ള കിടക്കയെ പറ്റി ചർച്ച ചെയ്‌ത് ലൈംഗീകത അഘോഷിച്ചു!
ജയലക്ഷ്മിഒരുത്തന്റെഭാര്യയാണു,എട്ടാംക്ലാസ്സിലുള്ളൊരുമകളുണ്ട് അവര്‍ക്ക്,അന്യന്റെഭാര്യയെ വിജനമായൊരിടത്തെഒഴിഞ്ഞവീട്ടില്‍ സമൂഹത്തീലെഉന്നതനായ ഒരുവ്യക്തിപച്ചയായി വ്യഭിജരിക്കുന്നതിനെ ആധുനികമാനുഷികതയുടെഅളവുകോലിലെന്നവ്യാജേനതെറ്റ് ശരികള്‍ തിരയുന്ന മഹാമാനുഷികളെ ഒട്ടൊക്കെ മലയാളിക്ക് മനസ്സീലായിവരുന്നുണ്ട്.
മറുപടിഇല്ലാതാക്കൂകാട്ടിപ്പരുത്തി...
മറുപടിഇല്ലാതാക്കൂഇന്ന് നമ്മുടെ നാട്ടിൽ എന്തും ഏതും ആഘോഷങ്ങളാണ്. മാധ്യമങ്ങളോടൊപ്പം ജനങ്ങളും. ഇതിലെ തെറ്റും കുറ്റവുമൊക്കെ ആഘോഷങ്ങൾക്ക് ശേഷം. പിന്നെ ഉത്തരവാദപ്പെട്ട ഒരു എം. എൽ. എ. ഒരു അസമയത്ത് ഇങ്ങനെയൊക്കെ ചെയ്യേണ്ട കാര്യമുണ്ടോ എന്ന് ആർക്കായാലും സംശയം തോന്നില്ലേ. രഞ്ജിത്ത് പറഞ്ഞ പോലെ "ആസിയാൻ കരാറും അടയ്ക്കയുടെ വിലയും" എന്ന വിഷയത്തേക്കുറിച്ച് ചർച്ച ചെയ്യുകയായിരുന്നു എന്നു നമുക്കങ്ങോട്ട് കരുതാം... ഒരു കണക്കിന് നാക്കിന് എല്ലില്ലാത്ത ഉണ്ണിത്താൻ ഇത് ചോദിച്ച് വാങ്ങിയ പോലെയുണ്ട്. പിന്നെ മറ്റുള്ള സംഭവങ്ങൾ പോലേ മാധ്യമങ്ങൾ ഇത് ആഘോഷിച്ചില്ലാ എന്ന് തോന്നുന്നു. ഇരട്ടത്താപ്പ് നയം തന്നെ...
എത്ര പേരാണെന്നോ ഇപ്പോൾ നമ്മെ കപടസദാചാരത്തെക്കുറിച്ച് പഠിപ്പിയ്ക്കാൻ വരുന്നത്. പിടിയ്ക്കപ്പെട്ടത് ഒരു സി.പി.എമ്മുകാരനായിരുന്നെങ്കിൽ ഇതേ കപടസദാചാരത്തിന്റെ വക്താക്കളായി ഇക്കൂട്ടർ തന്നെ ഉറഞ്ഞു തുള്ളുമായിരുന്നു. അമ്മേ കൊന്നാലും രണ്ടുപക്ഷമെന്നൊരു ചൊല്ലുണ്ട്. പക്ഷെ ഇപ്പോൾ ഇവിടെ ചിലർക്ക് അമ്മേകൊന്നാലും പക്ഷം മാർക്സിസ്റ്റു വിരുദ്ധമായിരിയ്ക്കും. ഇപ്പോൾ ആളുകൾ പെണ്ണു പിടിയ്ക്കാൻ പോയി നാട്ടുകാർ പിടിച്ചാലും പഴി സി.പി.എമ്മിനാ! കേട്ടാൽ തോന്നും സി.പി.എമ്മുകാരാണ് ആ മഹാനെക്കൊണ്ട് പെണ്ണു പിടിപ്പിച്ചതെന്ന്. ഒരു അബദ്ധം പറ്റി പോയാൽ അതിൽ നിന്ന് എങ്ങനെയെങ്കിലും തടിയൂരാൻ നോക്കണം. അല്ലാതെ അവനവൻ വരുത്തി വയ്ക്കുന്ന വിനയ്ക്ക് മറ്റുള്ളവരുടെ മെക്കിട്ടു കയറുന്നതെന്തിന്? എന്തായാലും പിടിയ്ക്കപ്പെടാത്തവർ ഭാഗ്യവാന്മാർ. അവർ ഇനിയും മാന്യന്മാരായി തുടരും!
മറുപടിഇല്ലാതാക്കൂചില ബ്ലോഗ്പോസ്റ്റുകൾ കണ്ടാൽ തോന്നുക, സി.പി.എമ്മുകാർ ആ പിടിപ്പിയ്ക്കപ്പെട്ട പുലിസാറിനെ സി.പി.എമ്മു കാരാണ് വയാഗ്രയും കൊടുത്ത് പെണ്ണുപിടിയ്ക്കാൻ പറഞ്ഞു വിട്ടതെന്നു തോന്നും.നോക്കണേ വല്ലവനും പെണ്ണുപിടിയ്ക്കാൻ ചെന്നു കയറി കുരുങ്ങിയാലും പഴി മാർക്സിസ്റ്റുകാർക്ക്.
മറുപടിഇല്ലാതാക്കൂഏതു രാഷ്ട്രീയക്കാരനായലും ആരായാലും ഒന്നോര്‍ക്കണം. ഉണ്ണാതെ ഉറങ്ങാതെ , മനസ്സുനിറഞ്ഞ പ്രര്‍ഥനയോടെ(അപകടങ്ങളില്‍ ഒന്നും പെടാതെയിരിക്കാന്‍)എവിടെയൊക്കെയോ കാത്തിരിക്കുന്ന കുറെ മനസ്സുകള്‍ ഉണ്ടെന്ന്.ആ ഒര്‍മ്മ ഇല്ലാത്തതു മാത്രം അല്ലേ ഇന്നീ കേള്‍ക്കുന്ന പലതിനും കാരണം.
മറുപടിഇല്ലാതാക്കൂഅവസരത്തിനൊത്ത നല്ല ഒരു പോസ്റ്റ്. ഇതില്‍ രാഷ്ട്രീയം ഒന്നും കാണാന്‍ എനിക്കു കഴിഞ്ഞില്ല. ഒരു കാര്യം ചൂണ്ടിക്കാട്ടി എഴുതി എന്നു വച്ചു മറ്റുള്ളവര്‍ കാണിക്കുന്ന മോശം കാര്യങ്ങള്‍ അടിപൊളി എന്നൊന്നും അല്ല.
ആശംസകള്‍.....
നല്ല ഒരു ചര്‍ച്ച ബ്ലോഗ്ഗര്‍ ഉദ്ദേശിക്കാത്ത ഇടത്തിലേക്ക് വലിച്ച് കൊണ്ടു പോയത് കഷ്ടമായിപ്പോയി!ചര്‍ച്ച എഴുതിയ വിഷയത്തേ കുറിച്ച് ആകട്ടെ എഴുതാത്തതും ഉദ്ദേശിക്കാത്തതും ആയ കാര്യങളെ കുറിച്ച് ആകരുത്!
മറുപടിഇല്ലാതാക്കൂപുതുവത്സരാശംസകള്...
മറുപടിഇല്ലാതാക്കൂപാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ....
മറുപടിഇല്ലാതാക്കൂഎല്ലില്ലാത്ത രണ്ട് അവയവങ്ങള്‍ കൊണ്ട് പലതും? ചെയ്യുന്ന ഇന്നത്തെ രാഷ്ട്രീയ നേതാക്കന്മാരെ പൊഠുവെ അറപ്പോടെ വീക്ഷിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. എന്നാല്‍ ചില സൂപ്പര്‍ സ്റ്റാറുകളെ ഇഷ്ടപ്പെടുന്നും ഉണ്ട്. അതില്‍ ഒരാളായിരുന്നു ഉണ്ണിത്താന്‍. പക്ഷെ‘പീണറായിയുടെ കണ്ണ് സൂഫിയയിലേക്കാണോ?’ എന്ന് ചോദിച്ച നേരം അയാളും എന്റെ അറപ്പുള്ളവരുടെ ലിസ്റ്റില്‍ കേറി കൂടി.
മറുപടിഇല്ലാതാക്കൂഒരു ജോലി, സ്ഥാനകയറ്റം, സ്ഥലം മാറ്റം ഇതിനൊക്കെ വേണ്ടി ‘ചരക്കെ‘ത്തിക്കാന്‍ ഏജന്റ്മാര്‍ വരെയുണ്ട്.
കാഴ്ചപ്പാട് ശരി തന്നെയായിരിക്കാം. നിയമം കൂടുതല്‍ അറിയില്ല.
ആശംസകളോടെ..
ആശംസകളോടെ
ഈ വക വാർത്തകളാൽ ശിക്ഷിക്കപ്പെടുന്നവരെപ്പറ്റി വലിയ രീതിയിൽ കമന്റു കൾ കണ്ടില്ല.ഞാൻ ഉണ്ണിത്താന്റെ കുടുംബത്തെപ്പറ്റിയാണു പറയുന്നതു.വിവാഹിതയായ ഒരു യുവതി മറ്റൊരു പുരുഷനുമായി ഒറ്റക്കു ഒരിടത്തു സമ്മേളിക്കുന്നതു ഇനി എന്തു ന്യായം പറഞ്ഞാലും അതു നമ്മുടെ നെറ്റിയിൽ ചുളിവു ഉണ്ടാക്കും.തെറ്റു ചെയ്യുന്നവർ ശിക്ഷിക്കപ്പെടട്ടെ. തെറ്റു ചെയ്യാത്ത കുടുംബാംഗങ്ങൾ സമൂഹത്തിൽ തല താഴ്ത്തി നിൽക്കേണ്ട ഗതികേടു ഓർത്തു നോക്കൂ. അവിടെയാണു മാധ്യമങ്ങളുടെ കച്ചവട ത്വര ശാപമായി വരുന്നതു.
മറുപടിഇല്ലാതാക്കൂഉണ്ണിത്താന് സദാചാരപ്രസഗം നടത്തിയിട്ട്, രാഷ്ട്രീയ എതിരാളിക്കെതിരെ, ദുരാരോപണം നടത്തിയിട്ട് പോയി കെണിയില്‍ പെട്ടത്, കാപട്യക്കാരായ എല്ലാ നേതാക്കള്‍ക്കും ഒരു പാഠമാകുന്നതില്‍ സന്തോഷമുണ്ട്. അല്ലാതെ വ്യക്തിപരമായി അയാളുടെ അവകാശത്തിനുമേലുള്ള കൈകടത്തെലന്ന രീതിയില്‍ ഈ കാര്യത്തെ കാണുന്നുമില്ല.
മറുപടിഇല്ലാതാക്കൂനല്ല ഒരു പോസ്റ്റിനെ വേണ്ട രീതിയില്‍ പരിഗണിക്കാതെ
മറുപടിഇല്ലാതാക്കൂആവശ്യം ഇല്ല്യാത്ത രീതിയില്‍ പ്രതികരിക്കുന്നവരോട്
സഹതാപം ഉണ്ട്..കാട്ടി പറഞ്ഞ പോലെ ആ
വാര്‍ത്ത ന്യൂസില്‍ വന്നപ്പോള്‍
അവരുടെ കുടുംബത്തെ കുറിച്ചാണ്
ഞാന്‍ ചിന്തിച്ചത്..
എനിക്കൊന്നെ പറയാനുള്ളൂ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ
സഹതാപമുണ്ട് എനിക്ക് .ഈ വിവാദങ്ങള്‍ സ്രിഷ്ടിക്കുന്നവരോടും അവരെ അനുകൂലിക്കുന്നവരോടും.അടിയന്തിരാവസ്ഥ കാലഘട്ടം ഈ സുഹൃത്തുക്കള്‍ ഓര്‍ക്കുന്നുവോ ആവോ,അന്നൊക്കെ ഒളിവില്‍ പാര്‍ത്തിരുന്ന ഒരു പാട് സഖാക്കാന്‍മാര്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു.ആ ഒളിവു കാലം അവര്‍ പലയിടത്തും ഒരുപാട് കുഞ്ഞുങ്ങള്‍ക്ക് വിത്ത്പാകിയിരുന്നുആ കുട്ടികള്‍ ഒക്കെ ഇന്നു സമൂഹത്തില്‍ ജീവിച്ചിരിപ്പുണ്ട്,ഇതൊന്നും അറിയാതെ ഒരു ഉണ്ണിത്താന്റെ പേരും പറഞ്ഞു എന്തും വിവാദം ആക്കുന്നവര്‍ ഒരു കുടുംബത്തെ തകര്‍ക്കുകയാണെന്ന് ഓര്‍ത്തിരുന്നാല്‍ നന്ന്..
മറുപടിഇല്ലാതാക്കൂകാട്ടിപ്പരുത്തിക്ക് ആശംസകള്‍..
kashtam. Enthinithra vilakuranjha abhipraayangal.Charchayilokke itathu-valathu chaayvukal. Chaayaathe nilkkaan iniyum aavillennuntO?
മറുപടിഇല്ലാതാക്കൂകാട്ടീ,ഗൌരവമായ വിഷയമാണ് താങ്കള്‍ ഉന്നയിച്ചത്. (ഇതേ അഭിപ്രായം പറഞ്ഞ കറിയാച്ചന്‍ മറുപടി വാങ്ങി.)നിയമം എന്നതിനപ്പുറം പൊതുപ്രവര്‍ത്തകന്റെ സുതാര്യത കൂടി ഇതില്‍ പ്രശ്നമാകുന്നില്ലേ? ചിന്തിക്കട്ടെ. വിശദമായി പിന്നാലെ. നന്ദി.
മറുപടിഇല്ലാതാക്കൂനല്ല വായനാനുഭവത്തിനു നന്ദി.
മറുപടിഇല്ലാതാക്കൂപുതിയ രചനകള്‍ മിഴിവോടെ തുടരാന്‍ താങ്കള്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
എന്റെ ബ്ലോഗിലും ജോയിന്‍ ചെയ്യണേ..!!
http://tomskonumadam.blogspot.com/
പരസ്പര വിമര്‍ശനങ്ങള്‍ എപ്പോഴും നല്ല രചനകള്‍ക്ക് കാതലാകും
വീണ്ടും ആശംസകള്‍..!!